21
April, 2019
Sunday
12:20 AM
banner
banner
banner

ജ്യോതിഷപ്രകാരം 2018 ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2018 ഡിസംബര്‍ 3 മുതല്‍ 9 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
സാമ്പത്തിമായി അല്പം ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. തൊഴില്‍ രംഗത്തും ഭേദപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആഴ്ച മധ്യത്തില്‍ മനസ്വസ്തത അല്പം കുറയാവുന്ന സാഹചര്യങ്ങള്‍ വരാവുന്നതാണ്. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ദൂരയാത്ര ആവശ്യമായി വന്നേക്കാം. ആരോഗ്യപരമായി വാരം നല്ലതാണെങ്കിലും വാരാന്ത്യത്തില്‍ നീര്‍ദോഷ സംബന്ധമായ വ്യാധികള്‍ വരാന്‍ ഇടയുണ്ട്. ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും. ഗൗരവമുള്ള കര്‍ത്തവ്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും ഭാഗ്യ സൂക്തവും; നാഗങ്ങള്‍ക്ക് നൂറും പാലും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഭാഗ്യവും ദൈവാധീനവും പല അവസരങ്ങളിലും അനുഭവമാകും. അപ്രതീക്ഷിതമായ ചില സാമ്പത്തിക നേട്ടങ്ങള്‍ ഈ ആഴ്ചയില്‍ സ്വന്തമാക്കാന്‍ കഴിയും.കുടുംബത്തില്‍ മംഗള സമാനമായ അന്തരീക്ഷം നിലനില്‍ക്കും. തൊഴില്‍രംഗത്ത് ഉയര്‍ച്ചയും അംഗീകാരവും വരാവുന്ന വാരമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍പരമായ ആകാംക്ഷ അല്പം കുറയും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും വരുമാനം വര്‍ധിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ കരുതല്‍ പുലര്‍ത്തണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിതമായ ജോലി ഭാരം മൂലം പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത തോനാന്‍ ഇടയുണ്ട്. സുഹൃത്തുക്കള്‍ ബന്ധുജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ അല്പം വൈഷമ്യ ങ്ങള്‍ ഉണ്ടായെന്നു വരാം. കച്ചവടത്തിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ സുഗമമാകും. വായ്പ്പാ ബാധ്യതകളില്‍ അല്പം കുറവ് വരും. മാതാപിതാക്കളുടെ അഭിപ്രായം മാനിച്ച് ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ മാറ്റും. വിദേശ യാത്രയ്ക്ക് തയാരെടുക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നെയ്‌ അഭിഷേകം.

_______________________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

______________________

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഏറ്റെടുത്ത കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. ശമ്പളത്തിലോ ആനുകൂല്യത്തിലോ അല്പം വര്‍ധനവ് പ്രതീക്ഷിക്കാവുന്നതാണ്. തനിക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗവിമുക്തി ഉണ്ടായി ആരോഗ്യം പ്രാപിക്കാന്‍ കഴിയുന്നതാണ്. കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതനാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കുവാന്‍ കഴിയും. സാമ്പത്തിക ക്ലേശങ്ങള്‍ വലിയ അളവില്‍ പരിഹരിക്കുവാന്‍ കഴിയും. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സമ്മര്‍ദം കുറയാന്‍ സാധ്യത കാണുന്നു.വേണ്ട സഹായം സമയത്ത് ലഭിക്കായ്ക മൂലം പ്രവടിഹനങ്ങളില്‍ കാലതാമസം വരാന്‍ ഇടയുണ്ട്. കുടുംബസമേതം ദീര്‍ഘ യാത്രകള്‍ ചെയ്യേണ്ടി വരും. വൈദ്യനിര്‍ദേശം അനുസരിച്ച് ജീവിത ചര്യകളില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ നിര്‍ബന്ധിതനാകും.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്; ശിവന് കൂവലമാലയും പുറകു വിളക്കും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 19 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ഔദ്യോഗിക രംഗത്ത് പ്രയോജനകരമായ അനുഭവങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ള വാരമാണ്. മാനസികമായി അകന്ന് നിന്നിരുന്നവര്‍ അകല്‍ച്ച മറന്ന് അടുത്തു വരുന്നത് മനസ്സിന് സമാധാനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അനുകൂലമായ അന്തരീക്ഷം സംജാതമാകും.സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു നല്‍കുവാന്‍ കഴിയും. ഭാഗ്യാനുഭവങ്ങള്‍, ധനനേട്ടം എന്നിവ പ്രതീക്ഷികാവുന്ന വാരമാണ്. മന സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷികാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പാല്‍ അഭിഷേകം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മംഗള കര്‍മ്മങ്ങളിലും വിരുന്നുകളിലും മറ്റും പങ്കെടുക്കുവാന്‍ അവസരമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. തൊഴില്‍ സംബന്ധമായ പരിശ്രമങ്ങളില്‍ പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാത്തതില്‍ മനോ വൈഷമ്യം തോന്നാന്‍ ഇടയുണ്ട്. സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജാഗ്രതക്കുറവ് മൂലം ധനനഷ്ടം ഉണ്ടാ യെന്നു വരാം. കലാകാരന്മാര്‍ക്ക് അനുകൂല വാരമാണ്. അപ്രതീക്ഷിതമായ ധന ചിലവുകള്‍ മൂലം സാമ്പത്തിക രംഗത്ത് അല്പം പ്രയാസം ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല; ഭദ്ര കാളിക്ക് കഠിനപായസം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ജോലിക്കാര്‍ക്ക് വരുമാനത്തില്‍ വര്‍ധനവും വ്യാപാരികള്‍ക്ക് ലാഭത്തില്‍ ഉയര്‍ച്ചയും മറ്റും പ്രതീക്ഷിക്കാവുന്ന വാരമാണ്. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിക്കാവുന്ന വാരമാണ്. ഭൂമി ഇടപാടുകള്‍ ലാഭകരമായി ഭവിക്കും. വിദേശജോലിക്കാര്‍ക്ക് നല്ല അനുഭവങ്ങള്‍ ഈ വാരത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്. വേണ്ടത്ര ഉറപ്പില്ലാത്ത കാര്യങ്ങളിലും ഭാഗ്യപരീക്ഷണങ്ങളിലും മറ്റും ഇടപ്പെടുന്നത് ഗുണകരമാകില്ല. നയന വ്യാധികള്‍ കാരണം തൊഴിലില്‍ നിന്നും അവധി എടുക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം. വിഷ്ണുവിന് പാല്‍പ്പായസം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍ രംഗത്ത് മാന്യം, വൈഷമ്യം മുതലായ അനുഭവങ്ങള്‍ വരാവുന്ന ആഴ്ചയാണ്. അധികാരികളുമായി ആശയവിനിമയം നടത്തുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണം. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. രോഗങ്ങള്‍ക്ക് വിമുക്തി ഉണ്ടാകും. ചിലവ് ചുരുക്കുന്നതിന്‍റെ ഭാഗമായി പല ആഡംബരങ്ങളും ഉപേക്ഷിക്കാന്‍ തീരുമാനിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. രക്ത സമ്മര്‍ദ സംബന്ധമായ രോഗങ്ങളുള്ളവര്‍ വളരെ അധികം കരുതല്‍ പുലര്‍ത്തണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ ഉടമകളുമായി നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ പരിഹാരം പ്രതീക്ഷിക്കാം. സര്‍ക്കാര്‍ കോടതി കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. പുതിയ ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും. ആത്മവിശ്വാസം വര്‍ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ടാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ തെറ്റില്ലാതെ നിര്‍വഹിക്കുവാന്‍ കഴിയും. സുഹൃത്ത് സഹായം ആപത്തുകളില്‍ തുണയാകും. ബന്ധു ജനങ്ങളുടെ വിയോഗം മൂലം മനസ്താപം ഉണ്ടാകാന്‍ സാധ്യത കാണുന്നു.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി,മഹാവിഷ്ണുവിനു തുളസിമാല, പാല്‍പായസം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നഷ്ടമായി എന്ന് കരുതിയ ധനം തിരികെ ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്. വാഹനം, ആയുധം, സാഹസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുമ്പോള്‍ അങ്ങേയറ്റം കരുതല്‍ പുലര്‍ത്തണം. മുടങ്ങിക്കിടന്ന സംരംഭങ്ങള്‍ പുനരാരംഭിക്കാന്‍ അവസരം ലഭ്യമാകും. പ്രധാന ജോലിക്ക് പുറമേ അധിക വരുമാനം ലഭിക്കുന്ന പാര്‍ശ്വ സംരംഭങ്ങളെക്കുറിച്ച് ഗൌരവമായി ആലോചിക്കും. പ്രധാന കര്‍ത്തവ്യങ്ങള്‍, ചുമതലകള്‍ മുതലായവ വേണ്ടത്ര മുന്നൊരുക്കത്തോടെ ചെയ്യാതിരുന്നാല്‍ പരാജയ സാധ്യതയുണ്ട്. വളരെക്കാലമായി കാണാന്‍ ആഗ്രഹിച്ചിരുന്ന ചില വ്യക്തികളെ കണ്ടുമുട്ടാന്‍ കഴിയും. അവിവാഹിതര്‍ക്ക് വിവാഹസംബന്ധമായ കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം; ഭഗവതിക്ക് വിളക്കും മാലയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതിസന്ധികള്‍ വന്നാലും അവയെ ഫലപ്രദമായി അതിജീവിക്കാന്‍ കഴിയും. ഉപരിവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് ഗവേഷണ സംബന്ധമായ അംഗീകാരം ലഭിക്കും. ദാനകര്‍മ്മങ്ങളും ധര്‍മ്മ പ്രവൃത്തികളും മറ്റും നടത്താന്‍ സമയം കണ്ടെത്തും. ആരോഗ്യകാര്യങ്ങളിലൊഴികെ മറ്റെല്ലാ രംഗത്തും വിജയം പ്രതീക്ഷിക്കാവുന്ന വാരമാണ്. ഔദ്യോഗിക രംഗത്ത് അംഗീകാരവും പ്രതിഫലവും വര്‍ധിക്കും. കോപ സംസാരം നിയന്ത്രിച്ചാല്‍ കൂടുതല്‍ അവസരങ്ങള്‍ അനുകൂലമായി ഭവിക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ അവസരം ഉണ്ടാകും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, ശാസ്താവിന് എള്ള് പായസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

·
[yuzo_related]

CommentsRelated Articles & Comments