മലയാളം ഇ മാഗസിൻ.കോം

മാർച്ച്‌ മാസം നേട്ടമുണ്ടാക്കുന്നത്‌ ഈ നാളുകാർ: ജ്യോതിഷവശാൽ 2021 മാർച്ച്‌ നിങ്ങൾക്കെങ്ങനെ എന്നറിയാം

മാസഫലം: ജ്യോതിഷവശാൽ 2021 മാർച്ച്മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതത്തിൽ നേട്ടങ്ങളുടെ കാലമായതിനാൽ പലതരത്തിൽ വരുമാനം വന്നുചേരും. ദീർഘകാല നിക്ഷേപം നടത്താൻ പദ്ധതിയിടും. സാമ്പത്തികമായി സമയം തികച്ചും അനുകൂലമാണ്. യാത്ര മാറ്റിവയ്ക്കും. കുടുംബ ജീവിതം സന്തോഷകരവും രസകരവുമായി മുന്നേറും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പ്രണയജീവിതം ആസ്വാദ്യകരമാകും. ചിലർക്ക് ജീവിതത്തിൽ ഒരു മടുപ്പ് അനുഭവപ്പെടാം. ജോലിയിൽ സ്ഥലം മാറ്റമോ ഉദ്യോഗക്കയറ്റമോ ലഭിക്കാൻ സാദ്ധ്യത. വിദ്യാർത്ഥികൾ കളിച്ച് സമയം കളയരുത്; അശ്രദ്ധ പാടില്ല. വിശാലമായ ജീവിത സമീപനം സ്വീകരിക്കും. എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കാൻ ശ്രമിക്കും. ദാമ്പത്യത്തിൽ വൈകാരിക അസ്വസ്ഥതകൾ നേരിടാം. സാമ്പത്തിക നില ഭദ്രമാകും. ബിസിനസിൽ പ്രത്യേകിച്ച് പങ്കാളിത്ത സംരംഭത്തിൽ ഉള്ളവർക്ക് മാസത്തിന്റെ ആദ്യ പകുതിയിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ആരോഗ്യപരമായി ചെറിയ പ്രശ്നങ്ങൾക്ക് സാദ്ധ്യത.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. ആവശ്യങ്ങൾ നിറവേറ്റപ്പെടും. വരുമാന മാർഗങ്ങൾ വർദ്ധിക്കും. ബിസിനസിൽ ഒട്ടേറെ അനുകൂലമായ ഫലങ്ങൾ ലഭിക്കും. പുതിയ ജോലി കിട്ടും. ശമ്പളം വർദ്ധിക്കും. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിന് യോഗമുണ്ട്. മത്സരം വിജയിക്കാൻ തന്ത്രങ്ങൾ മെനയും. ഔദ്യോഗിക ജീവിതത്തിൽ വലിയ പുരോഗതി ഉണ്ടാകും. പുതിയ ആശയങ്ങൾ ഉപയോഗിച്ച് സംരംഭം ആരംഭിക്കാൻ സമയം അനുകൂലം. ബിസിനസ് വിപുലമാക്കും. വിദ്യാഭ്യാസത്തിൽ വിജയം വരിക്കും. പരീക്ഷകളിൽ നല്ലമാർക്ക് ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം പങ്കിടും. ഗൃഹത്തിൽ പുതിയ അതിഥിയുടെ വരവ് പ്രതീക്ഷിക്കാം. കുടുംബസമേതം യാത്രയ്ക്ക് യോഗമുണ്ട്. ജീവിത പങ്കാളി നിങ്ങളെക്കാൾ പ്രാധാന്യം ജോലിക്ക് നൽകുന്നു എന്ന് തോന്നും. കളത്രവുമായി കലഹിക്കും. വ്യായാമം മുടക്കരുത്. പ്രമേഹ രോഗികൾ ജാഗ്രത പാലിക്കണം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക കാര്യങ്ങളിൽ സമ്മിശ്രഫലം കാണുന്നു. വരുമാനത്തിനനുസരിച്ച് ചെലവ് നിയന്ത്രിക്കണം. ബിസിനസിൽ ചെറിയ നഷ്ടം നേരിടും. കർമ്മ രംഗത്ത് കഠിനാദ്ധ്വാനം ആവശ്യമാകും. ശമ്പള വർദ്ധനവ് ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വെല്ലുവിളി നേരിടേണ്ടി വരും. കുടുംബത്തിൽ ചില പ്രതിസന്ധികൾക്ക് സാദ്ധ്യത. രാഷ്ട്രീയ രംഗത്ത് തിരക്ക് വർദ്ധിക്കും. സ്വകാര്യജീവിതം കൈകാര്യം ചെയ്യുന്നതിലും പ്രതികൂല സാഹചര്യങ്ങൾ അതിജീവിക്കുന്നതിലും ആശയക്കുഴപ്പം നേരിടും. പ്രണയ ബന്ധം കൂടുതൽ ശക്തമാകും. കമിതാക്കൾ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കും. ചർമ്മ രോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. ആരോഗ്യപരമായി സമയം അത്ര നല്ലതല്ല. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും വർദ്ധിക്കും. അമിതമായി ചിന്തിക്കുന്നത് മൂലം ഉറക്കമില്ലായ്മ അനുഭവിക്കും. കർശനമായും ഭക്ഷണം നിയന്ത്രിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങൾ അനുകൂലമായിരിക്കും. ബിസിനസ്സ് വിപുലീകരണത്തിന് ശ്രമിക്കും. ജോലിയിൽ കഠിനാദ്ധ്വാനത്തിന് മെച്ചപ്പെട്ട പ്രതിഫലം കിട്ടും. ധാരാളം പണം കെെ വശം വരും. ഓഹരി മാർക്കറ്റിലോ മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നഷ്ടം നേരിടാം. ചില അനാവശ്യ ചെലവുകൾക്ക് സാദ്ധ്യത കാണുന്നു. തൊഴിലിനോട് ക്രിയാത്മക സമീപനം നിലനിർത്തും. ഭാരിച്ച ചുമതലകൾ വന്നുചേരും. തിരക്ക് വർദ്ധിക്കും. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ ചിന്തിക്കുന്നവർ‌ക്ക് സമയം വളരെ അനുകൂലമാണ്. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിഷമതകളുണ്ടാകും. ഏകാഗ്രതയും ആത്മവിശ്വാസവും കുറയും. ഗൃഹത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. അമ്മയുമായി പൊരുത്തക്കേടുകൾക്ക് സാദ്ധ്യത. പ്രണയ ബന്ധത്തിൽ ചില വെല്ലുവിളികൾ നേരിടും. ദമ്പതികൾക്ക് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകും. പ്രവർത്തിക്കും. ആരോഗ്യം ദുർബലമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക നില ഭദ്രമാകും. വരുമാനം കൂടും. ചെറിയ ബാങ്ക് വായ്പകൾ തീർക്കാൻ പണം ചെലവഴിക്കും. പഴയ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കും. നിലവിലുള്ള ബിസിനസിൽ നിന്ന് നല്ല ഫലങ്ങളുണ്ടാകും. ജീവനക്കാർക്ക് ശമ്പള വർദ്ധനവോ പ്രമോഷനോ ലഭിക്കാം. ഭാഗ്യം അനുകൂലമാകും. അദ്ധ്വാനത്തിന് തക്ക ഫലങ്ങൾ കിട്ടും. ഔദ്യോഗിക കാര്യങ്ങൾ ശുഭകരമായി കലാശിക്കും. ജീവിതത്തിൽ വളർച്ചയ്ക്കും നേട്ടത്തിനും വേണ്ടി പ്രവർത്തിക്കും. വിവാഹം തീരുമാനിക്കും. ബിസിനസ് ഇടപാടുകളിൽ മികച്ച വരുമാനവും ആനുകൂല്യങ്ങളും നേടും. വിദ്യാർത്ഥികൾ മത്സരങ്ങളിൽ വിജയിക്കും. ഒറ്റക്കായിരിക്കാൻ കൂടുതൽ ഇഷ്ടപ്പെടും. സഹോദങ്ങളുമായുള്ള പ്രശ്നങ്ങൾ വഷളാക്കരുത്. നീതിപൂർവകമായ സമീപനത്തിലൂടെ എതിരാളികളെ മറികടക്കും. ദാമ്പത്യജീവിതവും പ്രണയജീവിതവും അത്ര അനുകൂലമായിരിക്കുകയില്ല. കമിതാക്കൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകാം. പരസ്പരം അകന്നുപോകാൻ ആഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല വഴിയിൽ പണം സമ്പാദിക്കാൻ കഴിയുമെങ്കിലും സാമ്പത്തിക സ്ഥിരത കൈവരിക്കില്ല. ധനപരമായ നേട്ടത്തിന് അനുസരിച്ച് സമൃദ്ധിയുണ്ടാകില്ല. കഷ്ടിച്ച് വരുമാനവും ചെലവും ബാലൻസ് ചെയ്യാൻ കഴിയും. വായ്പ അടച്ചു തീർക്കാൻ സമ്മർദ്ദമുണ്ടാകും. ഭാഗ്യം അനുകൂലമാകും. വിനോദം തൊഴിലാക്കി മാറ്റും. സൃഷ്ടിപരമായ പ്രവർത്തന മേഖലയിൽ വരുമാനം വർദ്ധിക്കും. ബിസിനസ് യാത്രകൾ ഫലപ്രദമാകും. വാണിജ്യം, വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. മത്സരപരീക്ഷ എഴുതുന്നവർക്ക് സമയം അനുകൂലം. വിദേശത്ത് ഉപരി പഠനം ആഗ്രഹിക്കുന്നവർക്ക് സ്വപ്ന സാഫല്യം. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത. പ്രണയം തീവ്രമാകും. ആത്മാർത്ഥതയോടെ പങ്കാളിയുമായി ഇടപഴകും. ദമ്പത്യബന്ധത്തിൽ ചില വൈരുദ്ധ്യങ്ങൾ ഉണ്ടാകാം. ആരോഗ്യം ദുർബലമാകും. തലവേദനയ്ക്ക് സാദ്ധ്യത. ലഹരി ഒഴിവാക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക കാര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടും. വായ്പാ കുടിശിക അടച്ചു തീർക്കേണ്ടി വരുന്നത് ചെലവ് വർദ്ധിപ്പിക്കും. ധനസ്ഥിതി മെച്ചപ്പെടുത്താൻ ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഔദ്യോഗിക ജീവിതം അത്ര അനുകൂലമായിരിക്കില്ല. ബിസിനസ് പ്രവർത്തനങ്ങൾ വേഗത്തിൽ നീങ്ങുമെങ്കിലും ചില തടസങ്ങൾ അനുഭവപ്പെടാം. ബിസിനസ് വിപുലീകരിക്കുന്നതിന് കുറച്ച് കൂടി കാത്തിരിക്കണം. സ്വന്തം ശക്തിയിലും കഴിവിലും ആത്മവിശ്വാസം വർദ്ധിക്കും. കാർഷിക, ക്ഷീര ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് നല്ല സമയം. മാതാപിതാക്കളുമായി തെറ്റിദ്ധാരണ ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താല്പര്യം കൂടും. മന:സമാധാനക്കുറവിന് സാദ്ധ്യത കാണുന്നു. പ്രണയ ജീവിതത്തിൽ അലോസരം അനുഭവപ്പെടും. ദാമ്പത്യ ബന്ധത്തിൽ ഇണക്കവും പിണക്കവുമുണ്ടാകും. പങ്കാളി ചില കാര്യങ്ങൾ മറച്ചു പിടിക്കുകയാണെന്ന് തോന്നാം. പരസ്പരം സംസാരിച്ച് തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ശ്രമിക്കണം. ആരോഗ്യം അത്ര മെച്ചമായിരിക്കില്ല. ഉദര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ഭദ്രതയുണ്ടാകും. ബിസിനസ്സ് ആരംഭിക്കും. മികച്ച ലാഭം കൈവരിക്കും. ഭാഗ്യം അനുകൂലമാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി മുന്നേറ്റം ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് നല്ല അവസരങ്ങൾ ലഭിക്കും. പങ്കാളിത്ത ബിസിനസിലുള്ളവർ ജാഗ്രത പാലിക്കണം. വിദേശ പഠനത്തിന് അനുകൂല സമയമാണ്. കുടുംബജീവിതം സന്തോഷകരമാകും. സഹാേദരങ്ങളും മാതാപിതാക്കളുമായി നല്ല ബന്ധം പുലർത്തും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യത. വിദേശ ജോലിക്കുള്ള തടസം മാറും. ദാമ്പത്യ ജീവിതത്തിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വരും. പങ്കാളിയുമായി തെറ്റിദ്ധാരണകൾക്കും കലഹത്തിനും സാദ്ധ്യത കാണുന്നു. കഠിനാദ്ധ്വാനത്തിന് നല്ല ഫലങ്ങൾ ലഭിക്കും. ദുരദേശ യാത്ര ആസൂത്രണം ചെയ്യും. മന: സംഘർഷം ഒഴിവാക്കാൻ പ്രാർത്ഥന ശീലമാക്കണം. പരുഷമായ സംസാരം നിയന്ത്രിക്കണം. ദേഷ്യം വരുമ്പോൾ സ്വയം ശാന്തത പാലിക്കണം. ആരോഗ്യം മികച്ചതായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി ചില നേട്ടങ്ങളുണ്ടാകും. എന്നാൽ ധനപരമായ കാര്യങ്ങളിലെ ജാഗ്രതക്കുറവ് കുഴപ്പം സൃഷ്ടിക്കും. മനസമാധാനം നഷ്ടപ്പെടും. ഔദ്യോഗിക ജീവിതത്തിൽ മുന്നേറും. കുടുംബ ബിസിനസ് പുഷ്ടിപ്പെടും. സഹപ്രവർത്തകരുമായി മത്സരിക്കേണ്ടി വരും. പ്രമോഷൻ, ശമ്പള വർദ്ധനവ് ലഭിക്കും. കുട്ടികൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കഠിനമായ പരിശീലനം മത്സര പരീക്ഷയിൽ വിജയം നൽകും. ഗൃഹത്തിൽ സന്തോഷം നിലനിൽക്കും. കുടുംബത്തോടൊപ്പം ഒരു യാത്രയ്‌ക്ക് പദ്ധതിയിടും. മാതാവിന്റെ ആശങ്കകൾ മനസ്സിലാക്കി പരിഹരിക്കാൻ കഴിയും. കുടുംബത്തിൽ ഒത്തുചേരൽ നടക്കും. പ്രണയ ബന്ധം വഷളാകും. അതിന്റെ കാരണം മനസിലാക്കാൻ പോലും കഴിയില്ല. ദാമ്പത്യം കലുഷിതമാകുമെങ്കിലും മെല്ലെ പ്രശ്നങ്ങൾ പരിഹരിക്കും. സന്താനത്തിന്റെ വിവാഹം തീരുമാനിക്കും. ആരെയും അമിതമായി ആശ്രയിക്കരുത്. ആരോഗ്യം അത്ര നല്ലതായിരിക്കില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായ കാര്യങ്ങളിൽ വിഷമതകൾ നേരിടേണ്ടി വരും. കിട്ടാനുള്ള പണം യഥാസമയം ലഭിക്കില്ല. അതേസമയം ചെലവുകൾ ഉയർന്ന തോതിൽ ആകും. ഒട്ടും മിച്ചം പിടിക്കാൻ കഴിയില്ല. ആശുപത്രി ചെലവ് കൂടും. ഔദ്യോഗികമായി ഉന്നത പദവി ലഭിക്കും. ബിസിനസുകാർക്ക് സമയം അനുകൂലമായിരിക്കും. കഠിനാദ്ധ്വാനത്തിൽ നിന്ന് സദ് ഫലങ്ങൾ ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട ചെറിയ യാത്രകൾക്ക് സാദ്ധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് നല്ല സമയം. സാമ്പത്തികമായി സ്വജനങ്ങൾ സഹായിക്കും. കുടുംബാംഗങ്ങൾക്കായി വളരെയധികം പണം ചെലവ് ചെയ്യും. കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്ക് യോഗമുണ്ട്. മാനസികമായ വിഷമങ്ങൾ ശക്തമാകും. ദാമ്പത്യബന്ധത്തിൽ സംശയങ്ങളും അസ്വസ്ഥതകളും ഉണ്ടാക്കും. തെറ്റിദ്ധാരണകൾ തീർക്കാൻ രണ്ടു പേരും ഒരുപോലെ ശ്രമിച്ചാൽ ബന്ധത്തിൽ മനോഹാരിത തിരികെ കൊണ്ടുവരാൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരുമാനത്തേക്കാൾ ചെലവ് കൂടും. ഭാഗ്യത്തിന്റെ ആനുകൂല്യവും അനുഗ്രഹവും സാമ്പത്തിക കാര്യങ്ങളിൽ ദൃശ്യമാകും. കുടുംബ സ്വത്തിൽ നിന്ന് വരുമാനം ലഭിക്കും. കഠിനാദ്ധ്വാനത്തിൽ നിന്ന് അർഹമായ ഫലം കിട്ടുന്നതിന് കാത്തിരിക്കേണ്ടി വരും. ഉദ്യോഗ സംബന്ധമായി ഭാരിച്ച ഉത്തരവാദിത്വം വന്നു ചേരും. സഹപ്രവർത്തകരിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും. ചെറിയ വീഴ്ച പോലും വലിയ പ്രശ്നമായി മാറിയേക്കാം. അതിനാൽ ജോലിയിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഏകാഗ്രതയും ദൃഢനിശ്ചയവും പഠനത്തിൽ പുരോഗതി സമ്മാനിക്കും. കുടുംബജീവിതത്തിൽ ചെറിയ വിഷമങ്ങൾ നേരിടും. വിദേശയാത്രയ്ക്ക് പദ്ധതികൾ ആസൂത്രണം ചെയ്യും. പങ്കാളിയുമായി താൽക്കാലികമായെങ്കിലും പിരിഞ്ഞ് നിൽക്കാൻ സാദ്ധ്യത കാണുന്നു. കുടുംബാംഗങ്ങൾ തമ്മിലെ അഭിപ്രായ വ്യത്യാസങ്ങൾ വീട്ടിലെ അന്തരീക്ഷം മോശമാക്കും. ശാരീരിക ബുദ്ധിമുട്ടുകൾക്ക് സാദ്ധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബിസിനസിൽ നിന്ന് വരുമാനം വർദ്ധിക്കും. വിദേശ ജോലി, കരാറുകൾ വഴി പ്രയോജനം ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്നും വരുമാനം വർദ്ധിക്കും. മംഗള കർമ്മങ്ങൾക്ക് പ്രതീക്ഷിച്ചതിലും പണം ചെലവഴിക്കും. കുടുംബ സ്വത്ത് ലഭിക്കാൻ യോഗം കാണുന്നു. സംയുക്ത സംരംഭങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. ജോലിയിലെ ചെറിയ പരിശ്രമം നല്ല വരുമാനം നൽകും. മത്സര പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ കഴിയും. കുടുംബജീവിതം അത്ര അനുകൂലമാണെന്ന് പറയാൻ കഴിയില്ല. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ശക്തമാകും. ഗൃഹത്തിൽ അസ്വസ്ഥതകൾ ഉണ്ടായേക്കാം. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടിവരും. ഒറ്റപ്പെടൽ അനുഭവപ്പെടും. മുൻപ് പൂർത്തിയാക്കിയ ജോലിക്ക് ലഭിക്കാനുള്ള പണം കിട്ടും. ഔദ്യോഗിക ബാദ്ധ്യതകൾ നിറവേറ്റും. ദാമ്പത്യബന്ധത്തിൽ പരസ്പര ധാരണ ശക്തമാകും. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ കെ.ദേവീദാസ് | ഫോൺ: +91 8848873088
കടപ്പാട്‌: neramonline.com

Avatar

Staff Reporter