19
December, 2018
Wednesday
08:31 AM
banner
banner
banner

ജ്യോതിഷപ്രകാരം 2017 നവംബര്‍ 13 മുതല്‍ 19 വരെയുള്ള നക്ഷത്രഫലങ്ങളും ദോഷ പരിഹാരങ്ങളും

അശ്വതി, ഭരണി, കാര്‍ത്തിക 1/4
കുടുംബ ജീവിതത്തില്‍ സുഖവും സമാധാനവും ഉണ്ടാകുന്ന വാരമാണ്. അവിവാഹിതര്‍ക്ക് വിവാഹ സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. പ്രവര്‍ത്തന രംഗത്ത് നൂതനമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലൂടെ അഭിനന്ദനം ലഭിക്കും. ശാരീരികമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്നതാകയാല്‍ ശ്രദ്ധ പുലര്‍ത്തുക.
ദോഷപരിഹാരം: ശിവന് കൂവളമാല, ശാസ്താവിന് നീരാഞ്ജനം.

കാര്‍ത്തിക3/4, രോഹിണി, മകയിരം1/2
അര്‍ഹമായ ധനം കയ്യില്‍ വരാന്‍ കാല താമസം ഉണ്ടാകും. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാത്ത പ്രവൃത്തികള്‍ മൂലം വൈഷമ്യങ്ങള്‍ വരാം. സന്താനങ്ങളെ കൊണ്ട് നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വ്യവഹാര സംബന്ധമായ കാര്യങ്ങളില്‍ തടസാനുഭവങ്ങള്‍ പ്രതീക്ഷിക്കണം. അധ്വാനഭാരം വര്‍ദ്ധിച്ചാലും അന്തിമ കാര്യവിജയം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
വ്യാപാര രംഗത്ത് നഷ്ട സാധ്യത ഉള്ള വാരമാകയാല്‍ ഇടപാടുകളില്‍ കരുതല്‍ പുലര്‍ത്തണം. കുടുംബ ബന്ധങ്ങളില്‍ വൈഷമ്യം വരാതെ നോക്കണം. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മാതാവിനോ മാതൃസദൃശര്‍ക്കോ ആരോഗ്യപരമായ ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുവാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി, മഹാവിഷ്ണുവിന് ഭാഗ്യ സൂക്തം.

ജ്യോതിഷ – പൂജാ ആവശ്യങ്ങള്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കാം! Click here…

പുണര്‍തം 1/4, പൂയം, ആയില്യം
നിരന്തരമായ പ്രയത്നങ്ങള്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കാവുന്ന വാരമാണ്. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയാനുഭവങ്ങള്‍ ഉണ്ടാകും. കൃഷിയും വ്യാപാരവും അഭിവൃദ്ധമാകും. ഉയര്‍ന്ന വ്യക്തികളില്‍ നിന്നും അഭിനന്ദനം ലഭിക്കും. വിദേശ യാത്രയ്ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹ സാധ്യം ഉണ്ടാകും.
ദോഷപരിഹാരം: സുബ്രഹ്മണ്യന് പഞ്ചാമൃതം, ദേവിക്ക് വിളക്കും മാലയും.

മകം, പൂരം, ഉത്രം 1/4
തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന വൈഷമ്യങ്ങള്‍ക്ക് താത്കാലിക പരിഹാരം ഉണ്ടാകും. കുടുംബപരമായും ദാമ്പത്യപരമായും വാരം അനുകൂല ഫലങ്ങള്‍ നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് തെളിയിക്കുവാന്‍ അവസരം ലഭിക്കും. ശ്വസന സംബന്ധിയായോ നീര്‍ദോഷ സംബന്ധിയായോ ഉള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ആരോഗ്യ ക്ലേശം ഉണ്ടായെന്നു വരാം.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഗണപതിക്ക് മോദക നിവേദ്യം.

ഉത്രം 3/4, അത്തം, ചിത്തിര 1/2
സഹ പ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും പ്രതികൂലമായ അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം. പ്രസ്ഥാനങ്ങളുടെയോ സംഘടനകളുടെയോ നേതൃ പദവി ഏറ്റെടുക്കാന്‍ കഴിയും. നിര്‍ണായകമായ വിഷയങ്ങളില്‍ സുപ്രധാന തീരുമാനം കൈക്കൊള്ളും കുടുംബാംഗങ്ങള്‍ സഹോദരാദി ബന്ധു ജനങ്ങള്‍ എന്നിവരില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.
ദോഷപരിഹാരം: ഭഗവതിക്ക് ശ്രീസൂക്താര്‍ച്ചന, സുബ്രഹ്മണ്യന് പനിനീര്‍ അഭിഷേകം.

ചിത്തിര 1/2, ചോതി, വിശാഖം 3/4
പ്രവര്‍ത്തന ശേഷിയും ആത്മവിശ്വാസവും വര്‍ധിക്കും. ഏതു പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള ആത്മവിശ്വാസം ലഭിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകാവുന്ന വാരമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് മൂലം വ്യക്തിപരമായ വൈഷമ്യങ്ങള്‍ വരാവുന്നതാണ്. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.
ദോഷപരിഹാരം: ഭഗവതിക്ക് പായസ നിവേദ്യം, വിഷ്ണുവിന് തുളസി മാല പാല്‍പായസം.

RELATED ARTICLES  ജ്യോതിഷ പ്രകാരം ധനുമാസ ഫലം (2018 ഡിസംബര്‍ 16 മുതല്‍ 2019 ജനുവരി 14 വരെ) നിങ്ങൾക്കെങ്ങനെ എന്നറിയാം

ദിവസേനയുള്ള നക്ഷത്ര ഫലങ്ങൾ അറിയാനും ജ്യോതിഷ സംശയങ്ങൾക്കും ജ്യോതിഷ കൈരളി ഫേസ്ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുക! CLICK HERE

വിശാഖം1/4, അനിഴം, തൃക്കേട്ട
തൊഴില്‍പരമായ വൈഷമ്യങ്ങള്‍ക്ക് സാധ്യതയുള്ള വാരമാകയാല്‍ പ്രധാന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. സ്വന്തം ഉത്തര വാദിത്വങ്ങള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് മൂലം അബദ്ധങ്ങള്‍ ഉണ്ടായെന്നു വരാം. ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും. ഊഹ കച്ചവടത്തില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, സുബ്രഹ്മണ്യന് പുഷ്പാഞ്ജലി.

മൂലം, പൂരാടം, ഉത്രാടം 1/4
ആരോഗ്യപരമായ ക്ലേശങ്ങള്‍ക്ക് ശമനം ലഭിക്കും. ഗൃഹ സ്വസ്ഥത അനുഭവിക്കും. തൊഴില്‍ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ള വാരമാണ്. വൈഷമ്യമേറിയ ചില കാര്യങ്ങള്‍ നിഷ്പ്രയാസം സാധിപ്പിക്കുവാന്‍ കഴിയും. പുതിയ വാഹനമോ ഗൃഹോപകരണമോ വാങ്ങുവാന്‍ അവസരം ഉണ്ടാകും. മത്സരങ്ങളില്‍ വിജയം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നീരാഞ്ജനം, ഹനുമാന് വെറ്റിലമാല.

ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2
തൊഴില്‍ രംഗത്ത് ചില വിഷമകരമായ സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. ക്ഷമയും പ്രായോഗിക ബുദ്ധിയും പ്രകടിപ്പിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകാവുന്ന വാരമാണ്. വരുമാനത്തേക്കാള്‍ ചിലവ് വര്‍ധിക്കുന്ന വാരമാണ്. ആരോഗ്യ കാര്യങ്ങളില്‍ ചില പ്രതികൂല അവസ്ഥകള്‍ ഉണ്ടായെന്നു വരാം. വാരാന്ത്യത്തില്‍ ധന നേട്ടത്തിന് സാധ്യത.
ദോഷപരിഹാരം: ദേവിക്ക് കുങ്കുമാര്‍ച്ചന, ശാസ്താവിന് നെയ്യ് അഭിഷേകം.

അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4
ആത്മവിശ്വാസം കുറയുവാനും മന സമ്മര്‍ദം വര്‍ദ്ധിക്കുവാനും സാധ്യതയുള്ള വാരമാണ്. തൊഴില്‍ രംഗത്ത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ സ്വാഭാവികമായി പരിഹരിക്കപ്പെടും. വാരാന്ത്യത്തില്‍ ആത്മവിശ്വാസവും ആത്മീയ താത്പര്യവും വര്‍ധിക്കും. മനസ്സില്‍ ആഗ്രഹിച്ച ദേവാലയ ദര്‍ശനത്തിന് അനുകൂല സാഹചര്യം ഉണ്ടാകും.
ദോഷപരിഹാരം: ശാസ്താവിന് നെയ്യ് അഭിഷേകം, ദേവിക്ക് നാരങ്ങാ വിളക്ക്.

പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയുന്ന വാരമാണ്. സാമ്പത്തിക വൈഷമ്യങ്ങള്‍ക്ക് സ്ഥിരമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിയും. ദാമ്പത്യ ബന്ധങ്ങളില്‍ ചെറിയ അപസ്വരങ്ങള്‍ക്ക് സാധ്യതയുണ്ട്. തൊഴിലിലെ സേവന സന്നദ്ധതയ്ക്ക് അംഗീകാരം ലഭിക്കും. വായ്പ്പകള്‍ നിക്ഷേപങ്ങള്‍ മുതലായവ അനുവദിച്ച് കിട്ടും.
ദോഷപരിഹാരം: ശിവന് ജലധാര, വിഷ്ണുവിന് പാല്‍പായസം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും 
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | 
ഫോൺ: 9447929406

ജനിച്ച നക്ഷത്രം പറയും നിങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും! അറിയാൻ ഇവിടെ ക്ലിക്‌ ചെയ്യുക

[yuzo_related]

CommentsRelated Articles & Comments