മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1196 കുംഭമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1196 മാണ്ട് കുംഭ മാസഫലം . (2021 ഫെബ്രുവരി 13 ശനിയാഴ്ച മുതൽ 2021 മാർച്ച് 14 ഞായറാഴ്ച വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഔദ്യോഗിക രംഗത്ത് തിളക്കമാർന്ന പ്രകടനം .കുടുംബത്തിൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. വളരെ കാലമായി കാണാൻ ആഗ്രഹിക്കുന്നവരെ കാണാൻ ഇടവരും.പുതിയ വാഹനം വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയം ഉണ്ടാകും.കഠിനമായ മുൻ കോപം നിമിത്തം ബന്ധുമിത്രാദികൾ ശത്രുക്കളാകാതെ സൂക്ഷിക്കണം.ആലോചിക്കാതെ ചെയ്ത കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കും .നിർത്തിവച്ച ഗൃഹനിർമ്മാണം പുനരാരംഭിക്കും . ഊഹകച്ചവടത്തിൽ ലാഭം വന്നു ചേരും. തീർപ്പ് കൽപ്പിക്കാതെ കിടന്ന കാര്യങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതെ സൂക്ഷിക്കണം. സർക്കാർ മുഖാന്തിരമുള്ള മിക്ക കാര്യത്തിലും പുരോഗതി. വർദ്ധിച്ച ഉത്തരവാദിത്വം ഉന്നത സ്ഥാനലബ്ധിക്ക് അവസരം വന്നു ചേരും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യം വന്നു ചേരും. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് കാര്യ വിജയം ഉണ്ടാകും. പുണ്യ കർമ്മങ്ങൾക്ക് വേണ്ടി ധനം ചിലവഴിക്കും.വിനോദ യാത്രകൾക്ക് അവസരം വന്നു ചേരും. ഉയർന്ന വ്യക്തികളെ കാണാനും അവരുടെ ഉപദേശം സ്വീകരിക്കാനും ഇടവരും. ഭവന വാഹന വായ്പകൾ ആഗ്രഹിക്കുന്നവർക്ക് കാര്യവിജയം വന്നു ചേരും. പൂർവ്വിക സ്വത്ത് ലഭിക്കാൻ ഇട വരും. സന്താനങ്ങൾ വിദ്യാഭ്യാസത്തിൽ ഉന്നത സ്ഥാനം നേടും. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് നല്ല യോജിച്ച പങ്കാളിയെ ലഭിക്കും. പലതരത്തിലുള്ള അപകടങ്ങളിൽ നിന്നു അത്ഭുതകരമായി രക്ഷ നേടും. ഉദ്യോഗക്കയറ്റം ,ഇഷ്ടസ്ഥലത്തേയ്ക്ക് സഹവാസത്തിന് അവസരം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതി . വിദ്യാഭ്യാസ മേഖലകളിൽ തൊഴിൽ രംഗത്ത് അനുകൂലമായ സാഹചര്യം, അംഗീകാരം സർക്കാർ നേട്ടങ്ങൾ . വിദ്യാർത്ഥികൾ മുൻകോപം ശ്രദ്ധിക്കണം .ഗൃഹത്തിൽ ചെറിയ കലഹം ഉണ്ടാക്കും. പഠന കാര്യത്തിൽ പുരോഗതി ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
വളരെക്കാലമായി അകന്നു കഴിയുന്ന ബന്ധുമിത്രാദികൾ കാര്യസാദ്ധ്യത്തിനായി അടുത്ത് കൂടും . ആദ്ധ്യാത്മിക പ്രവൃത്തികൾക്ക് താത്പര്യം വർദ്ധിക്കും. വിശ്വാസ വഞ്ചനയ്ക്ക് ഇടയാകും .ഉന്നത വ്യക്തികളുമായി സഹവാസം. ഔദ്യോഗിക രംഗങ്ങളിൽ വിജയം. മംഗളകർമ്മങ്ങളിൽ നേതൃസ്ഥാനം വഹിക്കും. പൊതുവേദികളിൽ ശോഭിക്കും. ദാനധർമ്മാദികളിൽ താത്പര്യം വർദ്ധിക്കും. ചിത്ത കൂട്ട് കെട്ട് ഒഴിവാക്കണം. ചില അപകിർത്തി കേൾക്കാൻ ഇട വരും.മിക്ക പ്രശ്നങ്ങൾക്കും വേഗം പരിഹാരം കണ്ടെത്തും. കുടുംബത്തിൽ ഇടയ്ക്ക് ചില അപസ്വരങ്ങൾ ഉണ്ടാകും. മുദ്ര കടലാസുകളിൽ ഒപ്പുവയ്ക്കുന്നതും ജാമ്യം നിൽക്കുന്നതും വളരെ ശ്രദ്ധിക്കണം. പ്രയത്നത്തിലൂടെ സാമ്പത്തികാഭിവൃദ്ധി. പുണ്യ ദേവാലയ ദർശന ഭാഗ്യം. സന്തോഷ വാർത്തകൾ കേൾക്കാൻ ഇടവരും. സർക്കാർ കാര്യത്തിൽ പുരോഗതി. സർക്കാർ ജീവനക്കാർക്ക് തൊഴിൽ പ്രമോഷന് അവസരം .കുടുംബത്തിലെ അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിക്കും. കിട്ടാനുള്ള ധനം തിരികെ ലഭിക്കാൻ ഇടവരും.വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താന യോഗം . ദൂരയാത്രയിലും തൊഴിൽ മേഖലകളിലും ഗൃഹത്തിലും കളവ് വരാതെ സൂക്ഷിക്കണം. ഭൂമി ഇടപാടുകളിൽ ചതി പറ്റാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. സാമ്പത്തിക ഇടപാടുകളിൽ കേസുകളും ആരോപണങ്ങളും വന്നു ചേരും. വിഷഭയ മേൽക്കാതെ സൂക്ഷിക്കണം. നിശ്ചയിച്ച് ഉറപ്പിച്ച ചില കാര്യങ്ങളിൽ തടസ്സം വരുമെങ്കിലും അവ പരിശ്രമങ്ങൾ കൊണ്ട് വിജയകരമാക്കി മാറ്റും. വാഹനം കൈകാര്യം ചെയ്യുന്നവർ സൂക്ഷമത പാലിക്കണം. വാഹനത്തിൻ്റെ അറ്റകുറ്റ പണികളിൽ ശ്രദ്ദിക്കണം. മറവി അലസത നിമിത്തം മിക്ക കാര്യത്തിലും പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. വിവാഹം നിശ്ചയം കഴിഞ്ഞ യുവതി യുവാക്കൾക്ക് ഏതെങ്കിലും കാരണവശാൽ വിവാഹ മാറ്റം വരാതെ സൂക്ഷിക്കണം. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടും. ഉദ്ദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂകളിൽ വിജയം തൊഴിൽ ഭാഗ്യം . വിദ്യാഭ്യാസ മേഖലകളിൽ യാത്രയും അലച്ചിലും വർദ്ധിക്കും. മിക്ക കാര്യത്തിലും അംഗീകാരം നേടിയെടുക്കും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ ഭാരം വർദ്ധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനസ്ഥിതിയിൽ പുരോഗതി കൈവരിക്കും. കുടുംബ ജീവിതം ഭദ്രമാക്കാൻ തന്ത്രപരമായ ഒരു മറ്റം ആവിശ്യമായി വരും. കുടുംബ ജീവിതത്തിൽ സമാധാനം നിലനിർത്താൻ പരമാവതി പരിശ്രമിക്കും. പഴയ ഗൃഹം പൊളിച്ച് പണിയാൻ ആഗ്രഹിക്കുന്നവർക്ക് കാര്യ വിജയം ഉണ്ടാകും. കുടുംബത്തിൽ ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടാകും .സന്താനങ്ങളുമായി ചെറിയ കലഹ സാധ്യത. ആത്മിയ കാര്യത്തിനായി ധനം ചെലവഴിക്കും. ജലയാത്രകൾ കഴിയുന്നു തും ഒഴിവാക്കണം. മൃഗങ്ങളിൽ നിന്നും ദോഷാനുഭവം വരാതെ വരാതെ സൂക്ഷിക്കണം. ഊഹകച്ചവടത്തിൽ നിന്നും ചില സന്ദർഭങ്ങളിൽ തിരിച്ചടി ഉണ്ടാകും. ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയം ഉണ്ടാകും. കുടുംബ കോടതി മുഖാന്തിര മുള്ള കാര്യത്തിൽ തിരിച്ചടി പറ്റും. ലഹരി ഉപയോഗിക്കുന്ന വ്യക്തികളിൽ അമിത താൽപ്പര്യം വർദ്ധിക്കും. പിതൃ സ്ഥാനിയർക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. പഴയ കരാറുകൾ പുതുക്കി വാങ്ങുന്നതും, ചെക്ക് ഇടപാടുകളിലും പാളിച്ചകൾ പറ്റാതെ ശ്രദ്ധിക്കണം. വിവാദ രംഗങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. മിക്ക കാര്യത്തിലും വിട്ട് വീഴ്ചാ മനോഭാവം വേണ്ടിവരും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അന്നദാനം തുടങ്ങിയ പുണ്യ പ്രവർത്തികളിൽ താത്പര്യം വർദ്ധിക്കും. പാർട്ണർഷിപ്പു വ്യവസായത്തിൽ കേസു വഴക്കുകളും ചതി പറ്റാതെയും നോക്കണം.വളർത്തു മൃഗങ്ങളിൽ നിന്നും ഇഴജന്തുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ വരാതെ സൂക്ഷിക്കണം. ജീവിത പങ്കാളിക്ക് അന്യദേശത്ത് മേന്മയുള്ള ജോലി ഭാഗ്യം . വിദ്യാർത്ഥികൾക്ക് പഠന പുരോഗതി , പ്രവേശന പരിക്ഷകളിലും ,കലാ പരമായും അനുകൂലമായ സാഹചര്യം. ഉദ്ദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂകളിൽ വിജയം. ഉപരിപഠനം, ഇൻറർവ്യൂകളിൽ വിജയം . മികച്ച സ്ഥാപനത്തിൽ ട്രെയിനിയായി തിരഞ്ഞെടുക്കും. വിദ്യാഭ്യാസ മേഖലകളിലും അധ്യപകരംഗത്തും സഹപ്രവർത്തകരുമായും കലഹം വരാതെയും അപകീർത്തിക്ക് ഇടവരാതെ വരാതെയും സൂക്ഷിക്കണം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽ സ്ഥലത്ത് പല തരത്തിലും പ്രശ്നങ്ങൾ വന്നു ചേരാൻ ഇടയുണ്ട്. നിയമനടപടികൾ വരാതെയും ,മുൻ കോപം നിമിത്തം വാക്കുകൾ ശത്രുക്കളാകാതെയും തൊഴിൽ രംഗത്ത് സസ്‌പെൻഷൻ , സ്ഥാനചലനം വരാതെ സൂക്ഷിക്കണം. കുടുംബ ജീവിതത്തിൽ ചെറിയ താളപിഴകൾ വന്നു ചേരുന്ന കാലഘട്ടം . പൂർവ്വ കാല സുഹൃത്തുക്കളെ കാണാൻ ഇട വരും. ശത്രുക്കളുടെയും അസൂയാലുക്കളുടെയും കുപ്രചരണങ്ങളിൽ മനോവിഷമം അനുഭവപ്പെടും. മറവി അലസത നിമിത്തം മിക്ക കാര്യത്തിലും പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. സന്താനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രയത്നിക്കും. മിക്ക കാര്യത്തിലും തടസ്സം വന്ന ശേഷം മാത്രമേ കാര്യവിജയം ഉണ്ടാകു. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതു നിമിത്തം പല അബദ്ധങ്ങളും വന്നു ചേരും . അപരിചിതരുമായുള്ള എല്ലാ ഇടപാടുകളും ശ്രദ്ധിക്കണം.വിനോദ യാത്രകൾക്ക് അവസരം വന്നു ചേരും . ഉയർന്ന വ്യക്തികളെ കാണാനും അവരുടെ ഉപദേശം സ്വീകരിക്കാനും ഇടവരും. ആലോചന ഇല്ലാതെ ചെയ്ത കാര്യങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ മിക്ക കാര്യങ്ങളും കൂടുതൽ സൂക്ഷിക്കണം. ചെയ്തു പോയ തെറ്റുകളെ കുറിച്ച് ചിന്തിക്കും. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ മേലുദ്ദ്യോഗസ്ഥരുടെ പെരുമാറ്റം ഉണ്ടാകും.വാഹനം കൈകാര്യം ചെയ്യുന്നവർ സൂക്ഷമത പാലിക്കണം. വാഹനത്തിൻ്റെ അറ്റകുറ്റപണികളിൽ ശ്രദ്ദിക്കണം. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ രേഖകൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. തൊഴിൽ രംഗത്ത് കഠിന പരിശ്രമം വേണ്ടിവരും . ഭവന വാഹനവായ്പകൾക്കുള്ള തടസ്സം മാറും. ജീവിത പങ്കാളിയുമായി ചെറിയ അഭിപ്രായ ഭിന്നത ഉണ്ടാകും. സുഹൃത്തുക്കൾ നിമിത്തം മനോദു:ഖം ഉണ്ടാകും. സഹോദര സ്ഥാനീയരിൽ നിന്നും ഗുണാനുഭവം. വിദ്യാർത്ഥികൾക്ക് മുൻകോപം മടി അലസത ആവിശ്യമില്ലാത്ത കൂട്ട് കെട്ട് , ഗൃഹത്തിൽ കലഹം. ഉദ്യോഗാർത്ഥികൾക്ക് താത്ക്കാലികമായി തൊഴിൽ ലഭിക്കാൻ ഇടവരും. ഉപരിപഠനത്തിന് അവസരം. വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ പ്രശ്നങ്ങളും പലതരത്തിലും ശത്രുത വന്നു ചേരു. സാമ്പത്തിക ഇടപാടുകൾ ,ജാമ്യ വിവ സ്ഥ ഇവ ശ്രദ്ധിക്കണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉന്നതവ്യക്തികളെ പരിചയപ്പെടാൻ അവസരം ഉണ്ടാകും.
വളരെക്കാലമായി കാണാൻ ആഗ്രഹിക്കുന്നവരെ കണാൻ ഇടവരും. ലഹരി പദാർത്ഥങ്ങളിൽ താത്പര്യം വർദ്ധിക്കും. അഗ്നി, ആയുധം, വാഹനം, ശത്രു ഭയം ഇവ ശ്രദ്ധിക്കണം. വില പിടിപ്പുള്ള സാമഗ്രികൾ നഷ്ടപ്പൊടതെ സൂക്ഷിക്കണം. കുടുംബത്തിൽ ചെറിയ വിമർശനങ്ങൾക്ക് ഇടവരും.ദൂരയാത്രയും ക്ഷേത്ര ദർശനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ വിവാഹ മോചനത്തിൻ്റെ അടുക്കൽ വരെ എത്താൻ ഇടവരും.സർക്കാർ ജീവനക്കാർ ജാമ്യവ്യവസ്ഥകളിൽ ശ്രദ്ധിക്കണം. വിവാദരംഗങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. സത്രീ – പുരുഷ സൗഹൃദം ധനനഷ്ടം ,മാനഹാനി ഇവ ഇടവരാതെ സൂക്ഷിക്കണം. പാർട്ണർഷിപ്പിൽ കേസു വഴക്കുകൾ വരാതെ സൂക്ഷിക്കണം. പഴയ കരാറുകൾ പുതുക്കി വാങ്ങുന്നതും, ചെക്ക് ഇടപാടുകളിലും പാളിച്ചകൾ പറ്റാതെ ശ്രദ്ധിക്കണം. ജാമ്യ വ്യവസ്ഥകളിലും ഊഹകച്ചവടത്തിലും കൂടുതൽ സൂക്ഷിക്കണം. തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും അവ പരിഹരിക്കും. കൃഷി സ്ഥലം വാങ്ങാൻ ആഗ്രഹിച്ചാൽ പ്രവർത്തന വിജയം വന്നു ചേരും . സാമ്പത്തിക സ്രോതസ്സുകൾ വർദ്ധിക്കും. മാറ്റി വച്ചിരുന്ന ധനം മറ്റൊരു കാര്യത്തിനായി വിനിയോഗിക്കും. ശത്രുക്കൾ ചില സന്ദർഭങ്ങളിൽ പരിഹസിക്കാൻ ഇടവരും .ഉത്ക്കണ്ഠ തുടങ്ങിയവ അനുഭവിക്കാൻ ഇട വരും. പ്രണയ പരാജയം, ധനനഷ്ടം, ബന്ധുജന കലഹം ഇവ അനുഭവ പെടും. ഉന്നതരുമായുള്ള സൗഹൃദത്തിൽ ചതി പറ്റാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതി. അനാവിശ്യമായ കൂട്ട് കെട്ട് മനോവിഷമം വരുത്തും. ഉദ്ദ്യോഗാർത്ഥികൾക്ക് യാത്രയും അലച്ചിലും വർദ്ധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശ്രമങ്ങൾക്ക് അനുസരിച്ച് തൊഴിൽ ലഭിക്കും. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അധ്യപകർക്കും മുൻകോപം ,കാര്യതടസ്സം ,ചെറിയ ആരോപണങ്ങൾ വരാൻ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹങ്ങൾ പലതും നിറവേറും. കിട്ടാനുള്ള ധനം തിരികെ ലഭിക്കും. പലതരത്തിലും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. കുടുംബ സ്വത്ത് ലഭിക്കാൻ ഇടവരും. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായും മേലുദ്ദ്യോഗസ്ഥരുമായും കലഹം വരാതെ സൂക്ഷിക്കണം. സർക്കാർ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. കുടുംബത്തിൽ സഹോദരങ്ങളുമായും ബന്ധുമിത്രാദികളുമായും കലഹം വരാതെ സൂക്ഷിക്കണം. അഗ്നി, ആയുധം, വാഹനം ഇവ കൈകാര്യം ചെയ്യുമ്പോൾ കുടുതൽ സൂക്ഷ്മത പാലിക്കണം. യുവതി യുവാക്കൾക്ക് പ്രണയ സാഫല്യം .വിവാഹം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ആലോചനകൾ വന്നു ചേരും. സന്താനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി പ്രയത്നിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയവും ധനലാഭവും ഉണ്ടാകും. അകന്നിരുന്ന ദമ്പതികൾ ഒരുമിച്ച് കഴിയാൻ അവസരം. പ്രണയബന്ധത്തിൽ ചുറ്റപ്പെട്ട് കഴിയുന്നവർക്ക് ആഗ്രഹം സഫലമായി വിവഹ യോഗത്തിന് അവസരം. ഉയർന്ന വ്യക്തികളെ കാണാനും അവരുടെ ഉപദേശം സ്വീകരിക്കാനും ഇടവരും. ശത്രു ശല്യം ഉണ്ടാകുമെങ്കിലും അവ കാര്യമായി ബാധിക്കില്ല. അവസരത്തിനൊത്ത് പ്രവർത്തിക്കുന്നതിനാൽ ചില അത്യാഹിത ഘട്ടങ്ങളിൽ നിന്ന് അത്ഭുത കരമായി രക്ഷ നേടും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായ സഹകരണം ലഭിക്കും. അയൽക്കാരിൽ നിന്നും അസൂയക്കാരിൽ നിന്നും ഇടയ്ക്ക് ശല്യം ഉണ്ടാകും. ഊഹകച്ചവടത്തിലും ഏജൻസി ഏർപ്പാടുകളിലും പുരോഗതി ദൃശ്യമാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് തൊഴിൽ ഭാഗ്യം, കാര്യവിജയം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഗുരുനാഥന്മാരെയും പൂർവ്വകാല സുഹൃത്തുക്കളെയും കാണാൻ ഇടവരും .വിലയേറിയ ഗ്രന്ഥങ്ങൾ സ്വന്തമാക്കും. ഭവന വാഹന വായ്പകൾ ആഗ്രഹിക്കുന്നവർക്ക് കാര്യവിജയം വന്നു ചേരും. സമ്മാന പദ്ധതികളിലോ , നറുക്കെടുപ്പിലൂടെയോ ഭാഗ്യം വന്നു ചേരാൻ ഇടവരും. തൊഴിൽ മേഖലകളിൽ അധികാര പദവികൾ വന്നു ചേരും. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നേട്ടങ്ങൾ , നേതൃസ്ഥാനങ്ങളിലേയ്ക്ക് വരാൻ ഇടവരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുണവും ദോഷവും ഒരുമിച്ച് വരുന്ന കാലഘട്ടം. സർക്കാർ കാര്യത്തിൽ കാര്യതടസ്സം അനുഭവപ്പെടും .ഉന്നതരുടെ സഹായം ലഭിക്കാൻ ഇടവരും. വാഹനങ്ങളുടെ ഉപയോഗവും യന്ത്രതകരാറുകളും ശ്രദ്ധിക്കണം. വിദേശ രാജ്യത്തു നിന്നും ജന്മനാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. ഭവന മാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാഹസ പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ചെറിയ അപകടങ്ങൾ വരാൻ ഇടയുണ്ട്. ശത്രുക്കളുടെയും അസൂയാലുക്കളുടെയും കുപ്രചരണങ്ങളിൽ മനോവിഷമം അനുഭവപ്പെടും. ഏറെ കുറെ പരിശ്രമത്താൽ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുന്നതു നിമിത്തം പല അബദ്ധങ്ങളും വന്നു ചേരും. അപരിചിതരുമായുള്ള എല്ലാ ഇടപാടുകളും ശ്രദ്ധിക്കണം. വിനോദ യാത്രകൾക്ക് അവസരം വന്നു ചേരും . ആലോചന ഇല്ലാതെ ചെയ്ത കാര്യങ്ങളുടെ ഫലമായി അനർത്ഥങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ മിക്ക കാര്യങ്ങളും കൂടുതൽ സൂക്ഷിക്കണം. മിക്ക കാര്യത്തിലും വിട്ട് വീഴ്ചാ മനോഭാവം വേണ്ടിവരും. വിലയേറിയ ഗ്രന്ഥങ്ങൾ കൈവശം വന്നു ചേരും . അസോസിയേഷൻ ,ട്രസ്റ്റുകളുടെ ഭരണ ചുമതല തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കാൻ ഇടവരും. ജീവിത പങ്കാളിയിൽ നിന്നുംഇണങ്ങാത്ത വാക്കുകളും പ്രവർത്തികളും ഉണ്ടാകും.വിഷഭയ മേൽക്കാതെ സൂക്ഷിക്കണം. നിശ്ചയിച്ച് ഉറപ്പിച്ച ചില കാര്യങ്ങളിൽ തടസ്സം വരുമെങ്കിലും അവ പരിശ്രമങ്ങൾ കൊണ്ട് വിജയകരമാക്കിമാറ്റും. മാതൃ വഴിയുള്ള സ്വത്തിന് അനുഭവയോഗമുണ്ട്. മറവി അലസത നിമിത്തം മിക്ക കാര്യത്തിലും പാളിച്ചകൾ പറ്റാതെ സൂക്ഷിക്കണം. വാഹനം കൈകാര്യം ചെയ്യുന്നവർ സൂക്ഷമത പാലിക്കണം. വാഹനത്തിന്റെ അറ്റകുറ്റപണികളിൽ ശ്രദ്ദിക്കണം. പലതരത്തിലും ധനം വന്നു ചേരുമെങ്കിലും വരവിനെക്കാൾ ചിലവ് വർദ്ധിക്കും. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ രേഖകൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. കൂടുതൽ അറിവ് സമ്പാദിക്കും .ചെറിയ ആഗ്രഹങ്ങൾ തടസ്സം കൂടാതെ നിറവേറും . ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയവും ധനലാഭവും ഉണ്ടാകും. യുക്തിപൂർവ്വമായ ഇടപെടലുകൾ മാനഹാനികളിൽ നിന്ന് ഒഴിവാകും . സമ്മാന പദ്ധതികളിലോ , നറുക്കെടുപ്പിലൂടെയോ ഭാഗ്യം വന്നു ചേരാൻ ഇടവരും. ഔദ്യോഗിക രംഗത്ത് തിളക്കമാർന്ന പ്രകടനം .കുടുംബത്തിൽ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. നിർത്തിവച്ച ഗൃഹനിർമ്മാണം പുനരാരംഭിക്കും . ഊഹകച്ചവടത്തിൽ ലാഭം വന്നു ചേരും. വർദ്ധിച്ച ഉത്തരവാദിത്വം ഉന്നത സ്ഥാന ലബ്ധിക്ക് അവസരം വന്നു ചേരും. വിദ്യാർത്ഥികൾക്ക് നേരിയ പഠന പുരോഗതി. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിച്ചാൽ അനു കൂല തീരുമാനം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അഗ്നി ,ആയുധം, വാഹനം , വൈദ്യുതി ,വാതകം ഇവ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം .പല തരത്തിലും അപകടങ്ങൾ വരാൻ ഇടയുണ്ട്‌ . തൊഴിൽ മേഖലകളിൽ കീഴ്ജീവനക്കാരുടെ പെരുമാറ്റം പലതരത്തിലും മനോദുഃഖം വരുത്തും. രഹസ്യമാക്കി വച്ചിരുന്ന പ്രണയം മറ്റുള്ളവർ അറിയും. സ്ത്രീ-പുരുഷ സൗഹൃദം അപകീർത്തി വരുത്തും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷ നേടും. കുടുംബത്തിൽ വലിയ കലഹം ഉണ്ടാകാൻ ഇടവരും .ഭവന മാറ്റം ആഗ്രഹിക്കും. ലഹരിയ്ക്ക് അടിമപ്പെട്ട് മാനസികാഘാതം വരാതെ സൂക്ഷിക്കണം. സർക്കാർ മുഖാന്തിരമുള്ളകാര്യത്തിൽ നഷ്ടങ്ങൾ വരാൻ ഇടയുണ്ട് . വിലയേറിയ സാധനങ്ങൾ , ആഭരണങ്ങൾ ,ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. ബന്ധുജനങ്ങളിൽ ചിലരുമായും മേലുദ് ദ്യോഗസ്ഥരുമായും പലതത്തിലും വിയോജിപ്പുകൾ ഉണ്ടാകും . കുടുംബ കോടതി മുഖാന്തരമുള്ള കാര്യത്തിൽ കാര്യ തടസ്സം ഉണ്ടാകും. ദൂര യാത്രകൾക്ക് അവസരം വന്നു ചേരും .മടി അലസത നിമിത്തം തൊഴിൽ പ്രശ്നങ്ങൾ വരാതെസൂക്ഷിക്കണം. സർക്കാർ ജീവനക്കാർക്ക് കാര്യതടസ്സത്തിനു ശേഷം കാര്യ വിജയം. അഴിമതി ആരോപണങ്ങൾ വരാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതി. അനാവിശ്യമായ കൂട്ട് കെട്ട് മനോവിഷമം വരുത്തും. ഉദ്ദ്യോഗാർത്ഥികൾക്ക് കാര്യതടസ്സങ്ങൾ, മടി അലസത.ദൂരയാത്രയും അലച്ചും . പരിശ്രമിച്ചാൽ ഏറെ കുറെ കാര്യങ്ങൾ അനുകൂലമായിവരും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ പ്രശ്നങ്ങൾ ,അപകീർത്തി ,അഴിമതി അരോപണങ്ങൾ ശത്രു ശല്യം , കാര്യതടസ്സം തുടങ്ങിയ പ്രശ്നങ്ങൾ വരാതെ സൂക്ഷിക്കണം. വിവാഹം ആഗഹിക്കുന്ന യുവതി യുവക്കൾക്ക് ആലോചനകളിൽ തടസ്സം ഉണ്ടാകും.നിശ്ചയിച്ച വിവാഹം മാറ്റം വരാതെ സൂക്ഷിക്കണം. ആരോഗ്യ പരമായി നേത്ര രോഗം ,അപകടങ്ങൾ, ഉദരരോഗങ്ങൾ , രക്തസമ്മർദ്ധം ഇവ കണ്ടാൽ ശ്രദ്ധിക്കണം . ഗൃഹത്തിൽ വസ്ത്രം ,ആ ഭരണം, വിലയേറിയ ഗ്രന്ഥങ്ങൾ, സംഗീത ഉപകരണങ്ങൾ ,അലങ്കാര വസ്തുക്കൾ തുടങ്ങിയവ വാങ്ങാൻ ഇടവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാഹനങ്ങളിൽ നിന്നോ ഗൃഹത്തിൽ നിന്നോ തസ്ക്കര ശല്യം വരാതെ സൂക്ഷിക്കണം. വാഹനം മാറ്റി വാങ്ങുകയോ , വിൽക്കുകയോ ചെയ്യും. പലതരത്തിലുള്ള അപകടങ്ങളിൽ നിന്നു അത്ഭുതകരമായി രക്ഷ നേടും. പഴയ ഗൃഹം പൊളിച്ച് പണിയാൻ ആഗ്രഹിക്കുന്നവർക്ക് കാര്യ വിജയം ഉണ്ടാകും. ആത്മിയ കാര്യത്തിനായി ധനം ചെലവഴിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിച്ചാൽ കാര്യവിജയം ഉണ്ടാകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. അന്നദാനം തുടങ്ങിയ പുണ്യ പ്രവർത്തികളിൽ താൽപ്പര്യം വർദ്ധിക്കും. വിദേശത്ത് തൊഴിൽ നഷ്ടപെട്ടവർക്ക് നല്ല തൊഴിൽ ലഭിക്കാൻ ഇടവരും. അകന്നിരുന്ന ദമ്പതികൾ ഒരുമിച്ച് കഴിയാൻ അവസരം. സമ്മാന പദ്ധതികളിലോ ,നറുക്കെടുപ്പിലൂടെയോ ഭാഗ്യം വന്നു ചേരാൻ ഇടവരും. തൊഴിൽ രംഗത്തുള്ള സ്ത്രീ പുരുഷ സൗഹൃദങ്ങൾ അപകീർത്തി വരുത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതിയും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഗുണം. വിദ്യാഭ്യാസ മേഖലകളിൽ കാര്യതടസ്സത്തിന് ശേഷം കാര്യവിജയവുംസർക്കാർ കാര്യത്തിൽ പുരോഗതിയും. കാർഷിക മേഖലകളിലും കർഷകർക്കും തൊഴിൽ അഭിവൃദ്ധിയും ഉണ്ടാകും. പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം വന്നു ചേരും. സർക്കാർ കാര്യത്തിൽ സ്ഥാനക്കയറ്റത്തിന് അവസരം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് നല്ല ആലാചനകൾ വന്നു ചേരുന്ന കാലഘട്ടം. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക് സന്താനം ആഗ്രഹിച്ചാൽ സന്താനയോഗം. ആരോഗ്യ പരമായി ശ്വാസകോശ രോഗം, ശരീര ക്ഷതം , വാതരോഗം ഇവ ശ്രദ്ധിക്കണം . ഗൃഹത്തിൽ വിലയേറിയ വസ്ത്രം ,ആഭരണം, ശയ്യോപകരണങ്ങൾ ഇവ വാങ്ങാൻ ഇട വരും. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യാ ഭർത്തൃ സൗഹൃദം അനുകൂലമായി ഭവിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണവും ദോഷവും ഒരേ പോലെ വരുന്ന കാലഘട്ടം. വരുമാനത്തെക്കാൾ ചിലവ് വർദ്ധിക്കും.ജോലി അന്വേഷിക്കുന്നവർക്ക് ചെറിയ ജോലിയെങ്കിലും ലഭിക്കും. പഴയ വാഹനം വാങ്ങുന്നത് ഒഴിവാക്കണം. രഹസ്യങ്ങൾ ചേർന്നു പോകാൻ സാധ്യതയുള്ളതിനാൽ കൂടെയുള്ളവരുടെ നീക്കങ്ങൾ ശ്രദ്ധിക്കണം. ഭൂമി വാങ്ങാനും വിൽക്കാനും യോജിച്ച കാലഘട്ടമാണ്. ജീവിത പങ്കാളിയുമായും സന്താനങ്ങളുമാം അഭിപ്രായ വ്യത്യാസമോ അകൽച്ചയോ ഉണ്ടാകും. യോജിക്കാത്ത വ്യക്തികളുമായി പ്രണയബന്ധങ്ങൾ വന്നു ചേരും .അത് ഒരു ഊരാകുടുക്കായി മാറും. വീടു പണി ആഗ്രഹിച്ചാൽ പ്രയത്‌നത്തിന് ഫലമുണ്ടാകും . സർക്കാർ വായ്പകൾ വേഗം നേടിയെടുക്കാൻ കഴിയും . മടിയും അലസതയും വരുന്നതിനാൽ മിക്ക കാര്യത്തിലും തടസ്സങ്ങൾ വന്നു ചേരും. ശത്രുക്കളും , അസൂയാലുക്കളും പല തരത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അധികാരമുള്ള ചുമതല വഹിക്കുന്നവർ ജോലിയിൽ ആരോപണങ്ങൾ വരാതെ സൂക്ഷിക്കണം. കീഴ് ജീവനക്കാരുടെ പ്രവർത്തികളിൽ മനോ: ദുഃഖം ഉണ്ടാകും. വളരെ കാലമായി കാണാൻ ആഗ്രഹിക്കുന്നവരെ കാണാൻ ഇടവരും . ഊഹകച്ചവടത്തിൽ ലാഭം വന്നു ചേരും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതെ സൂക്ഷിക്കണം. വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് കാര്യവിജയം ഉണ്ടാകും. വിനോദ യാത്രകൾക്ക് അവസരം വന്നു ചേരും . പൂർവ്വിക സ്വത്ത് ലഭിക്കാൻ ഇടവരും. ഭവന മാറ്റം ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാഹസ പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ചെറിയ അപകടങ്ങൾ വരാൻ ഇടയുണ്ട്. വിഷഭയ മേൽക്കാതെ സൂക്ഷിക്കണം. വിലയേറിയ ഗ്രന്ഥങ്ങൾ കൈവശം വന്നു ചേരും . വിദ്യാർത്ഥികൾക്ക് പഠന പുരോഗതിയും ,ഉപരി പഠനത്തിനുള്ള വഴിയും തെളിയും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം. സർക്കാർ ജീവനക്കാർക്ക് തൊഴിൽ ഗുണം വർദ്ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏതു മേഖലകളിൽ ആയാലും ശത്രുക്കളുമായുള്ള മത്സരങ്ങളിലും യുദ്ധത്തിലും വിജയം ഉണ്ടാകും. കുടുംബ സ്വത്തിനെ കുറിച്ച് ചെറിയ കലഹം ഉണ്ടാകും. ശംബള വർദ്ധന ,സ്ഥാനക്കയറ്റത്തിന് അവസരങ്ങൾ ഇവ വന്നു ചേരും . മുൻകോപം വർദ്ധിക്കും. നിയമക്കുരുക്കിൽപ്പെട്ട് കേസു വഴക്കുകൾ വരാതെ സൂക്ഷിക്കണം. വിദേശയാത്രക്കുള്ള പരിശ്രമങ്ങൾക്ക് ഫല മുണ്ടാകും. ദൈവിക പരമായ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. പുണ്യ ദേവാലയദർശനഭാഗ്യത്തിന് അവസരം വന്നു ചേരും. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ അംഗീകാരം.ഭൂമി ഇടപാടുകളിൽ വലിയ നേട്ടങ്ങൾ വന്നു ചേരും. ആദ്ധ്യാത്മിക പ്രവർത്തനങ്ങൾക്ക് ധാരാളം സമയം കണ്ടെത്തും.ദൂര യാത്രകൾക്ക് അവസരം വന്നു ചേരും. തൊഴിൽ ലഭിക്കാൻ വേണ്ടി ധന മിടപാടുകൾ നടത്തുന്നതിൽ ചതി പറ്റാൻ ഇട വരും. ഇടയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്ന് ചേരും .സുഖചികിത്സയ്ക്ക് ധനം ചിലവാക്കും. ഇഷ്ട ജനങ്ങളുമായി ഇടയ്ക്ക് ചെറിയ അഭിപ്രായ ഭിന്നത വന്നു ചേരും ഗൃഹത്തിൽ മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ചെറിയ ചെറിയ ഭാഗ്യങ്ങൾ ഇടക്ക് വന്നു ചേരും. ഊഹകച്ചവടത്തിൽ പുരോഗതി. മുദ്രപത്രങ്ങളിൽ ഒപ്പ് വയ്ക്കാൻ ഇട വരും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കും.ഒദ്യോഗിക രംഗത്ത് പ്രയാസമുണ്ടാകുന്ന ചില മാറ്റങ്ങൾ വന്നുചേരും. ഗൃഹത്തിൽ ചെറിയ കലഹം നിമിത്തം വാസസ്ഥലം വിട്ടു പോകാൻ ആഗ്രഹിക്കും. പഴയ കേസുകൾ നില വിലുള്ളവർക്ക് അതുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടികളും ആരോപണങ്ങൾക്കും ഇടവരും. സന്താനങ്ങൾ നിമിത്തം പലതരത്തിലും മന: ക്ലേശങ്ങൾക്ക് ഇടവരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നേരിയ പുരോഗതി. അനാവിശ്യമായ കൂട്ട് കെട്ട് മനോവിഷമം വരുത്തും. ഉദ്ദ്യോഗാർത്ഥികൾക്ക് യാത്രയും അലച്ചിലും വർദ്ധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശ്രമങ്ങൾക്ക് അനുസരിച്ച് തൊഴിലഭിക്കും. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അധ്യപകർക്കും മുൻകോപം ,കാര്യതടസ്സം , ചെറിയ ആരോപണങ്ങൾ വരാൻ ഇടയുണ്ട്. സാമ്പത്തിക ഇടപാടുകൾ, ജാമ്യം നിൽക്കുക ഇവ ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എല്ലാ മേഖലകളിലും തിളക്കമാർന്ന പ്രകടനം. ഉന്നതരായ വ്യക്തികളെ പരിചയപ്പെടും അവർ മുഖന്തരം നേട്ടങ്ങൾ വർദ്ധിക്കും. കുടുംബ കോടതിയിൽ അനുകൂലമായ വിധി. മിക്ക കാര്യത്തിലും വിജയം ഉണ്ടാകും. ഭൂമി ഇടപാടുകളിൽ ധാരാളം നേട്ടം. ഭൂമി വാങ്ങാനും വിൽക്കാനും അനുകൂലമായ സാഹചര്യം. ദൃശ്യ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ അറിയപെടാൻ അവസരം. നിർത്തിവച്ച കെട്ടിട നിർമ്മാണം പുനരാരംഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. യാത്രയും അലച്ചിലും വർദ്ധിക്കും. ബന്ധുക്കളുമായി ചില വാക്കുതർക്കം വന്നു ചേരും വിദേശത്തു നിന്നും ജന്മനാട്ടിലേയ്ക്ക് വരാൻ ആഗഹിച്ചാൽ ആദ്യം കാര്യതടസ്സം ഉണ്ടാകുമെങ്കിലും പിന്നീട് കാര്യവിജയം ഉണ്ടാകും. സർക്കാർ കാര്യത്തിൽ ധനനഷ്ടത്തിന് സാധ്യത. ടാക്സ്, സാമ്പത്തിക തിരിമറി ഇവ ശ്രദ്ധിക്കണം. പഴയ സുഹൃത്തുക്കളുമായി ഉടമ്പടികൾക്ക് സാധ്യത. കുടുംബ ജീവിതത്തിൽ ദാമ്പത്യ കലഹം വരാതിരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം വേണ്ടി വരും. സത്രീകൾ മുഖാന്തരം ധനമിടപാട് ,അപകീർത്തി ഇവ വരാൻ ഇടയുള്ള തിനാൽ മിക്ക കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. സാഹസ പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ചെറിയ അപകടങ്ങൾ വരാൻ ഇടയുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നതും കൈമാറ്റം നടത്തുന്നതും ശ്രദ്ധിക്കണം. നല്ലഭക്ഷണം, സുഖാനുഭവങ്ങൾ ഇവ വന്നു ചേരും . തൊഴിൽ രംഗത്ത് മേലധികാരികളിൽ നിന്ന് അപ്രീതി ഉണ്ടാകും . ഏറ്റെടുത്ത മിക്ക കാര്യങ്ങളും നടപ്പിലാക്കാൻ ശ്രമിക്കും. യാത്രാവേളകളിൽ ധനം, വിലയേറിയ രേഖകൾ, സാധനങ്ങൾ ഇവ നഷ്ടമാകാതെ സൂക്ഷിക്കണം. ആധാരം കൈമാറ്റം ചെയ്യുന്നതും, പണയപ്പെടുത്തുന്നതും ശ്രദ്ധിക്കണം. മാറ്റി വച്ചിരുന്ന ധനം മറ്റൊരു കാര്യത്തിനായി വിനിയോഗിക്കും. സർക്കാർ ജീവനക്കാർക്ക് തൊഴിൽ പരമായി ചെറിയ പ്രശ്നങ്ങൾ വന്നു ചേരും. മിക്ക പ്രശ്നങ്ങളും പരിഹരിക്കും. വിദ്യാർത്ഥികൾക്ക് നേരീയ പഠന പുരോഗതി. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ഭാഗ്യം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അസ്ട്രോളജര്‍ അജികുമാര്‍. ജി | ഫോൺ: +91 9961656672

Avatar

Staff Reporter