24
March, 2019
Sunday
06:24 PM
banner
banner
banner

ജ്യോതിഷപ്രകാരം 2019 ജനുവരി 21 മുതല്‍ 27 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം ( 2019 ജനുവരി 21 മുതല്‍ 27 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പൊതുവില്‍ ഗുണാധിക്യമുള്ള ഫലങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി പ്രതീക്ഷിച്ച വിധത്തില്‍ അല്ലെങ്കിലും മോശമല്ലാത്ത നേട്ടം ഈ വാരം പ്രതീക്ഷിക്കാം. ആരോഗ്യ ക്ലേശങ്ങള്‍ അനുഭവിച്ചു വന്നവര്‍ക്ക് രോഗശമനം ഉണ്ടാകുന്നതാണ്. തൊഴിലില്‍ ചില ഭാഗ്യപൂര്‍ന്നമായ അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ദേവാലയ സന്ദര്‍ശനം, പ്രാര്‍ത്ഥനകള്‍ മുതലായവ പതിവിലും ഗുണകരമായ പ്രയോജനം ചെയ്യും. .
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും പാല്‍പ്പായസവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായി സുഖവും സമാധാനവും ലഭിക്കുന്ന വാരമാണ്. തീരുമാനം മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ഈ വാരം തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതനാകും. തൊഴിലില്‍ സ്ഥാന കയറ്റമോ അംഗീകാരമോ ലഭിക്കാന്‍ ഇടയുണ്ട്. കുടുംബ സമേതം ദീര്‍ഘയാത്രകള്‍ ചെയ്യേണ്ട ആവശ്യങ്ങള്‍ സംജാതമാകും. സുഹൃത്തുക്കള്‍ ആപത്ത് ഘട്ടങ്ങളില്‍ സഹായിക്കും. ബന്ധുജനങ്ങളുടെ ചികിത്സാര്‍ത്ഥം പണം ചിലവാക്കേണ്ടി വരും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശിവന് ധാര, കൂവളമാല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ജോലികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. ആശയങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാലും പ്രാവര്‍ത്തികമാക്കു വാന്‍ കഠിന പരിശ്രമം വേണ്ടിവരും. കുടുംബസുഖവും ദാമ്പത്യ ഗുണവും ഉണ്ടാകും. തൊഴിലില്‍ ഉത്തരവാദിത്തം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് വാരം അനുകൂലം. വാരാന്ത്യത്തില്‍ അമിത ചിലവു മൂലം അല്പം സാമ്പത്തിക വൈഷമ്യത്തിനു സാധ്യത.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ചില കാര്യങ്ങളില്‍ നിയമപരമായ മാര്‍ഗം തേടേണ്ടി വരും. പഠന സംബന്ധിയായ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്നും ലാഭം സിദ്ധിക്കും. പണം, വിലപ്പെട്ട രേഖകള്‍ മുതലായവ നഷ്ടമാകാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബപരമായ പല പ്രശ്നങ്ങള്‍ക്കും നിവൃത്തി ഉണ്ടാകും. പ്രതീക്ഷ ഉപേക്ഷിച്ച ചില കാര്യങ്ങള്‍ പൊടുന്നനെ അനുകൂലമായി ഭവിക്കും. വിദേശ ജോലി സംബന്ധമായ തടസ്സങ്ങള്‍ പരിഹൃതമാകും. അനുയോജ്യ സമയത്ത് സഹായങ്ങള്‍ ലഭിക്കുന്നത് ആശ്വാസകരമാകും. പല കാര്യങ്ങളും നയപരമായ ഇടപെടലുകളിലൂടെ പരിഹരിക്കാന്‍ കഴിയുന്ന തില്‍ അഭിനന്ദനം ലഭിക്കും.
ദോഷപരിഹാരം: ദേവിക്ക് വിളക്കും മാലയും; ശിവന് കൂവളമാലയും പുറകു വിളക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ജന്മ ഗൃഹം വിട്ട് താമസിക്കേണ്ട സാഹചര്യങ്ങള്‍ വരാം. സന്താനങ്ങളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. കടം കൊടുത്ത സംഖ്യ തിരികെ ലഭിക്കും. ശരീരത്തില്‍ മുറിവോ ചതവോ വരാതെ നോക്കണം. കുടുംബ സ്വസ്ഥത നിലനില്‍ക്കും. തെറ്റുകളില്‍ നിന്നും മാറാനുള്ള ഉള്‍പ്രേരണ ഉണ്ടാകും. സ്വന്തം ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് പലപ്പോഴും ദോഷകരമായ അനുഭവങ്ങള്‍ക്ക് കാരണമായേക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഹനുമാന് വെറ്റിലമാല.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) വ്യാപാര രംഗത്ത് അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ശ്രദ്ധക്കുറവു മൂലം ധന പല പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുവാന്‍ കഴിയും. ചില കാര്യങ്ങളില്‍ നിയമപരമായ മാര്‍ഗം തേടേണ്ടി വരും. പഠന സംബന്ധിയായ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. പൂര്‍വിക സ്വത്തില്‍ നിന്നും ലാഭം സിദ്ധിക്കും. പണം, വിലപ്പെട്ട രേഖകള്‍ മുതലായവ നഷ്ടമാകാതെ ശ്രദ്ധിക്കണം. വ്യാപാര കാര്യങ്ങളിലെ തടസാനുഭവങ്ങള്‍ക്ക് ഒരു വലിയ അളവില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല; നാഗങ്ങള്‍ക്ക് നൂറും പാലും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഇടപാടുകളില്‍ ചതി പറ്റാതെ നോക്കണം. എല്ലാ കാര്യങ്ങളിലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടാകണം. അസമയത്തും അത്യാവശ്യം ഇല്ലാത്തതുമായ യാത്രകള്‍, സാഹസിക പ്രവൃത്തികള്‍ എന്നിവ കഴിവതും ഒഴിവാക്കുക. ദാമ്പത്യ പരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായെന്നു വരാം. തൊഴിലില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ഉദരവൈഷമ്യത്തിനു സാധ്യതയുള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ നിയന്ത്രണം പാലിക്കണം.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, കറുകമാല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാധ്യം ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്. അധിക ചെലവ് മൂലം സാമ്പത്തിക കാര്യങ്ങളില്‍ അല്പം ബുദ്ധിമുട്ട് ഉണ്ടായെന്നു വരാം. പരീക്ഷകള്‍, മത്സരങ്ങള്‍ മുതലായവയില്‍ വിജയിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹ തടസത്തിന് പരിഹാരം ലഭിക്കും. കൃഷിയിലും വ്യാപാരത്തിലും പ്രതീക്ഷിച്ചതിലും നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, നാഗങ്ങള്‍ക്ക് നൂറും പാലും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ ദാമ്പത്യ സുഖവും ബന്ധു ജന സമാഗമവും പ്രതീക്ഷിക്കാവുന്ന വാരമാണ്. അമിത ആത്മവിശ്വാസം മൂലം പല അബദ്ധങ്ങളിലും ചെന്ന് പെടാന്‍ ഇടയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ ആകുന്നത് നല്ലതാണ്. ചില പ്രധാന വിഷയങ്ങളില്‍ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും.
ദോഷപരിഹാരം: ശിവന് കൂവളമാല, രുദ്രാഭിഷേകം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിയമപരമായ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമാകും. ചുമതലകളും അധ്വാന ഭാരവും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴില്‍ മാറ്റം ലഭിക്കാന്‍ ഇടയുണ്ട്. സുഹൃത്ത് വലയത്തില്‍ സര്‍വരുടെയും ആദരവിന് പാത്രമാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. മാതാപിതാക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ഇടയുള്ള വാരമാണ്.
ദോഷപരിഹാരം : വിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം; ഗണപതിക്ക് കറുകമാല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ക്ഷേത്ര ദര്‍ശനവും ആത്മീയ ചിന്തകളും മറ്റും ആത്മ വിശ്വാസം പകരും. തൊഴിലില്‍ അംഗീകാരത്തിനു കുറവ് വരുകയില്ല. വേണ്ടത്ര അറിവില്ലാത്ത കാര്യങ്ങളില്‍ ആലോചനയില്ലാതെ ഇറങ്ങി പുറപ്പെടുന്നത് ദോഷകരമാകാന്‍ ഇടയുണ്ട്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും മനസ്സ് കലുഷമാകാന്‍ സാധ്യതയുണ്ട്. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.
ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ള് പായസം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

·
[yuzo_related]

CommentsRelated Articles & Comments