ഏപിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധിക ചെലവുകൾ ഉണ്ടാകും .വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും ആരേയും അമിതമായി വിശ്വസിക്കരുത്. കൈവശ ഭൂമി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ്സ് ചെയ്യുന്നവർക്ക് മന്ദഗതി പ്രതീക്ഷിക്കാം സ്വന്തം കാര്യങ്ങൾ ഉപേക്ഷിച്ച് പൊതു ജന ആവശ്യങ്ങൾക്ക് പ്രവർത്തിക്കേണ്ടതായി വരും ആദ്ധ്യാത്മിക ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അർത്ഥവ്യാപ്തിയോടു കൂടിയ ആശയങ്ങൾ അനുഭവത്തിൽ വന്നു ചേരും വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ സൽകീർത്തിയും സജ്ജന പ്രീതിയും ആത്മ സാക്ഷാത്ക്കാരവും ഉണ്ടാവും. ഗ്യഹം വിട്ട് നിൽക്കേണ്ടതായി വരും. പ്രലോഭനങ്ങളിൽ അകപ്പെടരുത് . ആഭരണങ്ങൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. വില്പനോദ്ദേശം മനസ്സിൽ കരുതി വാങ്ങിയ ഭൂമിയ്ക്ക് ഭേദപ്പെട്ട നിലയിൽ ലാഭമുണ്ടാകയാൽ വില്പനയ്ക്ക് തയ്യാറാകും. മാറ്റി വെച്ച വിവാഹ കാര്യങ്ങളിൽ തീരുമാനം എടുക്കും വിദ്യാർത്ഥികൾക്ക് അനുകൂല വിജയത്തിനുംഉപരിപഠന പ്രവേശനത്തിനും യോഗമുണ്ട് വ്യാപാര വിപണന മേഖലകളിൽ പുതിയ ആശയം അവലംബിക്കും. ശുഭാപ്തി വിശ്വാസവും കാര്യനിർവ്വഹണ ശേഷിയും കൂടും.
YOU MAY ALSO LIKE THIS VIDEO, ഈ ഭൂമിയിൽ പോകാൻ പേടിക്കേണ്ട ഒരേയൊരു സ്ഥലം; പോയാൽ ജീവനോടെ തിരികെ വരില്ല | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അഭിപ്രായ സമന്വയം തൊഴിൽ മേഖലകളിലും കുടുംബ ജീവിതത്തിലും അനുകൂല സാഹചര്യ ങ്ങൾക്ക് വഴിയൊരുക്കും സമൂഹത്തിൽ ഉന്നതരുമായി സൗഹ്യദ് ബന്ധത്തിലേർപ്പെടുന്നതു വഴി പുതിയ തൊഴിലവസരങ്ങൾ സംജാതമാകും. ഗൗരവമുള്ള വിഷയങ്ങൾ അർത്ഥ തലങ്ങളോടു കൂടി ലക്ഷ്യപ്രാപ്തിയിലെത്തിയ്ക്കുവാൻ സാധിക്കും സാമ്പത്തിക തീരുമാനങ്ങൾ നഷ്ടത്തിൽ അവസാനിക്കാതിരിക്കാൻ ബുദ്ധിപരമായ തീരുമാനങ്ങൾ ആവശ്യമായി വരും. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ അവഗണിക്കരുത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാഹനങ്ങളും ഗൃഹവും വാങ്ങാൻ സാധ്യത തെളിയുമെങ്കിലും കാലതാമസം ഉണ്ടാകും. പൈത്യക സമ്പത്തിനെക്കുറിച്ച് കലഹങ്ങൾ ഉടലെടുക്കുമെങ്കിലും വളരെ വേഗം തന്നെ പരിഹരിക്കപ്പെടും. പുതിയ ബിസിനസ്സുകൾ തുടങ്ങുന്നത് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം പൊതുവെ ഈശ്വരാധീനമുള്ള സമയം ആണെങ്കിലും നിരന്തരമായി വരുന്ന അസുഖങ്ങളെ സൂക്ഷിക്കണം. പ്രധാനപ്പെട്ട വസ്തുക്കൾ കളഞ്ഞു പോവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ വളരെ ശ്രദ്ധിക്കണം എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മബലവും ബുദ്ധിയും കൊണ്ട് അതിജീവിക്കാൻ കഴിയും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾ ചെയ്തു തീർക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം സങ്കീർണ്ണമായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവ്വവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും
YOU MAY ALSO LIKE THIS VIDEO, 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സെക-സിനോട് വിരക്തി തോന്നാൻ കാരണമെന്ത്? ഇതിന് ചികിത്സ ഉണ്ടോ? Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അപ്രതീക്ഷിതമായിസാമ്പത്തിക ലാഭങ്ങൾ വന്നേക്കാം കാലങ്ങളായി കർമ്മ തടസ്സം നേരിട്ടവർക്ക് തൊഴിൽ ലഭ്യത ഉണ്ടാകും. തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിന് ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം സ്ഥാന കയറ്റങ്ങൾക്ക് ശ്രമിക്കാവുന്നതാണ് . ഭൂമി സംബദ്ധമായ ക്രയ വിക്രയം നടക്കും .വിശ്വാസ വഞ്ചനകൾ സൂക്ഷിക്കണം . ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം ത്വക്ക് രോഗങ്ങൾ അലട്ടിയേക്കാം .
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പല സങ്കീർണ്ണ പ്രശ്നങ്ങളും സ്വന്തം ബുദ്ധി വൈഭവം കൊണ്ട് പരിഹരിക്കപ്പെടും .സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം .ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുന്നതിനാൽ കാര്യങ്ങളെ ഗൗരവമായി കാണണം പൊതു പ്രവർത്തനങ്ങളിലേർപ്പെട്ടവർക്ക് എതിർപ്പുകളും ദുഷ്കീർത്തിയും ഉണ്ടാകുമെങ്കിലും പതറാതെ മുന്നേറാൻ കഴിയും വരുമാനത്തിൽ കുറവുകളുണ്ടാവാൻ സാധ്യതയുള്ളതിനാൽ ചെലവ് നിയന്ത്രിക്കണം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർദ്ധിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം ഇഴ ജന്തുക്കളിൽ നിന്ന് വിഷഭയമുണ്ടാകാൻ സാധ്യത . പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണ വലിയ ധൈര്യം നൽകും സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി അടുത്ത ബന്ധം പുലർത്താൻ കഴിയും അശ്രദ്ധകൾക്ക് വലിയ തിരിച്ചടികൾ ലഭിക്കുന്നതിനാൽ ഓരോ തീരുമാനവും ആലോചിച്ച് ഉറപ്പിച്ചതിനു ശേഷം മാത്രം എടുക്കുക വിട്ടു വീഴ്ചകൾക്ക് തയ്യാറാവുന്നത് കൊണ്ട് വലിയ തർക്കങ്ങൾ ലളിതമായി പരിഹരിക്കപ്പെടും.
YOU MAY ALSO LIKE THIS VIDEO, ഒരു പന്തിൽ 286 റൺസ്! ക്രിക്കറ്റ് ചരിത്രത്തിലെ ആ വലിയ കൗതുകം പിറന്നതെങ്ങനെ? Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിനയം ക്ഷമ ആദരവ് തുടങ്ങി യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ ത്യാഗങ്ങൾ സഹിക്കേണ്ടിവരും ഗൃഹനിർമ്മാണ കാര്യങ്ങൾ ബുദ്ധിമുട്ടോടുകൂടി ലക്ഷ്യം നേടും. കടബാധ്യതകൾ ഒരു പരിധി വരെ പരിഹരിക്കപ്പെടും. വ്യവഹാരങ്ങളിൽ വിജയം പ്രതീക്ഷിക്കാം എന്നാൽ ധനത്തിന്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. ഗുരുതുല്യമായ വ്യക്തികളുടെ ഉപദേശങ്ങൾ പ്രയോജനപ്പെടും
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ മാറിക്കിട്ടുന്നതാണ്. ദൈവവിശ്വാസം വർദ്ധിക്കുകയും സൽസംഗത്തിൽ പങ്കെടുക്കുകയും ചെയ്യും. ഭാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ മാറിക്കിട്ടുവാനിടയുണ്ട്. വീട് പണിക്ക് പണം ചെലവാകും ബാങ്കിൽ നിന്നുള്ള ചില നടപടികൾ ബുദ്ധിമുട്ടിക്കും വ്യവസായ സംബന്ധമായി യാത്ര ചെയ്യേണ്ടി വരും. സ്നേഹിതരുമായി അഭിപ്രായ വ്യത്യാസം വരാതെ നോക്കണം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിന് വിഷമമുണ്ടാക്കുന്ന പല വിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നു ചേരുമെങ്കിലും ഈശ്വര പ്രാർത്ഥനകളാൽ അതിജീവിക്കും . ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കുന്നതാണ് ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അദ്ധ്വാനവും പ്രയത്നവും യാത്രാ ക്ലേശവും വേണ്ടി വരും. അപരിചിതരായുള്ള ആത്മബന്ധത്തിൽ പണ നഷ്ടത്തിന് സാധ്യത ഉണ്ട്. നിർണ്ണായകമായ തീരുമാനങ്ങൾക്ക് വിദഗ്ദ നിർദ്ദേശം വേണ്ടി വരും. സാഹസിക പ്രവൃത്തികളിൽ നിന്നും വിട്ടു നിൽക്കണം.
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന .സി.പി. Email ID prabhaseenacp@gmail.com | ഫോൺ: 9961442256
YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇