മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1196 കന്നിമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2020 സെപ്റ്റംബർ 17 മുതൽ 2020 ഒക്‌ടോബർ 16 വരെയുള്ള രാശിഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഭവന വാഹനയോഗം. തുടങ്ങി വച്ച പദ്ധതികൾ പുരോഗമിക്കും. എർപ്പെടുന്ന മിക്ക കാര്യത്തിലും ദൈവാനുഗ്രഹത്താൽ വിജയം. ഉന്നതരുടെ സഹായ സഹകരണങ്ങൾ ലഭിക്കും. മുൻ കോപം നിമിത്തം ബന്ധുമിത്രാദികൾ ശത്രുക്കളാകാതെ സൂക്ഷിക്കണം. സർക്കാർ കാര്യത്തിൽ പുരോഗതി. ഭൂമി ഇടപാടുകളിൽ നേട്ടങ്ങൾ. സ്ത്രീ- പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം. യുവതി യുവാക്കൾക്ക്‌ പ്രേമ സാഫല്യം. തൊഴിൽ രംഗത്ത്‌ അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും ആരോപണങ്ങൾക്ക്‌ ഇടവരും. എല്ലാ, പ്രയത്നങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. നിലവിലുള്ള ജോലിമാറാൻ ആഗ്രഹിക്കും. കരാർ ജോലികളുമയി ബന്ധപ്പെട്ടവർക്ക്‌ തൊഴിൽ അവസരം വർദ്ധിക്കും. ജാമ്യം നിൽക്കുന്നതും മദ്ധ്യസ്ഥത വഹിക്കുന്നതും ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക്‌ പഠന പുരോഗതി. ഉന്നത വിദ്യാഭ്യസത്തിന്‌ ശ്രമിക്കുന്നവർക്ക്‌ ഫലപ്രാപ്തി. ഉദ്ദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം വർദ്ധിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക്‌ നല്ല ആലോചനകൾ വന്നു ചേരുന്ന കാലഘട്ടം. സന്താനം ആഗ്രഹിക്കുന്ന ദമ്പതികൾക്ക്‌ സന്താന യേഗം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സ്വയപ്രയത്നത്തിലൂടെ സാമ്പത്തികാഭിവൃദ്ധി. പുണ്യ ദേവാലയ ദർശന ഭാഗ്യം. സന്തോഷ വാർത്തകൾ കേൾക്കാൻ ഇടവരും. സർക്കാർ കാര്യത്തിൽ പുരോഗതി. സർക്കാർ ജീവനക്കാർക്ക്‌ തൊഴിൽ പ്രമോഷന്‌ അവസരം. കുടുംബത്തിലെ അഭിപ്രായ ഭിന്നതകൾ രമ്യമായി പരിഹരിക്കും. കിട്ടാനുള്ള ധനം തിരികെ ലഭിക്കാൻ ഇടവരും. വിവാഹം കഴിഞ്ഞ ദമ്പതികൾക്ക്‌ സന്താന യോഗം. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി. വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹം വാക്ക്‌ തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ദൈവാനുഗ്രഹത്താൽ പല അപകടങ്ങളിൽ നിന്ന്‌ രക്ഷ നേടും. സാമ്പത്തിക പ്രശ്നങ്ങൾ മനസിനെ അലട്ടാൻ ഇടവരും. ധൈര്യസമേതം എല്ലാ രംഗത്തും പ്രവർത്തിക്കും. ചതിവ്‌ പറ്റാതെ സൂക്ഷിക്കണം. വാഹനങ്ങളുടെ ഉപയോഗവും യന്ത്രതകരാറുകളും കൈമാറ്റങ്ങളും സൂക്ഷിക്കണം. മിക്ക കാര്യത്തിലും മറവി അലസത വരാൻ ഇടയുണ്ട്‌.കുടുംബത്തിൽ സന്താനങ്ങളുമായി അഭിപ്രായ ഭിന്നത വരാതെ സൂക്ഷിക്കണം. ആഗ്രഹിച്ച പല കാര്യങ്ങളും നിറവേറും. സർക്കാർ കാര്യത്തിൽ കാര്യതടസ്സം അനുഭവപ്പെടും. ചില സന്തോഷ വാർത്തകൾ കേൾക്കാൻ ഇടവരും. ഉന്നതരുടെ സഹായ സഹകരണങ്ങൾ ലഭിക്കാൻ ഇടവരും. ഊഹകച്ചവടത്തിൽ നേട്ടങ്ങൾ. ഭൂമി ഇടപാടുകളിൽ ലാഭകരമായ പ്രവർത്തനം. വിദ്യാർത്ഥികൾക്ക്‌ നേരിയ പഠന പുരോഗതി. ഉദ്യോഗാർത്ഥികൾക്ക്‌ താത്ക്കാലിക തൊഴിൽ സാധ്യത. വിദ്യാഭ്യാസ രംഗത്ത്‌ സ്ഥലം മാറ്റത്തിനോ തൊഴിൽ പ്രശ്നങ്ങൾക്കോ സാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സർക്കാർ കാര്യത്തിൽ നേട്ടങ്ങൾ. പല തരത്തിലും ധനം വന്നു ചേരുന്ന കാലഘട്ടം. ഭൂമി ഇടപാടുകളിൽ വിജയകരമായ പ്രവർത്തനം. ആഗ്രഹിച്ച മിക്ക കാര്യങ്ങളും നടപ്പിലാക്കും. തറവാട്ടിലെ ബന്ധുമിത്രാദികളെ കാണാൻ ഇടവരും. അസാധ്യമെന്നു കരുതിയ മിക്ക കാര്യങ്ങളും നിഷ്പ്രയാസം സാധിച്ചെടുക്കും. സന്തോഷകരമായ അനുഭവങ്ങൾ വന്നു ചേരും. യുവതി യുവാക്കൾക്ക്‌ പ്രണയസാഫല്യം. വാഹനങ്ങളുടെ ഉപയോഗവും യന്ത്ര തകരാറുകളും ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അപകീർത്തി വന്നു ചേരുന്നതിനാൽ മാനസിക സംഘർഷം ഉണ്ടാകും. ആത്മിയ കാര്യത്തിൽ താത്പര്യം വർദ്ധിക്കും. തൊഴിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. വിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ അലസത. ഉദ്ദ്യോഗാർത്ഥികൾക്ക്‌ ഇന്റർവ്വ്യൂകളിൽ വിജയം. വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക്‌ തൊഴിൽ ഗുണം വർദ്ധിക്കും. ഉന്നതരുടെ സഹായം ലഭിക്കാൻ ഇടവരും. ആരോഗ്യമേഖലകളിലും ഫാർമസി രംഗത്തും അംഗീകാരം. സാമ്പത്തിക പുരോഗതി തൊഴിൽ സ്ഥാനക്കയറ്റത്തിന്‌ അവസരം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദൂരയാത്രയും അലച്ചിലും വർദ്ധിക്കും. നല്ല വാർത്തകൾ കേൾക്കാൻ ഇട വരും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. വരവിനെക്കാൾ ചിലവ്‌ വർദ്ധിക്കും. ഭുമി ഇടപാടുകളിൽ നേട്ടങ്ങൾ. ഗൃഹത്തിൽ ബന്ധുമിത്രാദികളുമായി ചെറിയ കലഹം വരുമെങ്കിലും അവ രമ്യമായി പരിഹരിക്കും. സ്ത്രീ-പുരുഷ സൗഹൃദത്തിൽ ച-തി, വഞ്ചന, ധനനഷ്ടം, അപകീർത്തി ഇവ വരാതെ സുക്ഷിക്കണം. പുത്തൻ സംരംഭകൾക്ക്‌ തുടക്കം കുറിക്കും. മിക്ക കാര്യത്തിലും വിട്ട്‌ വീഴ്ച വേണ്ടി വരും. സർക്കാർ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ പരമായി ചില മാനസിക അസ്വാസ്ഥ്യത വന്നു ചേരും. ഭക്ഷണത്തിലെ ശ്രദ്ധ കുറവ്‌ നിമിത്തം ആരോഗ്യ പ്രശ്നങ്ങൾ. വിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ നേരിയ പുരോഗതിയും ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിദ്യാഭ്യാസ മേഖലകളിൽ കാര്യതടസ്സത്തിന്‌ ശേഷം കാര്യവിജയവും സർക്കാർ കാര്യത്തിൽ പുരോഗതിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മുൻകോപം വർദ്ധിക്കും. തൊഴിൽ മേഖലകളിൽ മേലുദ്ദ്യോഗസ്ഥരുടെ അപ്രീതി വരാതെ സൂക്ഷിക്കണം. വിലയേറിയ സാധനങ്ങൾ കളവരാതെ സൂക്ഷിക്കണം. സർക്കാർ കാര്യത്തിൽ തടസ്സം വന്നു ചേരും. വിദ്യാർത്ഥികൾ പഠനത്തിൽ അലസത, മുൻ കോപം. അധ്യാപകർക്കും വിദ്യാഭ്യസ രംഗത്തും മറവി അലസ തൊഴിൽ പ്രശ്നങ്ങൾ ഇവ വരാതെ സൂക്ഷിക്കണം. മുടങ്ങി കിടന്ന പല കാര്യങ്ങളും നടപ്പിലാക്കും. മറവി അലസത വർദ്ധിക്കും. വാഹന നിർമ്മാണ രംഗത്തും ഷോറൂമുകളിലും ഉയർന്ന സാമ്പത്തിക പുരോഗതി. പൊതുവെ കുടുംബത്തിൽ സന്താനങ്ങളുമായും ഭാര്യ ഭർത്തൃ സൗഹൃദം അനു കൂല മായി ഭവിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പലതരത്തിലും ധനം വന്നു ചേരും. ഏത്‌ കാര്യത്തിലും പ്രയത്നിച്ചാൽ വിജയം. ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കും. വാഹനങ്ങളിൽ നിന്നും നേട്ടം. തൊഴിൽരംഗത്ത്‌ അംഗീകാരം. ജോലിയ്ക്ക്‌ ശ്രമിച്ചാൽ നല്ല ജോലി ലഭിക്കും. ദൂരയാത്രയ്ക്കും ഉല്ലാസയാത്രകൾക്കും അവസരം. ശത്രുക്കളുടെ എതിർപ്പുക്കളെ നയപരമായി നേരിടും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ എത്തിക്കും. വിദേശത്തു നിന്നും വിലപ്പെട്ട സന്ദേശങ്ങൾ ലഭിക്കും. ഗൃഹത്തിൽ ചെറിയ കലഹം വന്നു ചേരും അവ ചർച്ചകളിലൂടെ പരിഹരിക്കും. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ ആദ്യം തടസ്സം വരുമെങ്കിലും അവ പിന്നീട്‌ അനുകൂലമായി വന്നു. ചേരും. പൂർവ്വിക സ്വത്ത്‌ കൈവശം വന്നു ചേരും. വിദ്യാർത്ഥികൾക്ക്‌ നേരിയ പഠന പുരോഗതി ഉദ്ദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഭാഗ്യം. വിദ്യാഭ്യാസ മേഖലകളിൽ ദുര യാത്രകൾക്ക്‌ അവസരം. തൊഴിൽ ഗുണം വർദ്ധിക്കും. ബാങ്ക്‌ / ധനകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന ധന ഭാഗ്യം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിക്കുന്ന മിക്ക കാര്യങ്ങളും പൂവണിയും. ബന്ധു മിത്രാദികളെ കണ്ടുമുട്ടും. തൊഴിൽ തേടുന്നവർക്ക്‌ നല്ല തൊഴിൽ ഭാഗ്യം. കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്‌ സ്ഥാനക്കയറ്റന്നിന്‌ അവസരം. ദൈവാനുഗ്രഹം വർദ്ധിക്കും. ഗൃഹനിർമ്മാണം, ബാങ്ക്‌ വായ്പകൾ, നറുക്കെടുപ്പ്‌ തുടങ്ങിയ കാര്യങ്ങളിൽ വിജയം. അകന്നിരുന്ന ബസുമിത്രാദികൾ അനുകൂലത്തിൽ വരും. വിദ്യാർത്ഥികൾക്ക്‌ പഠന പുരോഗതി. ഉദ്ദ്യോഗാർത്ഥികൾക്ക്‌ ഇന്റർവ്വ്യകളിൽ വിജയം .ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക്‌ കാര്യവിജയം. വിദ്യാഭ്യാസ മേഖലകളിൽ തൊഴിൽ രംഗത്ത്‌ അനുകൂലമായ സാഹജര്യം, അംഗീകാരം സർക്കാർ നേട്ടങ്ങൾ. പൊതുമേഖലാ സ്ഥാപനത്തിൽ സാമ്പത്തിക നേട്ടങ്ങൾ. ഐടി, എഞ്ചിനിയറിംഗ്‌ മേഖലകളിൽ മേലുദ്ദ്യോഗസ്ഥരുമായി സഹകരണം കാര്യവിജയം. ആരോഗ്യരംഗത്തും, ഫാർമസി മേഖലകളിലും ധന ഭാഗ്യം ബഹുമതി അംഗീകാരം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദൈവാനുഗ്രഹത്താൽ പല പ്രതിസന്ധികളെയും തരണം ചെയ്യും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം ഉണ്ടാകും. പ്രത്യേക ആനൂകൂല്യങ്ങൾ ലഭിക്കും. കുടുംബ ത്തിലെ ചെറിയ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ദൂരദേശ നിന്നും വിലയേറിയ സാധനങ്ങൾ, പുസ്തകങ്ങൾ ഇവ സമ്മാനമായി ലഭിക്കും. ആഗ്രഹിച്ച സ്ഥലം വാങ്ങാൻ യോഗം. വാഹനങ്ങളുടെ ഉപയോഗവും യന്ത്ര തകരാറുകളും ശ്രദ്ധിക്കണം. മുടങ്ങി കിടന്ന ഗൃഹനിർമ്മാണ പ്രവർത്തനം ആരംഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തും. വിദേശ രാജ്യത്ത്‌ തൊഴിൽ ആഗ്രഹിച്ചാൽ അവ നേടാൻ കഴിയും. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി. വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹം വാക്ക്‌ തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കഠിന പ്രയത്നത്തിലൂടെ സാമ്പത്തിക പുരോഗതി. ദൂരയാത്രകൾക്ക്‌ അവസരം വന്നു ചേരും. തറവാട്ടിൽ അഭിപ്രായ ഭിന്നതകൾക്ക്‌ ഇടവരാതെ സൂക്ഷിക്കണം. ചില അവസരങ്ങൾ സുഹൃത്ത്ക്കളുടെ സഹായം ആശ്വാസകരമായി മാറും. ദൂരയാത്രകളിൽ വിലയേറിയ സാധനങ്ങൾ, രേഖകൾ ഇവ നഷ്ടമാകാതെ. സൂക്ഷിക്കണം. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളും, ജാമ്യ വ്യവസ്ഥകളിലും സാമ്പത്തിക ക്രമക്കേടുകളിലും ഉൾപ്പെടാതെ ശ്രദ്ധിക്കണം. ഭൂമി ഇടപാടുകളിൽ നേട്ടങ്ങൾ വന്നു ചേരും സ്ത്രീ- പുരുഷ സൗഹൃദം അപകീർത്തി വരാതെ സൂക്ഷിക്കണം. പുത്തൻ സംരംഭകൾക്ക്‌ തുടക്കം കുറിക്കും. മിക്ക കാര്യത്തിലും വിട്ട്‌ വീഴ്ച വേണ്ടി വരും. സർക്കാർ നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ പ്രശ്നങ്ങൾ ഇടയ്ക്ക്‌ വന്നു ചേരും. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി .വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കായിക രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ ആദ്യം കാര്യതടസ്സത്തിനു ശേഷം കാര്യവിജയം. സിനിമ, ടി വി, ദൃശ്യമാധ്യമ രംഗത്തും, ടൂറിസം മേഖലകളിലും സാമ്പത്തിക അഭിവൃദ്ധി വരുമെങ്കിലും ചതി പറ്റുക, ആരോപണങ്ങൾ, ധനനഷ്ടം ഇവ സൂക്ഷിക്കണം. റെയിൽവേ ഗതാഗത രംഗത്ത്‌ തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാകാതെ സൂക്ഷിക്കണം. സൈനിക രംഗത്തും, നേവി, കസ്റ്റംസ്‌, കോസ്റ്റ്‌ ഗാർഡ്., ഫയർ ഫോഴ്സ്‌, പോ- ലീസ്‌ എന്നി മേഖലകളിൽ തൊഴിൽ ഭാരവും മേലുദ്യോഗസ്ഥരുടെ അപ്രീതിയും വരാതെ സൂക്ഷിക്കണം. ബ്യൂട്ടി പാർലർ രംഗത്തും ഇൻഷുറൻസ്‌ മേഖലകലിലും തൊഴിൽ പ്രശ്നങ്ങൾ, അപകീർത്തി , കാര്യതടസ്സം ഇവ അനുഭവപ്പെടും. ഐടി, എഞ്ചിനിയറിംഗ്‌ രംഗത്തും, സിനിമ, ടി വി, ദൃശ്യ മാധ്യമ രംഗത്തും അപകീർത്തിയും വിവാദ രംഗങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. വിദ്യാഭ്യാസ മേഖലകളിൽ തൊഴിൽ പ്രശ്നങ്ങളോ ആരോപണങ്ങളോ വന്നു ചേരും. ഉന്നതരുടെ സഹായം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദൈവാനുഗ്രഹത്താൽ പല പ്രതിസന്ധികളെ തരണം ചെയ്യും . പല തരത്തിലും ധനം വന്നു ചേരും. ഭൂമി ഇടപാടുകളിലും ഏജൻസി ഏർപ്പാടുകളിലും വിജയം. ഗൃഹത്തിൽ ചെറിയ കലഹം രമ്യമായി പരിഹരിക്കും. ഗുരുനാഥന്മാരെയും സുഹൃത്ത്‌ക്കളെയും കണാൻ ഇട വരും. ഉദ്ദേശിച്ചപല കാര്യങ്ങളും നടപ്പിലാക്കും. നടപ്പാക്കാത്ത കാര്യങ്ങളെ കുറിച്ച്‌ വ്യാകുല പെടും . ദൈവാനുഗ്രഹത്താൽ പല അപകടങ്ങളിൽ നിന്ന്‌ രക്ഷ നേടും. ദൂരദേശ നിന്നും വിലയേറിയ സാധനങ്ങൾ, പുസ്തകങ്ങൾ ഇവ സമ്മാനമായി ലഭിക്കും. ആഗ്രഹിച്ച സ്ഥലം വാങ്ങാൻ യോഗം. ഊഹകച്ചവടത്തിൽ നേരിയ പുരോഗതി. വിദ്യാർത്ഥികൾ പഠനത്തിൽ അലസത. ഉദ്യോഗാർത്ഥികൾക്ക്‌ തൊഴിൽ ഗുണം. വിവാഹം ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക്‌ നല്ല ആലോചനകൾ വന്നു ചേരും. നിശ്ചയിച്ച്‌ ഉറപ്പിച്ച വിവാഹം വാക്ക്‌ തർക്കം നിമിത്തം മാറ്റം വരാതെ ശ്രദ്ധിക്കണം. സർക്കാർ മുഖാന്തരമുള്ള കാര്യത്തിൽ ആദ്യം തടസ്സം വരുമെങ്കിലും അവ പിന്നീട്‌ അനുകൂലമായി വന്നുചേരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അസ്ട്രോളജർ അജികുമാർ. ജി | ഫോൺ : 9961656672

Avatar

Staff Reporter