മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ വാരഫലം: ജ്യോതിഷപ്രകാരം 2020 ജനുവരി 13 മുതൽ 19 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

സമ്പൂർണ്ണ വാരഫലം (പരിഹാര സഹിതം) – 2020 ജനുവരി 13 മുതൽ 19 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മേടക്കൂറുകാർക്ക്‌ മൂന്നിൽ രാഹുവും അഷ്ടമത്തിൽ കുജനും ഭാഗ്യത്തിൽ രവിയും ഗുരു മണ്ടന്മാരും കേതുവും കർമത്തിൽ ബുധനും പതിനൊന്നിൽ ശുക്രനും സഞ്ചരിക്കുന്നു. ആഴ്ചയുടെ തുടക്കം അത്ര അനുകൂലമല്ലെങ്കിലും വാരാന്ത്യത്തിൽ കൂടുതൽ അനുകൂലമായ ഫലങ്ങൾ ഉണ്ടാകും. മകരമാസം പിറക്കുന്നതോടെ സൂര്യൻ മേടക്കൂറുകാർക്ക്‌ പത്താം ഭാവത്തിലേക്ക്‌ വരുന്നതോടെ തൊഴിൽ നേട്ടം, സാമ്പത്തില ലാഭം, അംഗീകാരം മുതലായവ പ്രതീക്ഷിക്കാം. കുലീനമായ പെരുമാറ്റം കൊണ്ട്‌ പല കാര്യങ്ങളും സാധിക്കുവാൻ കഴിയും. ഊഹക്കച്ചവടം, ഓഹരി വ്യാപാരം മുതലായവയിൽ നിന്നും നഷ്ടസാധ്യത കരുതണം. മറ്റുള്ളവരുടെ ജോലികളും ഉത്തരവാദിത്വങ്ങളും കൂടെ ചെയ്തു നൽകേണ്ട അവസ്ഥ സംജാതമാകാൻ ഇടയുണ്ട്‌. കുടുംബ സാഹചര്യങ്ങൾ അനുകൂലമായിരിക്കും.
ദോഷപരിഹാരത്തിനായി സുബ്രഹ്മണ്യന്‌ പാൽ അഭിഷേകം, ഭഗവതിക്ക്‌ വിളക്കുംമാലയും പായസ നിവേദ്യം എന്നിവ സമർപ്പിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക്‌ രണ്ടിൽ രാഹുവും ഏഴിൽ കുജനും അഷ്ടമഭാവത്തിൽ രവിയും ഗുരു മണ്ടന്മാരും കേതുവും ഭാഗ്യത്തിൽ ബുധനും കർമ്മസ്ഥാനത്ത്‌ ശുക്രനും സഞ്ചരിക്കുന്നു. പല കാര്യങ്ങളിലും പ്രാരംഭ തടസ്സം നേരിടേണ്ടി വരും. അഷ്ടമശ്ശനിയും അഷ്ടമി വ്യാഴവും നടക്കുന്ന കാലമാകയാൽ എല്ലാ കാര്യങ്ങളിലും കരുതലും ജാഗ്രതയും വേണം. ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ രാത്രിയാത്ര പരിമിതപ്പെടുത്തണം. തൊഴിൽ രംഗത്ത്‌ ചില പുതിയ മാറ്റങ്ങൾ കണ്ടുതുടങ്ങും. ചിട്ടയോടെ പ്രവർത്തിച്ചത്‌ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ കഴിയുന്ന വാരമാണ്‌. ചെറിയ രോഗങ്ങൾ മൂലം ആരോഗ്യ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്‌. കുടുംബാംഗങ്ങളുടെ പിന്തുണയും സഹകരണവും നിർലോഭം ലഭിക്കും. വേണ്ടത്ര അറിവും ബോധ്യവുമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നത്‌ ഗുണകരമാകില്ല. പുതിയ സുഹൃത്‌ ബന്ധങ്ങൾ ആശ്വാസകരമാകും.
ദോഷപരിഹാരത്തിനായി ശിവന്‌ കൂവളമാലയും നിവേദ്യ സഹിതം ധാരയും നടത്തുക. ശാസ്താവിന്‌ എള്ള്‌ പായസം നിവേദിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മിഥുനക്കൂറുകാർക്ക്‌ ജന്മത്തിൽ രാഹുവും ആറിൽ കുജനും ഏഴിൽ രവിയും ഗുരു മണ്ടന്മാരും കേതുവും അഷ്ടമത്തിൽ ബുധനും ഭാഗ്യസ്ഥാനത്ത്‌ ശുക്രനും സഞ്ചരിക്കുന്നു. പുതിയ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറ്റെടുക്കും. കുടുംബത്തിൽ നല്ല അനുഭവങ്ങൾ വരാവുന്ന വാരമാണ്‌. ആഴ്ചയുടെ തുടക്കത്തിൽ സാമ്പത്തികമായും തൊഴിൽപരമായും നല്ല അനുഭവങ്ങൾക്ക്‌ സാധ്യതയേറും. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ വാരാന്ത്യത്തിൽ ധന നഷ്ടത്തിന്‌ സാധ്യത കാണുന്നു. സഹോദരമണരുമായും ബന്ധുജനങ്ങളുമായും നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. അപ്രതീക്ഷിത യാത്രകൾ വേണ്ടിവരാണ്‌ ഇടയുണ്ട്‌.
ദോഷപരിഹാരത്തിനായി ശിവന്‌ കൂവളമാലയും പിന്‌ വിളക്കും , നാഗ ദേവതകൾക്ക്‌ പൽ, മഞ്ഞൾ സമർപ്പണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർക്കിടകക്കൂറുകാർക്ക്‌ അഞ്ചിൽ കുജനും ആറിൽ രവിയും ഗുരു മണ്ടന്മാരും കേതുവും ഏഴിൽ ബുധനും അഷ്ടമത്തിൽ ശുക്രനും പന്ത്രണ്ടിൽ രാഹുവും സഞ്ചരിക്കുന്നു. കർക്കിടകക്കൂറുകാർക്ക്‌ ഈവാരം ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ശരീര സുഖം അൽപം കുറയാൻ ഇടയുണ്ട്‌. ഭാഗ്യവും ദൈവാധീനവും അൽപം കുറയുന്നതായി അനുഭവപ്പെടും. വാരത്തിന്റെ ആദ്യ ദിവസങ്ങൾ താരതമ്യേന കൂടുതൽ മെച്ചമായിരിക്കും. പ്രധാന ഉത്തര വാദിത്വങ്ങൾ വാരത്തിന്റെ ആദ്യ പകുതിയിൽ തന്നെ നിർവഹിക്കുവാൻ ശ്രദ്ധിക്കുക. അദ്ധ്വാന ഭാരം വർദ്ധിക്കുന്നതിനാൽ കൂടുതൽ സമയം തൊഴിൽ സ്ഥലത്ത്‌ ചെലവഴിക്കേണ്ട സാഹചര്യങ്ങൾ വരാം.വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക്‌ അന്തിമ യാത്രാരേഖകൾ ലഭിക്കുന്നതിൽ തടസ്സവും കാലതാമസവും നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം.
ദോഷപരിഹാരത്തിനായി മഹാവിഷ്‌ണുവിന്‌ തുളസിമാല, പാൽപായസം, ഭഗവതിക്ക്‌ പായസനിവേദ്യം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക്‌ നാലിൽ കുജനും അഞ്ചിൽ രവിയും ഗുരു മണ്ടന്മാരും കേതുവും ആറിൽ ബുധനും ഏഴിൽ ശുക്രനും പതിനൊന്നിൽ രാഹുവും സഞ്ചരിക്കുന്നു. മനസ്സിൽ വിചാരിച്ച വിധത്തിൽ പല കാര്യങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ കഴിയും. വിദ്യാർഥികൾക്ക്‌ വളരെ നല്ല അനുഭവങ്ങൾ വരാവുന്ന വാരമാണ്‌. പരീക്ഷകൾ, മത്സരങ്ങൾ മുതലായവകളിൽ നന്നായി ശോഭിക്കുവാൻ കഴിയും. സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർ അനുകൂലമായി പെരുമാറും. തൊഴിൽ അന്വേഷകർക്ക്‌ പുതിയ ജോലിക്കുള്ള അനുമതിപത്രം ലഭിക്കും. പാർശ്ശ്വവരുമാനം ലഭിക്കുന്ന സംരംഭങ്ങൾ ആരംഭിക്കുവാൻ തീരുമാനിക്കും. നേർന്നു മുടങ്ങിക്കിടന്ന വഴിപാടുകളും മറ്റും ചെയ്തു തീർക്കാൻ കഴിയുന്നതിൽ ആശ്വാസം തോന്നും. കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. വാരത്തിന്റെ അവസാനം അപ്രതീക്ഷിത ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
ദോഷപരിഹാരത്തിനായി ശിവന്‌ ജലധാര, ഗണപതിക്ക്‌ അപ്പം വഴിപാട്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നിക്കൂറുകാർക്ക്‌ മൂന്നിൽ കുജനും നാലിൽ രവിയും ഗുരു മണ്ടന്മാരും കേതുവും അഞ്ചിൽ ബുധനും ആറിൽ ശുക്രനും കർമത്തിൽ രാഹുവും സഞ്ചരിക്കുന്നു. പ്രവർത്തന രംഗത്ത്‌ ഉണ്ടായിരുന്ന പല വൈഷമ്യങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും. ആരോഗ്യപരമായി അൽപം ക്ലേശങ്ങൾ വരാവുന്ന വാരമാകയാൽ കരുതൽ വേണം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. ചിലവുകൾക്ക്‌ സ്വയം നിയന്ത്രണം ഏർപ്പെടുത്തും. നാട്ടിൽനിന്നും അകന്ന്‌ ജോലി ചെയ്യുന്നവർക്ക്‌ ഉണ്ടായിരുന്ന തൊഴിൽ ക്ലേശങ്ങൾ പരിഹരിക്കാൻ കഴിയും. സന്താനങ്ങൾക്ക്‌ അഭിവൃദ്ധി പ്രതീക്ഷിക്കാം. സാമ്പത്തിക വൈഷമ്യങ്ങൾ വന്നാലും ആയത്‌ പരിഹരിക്കുവാനുള്ള സഹായങ്ങൾ ആഴ്ചയുടെ അവസാനം ലഭ്യമാകും. അവിവാഹിതർക്ക്‌ വിവാഹകാര്യങ്ങളിൽ അനുകൂലമായ അന്തരീക്ഷം സംജാത മാകും.
ദോഷ ശിവന്‌ മൃത്യുഞ്ജയ പുഷ്പാഞ്ജലി. മഹാവിഷ്‌ണുവിന്‌ നെയ്‌വിളക്കും തുളസിമാലയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
തുലാക്കൂറുകാർക്ക്‌ രണ്ടിൽ കുജനും മൂന്നിൽ രവിയും ഗുരു മണ്ടന്മാരും കേതുവും നാലിൽ ബുധനും അഞ്ചിൽ ശുക്രനും ഭാഗ്യത്തിൽ രാഹുവും സഞ്ചരിക്കുന്നു. പല കാര്യങ്ങളിലും അഭിനന്ദനം ലഭിക്കാൻ സാധ്യതയുള്ള വാരമാണ്‌. കീഴ്‌ ജീവനക്കാർ മൂലം നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. ഏറ്റെടുത്ത ജോലികൾ സമയത്ത്‌ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ചുമതലകൾ മറ്റുള്ളവർക്ക്‌ വിഭജിച്ചു നൽകേണ്ടി വരും. കുടുംബ ബന്ധങ്ങൾ സന്തോഷകരമായി ഭവിക്കും. അധ്വാനഭാരത്താൽ കുടുംബപരമായ ഉത്തരവാദിത്വങ്ങൾ പലപ്പോഴും നിർവഹിക്കുവാൻ കഴിയാതെ വരും. വിദേശത്ത്‌ ജോലി ചെയ്യുന്നവർക്ക്‌ നാട്ടിൽ വന്നുപോകുവാനുള്ള സാഹചര്യം ഉണ്ടാകും. സുഹൃത്ത്‌ സഹായത്താൽ പല കാര്യങ്ങളും എളുപ്പത്തിൽ സാധിക്കുവാൻ കഴിയും.
വിഷ്‌ണുവിന്‌ നെയ്‌ വിളക്ക്‌, തുളസിയും താമരയും സമർപ്പണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക്‌ ജന്മത്തിൽ കുജനും രണ്ടിൽ രവിയും ഗുരു മണ്ടന്മാരും കേതുവും മൂന്നിൽ ബുധനും നാലിൽ ശുക്രനും അഷ്ടമത്തിൽ രാഹുവും സഞ്ചരിക്കുന്നു. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി ഭവിക്കും. കുടുംബ ബന്ധങ്ങളിൽ വൈഷമ്യങ്ങൾ വരാതിരിക്കാൻ വിട്ടു വീഴ്ചകൾക്ക്‌ തയാറാകും. ബന്ധു ജനങ്ങളുടെ വിവാഹാദി മംഗള കാര്യങ്ങളിൽ സജീവമായി പങ്കെടുക്കും. ഏറ്റെടുത്ത ജോലികൾ സമയക്രമത്തിൽ പൂർത്തിയാക്കാൻ കഴിയും. വാഗ്ദാനം ചെയ്യപ്പെട്ട സാമ്പത്തിക സഹായങ്ങൾ ലഭ്യമാകാൻ കാല താമസം ഉണ്ടായെന്നു വരാം. ബന്ധു സമാഗമത്താൽ മന സന്തോഷം പ്രതീക്ഷിക്കാം. ധന ചെലവ്‌ വർധിക്കാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ കരുതൽ പുലർത്തണം. വിദ്യാർത്ഥികൾക്ക്‌ പഠന കാര്യങ്ങളിൽ ആലസ്യം വരുവാൻ ഇടയുള്ളതിനാൽ പഠന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം.
സുബ്രഹ്മണ്യന്‌ പാൽ അഭിഷേകം, നാഗങ്ങൾക്ക്‌ പാൽ, മഞ്ഞൾ സമർപ്പണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുകൂറുകാർക്ക്‌ ജന്മത്തിൽ രവിയും ഗുരു മണ്ടന്മാരും കേതുവും ധനസ്ഥാനത്ത്‌ ബുധനും മൂന്നിൽ ശുക്രനും വ്യയസ്ഥാനത്തു കുജനും സഞ്ചരിക്കുന്ന കാലമാകയാൽ കർമ്മ രംഗത്തെ അസ്വാതന്ത്ര്യം മാറുന്നതിൽ സന്തോഷം തോന്നും. പലവിധ പ്രതിസന്ധികളെയും നേരിടേണ്ടി വരുമെങ്കിലും എല്ലാറ്റിനും ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഈ വാരത്തിൽ കഴിയും. പുതിയ സംരംഭങ്ങൾക്ക്‌ വേണ്ടിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കും. ഗൃഹ നിർമ്മാണ കാര്യങ്ങളിൽ അൽപം മാന്ദ്യം ഉണ്ടായെന്നു വരാം. സാമ്പത്തികമായി മോശമല്ലാത്ത അനുഭവങ്ങൾ ഉണ്ടാകും. നല്ല കാര്യങ്ങൾക്കായി ധനം ചിലവഴിക്കും. നയന സംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്‌. വിദേശത്ത്‌ ജോലി ചെയുന്നവർക്ക്‌ തൊഴിൽപരമായ ആകാംക്ഷ വർധിക്കാൻ ഇടയുണ്ട്‌.
ദോഷ പരിഹാരത്തിനായി ശാസ്താവിന്‌ നീരാഞ്ജനം, നരസിംഹ മൂർത്തിക്ക്‌ പാനക സഹിതം പുഷ്പാഞ്ജലി.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക്‌ ജന്മത്തിൽ ബുധനും ധനസ്ഥാനത്ത്‌ ശുക്രനും ആറിൽ രാഹുവും പതിനൊന്നിൽ കുജനും പന്ത്രണ്ടിൽ രവിയും ഗുരു മണ്ടന്മാരും കേതുവും സഞ്ചരിക്കുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്‌. കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. തെറ്റായ കൂട്ടുകെട്ടുകളിൽ നിന്നും പിന്മാറുന്നതിനാൽ അപമാനം ഒഴിവാകും. പൊതുവിൽ ആത്മവിശ്വാസം വർധിക്കും. രോഗാവസ്ഥകൾക്ക്‌ ശമനം ലഭിക്കും. ദാമ്പത്യ കലഹത്തിനു സാധ്യതയുള്ള വാരമാകയാൽ കോപ സ്വഭാവം നിയന്ത്രിക്കണം. എത്ര ശ്രമകരമായ ദൗത്യവും വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ബന്ധു ജനങ്ങൾ, സഹോദരന്മാർ തുടങ്ങിയവരുടെ സഹകരണം പല കാര്യങ്ങളിലും നിർണായക സ്വാധീനം ചെലുത്തും. ഈശ്വരാധീനത്താൽ അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷ നേടും.
ശ്രീകൃഷ്ണന്‌ വെണ്ണ നിവേദ്യം, രാജഗോപാല മന്ത്രാർച്ചന.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുംഭക്കൂറുകാർക്ക്‌ ജന്മത്തിൽ ശുക്രനും അഞ്ചിൽ രാഹുവും കർമ്മത്തിൽ കുജനും പതിനൊന്നിൽ രവിയും ഗുരുമണ്ടന്മാരും കേതുവും പന്ത്രണ്ടിൽ ബുധനും സഞ്ചരിക്കുന്നു. ചിട്ടയോടെ പ്രവർത്തിച്ചാൽ പ്രവർത്തനങ്ങളിൽ വിജയം പ്രതീക്ഷിക്കാവുന്ന വാരമാണ്‌. എന്നാൽ അലസ മനോഭാവം പല കാര്യങ്ങൾക്കും തടസം സൃഷ്ടിച്ചെന്നു വരാം. കുടുംബത്തിൽ സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നത്‌ മനോ സുഖം പ്രദാനം ചെയ്യും. ദാമ്പത്യ കലഹങ്ങൾക്ക്‌ പരിഹാരം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി കരുതിയതിലും അധികം പണം ചിലവാക്കേണ്ടി വരും. സാമ്പത്തികമായി അവിചാരിത നഷ്ട സാധ്യത ഉള്ളതിനാൽ വായ്പ്പ നൽകുന്നതും വേണ്ടത്ര ബോധ്യമില്ലാതെ ധന നിക്ഷേപം നടത്തുന്നതും ഒഴിവാക്കണം. ദീർഘ കാല രോഗങ്ങൾ ഉള്ളവർ പ്രത്യേകം കരുതൽ പുലർത്തേണ്ട വാരമാണ്‌. വാഹനം മാറ്റി വാങ്ങാനുള്ള ശ്രമം വിജയത്തിലെത്തും സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ ലാഭം വർധിക്കാൻ സാധ്യത കാണുന്നു.
ദോഷ പരിഹാരത്തിനായി സുബ്രഹ്മണ്യന്‌ കുമാര സൂക്ത പുഷ്പാഞ്ജലിയും ഗണപതിക്ക്‌ കറുകമാലയും മോദക നിവേദ്യവും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർക്ക്‌ നാലിൽ രാഹുവും ഭാഗ്യത്തിൽ കുജനും കർമത്തിൽ രവിയും ഗുരുമണ്ടന്മാരും കേതുവും പതിനൊന്നിൽ ബുധനും പന്ത്രണ്ടിൽ ശുക്രനും സഞ്ചരിക്കുന്നു. എത്ര കഠിനമായ സാഹചര്യങ്ങളെയും ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയും. അധികാരികളുടെ പ്രീതി ലഭിക്കുക മൂലം ആത്മവിശ്വാസം വർധിക്കും. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ അവസരം ലഭിച്ചെന്നു വരില്ല. അപ്രതീക്ഷിത ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വരാൻ ഇടയുണ്ട്‌. ദൂരയാത്രകൾ അനിവാര്യമായി വരും. പലവിധ സാഹചര്യങ്ങൾക്ക്‌ അനുസരിച്ച്‌ വ്യത്യസ്ഥമായി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകും. ജീവിത പങ്കാളിയുമായി കലഹം ഉണ്ടാകുവാൻ ഇടയുള്ളതിനാൽ ആശയവിനിമയത്തിൽ അപാകത വരാതെ നോക്കണം. വിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ അലസതയും പ്രതികൂല അനുഭവങ്ങളും വരാൻ ഇടയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം.
ദോഷ പരിഹാരത്തിനായി ഭദ്രകാളിക്ക്‌ രക്ത പുഷ്പാഞ്ജലിയും വിഷ്‌ണുവിന്‌ നെയ്‌വിളക്ക്‌, തുളസിമാലയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter