18
April, 2019
Thursday
08:31 PM
banner
banner
banner

ജ്യോതിഷപ്രകാരം 2018 ഓഗസ്റ്റ്‌ 13 മുതല്‍ 19 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം (2018 ഓഗസ്റ്റ്‌ 13 മുതല്‍ 19 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ജീവിത വിജയത്തെ മുന്നില്‍ കണ്ട് ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യും. ജോലിയില്‍ കൂടുതല്‍ ചുമതലയും അംഗീകാരവും ഉള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം ലഭിക്കാന്‍ ഇടയുണ്ട്. വ്യാപാര കാര്യങ്ങളില്‍ ഉണ്ടായിരുന്ന വൈഷമ്യങ്ങള്‍ മാറി ലാഭം വര്‍ധിച്ചു തുടങ്ങും. അപ്രധാന കാര്യങ്ങളാല്‍ പിരിഞ്ഞു പോയ സൗഹൃദങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയും. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെട്ടെന്നു വരാം.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം; നാഗങ്ങള്‍ക്ക് നൂറും പാലും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
എത്ര കഠിനമായ സാഹചര്യങ്ങളെയും ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയും. അധികാരികളുടെ പ്രീതി ലഭിക്കുക മൂലം ആത്മവിശ്വാസം വര്‍ധിക്കും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ അവസരം ലഭിച്ചെന്നു വരില്ല. അപ്രതീക്ഷിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുണ്ട്. മറ്റുള്ളവരുടെ ജോലി ഭാരം കൂടെ ഏറ്റെടുത്തു ചെയ്യുവാന്‍ നിര്‍ബന്ധിതനാകും. ദൂരയാത്രകള്‍ അനിവാര്യമായി വരും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം; ശിവന് പുറക്‌ വിളക്കും ധാരയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലവിധ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ഥമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാകും. പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട വിധത്തില്‍ അംഗീകാരം ലഭിക്കാന്‍ പ്രയാസമാണ്. ജീവിത പങ്കാളിയുമായി കലഹം ഉണ്ടാകുവാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയത്തില്‍ അപാകത വരാതെ നോക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ അലസതയും പ്രതികൂല അനുഭവങ്ങളും വരാന്‍ ഇടയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് സമര്‍പ്പണം, ശിവന് ജലധാര.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും പണ ചിലവും ആവശ്യമായി വരും. നഷ്ടമായി എന്നു കരുതിയ ധനം തിരികെ ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. വായ്പ്പകള്‍, സാമ്പത്തിക സഹായങ്ങള്‍ മുതലായവ അംഗീകരിച്ച് കിട്ടും. ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കുവാന്‍ ഇടയുണ്ട്. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുവാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ശ്രീകൃഷ്ണന് രാജഗോപാല മന്ത്രാര്‍ചന; നാഗ ദേവതകള്‍ക്ക് നൂറും പാലും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന രംഗത്ത് അധ്വാന ഭാരം വര്‍ധിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകും. അധികാരികളുമായി തര്‍ക്കത്തിന് പോകുന്നത് ഗുണകരമാകില്ല. അനുകൂലമായ സ്ഥാന മാറ്റത്തിന് സാധ്യതയുള്ള വാരമാണ്. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ക്ക് ആരോഗ്യ സംബന്ധമായി ചില ക്ലേശങ്ങള്‍ വരാന്‍ ഇടയുണ്ട്. ബന്ധു ജനങ്ങളില്‍ നിന്നും ആശ്വാസ കരമായ സമീപനം ഉണ്ടാകും. ജാഗ്രതക്കുറവു മൂലം ധനനഷ്ടം വരാതെ നോക്കണം.
ദോഷപരിഹാരം: വിഷ്ണുവിന് നെയ്യ് വിളക്ക്; ശിവന് രുദ്രാഭിഷേകം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 14 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. സമൂഹ മധ്യത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെടും. വേണ്ടത്ര സഹായികള്‍ ഇല്ലാത്തതിനാല്‍ ഏറ്റെടുത്ത വലിയ ജോലികളില്‍ നിന്നും പിന്മാറാന്‍ നിര്‍ബന്ധിതനാകും. എടുത്തു ചാടി പ്രവര്‍ത്തിക്കുന്നത് മൂലം പലവിധ വൈഷമ്യങ്ങളും നേരിടേണ്ടി വന്നേക്കാം. സഹോദരങ്ങള്‍, ബന്ധു ജനങ്ങള്‍ എന്നിവരില്‍ നിന്നും സഹായകരമായ സമീപനം ലഭ്യമാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പൊതു രംഗത്ത് മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. ഊര്‍ജസ്വലമായി തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലസത വര്‍ധിക്കുവാന്‍ ഇടയുണ്ട്. അപ്രതീക്ഷിതമായ നേട്ടങ്ങള്‍, അംഗീകാരങ്ങള്‍ എന്നിവ പ്രതീക്ഷിക്കാവുന്ന വാരമാണ്. വിദേശത്ത ജോലി ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങളും ധന നേട്ടവും മറ്റും ഉണ്ടാകും. കലാകാരന്മാര്‍ക്ക് അവസരങ്ങളും അംഗീകാരവും വര്‍ധിക്കും. പാര്‍ശ്വ വരുമാനം ലഭിക്കുന്ന പുതിയ പദ്ധതികള്‍ തുടങ്ങുവാന്‍ കഴിയും.
ദോഷപരിഹാരം: വിഷ്ണുവിന് ഭാഗ്യ സൂക്തം; ഭദ്ര കാളിക്ക് കഠിനപായസം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പഠനത്തിന് അനുസരിച്ച് യോഗ്യമായ തൊഴില്‍ ലഭിക്കുന്നതില്‍ സന്തോഷം തോന്നും. ഈശ്വര കാരുണ്യത്താല്‍ പല അപകടങ്ങളും ഒഴിവാകും. ശത്രുക്കള്‍, അസൂയാലുക്കള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂലമായ അനുഭവങ്ങള്‍ കരുതി നീങ്ങണം. പുതിയ മുതല്‍ മുടക്കുകള്‍ക്കും സംരംഭങ്ങള്‍ക്കും സമയം അനുകൂലമല്ല. നിലവിലുള്ള തൊഴില്‍ വിട്ടാല്‍ പുതിയത് ലഭിക്കുവാന്‍ പ്രയാസമാകും. പല കാര്യങ്ങളിലും കുടുംബത്തിന്‍റെ സഹായം ലഭിക്കുന്നത് പ്രയോജനകരമാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം. വിഷ്ണുവിന് പാല്‍പ്പായസം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
രോഗങ്ങള്‍ക്ക് ശമനം ലഭിക്കും. കുടുംബപരമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വാരമാണ്. ഭൂമി സംബന്ധമായ ഇടപാടുകള്‍ വിജയത്തിലെത്തും. പതിവിലും അധികം അധ്വാനം വേണ്ടി വരുമെങ്കിലും അന്തിമമായി കാര്യ വിജയം പ്രതീക്ഷിക്കാം. ആത്മ വിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍ വന്നുപോകുവാനുള്ള സാഹചര്യം ഉണ്ടാകും. സുഹൃത്ത് സഹായത്താല്‍ പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കുവാന്‍ കഴിയും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈശ്വരാധീനത്താലും ഭാഗ്യാതിരേകത്താലും പല ആഗ്രഹങ്ങളും സാധിക്കുവാന്‍ കഴിയുന്ന വാരമാണ്. വരുമാനം എത്ര വര്‍ധിചാലും അധിക ചിലവ് മൂലം സാമ്പത്തിക വൈഷമ്യം ഉണ്ടായെന്നു വരാം. ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍പരമായ നേട്ടങ്ങളും അംഗീകാരങ്ങളും വര്‍ദ്ധിക്കുന്നതാണ്. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. ആധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നതിലൂടെ മന സമാധാനം കൈവരിക്കുവാന്‍ കഴിയും. സഹോദരന്മാരുമായി തര്‍ക്കം വരാതെ നോക്കണം.
ദോഷപരിഹാരം: ശാസ്താവിന് നെയ്യഭിശേകം; ഗണപതിക്ക് കറുക മാല, മോദക നിവേദ്യം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 17 ഏപ്രിൽ 2019) എങ്ങനെ എന്നറിയാം

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ രംഗത്ത് പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. ഏര്‍പ്പെട്ടിരുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ലഭിച്ചേക്കാം. സ്വന്തം ചുമതലയില്‍ വിവാഹങ്ങള്‍, മംഗള കരംമങ്ങള്‍ മുതലായവ നിര്‍വഹിക്കുവാന്‍ അവസരം ലഭിക്കും. ആഘോഷകാര്യങ്ങളില്‍ സംബന്ധിക്കുവാന്‍ അവധി ലഭിക്കുവാന്‍ വേണ്ട ശ്രമങ്ങള്‍ വിജയിക്കും. ഗൃഹം മോടിപിടിപ്പിക്കുവാനും വാഹനം മാറ്റി വാങ്ങുവാനുമുള്ള ശ്രമം വിജയകരമാകും.
ദോഷപരിഹാരം: ഭദ്ര കാളിക്ക് രക്ത പുഷ്പാഞ്ജലി; ശിവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ലഭിച്ച അവസരങ്ങള്‍ ശരിയായി വിനിയോഗിക്കുവാന്‍ പറ്റാത്തതില്‍ വിഷമം തോന്നാന്‍ ഇടയുണ്ട്. പ്രവര്‍ത്തന രംഗത്ത് അത്ര അനുകൂലമല്ലാത്ത മാറ്റങ്ങള്‍ വരാവുന്ന വാരമാണ്. ഉദര സംബന്ധമായ അസുഖങ്ങളെ കരുതണം. ഒന്നിലധികം കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. മാതാപിതാക്കന്മാരുടെ ആഗ്രഹം സാധിപ്പിക്കാന്‍ കഴിയുന്നതില്‍ മന സന്തോഷം തോന്നും.
ദോഷപരിഹാരം: വിഷ്ണുവിന് ഭാഗ്യ സൂക്തം, ശാസ്താവിന് എള്ള് പായസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

[yuzo_related]

CommentsRelated Articles & Comments