23
March, 2019
Saturday
04:12 AM
banner
banner
banner

ജ്യോതിഷപ്രകാരം 2019 ജനുവരി 14 മുതല്‍ 20 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2019 ജനുവരി 14 മുതല്‍ 20 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പരിശ്രമങ്ങള്‍ പലതും വിജയിക്കാന്‍ സാധ്യതയുള്ള വാരമാണ്.വാരത്തുടക്കത്തില്‍ അല്പം ആരോഗ്യ ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. ആശയവിനിമയം വേണ്ട വിധത്തില്‍ ആകയാല്‍ കാര്യവിജയം ഉണ്ടാകും. തൊഴിലും വ്യാപാരവും അഭിവൃദ്ധിപ്പെടും. കമിതാക്കള്‍ക്ക് പ്രണയ കാര്യങ്ങളില്‍ സാഫല്യം ഉണ്ടാകും. വാരാന്ത്യത്തില്‍ സാമ്പത്തികനിലയില്‍ കൂടുതല്‍ മെച്ചം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും പാല്‍പ്പായസവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ കഴിയും. തൊഴിലില്‍ സ്ഥാനകയറ്റം പ്രതീക്ഷിക്കാം. ചില അവസരങ്ങളില്‍ ഭാഗ്യക്കുറവ് അനുഭവപ്പെടാന്‍ ഇടയുള്ളതിനാല്‍ ഈശ്വരാരാധന ശീലമാക്കണം. പഴയ വിവാദങ്ങളും തര്‍ക്കങ്ങളും മറ്റും രമ്യമായി പരിഹരിക്കാന്‍ കഴിയും. കുടുംബ ജീവിതം സന്തോഷ പ്രദമാകും. വാരാവസാനം ശത്രുശല്യം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ കരുതല്‍ പുലര്‍ത്തണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശിവന് ധാര, കൂവളമാല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പതിവു കാര്യങ്ങളില്‍ അല്പം തടസ്സങ്ങള്‍ അനുഭവപ്പെടാവുന്ന വാരമാണ്. അപ്രതീക്ഷിത പ്രതിസന്ധികള്‍ വന്നാലും അവയെ ഫലപ്രദമായി നേരിടാന്‍ കഴിയും. തൊഴില്‍ സ്ഥലത്ത് മേലധികാരികളുടെ പ്രീതി ലഭിക്കുന്നത് ആശ്വാസകരമാകും. ദാമ്പത്യ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി വിദ്യാഭ്യാസ കാര്യങ്ങളില്‍ ആഗ്രഹ സാധ്യം ഉണ്ടാകും. വിദേശ യാത്രയ്ക്ക് തടസങ്ങള്‍ നേരിടാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യവും ദൈവാധീനവും പ്രതീക്ഷിക്കാവുന്ന വാരമാണ്. അസാധ്യമെന്നു കരുതിയ ചില കാര്യങ്ങള്‍ പോലും ഈ വാരത്തില്‍ സാധിക്കുവാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യം തോന്നും. പദ്ധതി നിര്‍വഹണം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ അഭിനന്ദനം ലഭിക്കും. കലാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന വാരമാണ്. ചിലവുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതില്‍ ആകാംക്ഷ തോന്നും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി .

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യവും ഉന്മേഷക്കുറവും അനുഭവപ്പെടാവുന്ന വാരമാണ്. എന്നാല്‍ മാനസിക ഊര്‍ജ്ജവും ആത്മ വിശ്വാസവും വര്‍ധിപ്പിക്കാന്‍ ഉതകുന്ന അനുഭവങ്ങള്‍ വാര മധ്യത്തോടെ പ്രതീക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ ഇടയുണ്ട്. നിയമപരമായ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമാകും. ബന്ധുജനങ്ങളുമായി കലഹത്തിന് സാധ്യതയുള്ളതിനാല്‍ സംസാരം ബോധപൂര്‍വ്വം നിയന്ത്രിക്കണം.
ദോഷപരിഹാരം: ദേവിക്ക് വിളക്കും മാലയും; ശിവന് കൂവളമാലയും പുറകു വിളക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വേണ്ടത്ര അറിവില്ലാത്ത കാര്യങ്ങളില്‍ ആലോചനയില്ലാതെ ഇറങ്ങി പുറപ്പെടുന്നത് ദോഷകരമാകാന്‍ ഇടയുണ്ട്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും മനസ്സ് കലുഷമാകാന്‍ ഇടയുണ്ട്. ക്ഷേത്ര ദര്‍ശനവും ആത്മീയ ചിന്തകളും മറ്റും ആത്മ വിശ്വാസം പകരും. വരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കണം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. വ്യാപാര കാര്യങ്ങളിലെ തടസാനുഭവങ്ങള്‍ക്ക് വലിയ അളവില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഹനുമാന് വെറ്റിലമാല.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) വ്യാപാര രംഗത്ത് അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ശ്രദ്ധക്കുറവു മൂലം ധന സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചു കിട്ടും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ദാമ്പത്യ സുഖവും സന്താന സൗഖ്യവും വരാവുന്ന വാരമാണ്. പ്രവര്‍ത്തന രംഗത്തുനിന്നും പ്രതീക്ഷിച്ചതിലും സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞെന്നു വരാം. വാരാന്ത്യത്തില്‍ മനസ്വസ്തത കുറയ്ക്കുന്ന അനുഭവങ്ങള്‍ പ്രതീക്ഷികണം. ഉത്തരവാദിത്വങ്ങള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നത് തൊഴില്‍ ആയാസം കുറയ്ക്കും.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല; നാഗങ്ങള്‍ക്ക് നൂറും പാലും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ ജോലിക്കുള്ള അനുമതിപത്രം ലഭിക്കും. പാര്‍ശ്വവരുമാനം ലഭിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കും. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അനുകൂലമായി പെരുമാറും. തടസ്സപ്പെട്ടു കിടന്നിരുന്ന ധനമോ ആനുകൂല്യങ്ങളോ ഈ വാരത്തില്‍ അനുഭവത്തില്‍ വരുന്നതാണ്. തൊഴില്‍നഷ്ടം വന്നവര്‍ക്ക് യോജ്യമായ പുനര്‍നിയമനം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം സംജാത മാകും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, കറുകമാല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങള്‍ക്കും പ്രാരംഭ തടസ്സവും കാലതാമസവും നേരിടേണ്ടി വന്നേക്കാം. ശുദ്ധ മനസ്സോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പോലും പൊതു മധ്യത്തില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്. നഷ്ട സാധ്യത ഉള്ളതിനാല്‍ ഊഹക്കച്ചവടം, ഓഹരി വിപണനം മുതലായവ ജാഗ്രതയോടെ വേണം. കുടുംബപരമായി നല്ല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. തര്‍ക്കങ്ങളിലും മറ്റും മധ്യസ്ഥത വഹിക്കുന്നത് ഈ വാരം ഗുണകരമാകില്ല.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, നാഗങ്ങള്‍ക്ക് നൂറും പാലും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ വലിയ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും മറ്റും അസുഖകരമായ ഇടപെടലുകള്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍ നഷ്ടം വന്നവര്‍ക്ക് യോജ്യമായ പുനര്‍നിയമനം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം സംജാതമാകും. വൈദ്യ നിര്‍ദേശം മാനിച്ച് ജീവിതചര്യകളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരും.
ദോഷപരിഹാരം: ശിവന് കൂവളമാല, രുദ്രാഭിഷേകം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എത്ര ശ്രമകരമായ ദൗത്യവും അനായാസേന പൂര്‍ത്തിയാക്കാന്‍ കഴിയും. തൊഴില്‍ നേട്ടങ്ങള്‍ക്ക് അധികാരികളില്‍ നിന്ന് അഭിനന്ദനം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമായി ഭവിക്കും. സന്താനങ്ങളെ കൊണ്ട് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സ്വയം തൊഴില്‍ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലാഭം വര്‍ധിക്കാന്‍ ഇടയുണ്ട്. ഗുരു ജനങ്ങളുടെ ഉപദേശം മൂലം ആത്മ ധൈര്യം വര്‍ധിക്കും. വാരാന്ത്യത്തില്‍ തൊഴിലില്‍ അപ്രതീക്ഷിത ഉയര്‍ച്ച പ്രതീക്ഷിക്കാം.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം; ഗണപതിക്ക് കറുകമാല.

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധു സമാഗമത്താല്‍ മന സന്തോഷം പ്രതീക്ഷിക്കാം. ധന ചെലവ് വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണം. ചെറിയ തടസ്സാനുഭവങ്ങള്‍ വന്നാലും അവയെ അതിജീവിക്കുവാന്‍ കഴിയും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയത്തില്‍ ഉപരിപഠന ത്തിനു അവസരം ലഭിക്കും. മാതാ പിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ആശങ്ക തോന്നാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ള് പായസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

·
[yuzo_related]

CommentsRelated Articles & Comments