മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1196 മകരമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1196-മാണ്ട്‌ മകരമാസ ഫലം (2021 ജനുവരി 14 വ്യാഴാഴ്ച മുതൽ 2021 ഫെബ്രുവരി 12 വെള്ളിയാഴ്ച വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഔദ്യോഗിക പരമായി തൊഴിൽ ഭാരം വർദ്ധിക്കും. മാനസിക ഉല്ലാസത്തിന് വഴിയൊരുക്കും. നറുക്കെടുപ്പ്, സമ്മാന പദ്ധതികളിൽ നേട്ടങ്ങൾ വന്നു ചേരും. തൊഴിൽ മേഖലകളിൽ ഭാരിച്ച ഉത്തരവാദിത്വം വന്നുചേരും. പ്രതികൂല സാഹജര്യങ്ങളെ തരണം ചെയ്യും. വിട്ട് വീഴ്ച മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്തും . ഏറ്റെടുത്ത മിക്ക കാര്യങ്ങളും നടപ്പിലാക്കാൻ ശ്രമിക്കും. പല കാര്യത്തിലും അബദ്ധങ്ങൾ സംഭവിക്കും. സ്ത്രീ പുരുഷ സൗഹൃദങ്ങൾ നിമിത്തം തെറ്റിദ്ധാരണകൾ വരാതെ സൂക്ഷിക്കണം. വാക്കുകൾ ശത്രുക്കളാകാതെയും അനാവിശ്യ ചിന്തകളും ഒഴിവാക്കണം. കൂട്ടുകുടുംബത്തിൽ അഭിപ്രായ ഭിന്നത വരാതെ സൂക്ഷിക്കണം. വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് കാര്യവിജയം ഉണ്ടാകും. അഗ്നി ,ആയുധം, വാഹനം ,ധനം, ആരോഗ്യം ഇവ ശ്രദ്ധിക്കണം. യാത്രാവേളകളിൽ ധനം, വിലയേറിയ രേഖകൾ, സാധനങ്ങൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. സാഹസ പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ചെറിയ അപകടങ്ങൾ വരാൻ ഇടയുണ്ട്. വിവാഹം ആഗ്രഹിക്കുന്നവർക്കക്ക് ഏറ്റവും നല്ല ആലോചന വന്നുചേരും. അകന്നിരുന്ന ദമ്പതികൾ ഒരുമിച്ച് കഴിയാൻ അവസരം. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താനങ്ങൾ ആഗ്രഹിച്ചാൽ ഉത്തമ സന്താനം ലഭിക്കുന്ന കാലഘട്ടം. തറവാട്ടിലെ ബന്ധുമിത്രാദികളെ കാണും .മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വിദേശത്ത് താമസിക്കുന്നവർ തറവാട്ടിൽ വരാൻ ആഗ്രഹിച്ചാൽ കാര്യവിജയം ഉണ്ടാകും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിലും സർക്കാർ ജീവനക്കാർക്കും കാര്യതടസ്സത്തിന് ശേഷം കാര്യവിജയം ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ഗുരു കാരണവരുടെയും ഉപാസനാ മൂർത്തിയുടെയും അനുഗ്രഹത്താൽ തൊഴിൽപരമായും ധനപരമായും നേട്ടങ്ങൾ പലതും വന്നുചേരും. അംഗീകാരം ,ബഹുമതി ഇവ കരസ്ഥമാക്കും.അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും.ഉന്നതരുടെ മുമ്പിൽ ജന്മസിദ്ധമായ കഴിവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും.ബാങ്ക് വായ്പകൾ, ഭവന വായ്പകൾ ,വാഹന വായ്പ തുടത്തിയ ആഗ്രഹിക്കുന്നവർക്ക് വേഗം നേടി എടുക്കാൻ കഴിയുന്ന കാലഘട്ടംഏറ്റവും അടുത്ത വേണ്ടപ്പെട്ടവരിൽ ചിലർ കടുത്ത വിരോധികളായിത്തീരും. കിട്ടാനുള്ള ധനം പരിശ്രമിച്ചാൽ വേഗം ഫലമുണ്ടാകും. ആധാരം കൈമാറ്റം ചെയ്യുന്നതും, പണയപ്പെടുത്തുന്നതും ശ്രദ്ധിക്കണം. വിദേശത്ത് നിന്നും സ്വദേശത്ത് വരാൻ ആഗ്രഹിച്ചാൽ കാര്യ വിജയം ഉണ്ടാകും. പലതരത്തിലും പാഴ് ചില വ് വർദ്ധിക്കും. മാറ്റി വച്ചിരുന്ന ധനം മറ്റൊരു കാര്യത്തിനായി വിനിയോഗിക്കും. അകന്നിരുന്ന ദമ്പതികൾ അടുത്ത് ഇടപഴകാൻ ഇടവരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ശുഭകരമായ വാർത്തകൾ കേൾക്കാൻ ഇടവരും. സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാകും .രോഗികളെ സന്ദർശിക്കാൻ ഇട വരും. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് പല മേഘലകളിൽ നിന്നും നല്ല ആലോചനകൾ വന്നു ചേരും . വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താനം ആഗ്രഹിച്ചാൽ സന്താന ഭാഗ്യം ലഭിക്കും. ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കുകയോ ഗൃഹം മോടി പിടിപ്പിക്കുകയോ ചെയ്യും. മാതൃ വഴിയുള്ള സ്വത്തിന് അനുഭവയോഗമുണ്ട്. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി. ഉദ്ദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം. ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സർക്കാർ ജീവനക്കാർക്ക് പലതരത്തിലും നേട്ടങ്ങൾ വന്നു ചേരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
എല്ലാ കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കണം .പലതരത്തിലും ചതി പറ്റും. വാക്കുകൾ ശത്രുക്കളാകാതെ സൂക്ഷിക്കണം. ഏതു കാര്യമായാലും വിഷയാവതരണങ്ങളിലും, നേരിട്ട് ഇടപെടുന്നതിലും സൂക്ഷ്മത പാലിക്കണം .മറ്റുള്ളവർ തരം താഴ്ത്തി കളിയാക്കാൻ ഇടവരുന്നതിനാൽ വിവാദ രംഗങ്ങളിൽ ഉൾപ്പെടാതെ സൂക്ഷിക്കണം. സുഹൃത്ത് ക്കൾ ശത്രുക്കളാകാതെയും അവരിൽ നിന്ന് ചതിയും വഞ്ചനയും വരാതെയും ശ്രദ്ധിക്കണം. കുടുംബത്തിൽ ചെറിയ കലഹം ഉണ്ടാകും .സന്താനങ്ങളുമായി അഭിപ്രായ ഭിന്നത രൂക്ഷമാകാതെ സൂക്ഷിക്കണം. അഗ്നി ,ആയുധം ,വാഹനം, ധനം ,വിലയേറിയ രേഖകൾ ,ആരോഗ്യം ഇവ കൂടുതൽ ശ്രദ്ധിക്കേണ്ട കാലഘട്ടം. പലതരത്തിലും പ്രലോഭനങ്ങൾ ഉണ്ടാകും അതിൽ അകപെടാതെ സുക്ഷിക്കണം. വേണ്ടപെട്ടവർ ചിലർ വിരോധികളായി മാറും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും. ഏറ്റെടുത്ത കാര്യങ്ങൾ നടപ്പിലാക്കാൻ വളരെ ഏറെ പരിശ്രമിക്കേണ്ടി വരും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങക്ക് തടസ്സം നേരിടും. ഗൃഹത്തിൻ പിതൃതുല്യാരായവർക്ക് അരിഷ്ടത . വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് കാര്യതടസ്സം അനുഭവപ്പെടും. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ മേലുദ്ദ്യോഗസ്ഥരുടെ പെരുമാറ്റം ഉണ്ടാകും. പല സന്ദർഭങ്ങളിലും അമിത ആവേശം ഉണ്ടാകും അവ നിയന്ത്രിച്ച് ആത്മവിശ്വാസത്തോടു കൂടി മുന്നോട്ട് നീങ്ങണം. വാസസ്ഥലം മാറുന്നതിനെ കുറിച്ച് ചിന്തിക്കും. ഭൂമി വിൽപ്പനയും ഇടപാടുകളിലും ജാഗ്രത വേണം . ഊഹകച്ചവടത്തിൽ നിന്ന് പിൻതിരിയണം. ശത്രുക്കളുടെയും അസൂയാലുക്കളുടെയും കുപ്രചരണങ്ങളിൽ മനോവിഷമം അനുഭവപ്പെടും. മറവി അലസത നിമിത്തം മിക്ക കാര്യത്തിലും പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. വിവാഹം ഉറപ്പിച്ച യുവതി യുവാക്കൾക്ക് വിവാഹ തടസ്സം വരാതെ സൂക്ഷിക്കണം. വാഹനം കൈകാര്യം ചെയ്യുന്നവർ സൂക്ഷമത പാലിക്കണം. വാഹനത്തിന്റെ അറ്റകുറ്റപണികളിൽ ശ്രദ്ദിക്കണം. വിദ്യാർത്ഥികൾക്ക് മുൻകോപം ,പഠനത്തിൽ അലസത . ഉദ്ദ്യോഗാർത്ഥികൾക്ക് യാത്രയും അലച്ചിലും വർദ്ധിക്കും .യാത്ര വേളയിൽ വിലയേറിയ രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കണം. വിദ്യാഭ്യാസ രംഗത്തും അധ്യാപകർക്കും കാര്യതടസ്സം ,യാത്രാക്ലേശം, തൊഴിലിൽ ഉദാസീനത. കരാർ ജോലികളുമായി ബന്ധപ്പെട്ടവർക്ക് തൊഴിൽ അവസരം വർദ്ധിക്കും.ജാമ്യം നിൽക്കുന്നതും മദ്ധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. സർക്കാർ ജീവനക്കാർക്ക് പലതരത്തിലും തൊഴിൽ പ്രശ്‌നങ്ങൾ, ആരോപണങ്ങൾ വന്നു ചേരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഒരേ സമയം നല്ല ഫലങ്ങളും ദോഷഫലങ്ങളും അനുഭവിക്കാൻ ഇടവരും. ധാരാളം ക്ഷേത്ര ദർശനം നടത്താൻ ഇട വരും. ആത്മീയ ആചാര്യന്മാരെ കാണും .ഈശ്വര പ്രാർത്ഥനകളിലും നേർച്ച വഴിപാടുകളും നടത്തും. മഹത് ഗ്രന്ഥങ്ങൾ വാങ്ങാനും വായിക്കുവാനും ഇടവരും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ പറ്റാതെ ശ്രദ്ധിക്കണം. അകന്നിരുന്ന ദമ്പതികൾ ഒരുമിച്ച് താമസിക്കാൻ ഇടവരും. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താന യോഗം . മംഗളകർമ്മങ്ങളിൽ പങ്കെടുക്കും . പലതരത്തിലും ധനം വന്നു ചേരുമെങ്കിലും വരവിനെക്കാൾ ചിലവ് വർദ്ധിക്കും. ഉചിതമല്ലാത്ത കാര്യത്തിന് ധനം ചിലവഴിക്കും. ഉന്നതരായ വ്യക്തികളെ പരിചയപ്പെടും. അശ്രദ്ധ നിമിത്തം പല കാര്യങ്ങളിലും പാളിച്ചകൾ വന്നു ചേരും . സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ നഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. അപ്രതീക്ഷിതമായി ഗൃഹ മാറ്റത്തിന് അവസരം വന്നു ചേരും. തൊഴിൽ മേഖലകളിൽ ആശയ കുഴപ്പങ്ങളും സമ്മർദ്ധങ്ങളും ഉണ്ടാകും. ജീവിത പങ്കാളിയിൽ നിന്നും മനസിന് ഇണങ്ങാത്ത വാക്കുകളും പ്രവർത്തികളും ഉണ്ടാകും .അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. വാഹനങ്ങളുടെ ഉപയോഗവും യന്ത്രതകരാറുകളും ശ്രദ്ധിക്കണം. ഭൂമി ഇടപാടുകളിൽ ചെറിയ നേട്ടങ്ങൾ വന്നു ചേരും . സ്വന്തം ഉത്തരവാദിത്തമുള്ള കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുത്. സ്ത്രീ -പുരുഷ സൗഹൃദത്തിൽ തെറ്റിദ്ധാരണകൾ കടന്നു വരും. മാനസിക ഉല്ലാസത്തിനായി ധനം ചിലവഴിക്കും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി. ഉന്നത വിദ്യാഭ്യസത്തിന് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തി .ഉദ്ദ്യോഗാർത്ഥികൾക്ക് തൊഴിൽ ഗുണം വർദ്ധിക്കും. വിദ്യാഭ്യാസ മേഖലകയിൽ കാര്യവിജയം .ഉന്നതരുടെ സഹായ സഹകരണങ്ങൾ വന്നു ചേരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുത്തൻ ആശയം നടപ്പിലാക്കും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ വർദ്ധിക്കും. ഗൃഹം വാങ്ങാനോ മോടിപിടിപ്പിക്കാനോ അവസരം വന്നുചേരും. ബന്ധുജനങ്ങളുമായി ചെറിയ കലഹം വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും.കടബാധ്യത ഏറെകുറെ പരിഹരിക്കും. പുതിയ വാഹനം വാങ്ങണമെന്ന് ആഗ്രഹിച്ചാൽ കാര്യവിജയം ഉണ്ടാകും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ ആദ്യം കാര്യതടസ്സം വരുമെങ്കിലും പിന്നീട് അവ അനുകൂലമായി ഭവിക്കും. പഴയ സുഹൃത്ത് ബന്ധങ്ങൾ തലവേദനയാകാതെ സൂക്ഷിക്കണം. ഉല്ലാസയാത്രകൾക്ക് അവസരം വന്നു ചേരും . സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെടാതെ സൂക്ഷിക്കണം. ഭൂമി ഇടപാടുകളിൽ നേരിയ പുരോഗതി . ജീവിത പങ്കാളിയുടെ സമീപനം മനസ്സമാധാനത്തിന് വഴിയൊരുക്കും. ബാങ്ക് വായ്പകൾ ആഗ്രഹിച്ചാൽ വേഗം നേടിയെടുക്കാൻ സാധിക്കും. യുവതി യുവാക്കൾക്ക് പ്രണയ ബന്ധങ്ങൾ വന്നു ചേരും . വിവാഹം ആഗഹിക്കുന്ന യുവതി യുവാക്കൾക്ക് നല്ല ആലോചനകൾ വന്നുചേരും. അപകീർത്തി വരാൻ ഇടയുള്ളതിനാൽ വാക്കുകൾ ശത്രുക്കളാകാതെ സൂക്ഷിക്കണം. ഗൃഹത്തിൽ ബന്ധുജന അരിഷ്ടതയ്ക്ക് സാധ്യത . ജോലിഭാരം വർദ്ധിക്കും. തൊഴിൽ രംഗത്ത് പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. കീഴ് ജീവനക്കാരുടെ പെരുമാറ്റം മനോദുഃഖം വരുത്തും. ഗുരുനാഥന്മാരെയും പൂർവ്വ കാല സുഹൃത്ത് ക്കളെയും കാണാൻ ഇട വരും. ഏത് തരം പ്രവർത്തന മേഖലകളയാലും അതിൽ കഠിനദ്ധ്വാനത്തിന് ഫലം ഉണ്ടാകും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് പരിശ്രമങ്ങൾക്ക് ഫലം ഉണ്ടാകും. തറവാട്ടിൽ ബന്ധു മിത്രാദികളെ കാണും . സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. ശാരീരിക ബുദ്ധിമുട്ടുകൾ ഇടയ്ക്ക് അനുഭവപെടും. വിലയേറിയ ഗ്രന്ഥങ്ങൾ കൈവശം വന്നു ചേരും. പുതിയ സുഹൃത്ത് ബന്ധങ്ങൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് നേരിയ പഠന പുരോഗതി .ഉദ്യോഗാർത്ഥികൾക്ക് താത്ക്കാലിക തൊഴിൽ സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ബന്ധുമിത്രാദികളുടെ സഹായ സഹകരണങ്ങൾ വന്നു ചേരും. എന്നാൽ ചില ബന്ധുമിത്രാദികളുടെ ഇടപെടലുകൾ മനോ ദു:ഖത്തിന് ഇട വരും. വിദേശത്ത് നിന്നും ജന്മനാട്ടിലേയ്ക്ക് വരാൻ ആഗ്രഹിച്ചാൽ ആഗ്രഹം നിറവേറും. സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉന്നതരുടെ സഹായം തേടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഗുരുനാഥന്മാരെയും പൂർവ്വകാല സുഹൃത്ത് ക്കളെയും കാണാൻ ഇടവരും .വിലയേറിയ ഗ്രന്ഥങ്ങൾ സ്വന്തമാക്കും. ഗൃഹനിർമ്മാണം ഏറെകുറെ പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമ്മങ്ങൾക്ക് അവസരം ഉണ്ടാക്കും. ഏതു കാര്യമായാലും അപേക്ഷകൾ സമർപ്പിച്ചാൽ അതിന് അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകും . ദാമ്പത്യ ഐക്യത്തിനായി വിട്ടുവീഴ്ച മനോഭാവം വേണ്ടിവരും. യുക്തിപൂർവ്വമായ ഇടപെടലുകൾ മാനഹാനികളിൽ നിന്ന് ഒഴിവാകും . വസ്തുതകൾക്ക് നിരക്കാത്ത മിക്ക കാര്യങ്ങളിൽ നിന്നും പിന്മാറും. സന്താനങ്ങളുടെ പല വിധ ആവിശ്യത്തിനായി യാത്ര ചെയ്യാൻ ഇടവരും. ആത്മീയകാര്യത്തിൽ അറിവ് സമ്പാദിക്കും. സമ്മാന പദ്ധതികളിലോ , നറുക്കെടുപ്പിലൂടെയോ ഭാഗ്യം വന്നു ചേരാൻ ഇടവരും. തൊഴിൽ മേഖലകളിൽ അധികാര പദവികൾ വന്നു ചേരും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അന്നദാനം തുടങ്ങിയ പുണ്യ പ്രവർത്തികളിൽ താത്പര്യം വർദ്ധിക്കും. തൊഴിൽ രംഗത്ത് ശത്രുക്കളെ പ്രതിരോധിക്കും. ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ദൈവാനുഗ്രഹത്താൽ മിക്ക പ്രതിസന്ധികളെയും തരണം ചെയ്യും. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വിദേശത്തു നിന്നും നല്ല വാർത്തകൾ കേൾക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇട വരും. വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടും. ഉദ്ദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂകളിൽ വിജയം തൊഴിൽ ഭാഗ്യം . വിദ്യാഭ്യാസ മേഖലകളിൽ യാത്രയും അലച്ചിലും വർദ്ധിക്കും. മിക്ക കാര്യത്തിലും അംഗീകാരം നേടിയെടുക്കും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ ഭാരം വർദ്ധിക്കും.സാമ്പത്തിക നില മെച്ചപ്പെടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുണവും ദോഷവും ഒരുമിച്ച് അനുഭവിക്കാൻ ഇട വരും. ബന്ധുമിത്രാദികളിൽ ചിലർ ശത്രുക്കളെ പോലെ പെരുമാറും. മിക്ക കാര്യത്തിലും തടസ്സം വന്ന ശേഷം മാത്രമേ കാര്യവിജയം ഉണ്ടാകു. ഏറെ കുറെ പരിശ്രമത്താൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കുടുംബത്തിൽ പലതരത്തിലും കലഹം വന്നു ചേരും. ജീവിത പങ്കാളിയുടെ ഇണക്കാത്ത പ്രവർത്തിയും വാക്കുകളും നിമിത്തം വീട് മാറി പോകാൻ തോന്നും. ഗൃഹം മോടിപിടിപ്പിക്കുന്നവർക്ക് അധിക ചിലവ് വർദ്ധിക്കും. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതു നിമിത്തം പല അബദ്ധങ്ങളും വന്നു ചേരും. അപരിചിതരുമായുള്ള എല്ലാ ഇടപാടുകളും ശ്രദ്ധിക്കണം. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹജര്യം വന്നു ചേരും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് കാര്യ വിജയം ഉണ്ടാകും.പുണ്യ കർമ്മങ്ങൾക്ക് വേണ്ടി ധനം ചിലവഴിക്കും. വിനോദ യാത്രകൾക്ക് അവസരം വന്നു ചേരും . തൊഴിൽ മേഖലകളിൽ ചെറിയ ശത്രുത വരുമെങ്കിലും അവ തന്ത്രപരമായി രക്ഷ നേടും. ഉയർന്ന വ്യക്തികളെ കാണാനും അവരുടെ ഉപദേശം സ്വീകരിക്കാനും ഇടവരും. സർക്കാർ ജീവനക്കാർക്ക് കുറ്റാരോപണങ്ങൾ വന്നു ചേരാതെ സൂക്ഷിക്കണം .നിയമ നടപടികളോ സ്ഥാന ചലനമോ വന്നു ചേരുന്ന കാലഘട്ടം . ഭവന വാഹന വായ്പകൾ ആഗ്രഹിക്കുന്നവർക്ക് കാര്യവിജയം വന്നു ചേരും. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് നല്ല വിവാഹ ആലോചനകൾ വന്നു ചേരും .വിവാഹ നിശ്ചയം കഴിഞ്ഞവർ വാക്ക് തർക്കം നിമിത്തം വിവാഹ മാറ്റം വരാതെ കൂടുതൽ ശ്രദ്ധിക്കണം. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നേട്ടങ്ങൾ, നേതൃസ്ഥാനങ്ങളിലേയ്ക്ക് വരാൻ ഇടവരും. ഉദ്ദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം. വിദേശത്ത് തൊഴിൽ ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി, സംഗീത കലകളിൽ നേട്ടങ്ങൾ .

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദൈവാനുഗ്രഹത്താൽ മിക്ക പ്രതിസന്ധികളെയും തരണം ചെയ്യും. ജീവിത നിലവാരം മെച്ചപെടും. വിദേശത്തായാലും സ്വദേശത്തായാലും പല തരത്തിലും ധനലാഭം. സാഹസ പ്രവർത്തനത്തിൽ നിന്നും ബഹു മതി കരസ്ഥമാക്കും. തൊഴിൽ മേഖലകളിൽ പല അനുകൂലമായ മാറ്റങ്ങളും സംഭവിക്കും.സർക്കാർ മുഖാന്തമുള്ള കാര്യത്തിൽ വിജയം .പാരിതോഷികങ്ങൾ കിട്ടാൻ അവസരമുണ്ടാകും. പിതൃസ്ഥാനീയർക്ക് ദുഃഖം ആരോഗ്യപരമായ ബുദ്ധിമുട്ട് അനുഭവപ്പെടും. പ്രണയ പരാജയം അപകീർത്തി വരുത്തും. സത് കർമ്മങ്ങളും തീർത്ഥാടനങ്ങൾക്കും അവസരം വന്നു ചേരും വിദേശത്ത് തൊഴിൽ നഷ്ടപെട്ടവർക്ക് നല്ല തൊഴിൽ ലഭിക്കാൻ ഇടവരും. അപ്രതീക്ഷിതമായി കണ്ടു മുട്ടിയ വ്യക്തികൾ ജീവിതത്തിൽ സ്വാധീനം ചെലുത്തും. പ്രത്യേക കാര്യത്തിനായി കരുതിവച്ച ധനം മറ്റു കാര്യത്തിനായി ചെലവഴിക്കും. ശത്രു ശല്യം വേണ്ടതിലധികം വരുമെങ്കിലും അവ കാര്യമായി ബാധിക്കില്ല. പഴയ ഗൃഹം മോടിപിടിപ്പിക്കുകയോ പുതിയ ഗൃഹ നിർമ്മാണത്തിനോ അവസരം വന്നു ചേരും. ക്ഷേത്ര കാര്യത്തിനായി ധനം ചെലവഴിക്കും. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി .വിവാഹം ആഗ്രഹിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നു ചേരും. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് ഉത്തമ സന്താന യോഗം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതിയും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഗുണം. വിദ്യാഭ്യാസ മേഖലകളിൽ കാര്യതടസ്സത്തിന് ശേഷം കാര്യവിജയവും സർക്കാർ കാര്യത്തിൽ പുരോഗതിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാക്കുകൾ ശത്രുക്കളാകാതെ സൂക്ഷിക്കണം.കുടുംബത്തിൽ ചെറിയ അഭിപ്രായ ഭിന്നത രമ്യമായി പരിഹരിക്കും. സുഹൃത്ത് ബന്ധങ്ങൾ തലവേദനയാകും. സ്ത്രീ-പുരുഷ സൗഹൃദം പലതരത്തിലും മനോദുഃഖം വരുത്തും. ചെയ്തു പോയ തെറ്റ്കൾ ആവർത്തിക്കാൻ ഇടവരും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയം. നിർത്തിവച്ച ഗൃഹനിർമ്മാണം പുരോഗമിക്കും.വാഹനങ്ങളുടെ ഉപയോഗവും യാന്ത്രതകരാറുകളും ശ്രദ്ധിക്കണം. സർക്കാർ കാര്യത്തിൽ ആദ്യം തടസ്സം അതിനു ശേഷം കാര്യ വിജയം. പലതരത്തിലും ധനം വന്നു ചേരും. ശത്രു ശല്യം വർദ്ധിക്കും. ചെയ്തു പോയ തെറ്റുകളെ കുറിച്ച് ചിന്തിക്കും. ഉദേശിക്കുന്ന പല കാര്യ ങ്ങളും യഥാസമയം സാധിക്കാൻ കഴിയാതെ വരും. ആലോചന ഇല്ലാതെ ചെയ്ത കാര്യങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ മിക്ക കാര്യങ്ങളും കൂടുതൽ സൂക്ഷിക്കണം. ഗൃഹനിർമ്മാണം, ബാങ്ക് വായ്പകൾ, നറുക്കെടുപ്പ് തുടങ്ങിയ കാര്യങ്ങളിൽ വിജയം. പുണ്യ ദേവാലയ ദർശനഭാഗ്യം . സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും .ജീവിത പങ്കാളിക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വന്നു ചേരും. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് കാര്യതടസ്സത്തിന് ശേഷം കാര്യവിജയം. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ രേഖകൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. വിവാദരംഗങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. അഗ്നി, ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ കുടുതൽ സൂക്ഷ്മത പാലിക്കണം. മിക്ക കാര്യത്തിലും വിട്ട് വീഴ്ചാ മനോഭാവം വേണ്ടിവരും. പൊതുമേഖലാ സ്ഥാപനത്തിൽ ചെറിയ തൊഴിൽ പ്രശ്‌നങ്ങൾ വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. ഉന്നതരുടെ സഹായ സഹകരണങ്ങൾ വന്നു ചേരും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ പരമായി ചെറിയ പ്രശ്നങ്ങൾ വന്നു ചേരും. മിക്ക പ്രശ്നങ്ങളും പരിഹരിക്കും. വിദ്യാർത്ഥികൾക്ക് നേരീയ പഠന പുരോഗതി. വിലയേറിയ ഗ്രന്ഥങ്ങൾ കൈവശം വന്നു ചേരും . ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശത്രുക്കളുമായുള്ള മത്സരങ്ങളിൽ വിജയം ഉണ്ടാകും .
സഹപ്രവർത്തകരിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും പൊരുത്തകേടുകൾ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം ആശുപത്രി വാസത്തിന് അവസരം വന്നു ചേരും. ജാമ്യവ്യവസ്ഥകളിൽ ചതി പറ്റാതെ നോക്കണം. വിദേശയാത്രയിലൂടെ ധനലാഭത്തിന് അവസരം. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി ഉണ്ടാകും . വാഹനങ്ങളിൽ നിന്നോ ഗൃഹത്തിൽ നിന്നോ തസ്ക്കര ശല്യം വരാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ ആവിശ്യത്തിനായി ധനം ചിലവഴിക്കുകയും ദൂരയാത്രകൾക്കും അവസരം. വാഹനം മാറ്റി വാങ്ങുകയോ, വിൽക്കുകയോ ചെയ്യും. വളരെ കാലമായി കാണാൻ ആഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. മുടങ്ങി കിടന്ന ക്ഷേത്ര ദർശനത്തിന് അവസരം . ആഗ്രഹിച്ച വസ്ത്ര ആഭരണങ്ങൾ ലഭിക്കും. കുടുംബ സ്വത്ത് നേടിയെടുക്കുന്ന കാര്യത്തിൽ കലഹം വരും. കേസു വഴക്കുകൾ വരാതെ സൂക്ഷിക്കണം. ആലോചിക്കാതെ ചെയ്തു പോയ കാര്യങ്ങളുടെ അനന്തര ഫലത്തെ കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കും. ഇഷ്ടപെട്ട സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം ലഭിക്കും . ഭാഗ്യക്കുറിയിലൂടെയോ ചിട്ടിയിലോ ധനം ലഭിക്കാൻ ഇടവരും. സർക്കാർ മുഖാന്തര മുള്ള കാര്യത്തിൽ കാലതാമസം അനുഭവപ്പെടും. വിവാഹം നിശ്ചയിച്ച യുവതി യുവാക്കൾക്ക് നിശ്ചയിച്ച വിവാഹം വാക്ക് തർക്കം നിമിത്തം മാറ്റം വരാതെ സൂക്ഷിക്കണം. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. ഏജൻസി ഏർപാടുകളിൽ പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. കുടുംബ കോടതി മുഖാന്തരമുള്ള കാര്യത്തിൽ കാര്യ തടസ്സം ഉണ്ടാകും. ദൈവാനുഗ്രഹത്താൽ മിക്ക പ്രതിസന്ധികളെയും തരണം ചെയ്യും. വിവാദരംഗങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. പാർട്ട്ണർഷിപ്പ് കാര്യങ്ങളിൽ ചതിവ് പറ്റാതെ നോക്കണം. കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റന്നിന് അവസരം. അസോസിയേഷൻ , ട്രസ്റ്റുകളുടെ ഭരണ ചുമതല തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കാൻ ഇടവരും. ഭവന മറ്റമോ ഭവനം മാറി താമസിക്കാനോ ആഗ്രഹിക്കും. മുൻകോപം നിമിത്തം മേലുദ്ദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാതെ ശ്രദ്ധിക്കണം. സന്താനങ്ങൾ നിമിത്തം പലതരത്തിലും മന: ക്ലേശങ്ങൾക്ക് ഇടവരും. വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് കാര്യവിജയം തൊഴിൽ ഭാഗ്യം. ജീവിത പങ്കാളിയിൽ നിന്നുംഇണങ്ങാത്ത വാക്കുകളും പ്രവർത്തികളും ഉണ്ടാകും വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നേട്ടങ്ങൾ ,നേതൃസ്ഥാനങ്ങളിലേയ്ക്ക് വരാൻ ഇടവരും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി, സംഗീത കലകളിൽ നേട്ടങ്ങൾ. ഉദ്ദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം. വിദേശത്ത് തൊഴിൽ ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അഗ്നി, ആയൂധം, വാഹനം,, വാതകം, ആരോഗ്യം ഇവ ശ്രദ്ധിക്കണം. അശ്രദ്ധ നിമിത്തം പല നഷ്ടങ്ങളും സംഭവിക്കും. ആരെയും കൂടുതലായി വിശ്വസിക്കരുത് .വഞ്ചനയും ചതിയും പലതരത്തിലും വന്നു ചേരും . വിശ്വസിക്കുന്ന വ്യക്തി വാക്ക് പാലിക്കില്ല. കടബാധ്യത തലവേദനയാകാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകളാൽ ജാഗ്രത പാലിക്കണം. കുടുംബ കോടതി മുഖാന്തരമുള്ള കാര്യത്തിൽ തിരിച്ചടി പറ്റും. ഭൂമി ഇടപാടുകളിൽ ആദ്യം കാര്യതടസ്സമനുഭവിക്കുമെങ്കിലും പിന്നിട് കാര്യവിജയം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ കേസുകളും ആരോപണങ്ങളും വന്നു ചേരും. വിഷഭയ മേൽക്കാതെ സൂക്ഷിക്കണം. സന്താനങ്ങൾ നിമിത്തം പലതരത്തിലും മന: ക്ലേശങ്ങൾക്ക് ഇടവരും. മാതൃ വഴിയുള്ള സ്വത്തിന് അനുഭവയോഗമുണ്ട്. നിശ്ചയിച്ച് ഉറപ്പിച്ച ചില കാര്യങ്ങളിൽ തടസ്സം വരുമെങ്കിലും അവ പരിശ്രമങ്ങൾ കൊണ്ട് വിജയകരമാക്കിമാറ്റും. ഗൃഹത്തിൻ പിതൃ തുല്യാരായവർക്ക് അരിഷ്ടത . ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ മേലുദ്ദ്യോഗസ്ഥരുടെ പെരുമാറ്റം ഉണ്ടാകും. മറവി അലസത നിമിത്തം മിക്ക കാര്യത്തിലും പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. വാഹനം കൈകാര്യം ചെയ്യുന്നവർ സൂക്ഷമത പാലിക്കണം. വാഹനത്തിന്റെ അറ്റകുറ്റപണികളിൽ ശ്രദ്ദിക്കണം. സർക്കാർ ജീവനക്കാർക്ക് പലതരത്തിലും തൊഴിൽ പ്രശ്‌നങ്ങൾ, ആരോപണങ്ങൾ വന്നു ചേരും .ധാരാളം ക്ഷേത്ര ദർശനം നടത്താൻ ഇട വരും. ലതരത്തിലും ധനം വന്നു ചേരുമെങ്കിലും വരവിനെക്കാൾ ചിലവ് വർദ്ധിക്കും. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ രേഖകൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതി. മുൻ കോപം നിമിത്തം ഗൃഹത്തിൽ കലഹം വന്നു ചേരും. വിദ്യാഭ്യാസ മേഖലകളിൽ സഹപ്രവർത്തകരുമായും വിദ്യാർത്ഥികളുമായും കലഹം വരാതെ സൂക്ഷിക്കണം. ദൂരയാത്രകൾക്ക് അവസരം .

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൈവാനുഗ്രഹത്താൽ മിക്ക കാര്യത്തിലും വിജയം. സാമ്പത്തക നില മെച്ചപെടും. ശത്രുക്കൾ പരാജയപെടും . മിടുക്കരായുള്ള സുഹൃത്ത് ക്കളെ ലഭിക്കും. കൂടുതൽ അറിവ് സമ്പാദിക്കും .ചെറിയ ആഗ്രഹങ്ങൾ തടസ്സം കൂടാതെ നിറവേറും . കുലദൈവത്തിൻ്റെ അനുഗ്രഹം നിറഞ്ഞു നിൽക്കും. മറ്റുള്ളവരെ സഹായിക്കുന്നതിൽ താത്പര്യം വർദ്ധിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയവും ധനലാഭവും ഉണ്ടാകും. അകന്നിരുന്ന ബന്ധുമിത്രാദികൾ അനുകൂലത്തിൽ വരും. വിവാഹം ആഗ്രഹിക്കുന്നവർക്കക്ക് ഏറ്റവും നല്ല ആലോചന വന്നുചേരും. അകന്നിരുന്ന ദമ്പതികൾ ഒരുമിച്ച് കഴിയാൻ അവസരം. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താനങ്ങൾ ആഗ്രഹിച്ചാൽ ഉത്തമ സന്താനം ലഭിക്കുന്ന കാലഘട്ടം. തറവാട്ടിലെ ബന്ധുമിത്രാദികളെ കാണും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. കുടുംബ കോടതി മുഖാന്തരം വിജയം. ദൂരയാത്രകൾ അനിവാര്യമായി വരും. വിദേശത്ത് താമസിക്കുന്നവർ തറവാട്ടിൽ വരാൻ ആഗ്രഹിച്ചാൽ കാര്യവിജയം ഉണ്ടാകും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിലും സർക്കാർ ജീവനക്കാർക്കും കാര്യതടസ്സത്തിന് ശേഷം കാര്യവിജയം ഉണ്ടാകും. യുക്തിപൂർവ്വമായ ഇടപെടലുകൾ മാനഹാനികളിൽ നിന്ന് ഒഴിവാകും. സമ്മാന പദ്ധതികളിലോ ,നറുക്കെടുപ്പിലൂടെയോ ഭാഗ്യം വന്നു ചേരാൻ ഇടവരും. തൊഴിൽ മേഖലകളിൽ അധികാര പദവികൾ വന്നു ചേരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇട വരും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതിയും ,ഉപരി പഠനത്തിനുള്ള വഴിയും തെളിയും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം. സർക്കാർ ജീവനക്കാർക്ക് തൊഴിൽ ഗുണം വർദ്ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അസ്ട്രോളജര്‍ അജികുമാര്‍. ജി | ഫോൺ: +91 9961656672

Avatar

Staff Reporter