മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1196 തുലാം മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
നല്ല വസ്ത്രങ്ങൾ, ആഭരണങ്ങൾ, സ്വാദിഷ്ടങ്ങളായ ആഹാരസാധനങ്ങൾ, ഇവയുടെ ലാഭം.ജീവിത പങ്കാളിയുടെ സഹായം യഥാസമയം ലഭിക്കും . കുടുംബ ത്തിലെപ്രതിസന്ധികൾ പരിഹരിക്കും. സഹോദരങ്ങളുമായി കലഹം വരാതെ സൂക്ഷിക്കണം. കർമ്മ വ്യാപരങ്ങളിൽ നിന്ന് നേട്ടങ്ങൾ വന്നു ചേരും. എല്ലാ വിധത്തിലുമുള്ള സുഖ സൗകര്യങ്ങൾ അനുഭവിക്കും. ഉന്നതരുടെ ബഹുമതി കരസ്ഥമാക്കും. മത്സരങ്ങളിലും വ്യവഹാരങ്ങളിലും വിജയം. സാഹസ പ്രവർത്തികളിൽ ഏർപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം . ഊഹ കച്ചവടത്തിൽ പുരോഗതി. ആത്മസുഹൃത്തുക്കളുടെ സഹായം ലഭിക്കാൻ ഇടവരും. അഗ്നി , ആയുധം ,വാഹനം, നാൽക്കാലികളിൽ നിന്നും അപത്തുകൾ ഇവ വരാതെ സൂക്ഷിക്കണം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ദൈവാനുഗ്രഹം വർദ്ധിക്കും .പുണ്യ ദേവാലയദർശനഭാഗ്യവും മഹാദേവ പ്രീതിയും. വാഹന യോഗം ,മിക്ക പ്രതിസന്ധികളെയും തരണം ചെയ്യും. സാഹസ പ്രവർത്തികളിൽ നിന്നും അത്ഭുതകരമായി രക്ഷ നേടും.അപരാധങ്ങൾ പലതും കേൾക്കാൻ ഇട വരും. വിദേശത്തായാലും സ്വദേശത്തായാലും തൊഴിൽ പ്രശ്‌നങ്ങൾ വന്നു ചേരും.വിവാദരംഗങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം.അഗ്നി, ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ കുടുതൽ സൂക്ഷ്മത പാലിക്കണം.കേസു വഴക്കുകൾ , ധനമിടപാടുകൾ ഇവ ശ്രദ്ധിക്കണം.കുടുംബത്തിൽ ചെറിയ കലഹ സാധ്യത .ജീവിത പങ്കാളിയുമായി ആശയ കുഴപ്പങ്ങൾ . ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും .ഗൃഹനിർമ്മാണം പുരോഗമിക്കും. ഉദേശിച്ച കാര്യങ്ങൾ ഏറെ കുറെ നടപ്പിലാക്കും. ബന്ധുമിത്രാദികളുടെ ഗൃഹ സന്ദർശനത്തിന് അവസരം. തൊഴിൽ പ്രശ്നങ്ങൾ ശ്രദ്ധിക്കണം. തൊഴിൽ രാഗത്ത് അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും ആരോപണങ്ങൾക്ക് ഇടവരും. എല്ലാ ,പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും.നിലവിലുള്ള ജോലിമാറാൻ ആഗ്രഹിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൈവാനുഗ്രഹം വർദ്ധിക്കും.കഴിഞ്ഞ കുറെ നാളായി അനുഭവിക്കുന്ന കഷ്ടതകൾക്ക് ശമനം വരും .സന്താനങ്ങൾ തെറ്റിദ്ധാരണകൾ തിരുത്തും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുംപുതിയ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇഷ്ട ബന്ധുക്കളുടെ വാത്സല്യങ്ങളും, ധന അഭിവൃദ്ധിയും . പരിശ്രമങ്ങൾക്ക് ഫലവുംവന്നു ചേരും .ഊഹകച്ചവടത്തിൽ നേരിയ പുരോഗതി . വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം വാക്ക് തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം. ഊഹകച്ചവടത്തിൽ വിജയം. വിദേശത്തു നിന്നും നല്ല വാർത്തകൾ കേൾക്കാൻ ഇട വരും.കിട്ടാനുള്ള ധനം തിരികെ ലഭിക്കും.ദൂരദേശ നിന്നും വിലയേറിയ സാധനങ്ങൾ, പുസ്തകങ്ങൾ ഇവ സമ്മാനമായി ലഭിക്കും .ആഗ്രഹിച്ച സ്ഥലം വാങ്ങാൻ യോഗം. ആത്മീയകാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും.സർക്കാർ കാര്യത്തിൽ ആദ്യം തടസ്സം അതിനു ശേഷം കാര്യവിജയം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽരംഗത്ത് അംഗീകാരം .വലിയ ആ പത്തുകളിൽ നിന്ന് ദൈവാനുഗ്രഹത്താൽ രക്ഷനേടും.സർക്കാർ കാര്യത്തിൽ നേരിയ പുരോഗതി. വിദേശത്ത് വസിക്കുന്നവർ തറവാട്ടിൽ വരാൻ അവസരം.ആഗ്രഹങ്ങൾ പലതും നിറവേറും. ഭൂമി വാങ്ങാനും ഗൃഹം മോടിപിടിപ്പിക്കാനും ഇടവരും.ഉന്നതരായ വ്യക്തികളുടെ സഹായം ലഭിക്കും. അകന്നു നിന്നവർ അനുകൂലമായി വന്നുചേരും. സാമ്പത്തിക ഇടപാടുകളിൽ വഞ്ചന വരാതെ സൂക്ഷിക്കണം.മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഇട വരും. പുത്തൻ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. സന്തോഷ വാർത്തകൾ കേൾക്കാൻ ഇടവരും. വിവാഹം നിശ്ചയിച്ച യുവതി യുവാക്കൾക്ക് നിശ്ചയിച്ച വിവാഹം വാക്ക് തർക്കം നിമിത്തം മുടക്കം വരാതെ സൂക്ഷിക്കണം. പുണ്യ ദേവാലയ ദർശന ഭാഗ്യവും ബന്ധുമിത്രാദികളുടെ ഭവന സന്ദർശനത്തിനും അവസരം ലഭിക്കും.വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ മറ്റങ്ങൾ വന്നു ചേരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊഹ കച്ചവടത്തിൽ ലാഭം .ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ഇട വരും .തൊഴിൽ മേഖലകളിൽ സ്ത്രീകൾ മുഖാന്തരം അപകീർത്തിയും കുറ്റാരോപണങ്ങൾക്കും സഹപ്രവർത്തകർക്ക് ഇടയിൽ വിശ്വസ്തത നഷ്ടപെടാതെ ശ്രദ്ധിക്കണം .പുതിയ ചുമതലകൾ ഏറ്റെടുക്കും. വാക്കുകൾ പ്രതികൂലമായി ഭവിക്കാൻ ഇടയുള്ള തിനാൽ ആരുടെയും കാര്യങ്ങളിൽ ഇട പെടരുത് വിവാദ രംഗങ്ങളിൽ നിന്ന് കഴിയുന്നതും ഒഴിഞ്ഞ് നിൽക്കണം. അപ്രതീക്ഷിതമായി ധന വർദ്ധനവ് ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും .ബന്ധു മിത്രാദികളെയും ഗുരുനാഥന്മാരെയും കാണാൻ ഇട വരും. ആലോചന കൂടാതെ തിടുക്കത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കുടുംബത്തിലും ജീവിത പങ്കാളിക്കും ദുഃഖം വരുത്താൻ ഇടവരും .സ്വരൂപിച്ചു വച്ച ധനം വക മാറ്റി ചിലവാക്കും. ദൂരയാത്രകൾ അനിവാര്യമായി വരും വിലയേറിയ രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കണം. ദുർജ്ജനങ്ങളിൽ നിന്നും ദുഷ്ട സ്ത്രീകളിൽ നിന്നും ചതിവ് പറ്റാതെയും, അപകീർത്തിയും ധന മിട പാടുകളിൽ പാളിച്ചകൾ പറ്റാതെ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ദൂരയാത്രയും അലച്ചിലും വർദ്ധിക്കും .ദൈവാനുഗ്രഹത്താൽ പല പ്രതി സന്ധികളെയും തരണം ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. തൊഴിൽ രംഗത്തുള്ള ശത്രുതയെ പ്രതിരോധിക്കും. പ്രണയബന്ധം ശക്തി പ്രാപിക്കും .സ്ത്രീ പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം. ആഗ്രഹങ്ങൾ പലതും നിറ വേറും .തറവാട്ടിലെ ബന്ധുമിത്രാദികളെ കണ്ടുമുട്ടും. വാക്ക് തർക്കം നിമിത്തം ബന്ധുമിത്രാദികൾ ശത്രുക്കളാകാതെയും കേസു വഴക്കുകളുംനിയമ നടപടികളും വരാതെ സൂക്ഷിക്കണം. കായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ദൂരയാത്രകൾക്ക് അവസരം. ഊഹകച്ചവടത്തിൽ ലാഭം വന്നു ചേരും .പുത്തൻ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ആരോഗ്യനില മെച്ചപ്പെടും . വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് പരിശ്രമങ്ങൾക്ക് ഫലം വന്നു ചേരും. ആഗ്രഹിച്ച ഭൂമി വാങ്ങാനും ,ഗൃഹം മോടിപിടിപ്പിക്കാനും ഇടവരും. നല്ല വാർത്തകൾ കേൾക്കാൻ ഇടവരുംഅപ്രതീക്ഷിതമായി ധന വർദ്ധനവ് ഉണ്ടാകും. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നേട്ടങ്ങൾ ,നേതൃസ്ഥാനങ്ങളിലേയ്ക്ക് വരാൻ ഇടവരും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി, സംഗീത കലകളിൽ നേട്ടങ്ങൾ.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കഠിന പ്രയത്നത്തിലൂടെ സാമ്പത്തിക പുരോഗതി. ദൂരയാത്രകൾക്ക് അവസരം വന്നു ചേരും. തറവാട്ടിൽ അഭിപ്രായ ഭിന്നതകൾക്ക് ഇടവരാതെ സൂക്ഷിക്കണം. മുൻകോപം നിമിത്തം മേലുദ്ദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കണം. വാഹന യോഗമുള്ളതിനാൽ അവ നേടാൻ ശ്രമിച്ചാൽ കാര്യവിജയം ഉണ്ടാകും. സന്താനങ്ങൾ നിമിത്തം പലതരത്തിലും മന: ക്ലേശങ്ങൾക്ക് ഇടവരും. സാമ്പത്തിക ബാധ്യത ഏറെകുറെ പരിഹരിക്കും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ട് ശത്രുത സൃഷ്ടിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കുകയോ ഗൃഹം മോടിപിടിപ്പിക്കുകയോ ചെയ്യും.മാതൃ വഴിയുള്ള സ്വത്തിന് അനുഭവയോഗമുണ്ട്. സുഹൃത്ത്ക്കളുമായി കലഹം വരും. നിശ്ചയിച്ച് ഉറപ്പിച്ച ചില കാര്യങ്ങളിൽ തടസ്സം വരുമെങ്കിലും അവ പരിശ്രമങ്ങൾ കൊണ്ട് വിജയകരമാക്കിമാറ്റും. സാമ്പത്തിക ഇടപാടുകളും, ജാമ്യ വ്യവസ്ഥകളിലും സാമ്പത്തിക ക്രമക്കേടുകളിലും ഉൾപ്പെടാതെ ശ്രദ്ധിക്കണം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.സർക്കാർ കാര്യത്തിൽ കാര്യതടസ്സത്തിനു ശേഷം കാര്യവിജയം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മുൻകോപം നിയന്ത്രിക്കണം .മറവി അലസ വർദ്ധിക്കും .വാക്കുകൾ പലപ്പോഴും ശത്രുക്കളായിമാറും.മനസിൽ പല ദുർ ചിന്തകളും കടന്ന് കൂടും. സഹപ്രവർത്തകർ ദുഃഖം വരുത്തും. കഴിയുന്നതും ആരുടെയും കാര്യങ്ങളിൽ ഇടപെടരുത്. ദൂരയാത്രയും അലച്ചിലും വർദ്ധിക്കും. നല്ല വാർത്തകൾ കേൾക്കാൻ ഇട വരും.സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. വരവിനെക്കാൾ ചിലവ് വർദ്ധിക്കും. ഭുമി ഇടപാടുകളിൽ നേട്ടങ്ങൾ .ഗൃഹത്തിൽ ബന്ധുമിത്രാദികളുമായി ചെറിയ കലഹം വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. സ്ത്രീ-പുരുഷ സൗഹൃദത്തിൽ ചതി , വഞ്ചന ,ധനനഷ്ടം.അപകീർത്തി ഇവ വരാതെ സുക്ഷിക്കണം. മുടങ്ങി കിടന്ന ഗൃഹനിർമ്മാണത്തിന് തുടക്കം കുറിയ്ക്കും. കുടുംബ കോടതി മുഖാന്തരമുള്ള കാര്യത്തിൽ കാര്യ തടസ്സം ഉണ്ടാകും. ആത്മീയ കാര്യത്തിലും അന്നദാനത്തിലും താത്പര്യം വർദ്ധിക്കും.പുതിയ ചുമതലകൾ ഏറ്റെടുക്കാൻ ഇട വരും. വിവാഹ മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വേണ്ടപ്പെടവരിൽ നിന്നും സഹായിച്ചിരുന്നവരിൽ നിന്നും മന:ക്ലേശം ഉണ്ടാകുന്ന കാര്യങ്ങൾ വന്നു ചേരും. ലക്ഷ്യപ്രാപ്തിക്കായി കഠിനമായി പ്രയത്നിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും . ആലോചന കൂടാതെ യുള്ള എല്ലാ പ്രവർത്തികൾക്കും തിരിച്ചടി ഉണ്ടാകും. വിശ്വസിച്ചവർ വിശ്വാസ വഞ്ചന കണിക്കും. തൊഴിൽ രംഗത്ത് അപകീർത്തി ക്ഷണിച്ചു വരുത്തും. സഹപ്രവർത്തകർക്കിടയിൽ പലതരം പ്രശ്നങ്ങൾ വന്നു ചേരും. സ്ത്രീ- പുരുഷ സൗഹൃദം തലവേദന ആകാതെ സൂക്ഷിക്കണം. വിദേശത്തു നിന്നും നല്ല വാർത്തകൾ കേൾക്കും. സർക്കാർ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും . പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കും. പൂർവ്വ കാല സുഹൃത്ത്ക്കളെ കാണാൻ ഇട വരും. പ്രേമബന്ധങ്ങൾ അപകീർത്തിക്ക് അവസരം ഉണ്ടാക്കും. ഭൂമി ഇടപാടുകളിൽ നേട്ടങൾ വന്നു ചേരും . ഊഹകച്ചവടത്തിൽ നേരിയ പുരോഗതി .വിവാഹം ആഗ്രഹിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നു ചേരും .വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് ഉത്തമ സന്താന യോഗം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. ധനമിടപാടുകളിൽ പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. മടിയും അലസയും വർദ്ധിക്കും. സന്താനങ്ങുമായി വാക്ക് തർക്കം വരാതെ സൂക്ഷിക്കണം. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ രേഖകൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. വാഹനം ശ്രദ്ധിക്കണം. ജല യാത്രകൾ മാറ്റി വയ്ക്കണം. പാർട്ണർഷിപ്പിൽ കേസു വഴക്കുകൾ വരാതെ സൂക്ഷിക്കണം. സാഹസ പ്രവർത്തികളിൽ ഏർപ്പെടുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം .ഊഹകച്ചവടത്തിൽ പുരോഗതി. ആത്മ സുഹൃത്തുക്കളുടെ സഹായം ലഭിക്കാൻ ഇടവരും. വിവാദരംഗങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. വാഹന യോഗമുള്ളതിനാൽ ആഗ്രഹിച്ചാൽ പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അവ പരിഹരിക്കും. നിലവിലുള്ള ജോലി മാറാൻ ആഗ്രഹിക്കും. നിശ്ചയിച്ച പല കാര്യങ്ങളും മാറ്റം വരുത്തും . മാതൃ വഴിയുള്ള സ്വത്തിന് അനുഭവയോഗമുണ്ട്. ഭവന മാറ്റം ആഗ്രഹിച്ചാൽ കാര്യ വിജയം ഉണ്ടാകും. കുടുംബ ജീവിതത്തിൽ ചെറിയ കലഹങ്ങൾ വരുമെങ്കിലും അവ പരിഹരിക്കും. ഏതെങ്കിലും തരത്തിൽ ധനം കൈവശം വന്നു ചേരും. ജീവിത പങ്കാളിയിൽ നിന്നുംഇണങ്ങാത്ത വാക്കുകളും പ്രവർത്തികളും ഉണ്ടാകും. ദൈവാനുഗ്രഹത്താൽ മിക്ക പ്രതിസന്ധികളെയും തരണം ചെയ്യും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുണ്യ ദേവാലയ ദർശന ഭാഗ്യം. തറവാട്ടിൽ ബന്ധു മിത്രാദികളെ കാണും. കുടുംബത്തിൽ ചെറിയ അരിഷ്ടത വരുന്ന കാലമാണ് അതിനാൽ ബന്ധു വിരോധം ബന്ധു വിയോഗം .സാമ്പത്തിക തിരിമറികൾ നടത്തും. ദൂരദേശത്തു നിന്നും നല്ല വാർത്തകൾ കേൾക്കും. ഊഹകച്ചവടത്തിൽ നേട്ടങ്ങൾ . മുടങ്ങി കിടന്ന ഗൃഹ നിർമ്മാണം പുനരാരംഭിക്കും. സർക്കാർ കാര്യത്തിൽ തടസ്സം .സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അന്നദാനം തുടങ്ങിയ പുണ്യ പ്രവർത്തികളിൽ താത്പര്യം വർദ്ധിക്കും. ഗുരുനാഥന്മാരെയും പൂർവ്വ കാല സുഹൃത്ത് ക്കളെയും കാണാൻ ഇട വരും. അദർശപരമായ കാര്യങ്ങളിൽ അടി ഉറച്ചു നിൽക്കും. ഇലക്ഷന് മത്സരിക്കുവാൻ അവസരം ലഭിക്കും. ഉന്നതരുടെ സഹായം ലഭിക്കും. തൊഴിൽ രംഗത്ത് ശത്രുക്കളെ പ്രതിരോധിക്കും. ആഗ്രഹിച്ച കൂറെ കാര്യങ്ങൾ അനുകൂലമായി വന്നു ചേരും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. സന്താനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയം. വാഹന ഇടപാടുകളും വാഹനത്തിന്റെ ഉപയോഗവും വാഹനത്തിന്റെ യന്ത്ര തക കരാറുകളും ശ്രദ്ധിക്കണം. മിക്ക കാര്യത്തിലും മറവി അലസത വന്നു ചേരും. കിട്ടാനുള്ള ധനം തിരികെ ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നില മെച്ചപ്പെടും.അഗ്രഹിച്ച പല കാര്യങ്ങളും നിറവേറും. ബസുമിത്രാദികളെ കണ്ടുമുട്ടും. പ്രേമ ബന്ധങ്ങൾ ശക്തി പ്രാപിക്കും. രുചികരമയ ഭക്ഷണങ്ങൾ ലഭിക്കും. വാഹനങ്ങളുടെ ഉപയോഗവും യന്ത്ര തകരാറുകളും കുടുതൽ ശ്രദ്ധിക്കണം. കുടുംബത്തിൽ ചെറിയ കലഹം വരുമെങ്കിലും അവ രമ്യമായി പരി ഹരിക്കും. ജീവിത പങ്കാളിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നു ചേരും. കുടുംബത്ത് ചെറിയ ദുഃഖങ്ങൾ ദൈവാനുഗ്രഹത്താൽ പരിഹരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രയത്നിക്കും. ദൂര യാത്രകൾക്ക് അവസരം വന്നു ചേരും .മടി അലസത നിമിത്തം തൊഴിൽ പ്രശ്നങ്ങൾ വരാതെസൂക്ഷിക്കണം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇട വരും. പാരിതോഷികങ്ങൾ ലഭിക്കാൻ ഇടവരും. മുടങ്ങി കിടന്ന ഗൃഹനിർമ്മാണ പ്രവർത്തനം ആരംഭിക്കും. സർക്കാർ ജീവനക്കാർ ജാമ്യവ്യവസ്ഥകളിൽ ശ്രദ്ധിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അസ്ട്രോളജര്‍ അജികുമാര്‍. ജി | മൊബൈല്‍: 9961656672

Avatar

Staff Reporter