വാരഫലം (2018 ജൂണ്‍ 18 മുതല്‍ 24 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യ സാധ്യത്തിനായി അമിതമായി പരിശ്രമിക്കേണ്ടി വരും. ഗൃഹത്തില്‍ സുഖകരമായ അന്തരീക്ഷം പ്രതീക്ഷിക്കാവുന്ന വാരമാണ്. പ്രവര്‍ത്തനങ്ങളിലെ പരാജയം അപമാന ഭീതിക്ക് കാരണമാകാവുന്നതിനാല് വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. തീരുമാനിച്ച യാത്രകള്‍, ഇടപാടുകള്‍ മുതലായവ പലവിധ കാരണങ്ങളാല്‍ മാറ്റി വയ്ക്കേണ്ട സാഹചര്യം ഉണ്ടാകാം. ഉന്നത വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന മേഖലയില്‍ പ്രവേശനം ലഭിക്കും. പ്രാരംഭ തടസം വന്നാലും ഈശ്വരാധീനത്താല്‍ പല ആഗ്രഹങ്ങളും സാധിച്ചു കിട്ടും.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം; സുബ്രഹ്മണ്യന് പനിനീര് അഭിഷേകം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ ഉത്തരവാദിത്തങ്ങളും അധ്വാന ഭാരങ്ങളും വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. സല്‍പേരിന് കളങ്കം വരാന്‍ ഇടയുള്ളതിനാല്‍ ഇടപാടുകളില്‍ സുതാര്യത പുലര്‍ത്തണം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ അവസരം ലഭിക്കും. സുഹൃത്ത് ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ ശ്രദ്ധിക്കണം. പൊതു കാര്യങ്ങള്‍ക്കായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. വിദേശ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിയമപരമായ തടസങ്ങള്‍ മാറി കിട്ടും. നഷ്ടമായ ധനമോ ദ്രവ്യങ്ങളോ തിരികെ ലഭിക്കാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, മഹാവിഷ്ണുവിന് പാല്പായസം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പരിശ്രമം വിജയത്തിലെത്തും. ആത്മവിശ്വാസവും പ്രവര്‍ത്തന ശേഷിയും വര്‍ധിക്കും. ഗൃഹ നിര്‍മ്മാണ കാര്യങ്ങള്‍ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല വാരമാണ്. അടുത്ത ബന്ധു ജനങ്ങളുടെ മംഗള കര്‍മ്മങ്ങളില്‍ സകുടുംബം പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദാമ്പത്യ കാര്യങ്ങളില്‍ അസ്വസ്ഥതകള്‍ വരാതെ നോക്കണം. പുതിയ രേഖകളിലും മറ്റും ഒപ്പ് വയ്ക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. വ്യാപാര രംഗം വിപുലീകരിക്കും. മത്സര പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ശിവന് ധാരയും കൂവളമാലയും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പലവിധ പ്രതിസന്ധികളും വരാവുന്ന വാരമാണെങ്കിലും അവയെ അതിജീവിക്കുവാന്‍ കഴിയും. കുടുംബ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയുന്ന വാരമാണ്. വീഴ്ചകള്‍ക്ക് സാധ്യതയുള്ളതിനാല്‍ വാഹന ഉപയോഗം ശ്രദ്ധയോടെ വേണം. ഏല്‍പ്പിച്ച ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കുന്നതിനാല്‍ അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത വര്ധിക്കുവാന് സാധ്യതയുള്ളതിനാല്‍ പഠന കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശിവന് കൂവള മാല, നാഗ ദേവതകള്‍ക്ക് പാല് മഞ്ഞള്‍ സമര്‍പ്പണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വഞ്ചനകളില്‍ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെ അധികം ജാഗ്രത പുലര്‍ത്തണം. തര്‍ക്കങ്ങളും മറ്റും രമ്യമായി പരിഹരിക്കാന്‍ കഴിയുന്നത്തില്‍ ആശ്വാസം തോന്നും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. സന്താനങ്ങലുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കരുതിയതിലും അധികം ധനം ചിലവാക്കേണ്ടി വരും. ജീവിത പങ്കാളിയുടെ പെരുമാറ്റം ആത്മവിശ്വാസം നല്‍കും. അപകടങ്ങളില്‍ നിന്നും മറ്റും അത്ഭുതകരമായി രക്ഷപെടും. കലാകാരന്മാര്ക്ക് അവസരങ്ങളും അംഗീകാരങ്ങളും വര്‍ധിക്കും.
ദോഷപരിഹാരം: ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി; വിഷ്ണുവിന് നെയ്യ് വിളക്ക്, തുളസിമാല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും. പൊതു സംഘടനകളുടെ സാരഥ്യം വഹിക്കുവാന്‍ അവസരം ലഭിക്കും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് പലപ്പോഴും അബദ്ധങ്ങള്‍ക്ക് കാരണമായേക്കാം. അമിത ആത്മവിശ്വാസവും വൈഷമ്യത്തിനു കാരണമാകും. വാരാന്ത്യത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മാതാവിനോ മാതൃ ബന്ധുക്കള്‍ക്കോ അനാരോഗ്യം വരാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് നെയ്യഭിഷേകം; ശിവന് ക്ഷീരധാര.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന രംഗത്ത് പുതിയ ആശയങ്ങള്‍ നടപ്പാക്കുവാന്‍ കഴിയും. തൊഴിലില്‍ വരാന്‍ സാധ്യതയുള്ളതായ ഭീഷണികള്‍ അകലുന്നതില്‍ ആശ്വാസം തോന്നും. വിരുന്നുകളിലും സത്കാരങ്ങളിലും മറ്റും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. മാതാപിതാക്കളുടെ താത്പര്യം അനുസരിച്ച് പദ്ധതികളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിക്കും. തൊഴില്‍ ആവശ്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യേണ്ടി വരുന്നത് അനാരോഗ്യത്തിന് കാരണമായേക്കാം. കലഹ സാധ്യതയുള്ളതിനാല്‍ വാക്കുകളിലെ രൂക്ഷത ഒഴിവാക്കുക.
ദോഷപരിഹാരം: വിഷ്ണുവിന് തുളസിമാല, പാല്‍പ്പായസം; ശിവന് രുദ്രാഭിഷേകം.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ ജോലിക്കുള്ള അനുമതിപത്രം ലഭിക്കും. പാര്‍ശ്വവരുമാനം ലഭിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിക്കും. നേര്‍ന്നു മുടങ്ങിക്കിടന്ന വഴിപാടുകളും മറ്റും ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും. ഉന്നത വ്യക്തികളുമായി സഹവസിക്കുവാന്‍ അവസരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും. അപകടസന്ധികളില്‍ നിന്നും സുഹൃത്തുക്കളെ രക്ഷിക്കുവാന്‍ കഴിയുന്നതില്‍ അഭിമാനം തോന്നും. വായ്പകള്‍, ധനസംരംഭങ്ങള് മുതലായവ എളുപ്പത്തില്‍ അനുവദിച്ചു കിട്ടും.
ദോഷപരിഹാരം: ഹനുമാന് വെറ്റിലമാല, ശാസ്താവിന് നീരാഞ്ജനം. വിഷ്ണുവിന് ഭാഗ്യസൂക്ത പുഷ്പാഞ്ജലി.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ പുതിയ അവസരങ്ങള്‍ ലഭ്യമാകും. ധനകാര്യ വിഷയങ്ങളില്‍ വാരാദ്യത്തില്‍ അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നുവരാം. നാട്ടില്‍നിന്നും അകന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടായിരുന്ന തൊഴില്‍ ക്ലേശങ്ങള്‍ പരിഹരിക്കാന്‍ കഴിയും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി പ്രതീക്ഷിക്കാം. ചികിത്സകള്‍ ഫലവത്താകുന്നതിനാല് രോഗ ശമനം ഉണ്ടാകും. കൃഷിയില്‍നിന്നും വ്യാപരതില്നുന്നും ലാഭം വര്‍ധിക്കും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; നാഗങ്ങള്‍ക്ക് നൂറും പാലും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭൂമി ഇടപാടുകള്‍ ലാഭകരമായി ഭവിക്കും. പ്രവര്‍ത്തന രംഗത്ത് നവീനമായ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ വിജയിക്കും. യാത്രകള്‍ മൂലം സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. എടുത്തുചാടിയുള്ള പെരുമാറ്റം മൂലം മാനസിക വൈഷമ്യം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. തൊഴില്‍ നഷ്ടം വന്നവര്‍ക്ക് യോജ്യമായ പുനര്‍നിയമനം ലഭിക്കും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം സംജാതമാകും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും പുലര്‍ത്തുവാന്‍ കഴിയും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശിവന് ധാരയും കൂവളമാലയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍വകാര്യവിജയം പ്രതീക്ഷിക്കാവുന്ന വാരമാണ്. ലഭ്യമാകുന്ന അവസരങ്ങള്‍ വേണ്ടവിധത്തില്‍ പ്രയോജനപെടുത്തുവാന്‍ കഴിയും. നഷ്ടമായ സംഖ്യ തിരികെ ലഭിക്കും. വ്യത്യസ്തമായ ചിന്തകളാല്‍ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടും. വാഹനമോ ഗൃഹോപകരണങ്ങളോ മാറിവാങ്ങാന്‍ അവസരം ലഭിക്കും. തര്‍ക്കങ്ങളിലും വിവാദങ്ങളിലും വിജയം പ്രതീക്ഷിക്കാം. ആശയവിനിമയത്തിലെ അപാകതകള്‍ മൂലം കുടുംബബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം; ശിവന് പുറകുവിളക്കും ധാരയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കാലതാമസവും അധ്വാനക്ലേശവും നേരിടേണ്ടിവരും. കഴിവുകള്‍ അംഗീകരിക്കപ്പെടും. അര്‍ഹതയ്ക്ക് അനുസൃതമായി ഉദ്യോഗത്തില്‍ സ്ഥാനമാറ്റം ലഭിക്കും. അടുത്ത ബന്ധുജനങ്ങളുടെ വിയോഗത്തില്‍ മനോവിഷമം ഉണ്ടാകും. നല്ലകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. കുടുംബസമേതം ഉല്ലാസകരമായി സമയം ചിലവഴിക്കാന്‍ കഴിയും. പഴയ സുഹൃത്തുകളെ കണ്ടുമുട്ടാന്‍ കഴിയുന്നത് സന്തോഷകരമായ അനുഭവങ്ങള്‍ നല്‍കും.
ദോഷപരിഹാരം: വിഷ്ണുവിന് ആയുര്‍ സൂക്ത പുഷ്പാഞ്ജലി, ശാസ്താവിന് നീരാഞ്ജനം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406