മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 കന്നിമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1198 കന്നിമാസം ഏതെല്ലാം കൂറുകാർക്ക്‌ ഗുണകരം എന്നറിയാം (2022 സെപ്തംബർ 17 മുതൽ ഒക്ടോബർ 17 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വ്യാപാരത്തിൽ വലിയ പുരോഗതി പ്രതീക്ഷിക്കാം. സ്ഥിരോത്സാഹത്താൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. എതിരാളികളെ തകർക്കാൻ സാധിക്കും. സാമൂഹ്യ രംഗത്തും രാഷ്ട്രീയ കാര്യങ്ങളിലും വിജയമുണ്ടാകും. ധാരാളം പണം കൈവശം വരും. അമിത ചെലവ് നിയന്ത്രിക്കണം. വിവാഹാലോചനയിൽ വഴിത്തിരിവ് ഉണ്ടാകും. ഭൂമിത്തർക്കം പരിഹരിക്കും. രോഗാരിഷ്ടത ശല്യം ചെയ്യും. കർമ്മരംഗത്ത് നല്ല ശ്രദ്ധ ചെലുത്തും. ഭാഗ്യക്കുറി ലഭിക്കാൻ സാധ്യത. ഓഹരി വിപണിയിൽ അപ്രതീക്ഷിതമായി പുരോഗതിയുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സന്താനങ്ങളുടെ നേട്ടങ്ങളിൽ സന്തോഷിക്കും. ധനലാഭം പ്രതീക്ഷിക്കാം. മാനസിക വിഷമതകൾ ഒഴിഞ്ഞു പോകും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ബന്ധുജനങ്ങളിൽ നിന്ന് സഹായവും കൂടുതൽ സഹകരണവുമുണ്ടാകും. രോഗദുരിതം ശമിക്കും. സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കും. പുണ്യസ്ഥലസന്ദർശനത്തിന് അവസരം കിട്ടും. വിലപിടിപ്പുള്ള വസ്തുക്കൾ യാത്രയ്ക്കിടയിൽ കളവ് പോകാനോ നഷ്ടപ്പെടുവാനോ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. അഗ്നിയും പാചക വാതകവും കൈകാര്യം ചെയ്യുമ്പോൾ അശ്രദ്ധ പാടില്ല. എതിരാളികളുടെ ഉപദ്രവം കുറയില്ല. ഗൃഹം മോടി പിടിപ്പിക്കാൻ പണം ചെലവഴിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക നേട്ടവും വ്യാപാരത്തിൽ മികച്ച ലാഭവും പ്രതീക്ഷിക്കാം. സമൂഹത്തിൽ അംഗീകാരം, പ്രതാപം ഉന്നത സ്ഥാനമാനങ്ങൾ എന്നിവ ലഭിക്കും. മറക്കാൻ കഴിയാത്ത ചില പ്രണയാനുഭവങ്ങൾ മനസ്സ് നിറയ്ക്കും. പ്രിയപ്പെട്ടവരുടെ ഒത്തുകൂടൽ മനസിന് സന്തോഷം പകരും. കർമ്മരംഗത്ത് അപ്രതീക്ഷിതമായ തടസങ്ങൾ ബുദ്ധിമുട്ടിക്കും. ചില ബന്ധങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മാനഹാനിക്ക് സാധ്യത കൂടുതലുണ്ട്. തനിക്കോ ഉറ്റ കുടുംബാംഗത്തിനോ രോഗ ക്ലേശത്തിന് സാധ്യത കാണുന്നു. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. രക്തചാമുണ്ഡി, ഭദ്രകാളി ആരാധനയും വഴിപാടുകളും ആശ്വാസമേകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹം മോടിപിടിപ്പിക്കും. വിശിഷ്ടമായ അംഗീകാരം ലഭിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കാര്യതടസം കാരണം വിഷമിക്കും. ആപത്തിൽ ബന്ധുമിത്രാദികൾ കൂടെ നിൽക്കും. സഹോദരഗുണം വർദ്ധിക്കും. ഭൂമി സ്വന്തമാക്കും. ആരോഗ്യം തൃപ്തികമാണ്. വീഴ്ചയിൽ അസ്ഥിക്ക് പരിക്കു പറ്റാതെ നോക്കണം. ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. ചതിവുപറ്റാൻ സാദ്ധ്യത കൂടുതൽ കാണുന്നു. പ്രത്യേക സുഖാനുഭവങ്ങൾ ആസ്വദിക്കും. സന്താനങ്ങളുടെ ഐശ്വര്യം, അർത്ഥലാഭം എന്നിവയിൽ സന്തോഷിക്കും. ഉന്നത സ്ഥാനലബ്ധി പ്രതീക്ഷിക്കാം. നേത്രരോഗം യാത്രാ ക്ലേശം തുടങ്ങിയവ ബുദ്ധിമുട്ടിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിതമായിചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കുടുംബസുഖം ലഭിക്കും. ധന സ്ഥിതി മെച്ചപ്പെടും. പൊതു പ്രവർത്തനരംഗത്തുള്ളവർക്ക് അംഗീകാരങ്ങൾ ലഭിക്കും. അന്തസ്സും ആദരവും നേടിയെടുക്കും. യാത്രാക്ലേശം ബുദ്ധിമുട്ടിക്കും. ലൗകികസുഖാനുഭവങ്ങളിൽ വർദ്ധനവ് പ്രതീക്ഷിക്കാം. മാനസിക വിഷമങ്ങൾക്ക് ഇടവരാം. സ്ത്രീകൾ കാരണം സാമ്പത്തിക നഷ്ടത്തിന് സാധ്യത. ഭൂമി തർക്കം രൂക്ഷമാകും. ഉദരരോഗം വിഷമിപ്പിക്കും. ചതി പറ്റാതെ നോക്കണം. മുൻകോപം നിയന്ത്രിക്കണം. യാത്രാമദ്ധ്യേ അപകടസാദ്ധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിരകാല മോഹങ്ങൾ പൂവണിയും. നവീന വസ്ത്രലാഭം ഉണ്ടാകും. വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കും. ശയനസുഖവും ഭോഗസുഖവും അനുഭവിക്കും. യാത്രാ ക്ലേശം ബുദ്ധിമുട്ടിക്കും. എതിരാളികളുടെ കുത്സിത പ്രവർത്തനങ്ങൾ ഫലിക്കില്ല. കർമ്മരംഗത്ത് അസ്വസ്ഥത ശക്തമാകും. മാനസിക സമ്മർദ്ദം കുറയും. രോഗ ദുരിതം ശല്യം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ ബിസിനസ്സിൽ സാമ്പത്തിക നഷ്ടം വരാതെ നോക്കണം. ശത്രുക്കളുടെ മേൽ വിജയം വരിക്കും. ബന്ധുക്കളുമായി പിണങ്ങും. അമിത സഞ്ചാരം ശാരീരികാസ്വസ്ഥത കൂട്ടും. പണച്ചെലവ് വർദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, വയലും കുളങ്ങളും വേണ്ട, അടുക്കള മുറ്റത്തെ താറാവ്‌ വളർത്തലിലൂടെ മികച്ച വരുമാനം നേടാം, സർക്കാർ സൗജന്യമായി താറാവുകളെ നൽകും

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങൾ ചെയ്യുന്നതിൽ തടസങ്ങളുണ്ടാകാം. സ്വജനങ്ങളിൽ ചിലരുമായി കലഹം, വിരോധം എന്നിവയ്ക്ക് ഇടവരാം. സാമ്പത്തികമായി സ്ഥിതി മെച്ചമാകുമെങ്കിലും അപ്രതീക്ഷിതമായി നഷ്ടം സംഭവിക്കുന്നതിന് സാധ്യതയുണ്ട്. കുംടുംബ കാര്യത്തിൽ ഗുണദോഷ സമ്മിശ്ര ഫലങ്ങൾ കാണുന്നു. ആരോഗ്യം സൂക്ഷിക്കണം. മനസിന് ഇഷ്ടപ്പെടാത്ത മേഖലകളിൽ പ്രവർത്തിക്കാൻ നിർബ്ബന്ധിതമാകും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് സന്താനങ്ങൾ ശരിയായ രീതിയിൽ പരിഹാരം കാണും. ശത്രുഭയത്താൽ മനസ്‌ കലുഷിതമാകും. പാഴ്‌ചെലവ് കാരണം സ്വസ്ഥത കുറയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ജീവിതത്തിൽ പുരോഗതി നേടും. ആഗ്രഹിക്കുന്ന ചില വസ്തുക്കൾ സ്വന്തമാക്കാനാകും. ജോലിയിൽ ഉയർച്ച ലഭിക്കും. സ്ഥാനമാനങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക ധനലാഭം, ഭക്ഷ്യസമൃദ്ധി, ബന്ധു സംഗമാഗമം എന്നിവ പ്രതീക്ഷിക്കാം. ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തും.ശത്രുക്കളുടെ ശല്യം കുറയില്ല. അപമാനം നേരിടേണ്ടിവരും. ഔദ്യോഗികരംഗത്ത് അഭിപ്രായ ഭിന്നത ശക്തമാകും. ആരോഗ്യനില തൃപ്തികരം. ഉന്നതരുടെ സഹായസഹകരണം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്ദേശിക്കുന്ന ചില കാര്യങ്ങളിൽ തടസം നേരിടും; മറ്റു ചില കാര്യങ്ങൾ യഥാസമയം സാധിക്കും. ഈശ്വരീയമായ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും പ്രതീക്ഷിക്കാം. ധനാഗമം വർദ്ധിക്കും. ഉദ്യോഗലബ്ധിക്കുള്ള അറിയിപ്പ് ലഭിക്കും. സ്ത്രീകൾ മുഖേന അപമാനം. കലഹം എന്നിവകൾക്ക് ഇടയുള്ളതിനാൽ ഏറെ ശ്രദ്ധിക്കണം. മന:ക്ലേശവും ദാമ്പത്യകലഹവും ഒഴിയില്ല. രോഗശമനമുണ്ടാകും. പിതാവിനോ പിതൃതുല്യർക്കോ അപ്രതീക്ഷിത ആപത്ത് സംഭവിക്കാം.

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാനൊരുങ്ങി കൊല്ലം ജില്ലയിലെ ഒരു കർഷകൻ, ഇനി വിപണിയിൽ കൊല്ലം ശർക്കരയും. റെഡ്‌ ലേഡി പപ്പായ, നാരങ്ങ, പശു, വാഴ, കോഴി, മീൻ തുടങ്ങി എല്ലാമുണ്ട്‌ ഈ സംയോജിത കൃഷിയിടത്തിൽ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹം വിട്ട് നിൽക്കേണ്ടിവരും. യാത്രക്കിടെ ആപത്തുകൾ നേരിടാൻ സാദ്ധ്യതയുണ്ട്. മന:സുഖം, സ്ത്രീസുഖം, തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് അനുഭവിക്കും. ചെറിയ ആപത്തിന് സാദ്ധ്യതയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം. ദ്രവ്യം ലാഭവും ശത്രുനാശവും കാണുന്നു. നിയമ ലംഘനം നടത്തിയതായി അറിയിപ്പ് ലഭിക്കും. അനുചിതമായ ചിന്തകൾ കാരണം കാര്യങ്ങൾ വിചാരിച്ച തരത്തിൽ ശുഭകരമായി പര്യവസാനിക്കില്ല. തെറ്റിദ്ധാരണ പ്രശ്നം സൃഷ്ടിക്കും. സാമ്പത്തികമായി സമയം നന്നല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാകാരന്മാർക്ക് അനുകൂല സമയം. പ്രോത്സാഹനവും അംഗീകാരവും കിട്ടും. രാഷ്ട്രീയപ്രവർത്തകർക്ക് ഉന്നത പദവികൾ ലഭിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സർക്കാരുദ്യോഗസ്ഥർ മേലധികാരിയുടെ അപ്രീതിക്ക് പാത്രമാകും. സ്ത്രീസുഖം അനുഭവിക്കും. രോഗക്ലേശം ബുദ്ധിമുട്ടിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ ലഭിക്കും. പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാതെ വരികയാൽ കലഹിക്കും. സർക്കാർ കാര്യങ്ങളിൽ തടസമുണ്ടാകും. ദാമ്പത്യ പ്രശ്നം കാരണം ദു:ഖിക്കും. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കും. ബന്ധുക്കൾ സഹായിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗൃഹത്തിൽ സുഖവും സമാധാനവും സന്തോഷവും നിലനിർത്താൻ കഴിയും. സംഘടനാ രംഗത്ത് എതിർപ്പ് ശക്തമാകും. ബന്ധു ജനങ്ങൾ കാരണം ഉപദ്രവങ്ങൾ നേരിടും. ഉദ്യോഗ സംബന്ധമായി പ്രധാനപ്പെട്ട ചില കാര്യങ്ങൾക്കായി വിദൂരയാത്ര ചെയ്യേണ്ടതായിവരാം. കീഴ്ജീവനക്കാരുടെ നിസഹകരണം കാരണം ബുദ്ധിമുട്ട് നേരിടും. മോശം കൂട്ടുകെട്ടുകൾ കാരണം ദുരിതങ്ങൾ, ഉദരരോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾക്ക് പറ്റിയ സമയമല്ല. ഭൂമി വാങ്ങാൻ യോഗം കാണുന്നു.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, Phone: +91 9847575559

YOU MAY ALSO LIKE THIS VIDEO, പ്രശസ്തമായ രാമശേരി ഇഡലി ഉണ്ടാക്കുന്നത്‌ കണ്ടിട്ടുണ്ടോ? ആ രുചിയുടെ രഹസ്യം തേടിയെത്തിയപ്പോൾ അറിഞ്ഞത്‌

Avatar

Staff Reporter