മലയാളം ഇ മാഗസിൻ.കോം

ജ്യോതിഷപ്രകാരം 2018 ഡിസംബര്‍ 31 മുതല്‍ 2019 ജനുവരി 06 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2018 ഡിസംബര്‍ 31 മുതല്‍ 2019 ജനുവരി 06 വരെ)

\"\"

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ മേഖലയിലെ ക്ലേശകരമായ സാഹചര്യങ്ങള്‍ക്ക് അല്പം അനുകൂല മാറ്റങ്ങള്‍ കണ്ടു തുടങ്ങും. മുന്തീരുമാനിച്ച ചില കര്‍ത്തവ്യങ്ങള്‍ക്ക് മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാകും. പെരുമാറ്റത്തിലും ജീവിതചര്യയിലും ചില പുതിയ മാറ്റങ്ങള്‍ വരുത്താന്‍ ബോധപൂര്‍വം പരിശ്രമിക്കും. ശത്രുക്കളുടെ നീക്കങ്ങള്‍ പരാജയപ്പെടും. ആഭരണങ്ങള്‍, ആഡംബര വസ്തുക്കള്‍ മുതലായവ വാങ്ങാനുള്ള ശ്രമം വിജയിക്കും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും പാല്‍പ്പായസവും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സര്‍ക്കാര്‍- നിയമ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാന്‍ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധ പുലര്‍ത്തണം. ശത്രുശല്യം വര്‍ധിക്കാന്‍ ഇടയുള്ള വാരമാണ്. സാമ്പത്തിക ക്ലേശം പരിഹരിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാകും. സഹോദരന്മാര്‍, സുഹൃത്തു ക്കള്‍ എന്നിവരില്‍ നിന്നും അനുകൂലമായ പെരുമാറ്റം പ്രതീക്ഷിക്കാം. ഉദര സംബന്ധമായ വ്യാധികള്‍ അധികരിക്കാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശിവന് ധാര, കൂവളമാല.

\"\"

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതിസന്ധികളെ നേരിടാനുള്ള ഉള്‍ക്കരുത്ത് പ്രകടമാക്കും. അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ അല്പം അപ്രിയമായി പെരുമാറി എന്നു വരാം. വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠന സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാകും. അടുത്ത കുടുംബാം ഗങ്ങളുടെ അനാരോഗ്യം മൂലം മനോവൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്. യാത്രകള്‍ കൊണ്ട് പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. ഭാഗ്യവും ദൈവാധീനവും വര്‍ധിക്കും. അപകടങ്ങളില്‍ നിന്നും രക്ഷ നേടും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വളരെ അടുത്തു പ്രവര്‍ത്തിച്ചിരുന്ന ആളുകളില്‍ നിന്നും പരുഷമായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതു മൂലം മനസ്താപം ഉണ്ടാകാന്‍ ഇടയുണ്ട്. വാത സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. വേണ്ടത്ര ജാഗ്രത കൂടാതെ സാമ്പത്തിക ഇടപാടുകള്‍, ഔദ്യോ ഗിക കൃത്യ നിര്‍വഹണം എന്നിവ നടത്തുന്നത് പരാജയത്തിനു കാരണമായേക്കാം. ലഭിക്കാനുള്ള ആനുകൂല്യം, സാമ്പത്തിക സഹായങ്ങള്‍ മുതലായവയ്ക്ക് തടസ്സം നേരിടാന്‍ ഇടയുണ്ട്. കലാകാരന്‍മാര്‍ക്ക് വാരം അനുകൂലമാണ്.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന രംഗം വിപിലമാക്കാനുള്ള പരിശ്രമങ്ങള്‍ വിജയിക്കും. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും വരുമാനം ലഭിക്കും. ജീവിത പങ്കാളിയില്‍ നിന്നും ബന്ധുക്ക ളില്‍ നിന്നും സഹായകരമായ നീക്കങ്ങള്‍ ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യ ങ്ങളില്‍ തടസ്സാനുഭവങ്ങള്‍ വരാന്‍ ഇടയുണ്ട്. പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന വര്‍ക്ക് പേരുദോഷം വരാന്‍ ഇടയുള്ള വരമാണ്. തൊഴില്‍ അന്വേഷകര്‍ക്ക് ആഗ്രഹ സാധ്യം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ദേവിക്ക് വിളക്കും മാലയും; ശിവന് കൂവളമാലയും പുറകു വിളക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
നിഷ്ഠകളിലും ഉപാസനാദി കാര്യങ്ങളിലും തടസ്സം നേരിടാന്‍ ഇടയുണ്ട്. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹാസാധ്യം ഉണ്ടാകും. ആരോഗ്യപരമായി വാരം അത്ര നന്നല്ല. ആകയാല്‍ വൈദ്യ നിര്‍ദേശവും ഔഷധ സേവയും കര്‍ശനമായി പിന്‍ തുടരുക. ഗൃഹം, വാഹനം മുതലായവയ്ക്ക് അറ്റകുറ്റപ്പണികള്‍ വരാനും തന്മൂലം ധന നഷ്ടം വരാനും ഇടയുണ്ട്. വാരാന്ത്യത്തില്‍ അപ്രതീക്ഷിതമായി ധനം കൈയില്‍ വന്നു ചേരും. വിവാദ സാഹചര്യങ്ങളില്‍ നിന്നും അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഹനുമാന് വെറ്റിലമാല.

\"\"

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) വ്യാപാര രംഗത്ത് അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ശ്രദ്ധക്കുറവു മൂലം ധന ശത്രുക്കളുടെ നീക്കങ്ങളെ മുന്‍കൂട്ടി കണ്ട പ്രതിരോധിക്കുവാന്‍ ഇടവരും. പഴയ കട ബാധ്യതകള്‍ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയുന്നതില്‍ ആശ്വാസം തോന്നും. തൊഴില്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം അംഗീകരിക്കപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ ക്ലേശത്തിനു പരിഹാരം കണ്ടെത്താന്‍ കഴിയും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സന്തോഷ പ്രദമാകും. തൊഴില്‍ അന്വേഷകര്‍ക്ക് ചെറിയ തൊഴില്‍ എങ്കിലും ലഭിക്കാന്‍ സാധ്യത.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല; നാഗങ്ങള്‍ക്ക് നൂറും പാലും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ചില സംഗതികള്‍ സാധിക്കുവാന്‍ കഴിയുന്ന ആഴ്ചയാണ്. ഭൂമി സംബന്ധമായ ഇടപാടുകള്‍ വിജയകരമായി ഭവിക്കും. വേണ്ടത്ര ആലോചനയില്ലാത്ത സംസാരം മൂലം ശത്രുക്കള്‍ വര്‍ധിക്കാന്‍ ഇടയുണ്ട്. പുനര്‍വ്യാപാരത്തില്‍ നിന്നും ആദായം വര്‍ധിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം തോന്നും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കുവാന്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും. ഗൃഹം മോടി പിടിപ്പിക്കും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, കറുകമാല.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ നിയമ സഹായം തേടും. മുതിര്‍ന്നവരുടെ അഭിപ്രായത്തെ ധിക്കരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. സ്ത്രീകളില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ വന്നു ചേരാന്‍ ഇടയുണ്ട്. ഗൃഹ സ്വസ്ഥത അല്പം കുറഞ്ഞെന്നു വരാം. തൊഴില്‍ രംഗത്ത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാന്‍ കഴിയും. നയന സംബന്ധമായ വ്യാധികള്‍ ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, നാഗങ്ങള്‍ക്ക് നൂറും പാലും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. തൊഴിലില്‍ സ്ഥാന കയറ്റമോ ആനുകൂല്യ വര്‍ദ്ധനവോ ലഭിക്കാന്‍ ഇടയുണ്ട്. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ക്ക് സാധ്യത. ആഗ്രഹിച്ച ദേവാലയ ദര്‍ശനത്താല്‍ ആത്മ സംതൃപ്തി ഉണ്ടാകും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാം സമര്‍ത്ഥമായി വിജയിക്കുവാന്‍ കഴിയും. മനസ്സിന് നവോന്മേഷം നല്‍കുന്ന അനുഭവങ്ങള്‍ വാരാന്ത്യത്തില്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: ശിവന് കൂവളമാല, രുദ്രാഭിഷേകം.

\"\"

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സ്വത്തുസംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ സാഹചര്യം ഉണ്ടാകും. കര്‍മ്മ രംഗത്തെ തിരക്കുകള്‍ മൂലം കുടുംബ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ വിഷമമാകും. സമ്മാനലബ്ദി, ഭാഗ്യാനുഭവങ്ങള്‍ മുതലായവ ഈ വാരത്തില്‍ പ്രതീക്ഷിക്കാം. വാഹന ലാഭം, ആഭരണ ലാഭം മുതലായവ പ്രതീക്ഷിക്കാവുന്നതാണ്. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. ആത്മീയ രംഗത്ത് കൂടുതല്‍ ശ്രദ്ധ പദിപ്പിക്കും.
ദോഷപരിഹാരം : വിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം; ഗണപതിക്ക് കറുകമാല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അശ്രദ്ധ മൂലം ധന നഷ്ടം വരാന്‍ ഇടയുണ്ട്. പൊതു ചടങ്ങുകളും മറ്റും സംഘടിപ്പിക്കുവാന്‍ നേതൃത്വം വഹിക്കും. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് രോഗാവസ്ഥ അല്പം വര്‍ധിക്കുവാന്‍ സാധ്യതയുണ്ട്. വ്യാപാര രംഗത്ത് ചതി, വഞ്ചന മുതലായവയ്ക്ക് വിധേയമായെന്നു വരാം. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി ഉന്നമനം പ്രതീക്ഷിക്കാവുന്ന വാരമാണ്. ഉയര്‍ന്ന വ്യക്തികളുമായി നല്ല ബന്ധം പുലര്‍ത്താന്‍ അവസരം ഉണ്ടാകും.
ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി, ശാസ്താവിന് എള്ള് പായസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Staff Reporter