മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 2022 ആഗസ്റ്റ്‌ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2022 ആഗസ്റ്റ്‌ മാസം നിങ്ങൾക്കെങ്ങനെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേടക്കൂറുകാർക്ക് സൂര്യൻ നാല് , അഞ്ച് ഭാവങ്ങളിലായും കുജൻ ജന്മം, രണ്ട്, ബുധൻ അഞ്ച് , ആറ് വ്യാഴം പന്ത്രണ്ട്, ശുക്രൻ മൂന്ന്, നാല്, അഞ്ച്, ശനി പത്ത് രാഹു ജന്മം കേതു ഏഴാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സ്ഥാനചലനം സാമ്പത്തിക ഞെരുക്കം എന്നിവ അനുഭവപ്പെടാം. ധനാഗമ മാർഗ്ഗങ്ങൾക്ക് തടസ്സം നേരിടും . വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠിത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം ആരേയും അകമഴിഞ്ഞ് വിശ്വസിക്കരുത്. അശ്രദ്ധയാൽ മേലധികാരികളുടെ അപ്രീതി വാങ്ങരുത്. അനാവശ്യ സംസാരങ്ങൾ ഒഴിവാക്കണം തക്കസമയത്ത് സഹായം ചെയ്യുന്ന സുഹ്യത്തുക്കളെ ലഭിച്ചേക്കാം നീരിറക്ക സംബദ്ധമായും പ്രഷർ സംബദ്ധമായും അസുഖം ഉള്ളവർ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശിവഭഗവാന് ക്ഷീരധാര ,ഗണപതിഹോമം, വിഷ്ണു പ്രീതി നാഗ്ര പ്രീതിയും നേടുക

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവക്കൂറുകാർക്ക് സൂര്യൻ മൂന്ന് .നാല്ഭാവങ്ങളിലായും കുജൻ ജന്മം, പന്ത്രണ്ട് , ബുധൻ നാല് അഞ്ച്, വ്യാഴം പതിനൊന്ന് ശുക്രൻ രണ്ട് ,മൂന്ന് നാല് . ശനി ഒൻപത്. രാഹു പന്ത്രണ്ട് കേതു ആറാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ആഹ്ലാദകരമായ വാർത്ത കേൾക്കും . ധന വർദ്ധനവ് ആത്മവിശ്വാസം നല്കും. ദുഷ്ടജനസംസർഗ്ഗം പാടില്ല ആഢംബര വസ്തുക്കൾ കൈവരും. കൂട്ടുകെട്ടുകൾ വഴി പേരു ദോഷം വരരുത് പ്രണയം വിവാഹത്തിൽ കലാശിക്കും . കലാ പ്രവർത്തകർക്ക് അവരുടെ മേഖലകളിൽ ശോഭിക്കുവാൻ കഴിയും. ദാമ്പത്യ ബന്ധത്തിൽ കൂടുതൽ ദൃഢത കൈവരും സന്താനങ്ങൾക്ക് പരീക്ഷാവിജയം . ജോലി. സ്ഥാനമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. .
ദോഷശാന്തിക്കായി ശാസ്താവിന് അപ്പം, തുളസിമാല നാഗത്തിന് അഭിഷേകം, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങമാല , പാലഭിഷേകം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനക്കൂറുകാർക്ക് സൂര്യൻ രണ്ട്, മൂന്ന് ഭാവങ്ങളിലായും കുജൻ പതിനൊന്ന് പന്ത്രണ്ട് , ബുധൻ മൂന്ന് നാല് വ്യാഴം പത്ത് ശുക്രൻ ജന്മം ,രണ്ട് , മൂന്ന് ശനി എട്ടിൽ രാഹു പതിനൊന്നിൽ കേതു അഞ്ചാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ദമ്പതിമാരുടെ ഇടയിലെ വിശ്വാസം വർദ്ധിക്കും വാഹനലാഭം പ്രതീക്ഷിക്കാം. രക്ഷിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കും. കർമ്മരംഗത്ത് വീഴ്ച വരാതെ നോക്കണം. ആലോചിക്കാതെ ആർക്കും വാഗ്ദാനങ്ങൾ നൽകരുത്. സാമൂഹ്യ രംഗത്തുള്ളവർ ഉണർന്ന് പ്രവർത്തിച്ചാൽ പ്രശസ്തിയും അംഗീകാരവും നേടാൻ കഴിയും . ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം . വാതസംബദ്ധമായ അസുഖം ഉള്ളവർ ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ ഗുരുതരമാവാതെ നോക്കാം. അപവാദങ്ങൾ വരാതെ ശ്രദ്ധിക്കണം.
ദോഷശാന്തിക്കായി ശ്രീരാമ സ്വാമിക്ക് നെയ്യ് വിളക്ക് ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, ദേവിക്ക് നാരങ്ങാമാല , ഗണപതി ഭഗവാന് ഇളനീരഭിഷേകം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കിടക കൂറുകാർക്ക് സൂര്യൻ ജന്മം രണ്ട് . കുജൻ പത്ത് പതിനൊന്ന് ബുധൻ രണ്ട്, മൂന്ന് വ്യാഴം ഒൻപത് , ശുക്രൻ ജന്മം, രണ്ട്. പന്ത്രണ്ട് ശനി ഏഴ് രാഹു പത്ത് കേതു നാലാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ തൊഴിൽ മേഖലയിൽ ജോലിയെക്കുറിച്ചുള്ള ഭയാശങ്കകൾ ഉടലെടുക്കും ഗൃഹത്തിൽ തന്നെ ഒതുങ്ങികൂടാൻ ആഗ്രഹിക്കരുത്. നിലവിലുള്ള തൊഴിൽ ഉപേക്ഷിക്കരുത്. വ്യാപാര വ്യവസായ രംഗം അത്ര ഗുണമല്ല. ഗുരുക്കൻമാരുടെയും മുതിർന്നവരുടെയും ഉപദേശം സ്വീകരിക്കുക വഴി ഗുണാനുഭവം ഉണ്ടാവും. കോടതി കേസുമായി ബന്ധപെട്ട് സാമ്പത്തിക ചിലവ് ഉണ്ടാവും. ശത്രുക്കളാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ സാധ്യത. ഈശ്വരാധീനത്താൽ കാര്യങ്ങൾ അനുകൂലമായി വരും.
ദോഷശാന്തിക്കായി ശനീശ്വരനാമങ്ങളും ശിവപഞ്ചാക്ഷരിയും നിത്യവും ജപിക്കുക. ദേവീക്ഷേത്രത്തിൽ ഉടയാട പട്ട്, പൂമാല പായസം ഇവ നടത്തുക

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറുകാർക്ക് സൂര്യൻ ജന്മം, പന്ത്രണ്ട് കുജൻ ഒൻപത് പത്ത് . ബുധൻ ജന്മം, രണ്ട്. വ്യാഴം എട്ടിൽ , ശുക്രൻ ജന്മം പതിനൊന്ന് പന്ത്രണ്ട് , ശനി ആറിൽ രാഹു ഒൻപതിൽ കേതു മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . അസ്ഥിസം ബദ്ധമായോ വാത സംബദ്ധമായോ ആയ രോഗങ്ങളെ അവഗണിക്കരുത് തടസ്സങ്ങളെ അതിജീവിക്കാനാകും. ബന്ധു സഹായം ലഭിക്കും. ചെലവുകൾ നിയന്ത്രിക്കണം ഭക്ഷ്യ വിഷബാധ വന്നുപെടാനിടയുണ്ട്. വിവാദ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം . വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉന്നതതല ബന്ധം മുഖേന പരിഹരിക്കും.
ദോഷശാന്തിക്കായി വിഷ്ണു സഹസ്രനാമജപം, ശിവക്ഷേത്രം ദേവീക്ഷേത്രം എന്നിവിടങ്ങളിലെ ദർശനം ഭദ്രകാളി ക്ഷേത്രത്തിൽ കുങ്കുമാർച്ചന

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറുകാർക്ക് സൂര്യൻ പതിനൊന്ന് പന്ത്രണ്ട് ഭാവങ്ങളിലായും കുജൻ എട്ട്, ഒൻപത്, ബുധൻ ജന്മം പന്ത്രണ്ട് വ്യാഴം ഏഴിൽ ശുക്രൻ പത്ത് പതിനൊന്ന് പന്ത്രണ്ട് , ശനി അഞ്ചിൽ രാഹു എട്ടിൽ കേതു രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പുതിയ വാഹനം വാങ്ങുന്നതിനവസരം വന്നു പേരും ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും രോഗദുരിതങ്ങൾക്ക് ശമനം കണ്ടു തുടങ്ങും മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുന:രാരംഭിക്കാനിടയാകും. കുടുംബ സ്വത്ത് ലഭിക്കാനിടയാകും. തൊഴിൽ രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറികിട്ടും ഏത് കാര്യവും ധൈര്യത്തോടു കൂടി ചെയ്യുവാൻ പ്രാപ്തി നേടും. രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
ദോഷശാന്തിക്കായി നാഗത്തിന് നൂറും പാലും ഗണപതി ഹോമം

YOU MAY ALSO LIKE THIS VIDEO, ഇവർ സ്വന്തം കാലിൽ നിൽക്കുന്ന സംരംഭകരായ വീട്ടമ്മമാർ! കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ നേടുന്നത്‌ മികച്ച മാസ വരുമാനം: ആർക്കും തുടങ്ങാം ഈ കറിപൗഡർ നിർമ്മാണ യൂണിറ്റ്‌

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാക്കൂറുകാർക്ക് സൂര്യൻ പത്ത് പതിനൊന്ന് ഭാവങ്ങളിലായും കുജൻ ഏഴ് എട്ട്, ബുധൻ പതിനൊന്ന് പന്ത്രണ്ട് . വ്യാഴം ആറിൻ ശുക്രൻ ഒൻപത്, പത്ത് പതിനൊന്ന്.ശനി നാലിൽ രാഹു ഏഴിൽ കേതു ജന്മത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ ധന നേട്ടം, സന്താനങ്ങളെ കൊണ്ട് ഗുണം , മംഗല്യ ഭാഗ്യം . കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും എന്നിവ ഉണ്ടാകും . മാനസീകമായി ഉണ്ടായിരുന്ന വിഷമങ്ങൾ മാറും .സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാന ലബ്ദി ശത്രു ജയം . വിദ്യാർത്ഥികൾക്ക് പല ഗുണാനുഭവങ്ങളും അനുഭവത്തിൽ വരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ത്വക്ക് രോഗങ്ങൾ കൂടുതൽ ബുദ്ധിമുട്ടിച്ചേക്കാം വാക്കുകൾ പാലിക്കാൻ ശ്രദ്ധിക്കണം ഭാര്യാഗൃഹവുമായിട്ടുള്ള അടുപ്പം പല പ്രകാരത്തിലും ഗുണം ചെയ്യും .
ദോഷശാന്തിക്കായി ഗണപതി ഹോമം, ശാസ്താവിന് പാലഭിഷേകം വിഷ്ണു സഹസ്രനാമജപം

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് സൂര്യൻ ഒൻപത് പത്ത് ഭാവങ്ങളിലായും കുജൻ ആറ്, ഏഴ് ബുധൻ പത്ത് പതിനൊന്ന് . വ്യാഴം അഞ്ചിൽ ,ശുക്രൻ എട്ട്, ഒൻപത്, പത്ത് ശനി മൂന്നിൽ രാഹു ആറിൽ കേതു പന്ത്രണ്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ താൻ ചെയ്യേണ്ടതായ കാര്യങ്ങളിൽ ഉണർന്നു പ്രവർത്തിച്ചാൽ ഗുണാനുഭവം ഉണ്ടാകും ആലോചിക്കാതെ ആർക്കും വാഗ്ദാനങ്ങൾ നല്കരുത്. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധവേണം. സത്യസന്ധമായി പ്രവർത്തിക്കുക വഴി ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് ധനം കൈവിട്ടുപോവാതിരിക്കാൻ നല്ല ശ്രദ്ധ വേണം
ദോഷശാന്തിക്കായി ശ്രീരാമസ്വാമിക്ക് നെയ്യ് വിളക്ക് ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്യം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് സൂര്യൻ എട്ട് ഒൻപത് ഭാവങ്ങളിലും കുജൻ അഞ്ച്, ആറ് . ബുധൻ ഒൻപത്, പത്ത് വ്യാഴം നാലിൽ ശുക്രൻ ഏഴ് എട്ട്, ഒൻപത് ശനി രണ്ട് രാഹു അഞ്ച് കേതു പതിനൊന്നാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ കർമ്മ രംഗം പുരോഗതി പ്രാപിക്കുമെങ്കിലും പ്രവർത്തിക്കനുസരിച്ച് ലാഭം ഉണ്ടാവുകയില്ല. ഏതൊരു കാര്യവും ഒന്നോ രണ്ടോ തവണ ആലോചിച്ചിട്ടും നന്നായി ആസൂത്രണം ചെയ്തും നടത്തിയാൽ നന്മകൾ നിലനിൽക്കും : ജോലി സ്ഥലത്ത് വിഷമങ്ങൾ ഉണ്ടാക്കിയവർ തന്നെ ഒടുവിൽ നിങ്ങളെ മനസ്സിലാക്കി പ്രശംസിക്കുന്ന അവസ്ഥയുണ്ടാകും. കൊടുക്കൽ വാങ്ങലുകൾ സംബന്ധിച്ച കാര്യങ്ങൾ അപ്പപ്പോൾ കുറിച്ചു വെയ്ക്കണം ഇഴ ജന്തുക്കളിൽ നിന്നും ആപത്തുണ്ടാകാതെ നോക്കണം.
ദോഷശാന്തിക്കായി വിഷ്ണുവിന്റെ അവതാരമൂർത്തികൾക്ക് പാൽപായസം ശിവനും ദേവിക്കും വിളക്കും മാലയും മഹാവിഷ്ണുവിന് സുദർശനാർച്ചന

YOU MAY ALSO LIKE THIS VIDEO, 500 മുതൽ 40000 രൂപ വരെ വില: കാണാം വീട്ടമ്മയുടെ അലങ്കാര കോഴി വളർത്തൽ, കുറഞ്ഞ മുതൽ മുടക്കിൽ വലിയ വരുമാനം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരക്കൂറുകാർക്ക് സൂര്യൻ ഏഴ്, എട്ട് ഭാവങ്ങളിലായും കുജൻ നാല്, അഞ്ച്. ബുധൻ എട്ട്, ഒൻപത് വ്യാഴം മൂന്നിൽ ശുക്രൻ ആറ്, ഏഴ്, എട്ട് ശനി രണ്ടിൽ രാഹു നാലിൽ കേതു പത്താം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പ്രതിസന്ധികളെ നേരിടേണ്ടി വരും നിലവിലുള്ള തൊഴിലിൽ നഷ്ടഭീക്ഷണിയില്ലെങ്കിലും ചില പ്രശ്നങ്ങളുടലെടുക്കും. പണം വായ്പയായി കൊടുക്കുന്നത് നഷ്ടത്തിനിടയാകും . വഞ്ചനയിലും ചതിയിലും പെടാതെ ശ്രദ്ധിക്കണം. മുതിർന്നവരുടെയും രക്ഷിതാക്കളുടെയും വാക്കുകൾ സ്വീകരിക്കുക. നല്ല ചിന്തകൾ നല്ലതിന് വഴിത്തിരിവാകും. ഈശ്വരാധീനത്താൽ കാര്യങ്ങൾ അനുകൂലമാവും.
ദോഷശാന്തിക്കായി കുടുംബ പരദേവതയെ പൂജകളാൽ പ്രീതിപ്പെടുത്തുക. വിഷ്ണു ശാസ്താ പ്രീതിയും സർപ്പ ദേവാതാ സന്നിധിൽ സന്ദർശനവും യഥാശക്തി വഴിപാടുകളും ശിവക്ഷേത്രത്തിൽ ധാര പിൻ വിളക്ക് ഇവയും ചെയ്യുക

കുംഭക്കൂറുകാർക്ക് സൂര്യൻ ആറ് ഏഴ് ഭാവങ്ങളിലായും കുജൻ മൂന്ന് , നാല് ബുധൻ ഏഴ്, എട്ട് വ്യാഴം രണ്ടിൽ ശുക്രൻ അഞ്ച് , ആറ്, ഏഴ് ശനി പന്ത്രണ്ടിൽ രാഹു മൂന്നിൽ കേതു ഒൻപതാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ വിവാഹാലോചനകൾക്ക് നല്ല സമയമാണ് . അകന്നു നിന്ന സഹോദരങ്ങളുമായി പുതിയ സൗഹ്യദത്തിന് അവസരം വരും. കേസുകളിൽ വിജയമോ ഒത്തുതീർപ്പോ ഉണ്ടാകും . സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും . വാത കഫജന്യരോഗങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധിക്കുക. വിദ്യയിൽ വിജയവും ഉപരിപഠനത്തിനുള്ള അവസരവും ലഭിക്കും . കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം
ദോഷശാന്തിക്കായി ശ്രീ ഗണേശ അഷ്ടോത്തരം ദിവസവും ചൊല്ലുക സുബ്രഹ്മണ്യ സ്വാമിക്ക് ഭസ്മാഭിഷേകം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറുകാർക്ക് സൂര്യൻ അഞ്ച്, ആറ് ഭാവങ്ങളിലും കുജൻ രണ്ട് മൂന്ന് .ബുധൻ ആറ്, ഏഴ് വ്യാഴം ജന്മത്തിൽ ശുക്രൻ നാല്, അഞ്ച്. ആറ് ശനി പതിനൊന്നിൽ രാഹു രണ്ടിൽ കേതു എട്ടാം ഭാവത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ മാർഗ്ഗമുണ്ടാകും. ഔദ്യോഗിക തലവേദനയിൽ നിന്നും മോചനം. തൊഴിൽ സ്ഥലത്തെ സമ്മർദ്ധങ്ങൾ സഹപ്രവർത്തകരുടെ സഹായത്താൽ സമർത്ഥമായി തരണം ചെയ്യും ബിസിനസ് രംഗത്തെ പാളിച്ചകൾ തിരുത്തും . വേണ്ടപ്പെട്ടവരിൽ നിന്നും സാമ്പത്തീക സഹായം ലഭിക്കും. വാഗ്ദാനം ചെയ്യപ്പെട്ട കാര്യങ്ങൾ കാലതാമസം കൂടാതെ ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.
ദോഷശാന്തിക്കായി വിഷ്ണു ക്ഷേത്രം ശിവക്ഷേത്രം, ശാസ്താ ക്ഷേത്രം ദേവിക്ഷേത്രം ഇവിടങ്ങളിൽ ദർശിച്ച് യഥാശക്തി വഴിപാട് കഴിക്കുക

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന, സി.പി.
ഹരിശ്രീ, പി.ഒ : മമ്പറം, വഴി : പിണറായി, കണ്ണൂർ ജില്ല. Phone: 9961442256
Email: prabhaseenacp@gmail.com

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Avatar

Staff Reporter