മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 2020 ആഗസ്റ്റ്‌ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. സഹോദരരില്‍നിന്ന്‌ അപമാനം. പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍രംഗത്ത്‌ അംഗീകാരം. രാഷ്‌ട്രീയമേഖലയില്‍ ശോഭിക്കും. അധികാരസ്ഥാനത്തെ തര്‍ക്കം പരിഹരിക്കും. സാമ്പത്തികമായി നേട്ടം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ദാമ്പത്യകലഹം ശമിക്കും. സന്താനഭാഗ്യം. പ്രേമബന്‌ധം ശക്തമാകും. തൊഴില്‍രംഗത്ത്‌ സ്ഥിരതയും ഉന്നതിയും ഉണ്ടാകും. രാഷ്‌ട്രീയമേഖലയില്‍ വിവാദങ്ങള്‍ക്ക്‌ യോഗം. ഭൂമിസംബന്‌ധമായി അനുകൂലമായ തീരുമാനം. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. നിയമ നീതിന്യായവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പലതരത്തിലുമുള്ള വിഷമതകള്‍ നേരിടേണ്ടിവരും. ബന്ധുക്കളുടെ വിയോഗത്തിന്‌ സാധ്യതയുണ്ട്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മുന്‍ കാല ചെയ്തികള്‍ പലതും വിപരീതമായി ഭവിച്ചേക്കാന്‍ സാധ്യതയുണ്ട്‌. വിവാഹതടസ്സം മാറും. യാത്രാദുരിതം ശമിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും. രാഷ്‌ട്രീയരംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയമേഖലയില്‍ പുരോഗതി. സാമ്പത്തികമായി ഭദ്രത ലഭിക്കുമെങ്കിലും ചില വിഷയങ്ങളില്‍ അനാവശ്യമായ ചെലവു ചെയ്യാനുള്ള പ്രവണത ഏറും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
രോഗങ്ങള്‍ കുറയും. കടബാധ്യത പരിഹരിക്കപ്പെടും. കടം കൊടുത്ത തുക തിരികെ ലഭിക്കും. വിശിഷ്‌ടമായ സമ്മാനങ്ങള്‍ ലഭിക്കും. കേസുകളില്‍ പ്രതികൂലഫലം. കേസ്‌ സംബന്ധമായി ധാരാളം യാത്ര ചെയ്യേണ്ടിവരും. ജീവിതത്തിലുണ്ടായ പല പരാജയങ്ങള്‍ക്കും പോംവഴി കാണാന്‍ ശ്രമിക്കുമെങ്കിലും നിരാശയായിരിക്കും ഫലം. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മുന്‍കാല പ്രവൃത്തികള്‍ ഗുണകരമായി അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഭൂമിസംബന്‌ധമായ കച്ചവടം കൂടുതല്‍ ഗുണകരമാകും. രാഷ്‌ട്രീയരംഗത്തെ അപമാനം മാറും. ഉപകാരം ചെയ്തവര്‍ക്ക്‌ നന്ദി കാട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യും. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പല ജോലികളിലും വ്യാപൃതനാവുന്നതണ്‌. ഉന്നതരുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചേക്കും. ജീവിത പങ്കാളിയുമായി ചില്ലറ വാക്കുതര്‍ക്കം ഉണ്ടാവാന്‍ സാധ്യതയുണ്ട്‌.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അനാവശ്യമായ വിവാദത്തില്‍ ചെന്നുപെടും. രോഗം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധി. വിദ്യാതടസ്സം മാറും. പ്രേമം കലഹത്തിലവസാനിക്കും. പൂര്‍വിക സ്വത്ത്‌ അനായാസം ലഭിക്കും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ സാധ്യത. വിവാഹാലോചനയുമായി ബന്‌ധപ്പെട്ട്‌ അപമാനം നേരിടും. രോഗങ്ങള്‍ കുറയും. വിദേശയാത്രയിലെ തടസ്സംമാറും. നിയമപാലകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്വൈരക്കേടുണ്ടാകാന്‍ സാധ്യതയുണ്ട്‌. ആരോഗ്യനില വഷളാവാതെ സൂക്ഷിക്കുന്നത്‌ ഉത്തമം. കച്ചവടം, കൃഷി എന്നിവയില്‍ ഉദ്ദേശിച്ച ലാഭം ഉണ്ടായെന്നുവരില്ല. അകാരണമായ ഭയം മനസില്‍ തോന്നും. സഹോദരങ്ങളില്‍നിന്ന്‌ സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്ബന്‌ധം സ്ഥാപിക്കാന്‍ കഴിയും. കടബാധ്യത കുറയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്‌. ആഹാരക്രമം തെറ്റാതെ സൂക്ഷിക്കുക. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുന്നത്‌ ഉത്തമം. വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ നേട്ടം. പരീക്ഷകളില്‍ വിജയം. രോഗശാന്തി. സ്വന്തമായി വാഹനം വാങ്ങാന്‍ യോഗം. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിത അനുഭവം. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന ഏതുകാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകും. പഴയ കടം വീട്ടും. സഹോദരീ സഹോദര സഹായം ലഭ്യമാകും. സന്താനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ചില്ലറ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. പൊതുവേ നല്ല സമയമാണിത്‌. സ്വന്തത്തിലും ബന്ധത്തിലുമുള്ളവരോട്‌ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യും. അയല്‍ക്കാരോടുള്ള ബന്ധം മെച്ചപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും. പ്രശ്‌നങ്ങള്‍ തീര്‍ന്നുകിട്ടും. ചെലവുകളെ സമര്‍ത്ഥമായി നിയന്ത്രിക്കും. കുടുംബത്തില്‍ സാധാരണ രീതിയിലുള്ള സന്തോഷം കളിയാടും. പെണ്‍കുട്ടികള്‍ക്ക്‌ പല ശുഭകാര്യങ്ങളും നടക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും. പുതിയ ചിന്തകള്‍ ഉടലെടുക്കും. സഹോദര സഹായം ലഭിക്കും. ചുറ്റുപാടുകള്‍ പൊതുവേ നന്നായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാതാപിതാക്കളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ വേണം. വിമര്‍ശനങ്ങള്‍ ഒഴിവാക്കുക. പൊതുവേ നല്ല സമയമാണിത്‌. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. എങ്ങനെയെങ്കിലും തീര്‍ത്തേ മതിയാകൂ എന്നുള്ള വിചാരത്തോടെ പല കാര്യങ്ങളും ചെയ്‌തുതീര്‍ക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. ആത്മവിശ്വാസം വര്‍ദ്ധിക്കും. വിമര്‍ശനങ്ങളെ അവഗണിക്കുക. കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാണിത്‌. എല്ലാ കാര്യങ്ങളിലും ഈയാഴ്ച നിങ്ങള്‍ക്ക്‌ വിജയം ലഭിക്കുന്നതാണ്‌. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും.

Staff Reporter