16
January, 2019
Wednesday
05:48 PM
banner
banner
banner

ജ്യോതിഷപ്രകാരം 2018 ഏപ്രില്‍ 16 മുതല്‍ 22 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം – (2018 ഏപ്രില്‍ 16 മുതല്‍ 22 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തനരംഗത്ത് നേട്ടങ്ങളും അംഗീകാരവും വരാവുന്ന വാരമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്‍ ഉണ്ടായിരുന്ന വൈഷമ്യവും ആകാംക്ഷയും അല്പം കുറയും. കൃഷിയില്‍ നിന്നും വ്യാപാരത്തില്‍ നിന്നും വരുമാനം വര്‍ധിക്കും. സാമ്പത്തികമായ വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ കരുതല്‍ പുലര്‍ത്തണം. പ്രധാന കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് വേണ്ടത്ര ആലോചനയോടെ വേണം. ക്ഷമയും നയവും സ്വീകരിച്ച് പെരുമാറിയാല്‍ കാര്യങ്ങള്‍ അനുകൂലമാകും.
ദോഷപരിഹാരം: ഗണപതിക്ക് ഭാഗ്യസൂക്തം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തടസ്സം നേരിട്ടിരുന്ന പല കാര്യങ്ങള്‍ക്കും അനുകൂല സ്ഥിതി കൈവരും. പ്രവര്‍ത്തന രംഗത്ത് അനുഭവപ്പെട്ടിരുന്ന ക്ലേശങ്ങള്‍ പരിഹരിക്കപ്പെടും. ദൂര യാത്രകള്‍ക്കും പുതു സംരംഭങ്ങള്‍ക്കും അനുകൂലമായ വാരമല്ല എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുന്നതിനാല്‍ കുറ്റങ്ങളില്‍ നിന്നും വിമുക്തനാകും. അടുത്ത ബന്ധു ജനങ്ങളുടെ സഹായം പല ഘട്ടങ്ങളിലും സഹായകരമായി ഭവിക്കും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ രംഗത്ത് മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുണ്ട്. എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ മൂലം പല വിധ വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം. എന്നാല്‍ അമിത പരിശ്രമം കൂടാതെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുവാന്‍ കഴിയും. അടുപ്പം പുലര്‍ത്തി യിരുന്നവര്‍ പെട്ടെന്ന് അകല്‍ച്ച പ്രകടിപ്പിക്കുന്നതില്‍ മാനസിക വൈഷമ്യം തോന്നും. പൊതു രംഗത്ത് നിന്നും ഉള്‍വലിയാനുള്ള പ്രവണത ഉണ്ടായെന്നു വരാം. എന്നാല്‍ അത് കൊണ്ട് ദോഷങ്ങള്‍ക്ക് മാത്രമേ സാധ്യതയുള്ളൂ. ഭൂമി സംബന്ധമായ ഇടപാടുകള്‍ ലാഭകരമാകും.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ശിവന് ധാരയും കൂവളമാലയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബ ആവശ്യങ്ങള്‍ക്ക് ദൂരയാത്ര ആവശ്യമായി വന്നേക്കാം. ആരോഗ്യപരമായി വാരം നല്ലതാണെങ്കിലും വാരാന്ത്യത്തില്‍ ചെറിയ ആരോഗ്യ ക്ലേശങ്ങള്‍ക്ക് ഇടയുണ്ട്. ദേവാലയങ്ങളും പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും. പ്രധാനപ്പെട്ട കര്‍ത്തവ്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചെയ്യാത്ത കുറ്റത്തിന് മറ്റുള്ളവര്‍ പഴി പറയുന്നത് കേട്ട് വ്യസനം തോന്നാന്‍ ഇടയുണ്ട്. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ ഫലം നല്‍കും.
ദോഷപരിഹാരം: ശിവന് കൂവള മാല, ശ്രീ കൃഷ്ണന് തൃക്കൈവെണ്ണ.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കഠിനാധ്വാനവും അമിതമായ ജോലിഭാരവും മൂലം പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത തോന്നാന്‍ ഇടയുണ്ട്. സുഹൃത്തുക്കള്‍ ബന്ധുജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. വിദേശ ജോലിക്കാര്‍ക്ക് തൊഴില്‍ ക്ലേശം കൂടും. കച്ചവടത്തിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ സുഗമമാകും. വായ്പ്പാ ബാധ്യതകളില്‍ അല്പം കുറവ് വരും. മാതാപിതാക്കളുടെ അഭിപ്രായം മാനിച്ച് ചില കാര്യങ്ങളില്‍ തീരുമാനങ്ങള്‍ മാറ്റും.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, വിഷ്ണുവിന് നെയ്യ് വിളക്ക്, തുളസിമാല,

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ചൊവ്വ, 15 ജനുവരി 2019) എങ്ങനെ എന്നറിയാം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വളരെ നാളുകളായി അലട്ടിയിരുന്ന പല പ്രശ്നങ്ങള്‍ക്കും ഈ വാരം നിവൃത്തി മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. സര്‍ക്കാര്‍ – കോടതി കാര്യങ്ങള്‍ അനുകൂലമായി പര്യവസാനിക്കും. അപകടങ്ങളില്‍ നിന്നും വീഴ്ചകളില്‍ നിന്നും അത്ഭുതകരമായി രക്ഷ നേടും. കര്‍മ്മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. വരുമാന മാര്‍ഗ്ഗങ്ങളിലെ തടസങ്ങള്‍ അകലും. ജന്മ നാട്ടിലെ ക്ഷേത്രാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയും. സ്ത്രീ സഹായമ പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യഭിഷേകം, ഭഗവതിക്ക് കുങ്കുമാര്‍ചന.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ദൈവാധീനത്താല്‍ പല ആപത്തുകളും ഒഴിഞ്ഞു പോകും. കോപത്തോടെയുള്ള സംസാരം നിയന്ത്രിക്കണം. ഉദര സംബന്ധമായ രോഗത്തിന് സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ നിയന്ത്രണം പുലര്‍ത്തണം. നഷ്ടമായി എന്ന് കരുതിയ സംഖ്യ തിരികെ ലഭിക്കും. കുടുംബപരമായ ചിലവുകള്‍ പതിവിലും വര്‍ദ്ധിക്കും. യാത്രകള്‍ ആരോഗ്യക്ലേശത്തിനു കാരണമായേക്കാം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.
ദോഷപരിഹാരം: ശിവന്കൂവളമാല, ഭഗവതിക്ക് വിളക്കും മാലയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബ പരമായും സാമൂഹികമായും പൊതുവില്‍ നല്ല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. . കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. അപേക്ഷ നല്‍കിയ വായ്പ്പകള്‍, സാമ്പത്തിക സഹായങ്ങള്‍ മുതലായവ അംഗീകരിച്ച് കിട്ടും. ചിലവുകള്‍ പ്രതീക്ഷിച്ചതിലും വര്‍ധിക്കുവാന്‍ ഇടയുണ്ട്. ഉന്നത വ്യക്തികളുമായി ബന്ധം സ്ഥാപിക്കുവാന്‍ അവസരം ലഭിക്കും. അടുത്ത വ്യക്തികളുടെ വിയോഗം മൂലം മനസ്താപം ഉണ്ടായെന്നു വരാം. വാഹനം മാറ്റി വാങ്ങുവാനുള്ള ശ്രമം വിജയിക്കും.
ദോഷപരിഹാരം: ഗണപതിക്ക് കൂട്ടുഗണപതിഹോമം, ശാസ്താവിന് നീരാഞ്ജനം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളിലും പരീക്ഷകളിലും മറ്റും വിജയം വരാവുന്ന വാരമാണ്. സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും. മാതാപിതാക്കളും ഗുരുജനങ്ങളും അനുകൂലരായി പെരുമാറും. ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റ പണികളും തന്‍മൂലം ധന ക്ലേശത്തിനും സാധ്യതയുണ്ട്. പഴയ നിക്ഷേപങ്ങള്‍, ധനകാര്യ പദ്ധതികള്‍ തുടങ്ങി യവയില്‍ നിന്നും ആദായം പ്രതീക്ഷിക്കാവുന്നതാണ്. ഭൂമിയില്‍ നിന്നും ആദായം വര്‍ധിക്കും. മന സമ്മര്‍ദം വര്‍ധിക്കാനിടയുള്ള സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിന് നീരാഞ്ജനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ ലഭ്യമാകും. തെറ്റിദ്ധാരണകള്‍ മാറുന്നതിനാല്‍ ആശ്വാസം തോന്നും. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം ഏര്‍പ്പെടേണ്ടി വരുന്നത് തൊഴില്‍ വൈഷമ്യത്തിന് കാരണമാകും. നിസ്സാര കാര്യങ്ങളെ ചൊല്ലി മനസ്സ് വ്യാകുലമാകും. ദാമ്പത്യ ബന്ധത്തില്‍ അല്പം അഭിപ്രായ വ്യത്യാസങ്ങള്‍ വരാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ മെച്ചപ്പെട്ട വിജയം സ്വന്തമാക്കാന്‍ കഴിയും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം,മഹാവിഷ്ണുവിനു പാല്‍പ്പായസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ കാര്യങ്ങളില്‍ ഒഴികെ മറ്റുള്ള രംഗങ്ങളില്‍ എല്ലാം ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. അപ്രതീക്ഷിത കോണുകളില്‍ നിന്നും പ്രതികൂല സമീപനങ്ങള്‍ വരുന്നതില്‍ ആശ്ചര്യം തോന്നും. തൊഴില്‍ രംഗത്ത് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴിലില്‍ അല്പം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. ഉത്തരവാദിത്വങ്ങളില്‍ ഉപേക്ഷ വിചാരിക്കുന്നത് മൂലം പേരുദോഷം ഉണ്ടാകാന്‍ ഇടയുണ്ട്.
ദോഷപരിഹാരം: നരസിംഹ മൂര്‍ത്തിക്ക് പാനകം, ശിവന് ധാര.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ശനി, 12 ജനുവരി 2019) എങ്ങനെ എന്നറിയാം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വരവും ചിലവും ഒരുപോലെ വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക രംഗത്ത് അല്പം ക്ലേശങ്ങള്‍ വരാവുന്ന വാരമാണ്. അമിതമായ ആത്മവിശ്വാസം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ജാഗ്രതക്കുറവു സംഭവിക്കുവാന്‍ ഇടയുണ്ട്. ഉദര സംബന്ധമായോ നയന സംബന്ധമായോ വ്യാധികള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. കര്‍മ്മ രംഗത്ത് സഹ പ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കാന്‍ പ്രയാസമാകും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, ശാസ്താവിന് നീരാഞ്ജനം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

[yuzo_related]

CommentsRelated Articles & Comments