24
March, 2019
Sunday
06:22 PM
banner
banner
banner

ജ്യോതിഷപ്രകാരം 2018 ഡിസംബര്‍ 24 മുതല്‍ 30 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2018 ഡിസംബര്‍ 24 മുതല്‍ 30 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മേടക്കൂറില്‍ പെട്ടവര്‍ക്ക് കുടുംബത്തില്‍ ഐശ്വര്യാനുഭവങ്ങളും സുഖവും പ്രതീക്ഷിക്കാവുന്ന വാരമാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധയും ഉത്സാഹവും വിജയാനുഭവങ്ങളും വര്‍ധിക്കും. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ ക്ലേശങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന വാരമാണ്. വ്യാപാരത്തിലും കാര്‍ഷിക രംഗത്തും ലാഭം വര്‍ധിപ്പിക്കാന്‍ കഴിയും. അവിവാഹിതര്‍ക്ക് അനുകൂല വിവാഹ ആലോചനകളോ വിവാഹ നിശ്ചയമോ ഈ വാരം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: മഹാവിഷ്ണുവിന് നെയ്യ് വിളക്കും ഭാഗ്യസൂക്തവും; നാഗങ്ങള്‍ക്ക് നൂറും പാലും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സല്‍പ്രവൃത്തികളില്‍ നിന്നും മന സംതൃപ്തി ലഭ്യമാകും. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് മോശം അനുഭവങ്ങള്‍ക്ക് ഈ വാരം സാധ്യതയില്ല. സാമ്പത്തിക ക്ലേശം വാരാന്ത്യത്തോടെ പരിഹരിക്കപ്പെടും. കോപ സംസാരം മൂലം സുഹൃത്തുക്കള്‍ അകന്നു പോകാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്നു വരാം. ശുഭകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശ്രീകൃഷ്ണന് വെണ്ണ നിവേദ്യം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്ഥിരവരുമാനമുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രതിഫലവും ആനുകൂല്യങ്ങളും വര്‍ധിക്കും. ജീവിത പങ്കാളിയുടെ പ്രായോഗിക സമീപനങ്ങള്‍ ആശ്വാസം പകരും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും. കുടുംബ സമേതം ഉല്ലാസ യാത്രകള്‍ മുതലായവ ആസൂത്രണം ചെയ്യും. വിദേശ ജോലിക്ക് ശ്രമിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് സമയം അനുകൂലമാണ്. സുഹൃത്ത് സഹായത്തോടെ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
ദോഷപരിഹാരം: മഹാവിഷ്ണുവിന് പാല്‍പായസം, ശാസ്താവിനു നീരാഞ്ജനം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ സംബന്ധമായ മത്സര പരീക്ഷകളില്‍ വിജയം പ്രതീക്ഷിക്കാം. കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും അവസരങ്ങളും വര്‍ധിക്കും. മാതാപിതാക്കന്മാരുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റ പണികള്‍ വേണ്ടി വന്നേക്കാം. പുതിയ ഗൃഹം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ആഗ്രഹസാധ്യം ഉണ്ടാകും. ഉദര സംബന്ധമായ വ്യാധികള്‍ വരാതെ നോക്കണം.
ദോഷപരിഹാരം: ശിവന് രുദ്രാഭിഷേകം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കും. തൊഴില്‍ രംഗത്ത് തടസ്സപ്പെട്ടു കിടന്നിരുന്ന സ്ഥാനക്കയറ്റം ലഭ്യമാകും. ഭാര്യയില്‍ നിന്നും ധനലാഭം സിദ്ധിക്കും. ഭൂമി വാങ്ങാനുള്ള പരിശ്രമം വിജയത്തില്‍ എത്തും. അല്പം സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവത്തില്‍ വരാവുന്ന വാരമാകയാല്‍ ചിലവുകള്‍ നിയന്ത്രിക്കണം. യാത്രാവേളകളില്‍ ധനമോ രേഖകളോ കൈമോശം വരാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്; ശിവന് കൂവലമാലയും പുറകു വിളക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് ഉല്ലാസകരമായ രീതിയില്‍ സമയം ചിലവഴിക്കുവാന്‍ കഴിയും. അടുത്ത സുഹൃത്തുക്കളുടെ സാമീപ്യം ആത്മവിശ്വാസം നല്‍കും. അപ്രതീക്ഷിത കോണുകളില്‍ നിന്നും ധന ലാഭം സിദ്ധിക്കും. ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് മൂലം പ്രവര്‍ത്തനക്ലേശം വരാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും. രക്ത സമ്മര്‍ദ്ദ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പാലിക്കണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പാല്‍ അഭിഷേകം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 24 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) വ്യാപാര രംഗത്ത് അപ്രതീക്ഷിത ലാഭാനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ശ്രദ്ധക്കുറവു മൂലം ധന നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ കരുതലോടെ വേണം. പ്രവര്‍ത്തന രംഗത്ത് വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നിര്‍ബന്ധിതനാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. സന്താനങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു നല്‍കുവാന്‍ കഴിയും.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല; ഭദ്ര കാളിക്ക് കഠിനപായസം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യാനുഭവങ്ങള്‍, ധനനേട്ടം എന്നിവ പ്രതീക്ഷികാവുന്ന വാരമാണ്. മന സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷികാം. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും വരുമാനം ലഭിക്കാന്‍ ഇടയുള്ള വാരമാണ്. മംഗള കര്‍മ്മങ്ങളിലും വിരുന്നുകളിലും മറ്റും പങ്കെടുക്കുവാന്‍ അവസരമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. ആനുകൂല്യങ്ങളില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ സാഹചര്യങ്ങള്‍ കുറച്ചു കൂടി അനുകൂലമാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം. വിഷ്ണുവിന് പാല്‍പ്പായസം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബ സംബന്ധമായി നിലനിന്നിരുന്ന ക്ലേശങ്ങള്‍ക്ക് പരിഹാരം പ്രതീക്ഷിക്കാം. ശുഭകാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. വേണ്ടത്ര ഉറപ്പില്ലാത്ത കാര്യങ്ങളിലും ഭാഗ്യപരീക്ഷണങ്ങളിലും മറ്റും ഇടപ്പെടുന്നത് ഗുണകരമാകില്ല. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ പ്രതീക്ഷിക്കേണ്ട വാരമാണ്. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായ പ്രയത്നം വേണ്ടി വരും. നയന വ്യാധികള്‍ കാരണം തൊഴിലില്‍ നിന്നും അവധി എടുക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാര്‍ത്ഥികള്‍ക്ക് കാര്യ വിജയവും പരീക്ഷാ നേട്ടവും പ്രതീക്ഷിക്കാവുന്ന ആഴ്ചയാണ്. തൊഴിലില്‍ അധികാരികളുടെ പ്രീതിക്ക് പാത്രമാകും. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം നിലനില്‍ക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ അനുകൂലാവസ്ഥ സംജാതമാകും. പല കാര്യങ്ങളിലും അഭിപ്രായ സമന്വയത്തില്‍ എത്താന്‍ വിഷമം നേരിടും. പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം നേരിടും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്ത പുഷ്പാഞ്ജലി,മഹാവിഷ്ണുവിനു തുളസിമാല, പാല്‍പായസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളതാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ വൈഷമ്യങ്ങളില്‍ ആശ്വാസം ലഭിക്കുന്നതാണ്. പുതിയ ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും. ആത്മവിശ്വാസം വര്‍ധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ടാകും. സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും. അധികാരവും ചുമതലയും വര്‍ധിക്കാന്‍ ഇടയുണ്ട്. വാരാന്ത്യത്തില്‍ ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യത.
ദോഷപരിഹാരം : വിഷ്ണുവിന് നെയ്യ് വിളക്ക്, പാല്‍പ്പായസം; ഭഗവതിക്ക് വിളക്കും മാലയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന രംഗത്ത് അലസതയും ഉത്സാഹക്കുറവും ഉണ്ടാകാന്‍ ഇടയുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിജയകരമാക്കാന്‍ പതിവിലും കവിഞ്ഞ പരിശ്രമം വേണ്ടി വരും. വാരമധ്യത്തില്‍ അപ്രതീ ക്ഷിത ധന ലാഭം ഉണ്ടാകാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ നേതൃ പദവി ഏറ്റെടുക്കാന്‍ കഴിയും. തൊഴില്‍ രംഗത്ത് അധ്വാനവും അമിത യാത്രയും വേണ്ടി വരും. മുടങ്ങിക്കിടന്ന സംരംഭങ്ങള്‍ പുനരാരംഭിക്കാന്‍ അവസരം ലഭ്യമാകും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, ശാസ്താവിന് എള്ള് പായസം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

·
[yuzo_related]

CommentsRelated Articles & Comments