23
March, 2019
Saturday
03:54 AM
banner
banner
banner

ജ്യോതിഷപ്രകാരം 2018 മാര്‍ച്ച് 19 മുതല്‍ 25 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

വാരഫലം – ( 2018 മാര്‍ച്ച് 19 മുതല്‍ 25 വരെ )

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷ നേടും. ശത്രു ശല്യം നേരിടേണ്ടി വരുമെങ്കിലും കര്‍മ്മരംഗം പുഷ്ടിപ്രാപിക്കും. ഗൃഹസ്വസ്ഥത അല്പം കുറയാന്‍ ഇടയുള്ള വാരമാണ്. ആത്മീയ കാര്യങ്ങളില്‍ വ്യാപരിക്കുന്നത് ആത്മസംഘര്‍ഷം കുറയാന്‍ സഹായകരമാകും. ഭൂമി ഇടപാടുകള്‍ ലാഭത്തില്‍ കലാശിക്കും. സാമ്പത്തിക വൈഷമ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.
ദോഷപരിഹാരം: ഗണപതിക്ക് ഭാഗ്യസൂക്തം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ മുതലായവരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കഴിയും. തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മുന്‍കോപം നിയന്ത്രിച്ചില്ലെങ്കില്‍ പലവിധ ബുദ്ധിമ്മുട്ടുകളും നേരിടേണ്ടി വരും. അസമയത്തും അനാവശ്യവുമായ യാത്രകള്‍ ഈ വാരത്തില്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, വിഷ്ണുവിന് ഭാഗ്യ സൂക്ത പുഷ്പാഞ്ജലി.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. അടുത്ത ബന്ധുക്കളുടെ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ യാത്രപുറപ്പെടും. കൂട്ടുസംരംഭങ്ങള്‍ ആരംഭിക്കാനുള്ള ആലോചനയില്‍ നിന്നും പിന്മാറും. ഊഹ കച്ചവടത്തിനും ഭാഗ്യ പരീക്ഷണത്തിനും വാരം അനുകൂലമല്ല. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ വൈദ്യോപദേശം കര്‍ശനമായി പിന്തുടരുക. പൊതു നന്മയെ കരുതി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും.
ദോഷപരിഹാരം: ശാസ്താവിന് എള്ള് പായസം, ശിവന് ധാരയും കൂവളമാലയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വേണ്ടത്ര ഉറപ്പില്ലാത്ത കാര്യങ്ങളില്‍ പണം നിക്ഷേപിക്കുന്നത് ഗുണകരമാകില്ല. ഗൃഹ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കും വാരം അനുകൂലമാണ്. ദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് വന്നുപോകുവാന്‍ അവധി ലഭിക്കും. ഉദ്യോഗാര്‍ധികള്‍ക്ക് താത്കാലിക ജോലി ലഭ്യമാകും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും.
ദോഷപരിഹാരം: ശിവന് കൂവള മാല, ശ്രീ കൃഷ്ണന് തൃക്കൈവെണ്ണ.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മതിയായ തയ്യാറെടുപ്പുകള്‍ ഇല്ലാതെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ഗൌരവമായി നിര്‍വഹിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണസംബന്ധമായ കാര്യങ്ങളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് നാട്ടിലേക്ക് സ്ഥാനമാറ്റം ലഭിക്കും. ഭാവിയെ കരുതി പുതിയ ചില സാമ്പത്തിക പദ്ധതികളില്‍ പണം മുടക്കാന്‍ തീരുമാനിക്കും.
ദോഷപരിഹാരം: ഗണപതിക്ക് കറുകമാല, വിഷ്ണുവിന് നെയ്യ് വിളക്ക്, തുളസിമാല,

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന രംഗത്തെ പരിശ്രമങ്ങള്‍ക്ക് ഉന്നതരില്‍ നിന്നും അഭിനന്ദനം ലഭിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് അംഗീകാരവും സ്വീകാര്യതയും വര്‍ധിക്കും. ദാമ്പത്യ ബന്ധത്തിലെ തടസങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സന്താനങ്ങളുടെ വിദ്യാഭ്യാസ സംബന്ധമായി അപ്രതീക്ഷിത പണച്ചിലവു വന്നുപെടാന്‍ ഇടയുണ്ട്. സ്വന്തം ജോലികള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് ദോഷകരമായി ഭാവിക്കാന്‍ ഇടയുണ്ട്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും ഗുണകരമാകും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യഭിഷേകം, ഭഗവതിക്ക് കുങ്കുമാര്‍ചന.

RELATED ARTICLES  ജ്യോതിഷപ്രകാരം 2019 മാര്‍ച്ച്‌ 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാവുന്ന വാരമാകയാല്‍ ആശയവിനിമയ ത്തില്‍ കരുതല്‍ പുലര്‍ത്തണം. പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ക്ക് പലപ്പോഴും തടസവും കാല താമസവും ഉണ്ടായെന്നു വരാം. കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ വനാലും അവയെ അതിജീവിക്കുവാന്‍ കഴിയും. ഗുരു ജനങ്ങളുടെ ഉപദേശം പല കാര്യങ്ങളിലും ഗുണകരമാകും. കുടുംബ സ്വസ്ഥത നിലനില്‍ക്കും.
ദോഷപരിഹാരം: ശിവന്കൂവളമാല, ഭഗവതിക്ക് വിളക്കും മാലയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പലവിധ പ്രതിസന്ധികള്‍ക്കും അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന വരമാണ്. ശ്രദ്ധയോടെയുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തും. വാഹനമോ ഗൃഹോപകരണമോ മാറ്റിവാങ്ങാന്‍ തീരുമാനിക്കും. സുഹൃത്തുക്കളുടെ സഹായത്താല്‍ പ്രശ്ന പരിഹാരം സാധ്യതമാകും. ബന്ധു ജനങ്ങളുടെ ചികിത്സയ്ക്കായി പണം ചിലവാക്കേണ്ടി വരും. മുടങ്ങികിടന്ന പഠനം പുനരാരംഭികുവാന്‍ തീരുമാനിക്കും.
ദോഷപരിഹാരം: ഗണപതിക്ക് കൂട്ടുഗണപതിഹോമം, ശാസ്താവിന് നീരാഞ്ജനം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യസാധ്യം ഉണ്ടാകുമെങ്കിലും പലതിനും പ്രാരംഭ തടസങ്ങള്‍ നേരിടേണ്ടി വരും. അമിത ചിലവുകള്‍ മൂലം സാമ്പത്തിക വൈഷമ്യം വരാതെ നോക്കണം. ഏല്‍പ്പിച്ച ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്നതില്‍ ആത്മവിശ്വാസം തോന്നും. ആരോഗ്യത്തെ കരുതി ജിവിത ചര്യകളില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തുവാന്‍ തീരുമാനിള്‍ക്കും. വാരാന്ത്യത്തില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
ദോഷപരിഹാരം: സുബ്രഹ്മണ്യന് കുമാരസൂക്തം, ശാസ്താവിന് നീരാഞ്ജനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിഷമമേറിയ ജോലികള്‍ പോലും അനായാസം പൂര്‍ത്തിയാക്കാന്‍ കഴിയും. അധികാരികളുടെ പ്രശംസയ്ക്ക് പാത്രമാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ഉന്നത വിജയം സ്വന്തമാക്കാന്‍ കഴിയും. കാര്യ സാധ്യത്തിനായി പതിവില്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാന്‍ നിര്‍ബന്ധിതനാകും. പല ആഗ്രഹങ്ങളും സാധിപ്പിക്കുവാന്‍ കഴിയുന്ന വാരമാണ്. യാത്രാ വൈഷമ്യത്തിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തുക.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം,മഹാവിഷ്ണുവിനു പാല്‍പ്പായസം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദേശജോലിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായി ഉണ്ടായിരുന്ന ക്ലേശങ്ങള്‍ വലിയ അളവില്‍ കുറഞ്ഞുകിട്ടും. സാമ്പത്തികമായി അനുകൂല അനുഭവങ്ങള്‍ വരാവുന്ന വാരമാണ്. പ്രാര്‍ത്ഥനകള്‍ക്ക് ഫലപ്രാപ്തി ഉണ്ടാകും. സര്‍ക്കാര്‍ കാര്യങ്ങള്‍ അനുകൂലമാകും. രോഗങ്ങള്‍ക്ക് ശമനം പ്രതീക്ഷിക്കാം. മാനസികമായി അകന്നു നിന്നവര്‍ അടുത്തു വരുന്നതില്‍ മനസന്തോഷം തോന്നും.
ദോഷപരിഹാരം: നരസിംഹ മൂര്‍ത്തിക്ക് പാനകം, ശിവന് ധാര.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യങ്ങള്‍ എല്ലാം അനുകൂലമാകുമെങ്കിലും ആനവശ്യ കാര്യങ്ങളെ പറ്റി ചിന്തിച്ച് മന സ്വസ്ഥത കുറഞ്ഞെന്നു വരാം. സമയക്കുറവിനാല്‍ പല ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറും. തൊഴില്‍ രംഗത്ത് കഠിനപ്രയത്നം വേണ്ടിവരും. യാത്രകള്‍ മൂലം പലപ്പോഴും ഉദ്ദേശിച്ച പ്രയോജനം ലഭിക്കണമെന്നില്ല. ബന്ധു ജനങ്ങളുടെ വിയോഗം മൂലം വൈഷമ്യം വരാന്‍ ഇടയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് മനസ്സിന് ആശ്വാസകരമായ നിമിഷങ്ങള്‍ സമ്മാനിക്കും.
ദോഷപരിഹാരം: ഗണപതിക്ക് മോദകം, ശാസ്താവിന് നീരാഞ്ജനം.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

[yuzo_related]

CommentsRelated Articles & Comments