23
March, 2019
Saturday
04:01 AM
banner
banner
banner

ജ്യോതിഷപ്രകാരം 2019 ജനുവരി 07 മുതല്‍ 13 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2019 ജനുവരി 07 മുതല്‍ 13 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
വിദേശത്തു താമസിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരം ലഭിക്കും. ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ നഷ്ടം വരാതെ നോക്കണം. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്നത് മൂലം ധനനഷ്ടം വരാന്‍ സാധ്യതയുണ്ട്. സഹോദരന്മാരുമായി കലഹത്തിനോ അഭിപ്രായ ഭിന്നതയ്ക്കോ സാധ്യതയുണ്ട്. വാരാവസാനം സാമ്പത്തികമായി മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും പാല്‍പ്പായസവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും അപ്രതീക്ഷിത ചിലവുകള്‍ ധന വൈഷമ്യത്തിനു കാരണമായേക്കാം.തൊഴിലില്‍ മേലധികാരികള്‍ അനുകൂലമായി പെരുമാറും. ആലോചന ഇല്ലാത്ത പ്രവൃത്തികള്‍ മൂലം കര്‍മ്മ വൈഷമ്യങ്ങള്‍ വരുവാന്‍ ഇടയുണ്ട്. പിതാവിനോ പിതൃ സദൃശര്‍ക്കോ ആരോഗ്യ ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. വിദ്യാര്‍ഥികള്‍ക്ക് വാരം അനുകൂലമാണ്. കുടുംബ സുഖം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശിവന് ധാര, കൂവളമാല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹസാധ്യം പ്രതീക്ഷിക്കാവുന്ന വാരമാണ്. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകള്‍ വന്നു ചേരും. ബന്ധു ജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി ഉള്ള ബന്ധങ്ങളില്‍ അകല്‍ച്ചയും, വിഷമതകളും വരാവുന്നതാണ്. ഗൃഹം, വാഹനം മുതലായവയ്ക്ക് അറ്റകുറ്റ പണികള്‍ വരുവാനും അതുമൂലം ധനക്ലേശം വരുവാനും സാധ്യത കാണുന്നു. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. ഉദര വ്യാധികള്‍ക്ക് സാധ്യതയുണ്ട്.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മ രംഗത്ത് ഉയര്‍ച്ചയും അംഗീകാരവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളെ കൊണ്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ അഭിപ്രായം മാനിക്കാന്‍ നിര്‍ബന്ധിതനാകും. ധനകാര്യവിഷയങ്ങള്‍ അനുകൂലമാകും. പല കാര്യങ്ങളിലും ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം. ധനപരമായി അമിതവ്യയം വന്നാലും സാമ്പത്തിക സന്തുലനം നിലനില്‍ക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ അനുകൂലമായ വാരമാണ്.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്‍ഷിക ആദായം വര്‍ധിക്കും. പുതിയ കരാര്‍ ജോലികള്‍ ലഭ്യമാകും. ജീവിത പങ്കാളിയില്‍ നിന്നും അനുകൂല സമീപനം പ്രതീക്ഷിക്കാം. സഹോദരന്മാരാല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഭൂമി സംബന്ധമായ ക്രയ-വിക്രയങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്നത് മൂലം ധനനഷ്ടം വരാന്‍ സാധ്യതയുണ്ട്. വാഹനങ്ങള്‍ക്കോ ഉപകരണങ്ങള്‍ക്കോ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. വാരാന്ത്യത്തില്‍ അധ്വാനവും അലച്ചിലും വര്‍ധിക്കാന്‍ ഇടയുണ്ട്. ഭൂമി വ്യാപാരം ലാഭകരമാകും.
ദോഷപരിഹാരം: ദേവിക്ക് വിളക്കും മാലയും; ശിവന് കൂവളമാലയും പുറകു വിളക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുള്ള ആഴ്ചയാണ്. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. എന്നാല്‍ വാര മധ്യത്തിനു ശേഷം പല വിധത്തിലുള്ള പ്രതികൂല അനുഭവങ്ങള്‍ വരാവുന്ന മാസമാണ്. ശത്രുശല്യം വര്‍ധിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ പലപ്പോഴും ലഭ്യമായെന്നു വരില്ല. വാരാന്ത്യത്തോടെ കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഹനുമാന് വെറ്റിലമാല.

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) വ്യാപാര രംഗത്ത് അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ശ്രദ്ധക്കുറവു മൂലം ധന കുടുംബപരമായ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും. മംഗള കര്‍മങ്ങളില്‍ സജീവമായി പങ്കെടുക്കും. വിദേശത്തു താമസിക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള അവസരം ലഭിക്കും. ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ നഷ്ടം വരാതെ നോക്കണം. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്നത് മൂലം ധനനഷ്ടം വരാന്‍ സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് പരിവര്‍ത്തനങ്ങള്‍ വരാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല; നാഗങ്ങള്‍ക്ക് നൂറും പാലും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ബിസിനെസ്സ് സംരംഭങ്ങളില്‍ നിന്നും ആദായം വര്‍ധിക്കും. മത്സരങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയില്‍ വിജയിക്കാന്‍ കഴിയും. തൊഴിലിനോടൊപ്പം വരുമാനം ലഭിക്കുന്ന ചെറു സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. കുടുംബത്തില്‍ ദാമ്പത്യ സുഖവും ബന്ധു ജന സമാഗമവും പ്രതീക്ഷിക്കാവുന്ന വാരമാണ്. അമിത ആത്മവിശ്വാസം മൂലം പല അബദ്ധങ്ങളിലും ചെന്ന് പെടാന്‍ ഇടയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മതയോടെ ആകുന്നത് നല്ലതാണ്.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, കറുകമാല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചുമതലകളും അധ്വാന ഭാരവും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് തൊഴില്‍ മാറ്റം ലഭിക്കാന്‍ ഇടയുണ്ട്. സാമൂഹ്യ രംഗത്ത് സര്‍വരുടെയും ആദരവിന് പാത്രമാകും. കുടുംബാന്തരീക്ഷം സന്തോഷകരമാകും. തൊഴിലില്‍ വരുന്ന മാറ്റങ്ങള്‍ കൂടുതലും അനുകൂലമാകുവാനാണ് സാധ്യത. തൊഴില്‍ അന്വേഷകര്‍ക്ക് നിയമന ഉത്തരവ് ലഭിക്കും. കൃഷിയിലും വ്യാപാരത്തിലും പ്രതീക്ഷിച്ചതിലും നേട്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. കുടുംബാംഗങ്ങളുടെ അഭിപ്രായം മാനിച്ച് പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയാറാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, നാഗങ്ങള്‍ക്ക് നൂറും പാലും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്വന്തം കഴിവുകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ കഴിയാതെ വന്നേക്കാം. പ്രതീക്ഷിച്ച അവസരങ്ങള്‍ ലഭ്യമാകാതെവന്നേക്കാം. സാമ്പത്തിക വിഷയങ്ങളില്‍ അല്പം തടസ്സാനുഭവങ്ങള്‍ വരാം. ഭൂമി സംബന്ധമായ വ്യവഹാരങ്ങളില്‍ നഷ്ടം വരാതെ നോക്കണം. പല ആഗ്രഹങ്ങളും സാധിക്കുവാന്‍ പതിവിലും കവിഞ്ഞ പ്രയത്നം വേണ്ടി വരും. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും. ആരോഗ്യ ക്ലേശങ്ങള്‍ പരിഹരിക്കപ്പെടും.
ദോഷപരിഹാരം: ശിവന് കൂവളമാല, രുദ്രാഭിഷേകം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മേലധികാരികള്‍ അനുകൂലമായി പെരുമാറും. പലവിധ കാര്യങ്ങള്‍ സമയ ബന്ധിതമായി ചെയ്തു പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതില്‍ അഭിനന്ദനം ലഭിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. കുടുംബത്തില്‍ ഒത്തൊരുമയും സമാധാന അന്തരീക്ഷവും നിലനില്‍ ക്കും. സാമ്പത്തിക കാര്യങ്ങളില്‍ കരുതല്‍ പുലര്‍ത്തിയില്ലെങ്കില്‍ ധനനഷ്ടത്തിന് സാധ്യതയുണ്ട്. അപകടങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം; ഗണപതിക്ക് കറുകമാല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. അപ്രതീക്ഷിത കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കുടുംബ സുഖം വര്‍ധിക്കും. തെറ്റിദ്ധാരണ മൂലം വിരോധത്തില്‍ ആയിരുന്നവരുമായി ഐക്യപ്പെടാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും. മുടങ്ങി കിടന്ന വഴിപാടുകളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയും. അടുത്ത ബന്ധു ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി വിദ്യാഭ്യാസ കാര്യങ്ങളില്‍ ആഗ്രഹ സാധ്യം ഉണ്ടാകും.
ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ള് പായസം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

[yuzo_related]

CommentsRelated Articles & Comments