ജൂൺ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സൽകർമ്മങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കും .കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകുന്നതാണ്. സമൂഹത്തിലെ ഉന്നതൻമാരിൽ നിന്നും സഹായം ലഭിക്കും. മാതാപിതാക്കളുടെ സ്വത്തുകൾ കൈവശം വന്നുചേരുന്നതാണ്. അധിക ചെലവുകൾ ഉണ്ടാകും. യാത്രാവേളകൾ കൂടുതൽ കരുതലോടെയാവണം .കോപം നിയന്ത്രണവിധേയമാക്കണം
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിശ്വസിച്ച് ചെയ്ത ചില കാര്യങ്ങളിൽ നഷ്ടത്തിനിടയുണ്ട്. വ്യാപാരികൾക്ക് കാലം അത്ര അനുകൂലമല്ല. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവൂ അനാവശ്യ വാഗ്ദാനങ്ങളിൽ ഏർപ്പെടരുത് .ആരേയും അന്ധമായി വിശ്വസിക്കരുത് . ചതിയിൽപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കും
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ രംഗത്ത് ശത്രുക്കൾ ഉണ്ടാകാനിടയുണ്ട്. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. .കൂട്ടു ബിസിനസ്സിൽ ഏർപ്പെടരുത്. അകന്നു നിന്നവർ അടുത്തു വരുബോൾ ശ്രദ്ധിക്കണം.അപ്രതീക്ഷിതമായി ജീവിത പങ്കാളിയിൽ നിന്നുണ്ടാകുന്ന പെരുമാറ്റം മനോദുഃഖത്തിനിടവരുത്തും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം.
YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുമോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗം കാണുന്നു. പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും ധനലാഭം ഉണ്ടാകുന്നതാണ്. അനുഭവഫലം കൂടുതലായി ഉണ്ടാകും. വ്യാപാരത്തിൽ പഴയ പ്രതാപം വീണ്ടെടുക്കും കാര്യനിർവ്വഹണ ശക്തി വർദ്ധിക്കും പാഴ്ചിലവുകൾ നിയന്ത്രിക്കുക. ശത്രു ശല്യം കുറയും എന്നാൽ അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കും . കടമ്പാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭം , ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടും. കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ് പൊതു പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ നേട്ടമുണ്ടാകും ജീവിത വിജയത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
രാഷ്ട്രീയക്കാർക്ക് അനുകൂല സമയം. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. ഉദരസം ബദ്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്തേക്കാം. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനുമിടയാകും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വ്യവസായ രംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കാണില്ല . ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു .അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടികൊണ്ടിരിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നിസ്സാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ് . മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ് . ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം വാക്കുതർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കി രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും. ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം ലഭിക്കും യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം മാതാപിതാക്കളുടെ നീരസം മാറിക്കിട്ടുന്നതാണ് സത്യസന്ധമായ പ്രവർത്തികൾ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരും.
YOU MAY ALSO LIKE THIS VIDEO, ദുബായ് ജോസിന്റെ ‘അടിച്ച് കേറി വാ’ ആ വൈറൽ പഞ്ച് പിറന്നതെങ്ങനെ? ആദ്യമായി വെളിപ്പെടുത്തി റിയാസ് ഖാൻ | Exclusive Interview | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു .ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. തൊഴിൽ തർക്കം പരിഹരിക്കും കുടുംബ കാര്യങ്ങളിൽ അഭ്യുദയ കാംക്ഷികളിൽ നിന്നും സഹായം ലഭിക്കും സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. വഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യണം വാക് ദോഷം വരാതെ നോക്കണം മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് പരമാവധി കുറക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവിചാരിതമായി പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകും. ചെയ്തു കൊണ്ടിരിക്കുന്ന കർമ്മം മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം ചെയ്യണം കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും അഗ്നി, വൈദ്യുതി എന്നിവയിൽ നിന്നുള്ള അപകടങ്ങൾ വരാതിരിക്കാൻ നല്ല ശ്രദ്ധ വേണം വിശ്വാസ വഞ്ചനകൾ സൂക്ഷിക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിൽ പരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും . സന്താനങ്ങൾ മൂലം പ്രശസ്തിയും സമൂഹത്തിൽ ആദരവും ഉണ്ടാകും. അപ്രതീക്ഷിതമായി ലഭിക്കുന്ന സ്ഥാനമാനങ്ങൾ മൂലം അഹങ്കരിക്കരുത്. നാഡീ ഉദര രോഗങ്ങൾ അവഗണിക്കരുത് . വിദഗ്ദ ചികിത്സകളാൽ രോഗശമനമുണ്ടാകും . ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം.
ജ്യോതിഷി പ്രഭാസീന സി.പി | ഫോ: 9961442256
Email ID: prabhaseenacp@gmail.com
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇