മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1196 വൃശ്ചികമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1196-മാണ്ട്‌ വൃശ്ചിക മാസ ഫലം 2020 നവംബർ 16 തിങ്കൾ മുതൽ 2020 ഡിസംബർ 15 ചൊവ്വാഴ്ച വരെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
അപ്രതീക്ഷിത ധനലാഭം കാണുന്നു. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ ഒഴിവാക്കണം. ഭക്ഷണത്തിലെ അശ്രദ്ധ നിമിത്തം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. കുടുംബസ്വത്ത് സംബന്ധിച്ച തർക്കം ചില പ്രയാസങ്ങൾ സൃഷ്ടിക്കും. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാദ്ധ്യത കാണുന്നു. ബന്ധുക്കളുമായി കലഹിക്കരുത്. സ്ഥലം മാറ്റത്തിനും സ്ഥാനമാറ്റത്തിനും യോഗമുണ്ട്. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ ശ്രദ്ധിക്കണം. സങ്കുചിത ചിന്തകൾ വെടിഞ്ഞ് വിശാലമായ താല്പര്യങ്ങളോടെ പ്രവർത്തിക്കും. ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അബദ്ധമാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വരുമാനത്തിൽ അപ്രതീക്ഷിതമായി വർദ്ധനവുണ്ടാകും. അതിലൂടെ ചില സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ കഴിയും. മനഃശാന്തിയും സംതൃപ്തിയും ലഭിക്കും. തടസങ്ങൾ അകറ്റി ചിരകാല മോഹങ്ങൾ സഫലമാക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാദ്ധ്യത. നവീന സംരംഭങ്ങൾക്ക് പണം മുടക്കും. സർഗ്ഗപരമായ കഴിവുകൾ തെളിയിക്കുവാൻ അവസരം ലഭിക്കും. കലയിലും സാഹിത്യത്തിലും പ്രഭാഷണത്തിലും തിളങ്ങും. ആത്മീയകാര്യങ്ങളിൽ താല്പര്യം കാട്ടും. സൗഹൃദത്തിലൂടെ ചില ഗുണാനുഭവങ്ങൾ ഉണ്ടാകും. ദുഷ്‌കീർത്തി മൂലം മാനസിക സംഘർഷത്തിന് സാദ്ധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. ദമ്പതികൾ തമ്മിലുള്ള പൊരുത്തമില്ലായ്മ പുതിയ പ്രശ്നങ്ങൾക്ക് കാരണമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏറ്റെടുത്ത ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കിയതിൽ സംതൃപ്തി തോന്നും. വ്യാപാരം, വ്യവസായം, ഭൂസ്വത്ത് എന്നിവയിലൂടെ സാമ്പത്തിക ലാഭം നേടും. നിർണ്ണായകമായ സന്ദർഭങ്ങളിൽ ബന്ധുജനങ്ങൾ സഹായിക്കും. സ്വജനങ്ങൾക്ക് സൗഖ്യവും പലതരത്തിൽ നേട്ടവും മത്സര വിജയവും ലഭിക്കും. ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് ശ്രദ്ധയും അംഗീകാരവും ലഭിക്കും. ഉന്നത സ്ഥാനപ്രാപ്തി, ശത്രുനാശം എന്നിവയുണ്ടാകാം. ചെറിയ ആപത്തിന് ഇടയുള്ളതിനാൽ സൂക്ഷിക്കണം. പ്രണയ ബന്ധത്തിൽപ്പെട്ടു കഴിയുന്നവർക്ക് വിവാഹസാദ്ധ്യത കാണുന്നു. വിദേശ ബന്ധങ്ങൾ പ്രയോജനപ്പെടും. ഗൃഹം വിറ്റ് പുതിയ സ്ഥലമോ വീടോ വാങ്ങാൻ തീരുമാനിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹനിർമ്മാണച്ചെലവ് വർദ്ധിക്കുമെങ്കിലും കർമ്മ രംഗത്തെ സാമ്പത്തിക അഭിവൃദ്ധി കാരണം പിടിച്ചു നിൽക്കുവാൻ സാധിക്കും. കുടുംബാംഗങ്ങളുടെ പ്രതികൂല പ്രതികരണങ്ങൾ വിഷമിപ്പിക്കും. ബന്ധുക്കളോടൊപ്പം കൂടാനും ചിലർക്ക് ഒന്നിച്ച് യാത്ര പോകാനും കഴിയും. ഔദ്യോഗിക രംഗത്ത് പ്രതാപം വർദ്ധിക്കും. കൂടുതൽ അധികാരം ലഭിക്കും. ഊർജ്ജസ്വലതയും വാക്‌സാമർത്ഥ്യവും പ്രദർശിപ്പിക്കും. അഭീഷ്ടസിദ്ധിയിൽ സന്തോഷിക്കാൻ ഇടവരാം. രോഗാരിഷ്ടതയുണ്ടാകും. നീച സ്ത്രീ/പുരുഷ സംഗമത്തിന് ഇടവരാം. ദൂരയാത്രക്ക് അവസരം ലഭിക്കും. പുനർ വിവാഹത്തിന് ശ്രമിക്കുന്നവർക്ക് അതിന് സാദ്ധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സുഖാനുഭവങ്ങൾ വർദ്ധിക്കും. ദീർഘനാളായി സന്താനമില്ലാതെ വിഷമിക്കുന്നവർക്ക് സൽസന്താനഭാഗ്യം കാണുന്നു. രോഗങ്ങൾ ശല്യം ചെയ്യും. മതാചാര്യന്മാരുമായി ബന്ധപ്പെടും. സർക്കാറിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബത്തിൽ ഏറെക്കാലമായി കാത്തിരിക്കുന്ന വിവാഹം ഉറപ്പിക്കും. സ്വജനങ്ങളിൽ നിന്നും അനുഭാവപൂർവ്വമായ സമീപനമുണ്ടാകും. വ്യാപാര രംഗത്ത് കടുത്ത എതിർപ്പുകൾ നേരിടും. ശത്രുപീഢയെ കരുതിയിരിക്കുക. പക്ഷേ വൈകാതെ ആ ശത്രുക്കൾ നിലം പറ്റും. എന്നാൽ പുതിയ ചില ശത്രുക്കൾ ഉണ്ടാകും, അവർ കാരണം മാനഹാനിക്ക് ഇടവരാം. തൊഴിൽ രംഗത്ത് നേട്ടങ്ങളും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. മന:സംഘർഷം ഒഴിവാക്കാൻ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വീട്ടിൽ സമ്പത്ത്യം ഐശ്വര്യവും വർദ്ധിക്കും. മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. നല്ല ആരോഗ്യമുണ്ടാകും. ചെലവ് അധികരിക്കും. ബന്ധുക്കളുടെ വിയോഗത്തിന് സാദ്ധ്യതയുണ്ട്. കുടുംബസുഖം, കളത്രസുഖം എന്നിവ ഉണ്ടാകും. സന്താനങ്ങൾക്ക് ഗുണാനുഭവങ്ങൾ ലഭിക്കും. വീട് നിർമ്മാണം പുരോഗമിക്കും. ഉദ്യോഗസ്ഥർക്ക് മേലധികാരികളിൽ നിന്ന് സഹകരണം പ്രതീക്ഷിക്കാം. പരിമിതികൾ മനസിലാക്കി ജീവിക്കുന്നതിനാൽ സമാധാനവും ആശ്വാസവും ലഭിക്കും. പ്രബലരുമായി കലഹത്തിന് പോകരുത്. യാത്രകൾ ഒഴിവാക്കണം. വരുമാന വർദ്ധന പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ വ്യാപാര സംരംഭങ്ങളിൽ താത്പര്യം വർദ്ധിക്കും. പങ്കാളിത്ത സംരംഭത്തിലേക്ക് ക്ഷണം ലഭിക്കും. വിവാഹതടസം അകലും. മാത്രമല്ല ഒരു മികച്ച വിവാഹ ആലോചന അനുകൂലമായി ഭവിക്കും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. ദാമ്പത്യ ക്ലേശങ്ങൾ ശമിക്കും. അകന്നു കഴിയുന്ന ദമ്പതികൾക്ക് വീണ്ടും ഒന്നിക്കാൻ അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ബിസിനസ്‌ രംഗത്ത് നേട്ടങ്ങളുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുവാനും വിജയിപ്പിക്കാനും സാധിക്കും. ഭൂമി വാങ്ങുവാനും വിൽക്കുവാനും കഴിയും. അസാദ്ധ്യമെന്ന് തോന്നുന്ന പലതും നിഷ്പ്രയാസം സാധിച്ചെടുക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായത്താൽ ചുമതലകൾ ഭംഗിയായി നിറവേറ്റാൻ കഴിയും. നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരിച്ചു കിട്ടാൻ സാദ്ധ്യതയുണ്ട്. ദാമ്പത്യ ജീവിതം സുരഭിലമാകും. സൗഹൃദ ബന്ധങ്ങളിലൂടെ നേട്ടം കൈവരിക്കും. കാർഷികവൃത്തിയിൽ നിന്ന് ഉദ്ദേശിച്ച നേട്ടം ലഭിക്കില്ല. യാത്രാക്ലേശം നേരിടും. അലർജി സംബന്ധമായ വിഷമങ്ങൾ അനുഭവിക്കാനിടവരാം. നയപരമായ പ്രവർത്തനങ്ങളിലൂടെ കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയും. പൊതുരംഗത്ത് തിളങ്ങും. മത്സരങ്ങളിൽ വിജയം വരിക്കും. സന്താനങ്ങൾ കാരണം അഭിമാനിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിശ്വസ്ത സുഹൃത്തുക്കളുടെ സഹായത്തോടെ സങ്കീർണ്ണമായ സാഹചര്യങ്ങൾ അതിവേഗം തരണം ചെയ്യാൻ കഴിയും. ബന്ധുക്കൾ കാരണം സന്തോഷിക്കും. ബന്ധുബലം വർദ്ധിക്കും. ദാമ്പത്യ സുഖം അനുഭവിക്കും. വ്യാപാരത്തിൽ ശത്രുക്കൾ പലതരത്തിൽ വെല്ലുവിളികൾ ഉയർത്തും. പ്രതീക്ഷിക്കുന്നതിലും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. സന്താനങ്ങളുടെ കാര്യങ്ങളിൽ ചെറിയ വിഷമങ്ങൾക്ക് സാദ്ധ്യത. ഉത്കണ്ഠ, ഭയം, മനോവ്യസനം, തുടങ്ങിയ ദോഷങ്ങൾ ഉണ്ടാകാം. പരാജയ ഭീതിയോടെ കഴിയേണ്ട സാഹചര്യങ്ങൾ നേരിടും. ജ്യോതിഷം, ആത്മീയത തുടങ്ങിയ രംഗങ്ങളിൽ താല്പര്യമുണ്ടാകും. വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കും. ചെലവ് കഴിയുന്നത്ര ചുരുക്കി ജീവിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചഞ്ചലമാകുന്ന മനസ് കാരണം തൊഴിലിൽ പരാജയം വരാതെ ജാഗ്രത പുലർത്തണം. ആസൂത്രണം ചെയ്ത പദ്ധതികളില്‍ മാറ്റം വരുത്തും. ഉത്തരവാദിത്തമുള്ള പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ആദായം കിട്ടുന്ന ജോലികളിൽ വ്യാപൃതരാകും. അന്യദേശത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതിന് മനസിനെ സജ്ജമാക്കും. കലാ രംഗത്തും സാഹിത്യത്തിലും ശോഭിക്കാൻ കഴിയും. വിവാഹത്തിലൂടെ നേട്ടമുണ്ടാകും. സൂക്ഷ്മായ സഹജാവബോധം, തത്വചിന്താപ്രവണതകൾ ആത്മീയജിജ്ഞാസ എന്നിവപ്രകടമാകും. പ്രതീക്ഷിച്ച പലതും ലഭിക്കാതെ വിഷമിക്കും. കർമ്മരംഗത്ത് ചില പ്രതികൂല അനുഭവങ്ങൾ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഔദ്യോഗികരംഗത്ത് ചുമതലകൾ വർദ്ധിക്കും. പുതിയ ബിസിനസ് സംരംഭങ്ങളിൽ ഏർപ്പെടും. കുടുംബാന്തരീക്ഷം സുഖകരമാകും.നല്ല വാർത്തകൾ കേൾക്കാനിടവരും. ജോലിയിൽ പുരോഗതി. ചെറുയാത്രകൾ ഗുണകരമാകും. കൃഷികാര്യങ്ങളിൽ ശ്രദ്ധകൂടും. മന‌സിന് ഉണർവും ഉന്മേഷവും ലഭിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും. സന്താനത്തിന്റെ ജോലിക്കാര്യത്തില്‍ തീരുമാനമാകും. ധനലാഭം, മന:സുഖം, സ്ത്രീസുഖം, വസ്ത്രലാഭം, കാര്യസിദ്ധി തുടങ്ങിയ ഗുണാനുഭവങ്ങളുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കുചേരും. യാത്രാക്ലേശം വിഷമിപ്പിക്കും. ചിലർക്ക് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടും പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മത്സരപരീക്ഷകളില്‍ വിജയിക്കും. കടബാദ്ധ്യത തീര്‍ക്കുന്നതിന് തീവ്രശ്രമം നടത്തും. പുതിയ പദവികള്‍ ഏറ്റെടുക്കുമ്പോള്‍ എതിരാളികൾ പ്രശ്നം സൃഷ്ടിക്കും. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനചലനം. ഭൂമി ഇടപാടില്‍ നഷ്ടം വരാതെ നോക്കണം. ബിസിനസിൽ ആദായം വർദ്ധിക്കും. വരവില്‍ കവിഞ്ഞ ചെലവ് വരും. വരുമാനം വർദ്ധിക്കും. സൽകർമ്മങ്ങളിൽ ശ്രദ്ധ ചെലുത്തും. ഗൃഹോപകരണലാഭം, സ്ഥാനലബ്ധി എന്നിവയുണ്ടാകും. പ്രണയ ബന്ധത്തിൽ കുടുങ്ങിയവർക്ക് വിവാഹസാദ്ധ്യത. വാഹന അപകടത്തിന് സാദ്ധ്യതയുള്ളതിനാൽ അശ്രദ്ധ ഒഴിവാക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ കെ. ദേവീദാസ് | ഫോൺ: +91 8848873088

Avatar

Staff Reporter