മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1197 കന്നിമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ തയാറാക്കിയ 1197ആം ആണ്ട്‌ കന്നിമാസത്തെ സമ്പൂർണ്ണ ഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത ധനാഗമം സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും. മികച്ച തൊഴിൽ അവസരം ലഭിക്കും. അലച്ചിൽ കാരണം ശാരീരികമായി ബുദ്ധിമുട്ടും. വില പിടിപ്പുള്ള ചില ഗൃഹോപകരണങ്ങൾ വാങ്ങുന്നതിൽ താത്പര്യം കാട്ടും. അകാരണമായ തടസങ്ങളുണ്ടാകും. സംരംഭങ്ങൾ വിജയിക്കും. കഠിനാദ്ധ്വാനത്തിന് ഗുണഫലം ലഭിക്കും. ഗൃഹത്തിൽ ഐക്യവും ശാന്തിയും ഉണ്ടാകും. കൃഷിയില്‍ നിന്നും ബിസിനസ്സില്‍ നിന്നും നേട്ടം ലഭിക്കും. തെറ്റിദ്ധാരണകളും ആരോപണങ്ങളും തിരുത്തപ്പെടും. തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ കഴിയും. സന്താനങ്ങൾ കാരണം സന്തോഷിക്കും. വീട്ടില്‍ ചില അറ്റകുറ്റപ്പണി നടത്തും. വിഷ്ണുവിന് പാൽപായസം, ഭാഗ്യസൂക്താർച്ചന, തുളസിമാല സമർപ്പണം, ഭഗവതിക്ക് നെയ് വിളക്ക് എന്നീ വഴിപാടുകൾ ദോഷപരിഹാരം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ യഥാസമയം സാധിക്കും. പൊതുരംഗത്തുള്ളവർക്ക് അംഗീകാരങ്ങൾ ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം ഉണ്ടാകും. ഉത്സാഹം വർദ്ധിക്കും. വിദേശ യാത്രയ്ക്ക് കാലതാമസം നേരിടും. പ്രമുഖരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടും. സാമ്പത്തിക നഷ്ടം നേരിടും. മാനസികമായ അസ്ഥിരത കാരണം ഒരു തീരുമാനവും എടുക്കാൻ കഴിയാതെ വരും. മറ്റുള്ളവരുമായി കലഹിക്കുന്നതിന് സന്ദര്‍ഭം ഉണ്ടാകും. ശത്രുക്കളെയും ചുറ്റുപാടുകളെയും ഒരു കാര്യവുമില്ലാതെ ഭയക്കും. ഉദരരോഗം ബാധിക്കും. സന്താനങ്ങളുടെ കാര്യങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും. ദാമ്പത്യകലഹം ഒഴിവാക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം. ശിവന് കൂവളാർച്ചന, ജലധാര, ഗണപതിക്ക് കറുകമാല സമർപ്പണം, അയ്യപ്പന് നീരാജനം നടത്തുക.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജോലിയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കും. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ അനുകൂല സാഹചര്യം ലഭിക്കും. വ്യാപാരത്തിലെ പങ്കാളിയിൽ നിന്നും നേട്ടം. വിവാഹ പ്രായമായവര്‍ക്ക് നല്ല ആലോചനകൾ വരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഭൂമിയിൽ നിന്ന് ആദായം വർദ്ധിക്കും. സ്വജനങ്ങളുടെ സഹായത്താൽ പല കാര്യങ്ങളും നേടാനാകും. മോശപ്പെട്ട ബന്ധങ്ങൾ ദോഷം ചെയ്യും. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ദാമ്പത്യ ജീവിതത്തിൽ ക്ലേശങ്ങളും സന്താനങ്ങളുടെ കാര്യങ്ങളിൽ വിഷമങ്ങളും ഉണ്ടാകാം. കർമ്മരംഗത്ത് നേട്ടങ്ങളുണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് മെച്ചപ്പെട്ട സഹകരണം തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകും. സുബ്രഹ്മണ്യന് പഞ്ചാമൃതം, ഭസ്മാഭിഷേകം ഹനുമാന് വെറ്റിലമാല ശ്രീകൃഷ്ണന് തൃക്കൈവെണ്ണ തുളസിഹാരം എന്നിവ സമർപ്പിക്കുക

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിതമായി പണം വന്നു ചേരാന്‍ ഇടയുണ്ട്. സാമ്പത്തികമായി മികച്ച നേട്ടങ്ങളുണ്ടാകും. കൃഷിയിൽ ആദായം വർദ്ധിക്കും. വസ്ത്രാഭരണങ്ങൾ ലഭിക്കും. സന്താനങ്ങളുടെ വിജയത്തിൽ സന്തോഷം ഉണ്ടാകും. സംതൃപ്തി അനുഭവിക്കും. ബന്ധുജനസൗഖ്യം, മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ എന്നിവയുണ്ടാകും. സാഹസിക നീക്കങ്ങൾ, തീരുമാനം എന്നിവ കഴിയുന്നതും ഒഴിവാക്കണം. എതിരാളികളുടെ കുത്സിത പ്രവർത്തനം ഈശ്വരാധീനമുള്ളത് കൊണ്ട് ദോഷകരമായി മാറില്ല. തീഷ്ണമായ സ്‌നേഹം അനുഭവിക്കും. നവ്യമായ പ്രണയാനുഭവങ്ങൾ പ്രത്യേക അനുഭൂതി സമ്മാനിക്കും. ആഢംബരം കുറയ്ക്കണം. കുടുംബജീവിതത്തിലെ അസ്വസ്ഥതകള്‍ മാറും. ഗൃഹനിര്‍മ്മാണത്തിന് പറ്റിയ സമയം. വിവാഹത്തിന് കാലതാമസം നേരിടും. ഭദ്രകാളിക്ക് കുങ്കുമാർച്ചന, മുരുകന് പഞ്ചാമൃതം, അയ്യപ്പന് നീരാജനം എന്നീ വഴിപാടുകൾ നടത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലി തേടുന്നവർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. സ്വജനങ്ങളിൽ നിന്ന് സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്ന് പലതരം ഉപദ്രവങ്ങൾ നേരിടും. വ്യാപാരത്തിൽ എതിരാളികൾ ശല്യം ചെയ്യും. കർമ്മരംഗത്തെ പ്രതിസന്ധികൾ മറികടക്കാൻ കഴിയും. സംഭാഷണം, നല്ല പെരുമാറ്റം ഇവ വഴി നേട്ടങ്ങളുണ്ടാകും. അധികാരമുള്ള പദവികൾ ലഭിക്കും. ധനാഗമം കുറയും. ചെലവ് വർദ്ധിക്കും. ശിരസിനും കണ്ണിനും രോഗസാദ്ധ്യത കാണുന്നു. കളത്രസുഖം നിലനില്‍ക്കും. സന്താനങ്ങള്‍ക്ക് നല്ല കുടുംബജീവിതം ഉണ്ടാകും. വിവാഹ കാര്യത്തിൽ തീരുമാനമാകും. മംഗളകര്‍മ്മങ്ങളിൽ പങ്കെടുക്കും. മേലുദ്യോഗസ്ഥരുമായി കലഹത്തിന് സാദ്ധ്യത കാണുന്നു. അപ്രതീക്ഷിത സുഖാനുഭവങ്ങൾ ഉണ്ടാകും. വിഷ്ണുവിന് അർച്ചന, പാല്‍പായസം. ഭദ്രകാളിക്ക് ചുവന്ന ഹാരം പുഷ്പാഞ്ജലി എന്നിവ നടത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പുതിയസംരംഭങ്ങളുടെ പുരോഗതിക്ക് തടസം നേരിടും. മാനസിക പിരിമുറുക്കം വർദ്ധിക്കും. രോഗത്തിന് സാദ്ധ്യത കാണുന്നു. ധാരാളം യാത്രചെയ്യും. ചില കാര്യങ്ങളിലുള്ള പ്രതീക്ഷ കൈവെടിയും. ഏറ്റെടുത്ത കാര്യങ്ങൾ സമയ പരിധിക്കുള്ളിൽ തീർക്കും. ഐശ്വര്യവും ധനലാഭവും ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കും. സുഖാനുഭവങ്ങൾ ലഭിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കുറയും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. ഉയർന്ന സ്ഥാനലബ്ധി ഉണ്ടാകും. വാഗ്‌വിലാസം പ്രദർശിപ്പിക്കും. ബന്ധുമിത്രാദികളുമായി അഭിപ്രായ ഭിന്നതയും കലഹവും ഉണ്ടാകും. സംസാരിക്കുമ്പോൾ മാന്യത സൂക്ഷിക്കണം. മാനസിക വിഷമങ്ങൾ ഒഴിയില്ല. അദ്ധ്വാനത്തിന് ഫലം ലഭിക്കും. ഗണപതിക്ക് കറുകമാല ദുര്‍ഗ്ഗയ്ക്ക് കടുംപായസം ആയില്യം നാളിൽ നൂറും പാലും എന്നിവ നടത്തുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗൃഹത്തിൽ സുഖവും സന്തോഷവും സമാധാനവും നിലനിൽക്കും. സുഖാനുഭവങ്ങളുണ്ടാകും. ദൂരെദേശ യാത്രയ്ക്ക് ഇടവരാം. അടുത്ത ചില ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായി വിരോധവുമുണ്ടാകാം. ധനനാശവും സാമ്പത്തിക ക്ലേശവും ബുദ്ധിമുട്ടിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരും. ദുഃഖാനുഭവങ്ങൾ പ്രയാസമുണ്ടാക്കാം. വസ്തുവകകൾ അന്യാധീനപ്പെടാതെയും നഷ്ടമാകാതെയും നോക്കണം. ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. സ്ത്രീകൾ കാരണം ഉപദ്രവങ്ങളുണ്ടാകാം. വ്യാപാരത്തിൽ നല്ല പുരോഗതി ഉണ്ടാകും. ജനപ്രീതി നേടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യം. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. ആരെയും വാക്കുകൾ കൊണ്ട് നോവിക്കരുത്. ശാസ്താവിന് നീരാജനം, ഭദ്രകാളിക്ക് കടുംപായസം, സുബ്രഹ്മണ്യന് നാരങ്ങാമാല എന്നിവ ദോഷപരിഹാരം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചിരകാല മോഹങ്ങൾ സഫലമാകും. വിവാഹാലോചന പുരോഗമിക്കും. ആരിലും ഒരു പരിധിക്കപ്പുറം വിശ്വാസം അർപ്പിക്കരുത്. അതിബുദ്ധിയുള്ള സുഹൃത്തുക്കളും പരിചയക്കാരും കുഴപ്പങ്ങളിൽ കൊണ്ടു പോയി ചാടിക്കും. ചെറിയ യാത്രകൾ നേട്ടമുണ്ടാക്കും. ഭൂമി, വീട് വിൽക്കാൻ ശ്രമിക്കുന്നവർക്ക് അനുകൂലസാഹചര്യം കൈവരും. സന്താനങ്ങളുടെ കാര്യങ്ങൾ ശുഭകരമായി കലാശിക്കും. ഗൃഹത്തിലെ സംഘർഷാന്തരീക്ഷത്തിന് അയവു വരും. ഗൃഹ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ജോലി സ്ഥലത്ത് സന്തോഷകരമായ അനുഭവങ്ങളുണ്ടാകും. മന:സുഖം, ശയനസുഖം ശാരീരികസുഖം എന്നിവ ഉണ്ടാകും. ജോലിഭാരം വർദ്ധിക്കുന്നത് കാരണം കുടുംബകാര്യങ്ങൾ മുടങ്ങും. വെറുതെ ഒരോരോ കാര്യങ്ങൾ സങ്കല്പിച്ച് വിഷമിക്കുന്ന പ്രവണത ഉപേക്ഷിക്കണം. ദോഷപരിഹാരമായി ശ്രീകൃഷ്ണന് തൃക്കൈ വെണ്ണ, പാൽ പായസം, ദുർഗ്ഗാ ദേവിക്ക് കുങ്കുമാർച്ചന നടത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനലാഭമുണ്ടാകും. വരുമാനം കാര്യമായി വർദ്ധിക്കും. കർമ്മരംഗത്ത് വിജയം വരിക്കും. മുടങ്ങിയ സംരംഭം പുനരുജ്ജീവിപ്പിക്കും. പ്രവൃത്തി തടസങ്ങൾ മാറും. വിനോദയാത്ര മാനസിക ഉല്ലാസം നൽകും. വിവാഹ നിശ്ചയം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായി തുടരും. അഭീഷ്ടലാഭം, സന്താനസൗഖ്യം, മന:സുഖം, സുഖപ്രാപ്തി, ധനലാഭം, ആഭരണലബ്ധി, കളത്രസുഖം എന്നിവ പ്രതീക്ഷിക്കാം. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് ജോലിക്കു ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. മാതാപിതാക്കളുടെ സഹായം ലഭിക്കും. കുടുംബസ്വത്ത് തർക്കം തീർക്കും. വ്യാപാര തടസങ്ങള്‍ നീങ്ങും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. പുതിയ ഗൃഹം നിര്‍മ്മിക്കുന്നതിന് ശ്രമം തുടരും. ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല. മഹാവിഷ്ണുവിന് പാൽപായസം, മുരുകന് പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവ ദോഷപരിഹാരമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമൂഹിക രംഗത്ത് വിജയം വരിക്കും, സ്ത്രീകളുടെ പിൻതുണ കാരണം നേട്ടങ്ങളും പദവികളും ലഭിക്കും. ആത്മാർത്ഥ സുഹൃത്തുക്കളിലൂടെ ജീവിതവിജയം ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കും. സത്ക്കാരങ്ങളിൽ പങ്കെടുക്കും. ചിലർക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിന് യോഗമുണ്ട്. ആരോഗ്യം പുഷ്ടിപ്പെടും. പങ്കാളിത്ത വ്യാപാരം അവസാനിപ്പിക്കാൻ നീക്കങ്ങൾ നടത്തും. കുറച്ചു നാളായി വിഷമിപ്പിക്കുന്ന രോഗങ്ങളിൽ നിന്നും മോചനം ലഭിക്കും. ധനലാഭമുണ്ടാകും. ബന്ധുകലഹം കാരണം വിഷമിക്കും. ദാമ്പത്യസുഖം അനുഭവിക്കും. ജോലിയില്‍ ചില മാറ്റങ്ങള്‍ വരും. സഹപ്രവർത്തകരിൽ നിന്നും നേട്ടം. മാനസിക വിഷമങ്ങൾ കുറയ്ക്കാനാകും. ഭഗവതിക്ക് നെയ് വിളക്ക്, കുങ്കുമാർച്ചന, ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, പാൽപായസം എന്നിവ ദോഷപരിഹാരം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധാരാളമായി യാത്ര ചെയ്യേണ്ടിവരും. ശരീരത്തിന് ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട്. മാനസിക പിരിമുറുക്കം വർദ്ധിക്കും. ഏറ്റെടുത്ത ചുമതലകൾ പൂര്‍ത്തികരിക്കും. കേസുകളില്‍ വിജയം കൈവരിക്കാനാകും. തൊഴിൽ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വാക്കുതർക്കം, കലഹം ഒഴിവാക്കണം. ധനലാഭമുണ്ടാകും. സന്താനഭാഗ്യം, മന:സന്തോഷം, തുടങ്ങിയ ഗുണാനുഭവങ്ങൾ ലഭിക്കും. പണച്ചെലവ് ക്രമാതീതമാകും. രോഗക്ലേശം, അപമാനം തുടങ്ങിയ ദോഷാനുഭവങ്ങളും ഉണ്ടാകാം. മത്സരങ്ങളിൽ വിജയിക്കും. വാഹനം മാറ്റി വാങ്ങാൻ, ശ്രമിച്ചാല്‍ നടക്കും. ഉന്നതരായ വ്യക്തികളുടെ സഹായം ലഭിക്കും. വിദേശത്ത് ധനപരമായ നേട്ടങ്ങൾ വര്‍ദ്ധിക്കും. ഗണപതി ഹോമം, സർപ്പപൂജ, ശിവന് ധാര എന്നിവ ദോഷപരിഹാരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. ചടുലമായ നീക്കം കർമ്മരംഗത്ത് നേട്ടങ്ങൾ സമ്മാനിക്കും. തടസങ്ങൾ നീങ്ങും. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. പെട്ടെന്ന് വിവാഹം നിശ്ചയിക്കും. മാനസികമായി സന്തോഷം അനുഭവിക്കും. ചില കാര്യങ്ങൾ യഥാസമയം സാധിക്കാൻ കഴിയില്ല. കുടുംബ സ്വത്ത് തർക്കത്തിൽ വിട്ടുവീഴ്ച ചെയ്യണം. കലഹവും കേസും ഒഴിവാക്കണം. വയറുവേദനയും ക്ഷീണവും ബുദ്ധിമുട്ടിക്കും. സൗമ്യമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ നേടും. പുതിയ കാര്യങ്ങൾ പഠിക്കാൻ താല്പര്യം കാട്ടും. പൊതു രംഗത്തെ പ്രവർത്തനങ്ങൾ സൽപ്പേര് സമ്മാനിക്കും. കളത്രസുഖം ലഭിക്കും. യാത്രകള്‍ ഒഴിവാക്കാൻ കഴിയില്ല. പുതിയ ബന്ധങ്ങൾ ലഭിക്കും. കാത്തിരിപ്പ് സഫലമാകും. ഗണപതി ഹോമം, കറുകമാല സമർപ്പണം ശ്രീകൃഷ്ണന് തൃക്കൈവെണ്ണ, ശിവന് ജലധാര ഇവ ദോഷം പരിഹാരം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ | ഫോൺ: +91 9847575559

കടപ്പാട്‌: നേരം ഓൺലൈൻ (Original Link)

Avatar

Staff Reporter