മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1195 മകരമാസം (2020 ജനുവരി 15 മുതൽ ഫെബ്രുവരി 13 വരെ) നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കർമ്മങ്ങൾക്ക് ഫലസിദ്ധി. അലങ്കാര ജോലികളില്‍ തിരക്ക് കൂടും. വിദേശത്ത് പുത്തന്‍ സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. കച്ചവടരംഗത്ത് പഴയ പ്രതാപം വീണ്ടെടുക്കും.സാഹിത്യം, എഴുത്ത് എന്നിവയിൽ വിജയം ഉണ്ടാകും. കലാരംഗത്ത് നല്ല സമയം. ആഭരണ നിര്‍മ്മാണമേഖലയില്‍ പുരോഗതി. മംഗളകര്‍മ്മത്തിന് തടസം. ഔഷധവിതരണരംഗത്ത് നേട്ടം. ധനനാശത്തിനിടയുണ്ട്. ഉദ്ദേശിച്ച ചില കാര്യങ്ങൾ യഥാസമയം നടക്കില്ല. വിവാഹം തീരുമാനിക്കാൻ പറ്റിയ സമയം. ആഭരണലബ്ധി, സന്താനസുഖം, മന:സുഖം, തുടങ്ങിയവ പ്രതീക്ഷിക്കാം. ഉന്നതരുമായുള്ള ബന്ധം ഊഷ്മളമാകാന്‍ ശ്രദ്ധിക്കും. തവണ വ്യവസ്ഥയിലുള്ള കച്ചവടരീതിയില്‍ ചില മാറ്റങ്ങൾ വരുത്തും. വസ്തു ഇടപാടില്‍ നേട്ടം. അയല്‍സംസ്ഥാനത്ത് ധനവരവ് കൂടും. സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര. കായികരംഗത്ത് അംഗീകാരവും ക്യാഷ് അവാര്‍ഡും ലഭിക്കും. വിദേശത്ത് നിന്നും സമ്മാനങ്ങള്‍ ലഭിക്കും. സന്താനത്തിന്റെ ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴില്‍ രംഗത്ത് നേട്ടം. നിയമപോരാട്ടത്തില്‍ അന്തിമവിജയം. ദൂരദേശത്ത് പുതിയ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കും. കച്ചവടരംഗത്തെ ക്ഷീണത്തിൽ നിന്നും കരകയറും. കലഹവും അപമാനവും വിഷമിപ്പിക്കും. പുതിയ വാഹനത്തിന് യോഗം. ഐ ടി രംഗത്ത് നിന്നും ജീവിതപങ്കാളിയെ കണ്ടെത്തും. വായ്പയെടുത്ത് ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കും. വസ്തു കൈമാറ്റത്തിന് പറ്റിയ സമയം. അനാരോഗ്യം ബുദ്ധിമുട്ടുണ്ടാക്കും. പുതിയ സ്ഥാപനത്തില്‍ നിന്നും ക്ഷണം. ശത്രുപീഢയും കർമ്മരംഗത്ത് അസ്വസ്ഥതയുമുണ്ടാകാം. ആരുമായും കലഹത്തിന് നിൽക്കരുത്. ബിസിനസുകാർക്ക് നല്ല സമയമല്ല. അപകടസാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. എന്നാൽ ധനലാഭം, ബന്ധുസുഖം, ദാമ്പത്യസുഖം എന്നിവയ്ക്കും പ്രമോഷനും സാദ്ധ്യതയുമുണ്ട്. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കാര്‍ഷിക ഭൂമി ആദായവിലയ്ക്ക് സ്വന്തമാക്കും. ബിസിനസിൽ പുതിയ പങ്കാളിത്തമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിൽ രംഗത്ത്‌ ശുഭകാര്യസാദ്ധ്യത. ഉയർന്ന പദവിക്കുള്ള തടസം മാറും. വിദേശത്ത്‌ തകർച്ചകളിൽ നിന്നും കരകയറും. കുടുംബപരമായ സംഘർഷങ്ങളിൽ നിന്നും മോചനം. വിവാഹത്തിലൂടെ നേട്ടമുണ്ടാകും. ഭരണച്ചുമതല നിർവഹിക്കുന്നതിലൂടെ കഷ്ടപ്പാടുകൾക്ക്‌ സാദ്ധ്യത. ദാമ്പത്യ ക്ലേശം, സ്ത്രീകൾ കാരണം കലഹം തുടങ്ങിയവയുണ്ടാകാം. ബന്ധുക്കളുടെ കാര്യങ്ങൾ ഓർത്ത്‌ വിഷമിക്കും. ദഹനക്കേടുണ്ടാകാം. ഓഹരി വിപണിയിൽ നേട്ടം. നീണ്ടുപോയ കല്യാണാലോചനയിൽ ധൃതിയിൽ ഉറച്ച തീരുമാനമെടുക്കും. വ്യാപാര രംഗത്ത്‌ പുത്തനുണർവ്വ്‌ കൈവരും. ദൂരദേശത്ത്‌ നല്ല കമ്പനിയിൽ നിന്നും ക്ഷണമുണ്ടാകും. തൊഴിൽ സ്ഥലത്ത്‌ വാഗ്ദാന ലംഘനങ്ങൾ നടക്കും. ഭൂമി ഇടപാടിൽ മദ്ധ്യസ്ഥത വഹിക്കേണ്ടിവരും. ദൂരദേശത്ത്‌ ഉപരിപഠനസൗകര്യം ലഭിക്കും. കലാരംഗത്ത്‌ സജീവമാകും. പൊതുരംഗത്ത്‌ ലഭിക്കുന്ന അവസരങ്ങൾ സമർത്ഥമായി പ്രയോജനപ്പെടുത്തും. ബാദ്ധ്യതകൾ തീർത്ത്‌ സ്വസ്ഥത നേടും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തികമായും സാമൂഹികമായും നേട്ടമുണ്ടാകും. സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും കരകയറും.കർമ്മരംഗത്ത്‌ പുരോഗതി കാണുന്നു. വസ്തു ഇടപാടുകളിൽ നേട്ടം. ശത്രുദോഷം കുറയും. തൊഴിൽ തർക്കം പരിഹരിക്കും. വിനോദയാത്രകൾ സംഘടിപ്പിക്കും. ഭരണസിരാ കേന്ദ്രത്തിൽ സ്വാധീനം കൂടും. സുഖാനുഭവങ്ങൾ ഉണ്ടാകും. കലഹത്തിന്‌ സാദ്ധ്യതയുണ്ട്‌. കാര്യജയം, സന്താനസൗഖ്യം, മന:സുഖം, വസ്ത്രലാഭം, ദാമ്പത്യസുഖം, പരീക്ഷാവിജയം, അംഗീകാരം എന്നിവയ്ക്കിടയുണ്ട്‌. ഏജൻസി ഇടപാടിൽ തിരക്ക്‌ കൂടും. ലാഭം വർദ്ധിക്കും. മത്സരരംഗത്ത്‌ മികച്ച വിജയം കരസ്ഥമാക്കും. കാണാതായ രേഖകൾ കണ്ടെത്തും. വിദേശത്ത്‌ ഇപ്പോഴുള്ള സ്ഥിതിയിൽമാറ്റം വരും. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗക്കയറ്റ തർക്കം പരിഹരിക്കും. സ്വകാര്യവാഹനം മുഖേന ആദായം കൂടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗൃഹനിർമ്മാണത്തിന്‌ ഐശ്വര്യമുള്ള ഭൂമി സ്വന്തമാക്കും. ഓഹരി ഇടപാടിൽ അപ്രതീക്ഷിത നേട്ടമുണ്ടാകും. വിവാഹ ആലോചനയിൽ പുരോഗതി.മൊത്തത്തിൽ ഊർജ്ജസ്വലത കൈവരും, രോഗപ്രതിരോഗശക്തി കൂടും. ശത്രുനാശവും, ധനലാഭവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിൽ മന്ദത കാണുന്നു. ബന്ധുക്കളുമായി കലഹിക്കും. ബന്ധങ്ങളിൽ പൊരുത്തക്കേടുകൾക്ക്‌ സാദ്ധ്യത. വിദേശത്ത്‌ സാമ്പത്തിക ഇടപാടിന്‌ അനുകൂല സമയം. സിനിമയിലും സംഗീതത്തിലും നേട്ടം. സ്വകാര്യസ്ഥാപനത്തിൽ തന്ത്രപരമായി പ്രശ്‌നങ്ങൾ പരിഹരിക്കും. മേലുദ്യോഗസ്ഥനുമായുള്ള അടുപ്പം ദൃഢമാകും. കലാരംഗത്ത്‌ ഉന്നത പദവി അലങ്കരിക്കുന്നതിന്‌ യോഗം. കുടുംബാംഗത്തിന്‌ മംഗല്യഭാഗ്യം കാണുന്നു. മറ്റുസ്ഥാപനങ്ങളുടെ ഓഹരി സ്വന്തമാക്കും. ഔദ്യോഗികതലത്തിൽ കടുത്ത തീരുമാനമെടുക്കും. പ്രണയവിവാഹം നടക്കുന്നതിന്‌ ഏതറ്റം വരെയും പോകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ രംഗത്ത് മാറ്റമുണ്ടാകും. കുടുംബത്തിൽ പുരോഗതി കൈവരും. പങ്ക് കച്ചവടത്തില്‍ പുനരാലോചന നടത്തും. ഊഹക്കച്ചവടത്തിൽ സൂക്ഷ്മത പ്രദർശിപ്പിക്കും.ദൈവാധീനം, ശത്രുനാശം എന്നിവയുണ്ടാകും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവുമൂലം പ്രശ്നമുണ്ടാകും, പരിചാരകർ നന്നായി ശൂശ്രൂഷിക്കും. സ്ത്രീകൾ കാരണം ചില ഉപദ്രവങ്ങളുണ്ടാകും. അധികാരകേന്ദ്രത്തില്‍ സ്വാധീനം നേടും. മരാമത്ത് മേഖലയില്‍ കഴിവുള്ളവരെ അംഗീകരിക്കും. വിദേശവസ്തുക്കളുടെ കച്ചവടം മെച്ചപ്പെടും. ഒറ്റ തവണയില്‍ വായ്പ കുടിശ്ശിക അടച്ച് തീര്‍ക്കും. സ്വന്തക്കാർ കല്യാണാലോചന കൊണ്ടുവരും . വിദേശത്ത് നല്ല ജോലിക്ക് ഭാഗ്യമുണ്ടാകും. സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രത്യേക പദവി ലഭിക്കും. വാഹനയോഗം. ഇന്റര്‍വ്യൂവില്‍ തൊഴില്‍ ഭാഗ്യം. ഭവനനിര്‍മ്മാണം വേഗതയിൽ പൂര്‍ത്തിയാക്കും. സ്ഥാനപ്രാപ്തി, കാര്യജയം, സൗഭാഗ്യം, ഉത്സാഹം തുടങ്ങിയ ഗുണഫലങ്ങളുമുണ്ടാകും, ഉദ്യോഗസ്ഥരുമായുള്ള തർക്കങ്ങള്‍ അവസാനിപ്പിക്കും. വസ്തു കൈമാറ്റത്തില്‍ നേട്ടം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഔദ്യോഗിക രംഗത്ത് നിന്ന് ശുഭവാര്‍ത്ത കേള്‍ക്കും. ധനസമ്പാദന മാര്‍ഗ്ഗങ്ങള്‍ക്ക് പുരോഗതി. മാദ്ധ്യമരംഗത്ത് അവാര്‍ഡ്. ദൂരദേശത്ത് നിന്നും സന്ദർശനത്തിന് ക്ഷണം. ഗൃഹപരമായ സംഗതികളില്‍ ഭാഗ്യദേവതയുടെ കടാക്ഷം. ഏജന്‍സി ഇടപാടില്‍ നേട്ടം. സര്‍ക്കാരിന്റെ ചില പദ്ധതികളുടെ ചുക്കാന്‍ പിടിക്കും. കലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്.സാമ്പത്തിക നില മെച്ചപ്പെടും. ചില ശത്രുക്കൾ മിത്രങ്ങളാകും, പുതിയ ചില ശത്രുക്കളുണ്ടാകും, ദാമ്പത്യ ജീവിതത്തിൽ ക്ലേശാനുഭവങ്ങൾ കാണുന്നു. സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസം, കാര്യനാശം, രോഗാരിഷ്ടത, ഗൃഹത്തിൽ നിന്ന് അകന്നു നിൽക്കേണ്ടി വരും. മികച്ച സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ഭാഗ്യം. സന്താനങ്ങള്‍ക്ക് വേണ്ടി ഐശ്വര്യമുള്ള ഗൃഹം വിലയ്ക്ക് വാങ്ങും. വിനോദ സഞ്ചാര മേഖലയില്‍ നല്ല സമയം. തീവ്ര പ്രണയത്തിന് സാക്ഷാത്കാരം. നറുക്കെടുപ്പില്‍ മികച്ച സമ്മാനം ലഭിക്കും. വാശിയേറിയ മത്സരത്തില്‍ എതിരാളിയെ തറപറ്റിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചില സുപ്രധാന കാര്യങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടിവരും. ബന്ധക്കളുമായി നല്ല ബന്ധം പുനഃ സ്ഥാപിക്കും. ധൈര്യം, ആത്മവിശ്വാസം, ഊർജ്ജസ്വലത എന്നിവയുണ്ടാകും. കലഹ പ്രവണത പ്രകടിപ്പിക്കും. ധനലാഭം പ്രതീക്ഷിക്കാം, ശത്രുപീഢയുണ്ടാകാതെ ശ്രദ്ധിക്കുക. പുത്രലാഭം, സന്തുഷ്ടി, ഗൃഹോപകരണ ലാഭം എന്നിവയുണ്ടാകും. ഉദ്ദിഷ്ടകാര്യ സാദ്ധ്യത കാണുന്നു. ധനവരവ് വര്‍ദ്ധിക്കും. കരാർ മേഖലയില്‍ നല്ലസമയം. വിദേശത്ത് കഴിയുന്നവർക്ക് വലിയ നേട്ടമുണ്ടാക്കും. ആരോഗ്യമേഖലയിലെ സംഭാവനകള്‍ക്ക് ബഹുമതി ലഭിക്കും. അധികാരം നിലനിറുത്തിന്നതിന് ചരടുവലിക്കും. സന്താനത്തിന് മികച്ച സ്ഥാപനത്തില്‍ നിന്നും ക്ഷണം. ഔദ്യോഗിക വാഹനത്തിന് മാറ്റമുണ്ടാകും. സിനിമയിൽ തിരക്ക് കൂടും. മെഡിസിന്‍ രംഗത്ത് പ്രശസ്തി. ഊഹക്കച്ചവടത്തിൽ നേട്ടം. പൊതുരംഗത്ത് ആത്മസംയമനം പാലിക്കണം. കോടതിവിധിആശ്വാസകരമാകും. പ്രണയവിവാഹത്തിന് യോഗം. തൊഴില്‍സ്ഥലത്തെ തര്‍ക്കങ്ങള്‍ അതിര്‍വരമ്പ് കടക്കാതെ ശ്രദ്ധിക്കണം. മികച്ച സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ചര്‍ച്ച നടത്തും. സ്വദേശത്ത് പുതിയ വാസസ്ഥലം സ്വന്തമാക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. സർക്കാർ കാര്യങ്ങളിൽ വിജയം. സര്‍ക്കാര്‍ ജോലിക്ക് നിയമന ഉത്തരവിന് യോഗം. ഭാഗ്യം പിന്തുണയ്ക്കും. അപകടകരമായ സൗഹൃദത്തിന്റെ പ്രതികൂല സ്വാധീനം ദേഷകരമാകാം. കര്‍മ്മഗതിയില്‍ സ്ഥായിയായ മാറ്റം വരും. മംഗല്യഭാഗ്യം കാണുന്നു. വ്യാപാര സ്ഥാപനത്തിന് പുരോഗതിയുണ്ടാകും. ഭവനവായ്പ കുടിശ്ശിക തീര്‍ക്കും. ബിസിനസ് രംഗത്ത് ധനവരവ് കൂടും. വസ്തു മറിച്ച് വില്‍ക്കുന്നതിന് അനുകൂല സമയം. കോടതിക്കാര്യങ്ങളില്‍ അന്തിമവിജയം. ഗൃഹം മാറുന്ന കാര്യത്തിൽ വീണ്ടുവിചാരം നടത്തും. സ്ഥാപിത താത്പര്യക്കാരെ ഒഴിവാക്കും. ചികിത്സാരീതികളില്‍ മാറ്റം വരുത്തും. സന്താനത്തിന് ദൂരദേശവാസ യോഗം. കാര്‍ഷിക വരുമാനം വര്‍ദ്ധിക്കും. പൊതുമേഖല സ്ഥാപനത്തിൽ പുതിയ പദവി. കലാരംഗത്ത് വിശിഷ്ട പുരസ്‌കാരങ്ങള്‍ക്ക് യോഗം. ശത്രുപീഢ, വ്യസനം, കുടുംബബന്ധങ്ങളിൽ അകൽച്ച, സുഹൃത്തുക്കളിൽ നിന്ന് പ്രതികൂലാനുഭവം എന്നിവയുണ്ടാകാം, അനാവശ്യ ചെലവുകൾക്കിടവരും. വിദേശയാത്രയ്ക്ക് അനുകൂല അവസരം സംജാതമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആദരവും പ്രശസ്തിയും കൈവരും. സഹാനുഭൂതിയും ബഹുമാനവും നേടിയെടുക്കും. ഏർപ്പെടുന്ന എല്ലാ തൊഴിലുകളിലൂടെയും ധനം, ഭാഗ്യം, അഭിവൃദ്ധി എന്നിവയുണ്ടാകും. ഓഹരി വിപണിയിൽ അസാധാരണ നീക്കം നടത്തും. സര്‍ക്കാര്‍ ജോലിക്ക് യോഗമുണ്ട്. വ്യവസായ വകുപ്പില്‍ ഉദ്യോഗക്കയറ്റം. ഇഷ്ടക്കാരുമായി ഉല്ലാസ യാത്ര നടത്തും. വിവാഹക്കാര്യത്തിലുള്ള അനിശ്ചിതത്വം മാറ്റിയെടുക്കും. ദൃശ്യ മാദ്ധ്യമരംഗത്ത് വേറിട്ട പ്രകടനം കാഴ്ചവയ്ക്കും. സ്വദേശത്ത് ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. ബിസിനസ് കൂടിക്കാഴ്ചകള്‍ ഗുണകരമാകും. മേന്മയുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് ബന്ധുക്കള്‍ സഹായിക്കും. കലാരംഗത്ത് ശക്തമായ തിരിച്ചുവരവ് നടത്തും. ധനകാര്യ സ്ഥാപനത്തിലെ ബാദ്ധ്യതകള്‍ തീര്‍ക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് ഗുണകരമായ സമീപനമുണ്ടാകും. അര്‍ഹതപ്പെട്ട അംഗീകാരം വൈകിയെങ്കിലും ലഭിക്കും. നിർമ്മാണ വിദ്യയിൽ ദൂരദേശത്ത് ഉപരിപഠനം നടത്തും. നല്ല കുടുംബാന്തരീക്ഷത്തില്‍ നിന്നും പുതിയ ഊര്‍ജ്ജം കൈവരും. വാഹനം സ്വന്തമാക്കുന്നതിന് ശ്രമിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ രംഗത്ത്‌ അപ്രതീക്ഷിതനേട്ടം. ഇടപാടുകളിൽ ധനവരവ്‌ കൂടും. സ്വദേശത്ത്‌ മികച്ച സംരംഭങ്ങൾക്ക്‌ മുൻകൈയെടുക്കും. ശത്രുക്കളുടെ മേൽ വിജയവും ഭൗതികകാര്യങ്ങളിൽ നേട്ടങ്ങളും കാണുന്നു. ഗൂഢവിദ്യകൾ പഠിക്കാൻ അവസരം ഉണ്ടാകും.സുഹൃദ്ബന്ധങ്ങളിൽ നിന്നും ചതി പറ്റാതെ നോക്കണം.വിവാഹകാര്യത്തിലുള്ള അനിശ്ചിതത്വം പരിഹരിക്കും. ആദായ നികുതിവകുപ്പിൽ ഉദ്യോഗക്കയറ്റം. പൊതുരംഗത്ത്‌ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ സമർത്ഥമായ രീതിയിൽ ഇടപെടും. ഓഹരി മാർക്കറ്റിൽ നേട്ടം. ബിസിനസ്‌ സ്ഥാപനത്തിന്‌ ഐശ്വര്യമുണ്ടാകും. കൂട്ടുകച്ചവടം മെച്ചപ്പെടുത്തുന്നതിന്‌ അനുകൂലസമയം. ബന്ധുക്കളിൽ ചിലർ ശത്രുക്കളായി മാറും. അർത്ഥലാഭത്തിനിടവരും. കുടുംബകോടതിയിൽ നിന്നും നീതി ലഭിക്കും. ബിസിനസ്സ്‌ ചുമതലകൾ അടുത്ത തലമുറയിലേക്ക്‌ കൈമാറുന്നതിന്‌ വേണ്ട ഒരുക്കം നടത്തും. കലാ മേഖലകളിൽ തിരക്ക്‌ വർദ്ധിക്കും. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും, സുഖാനുഭവങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക്‌ പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അനുകൂലസമയം. ഐശ്വര്യമുണ്ടാകും. രോഗദുരിതങ്ങൾ അവസാനിക്കും. കർമ്മങ്ങൾ ഫലപ്രാപ്തിയിലെത്തും. ശത്രുനാശം, ധനലാഭം, കളത്രസുഖം, സ്വർണ്ണ നിക്ഷേപം, അഭിവൃദ്ധി എന്നിവയുണ്ടാകും.ദൂരദേശത്ത് തൊഴില്‍ പുരോഗതി. ഭൂമി രജിസ്ട്രേഷന്‍ സമയബന്ധിതമായി നടത്താന്‍ മുന്‍കൈയെടുക്കും. ഔദ്യോഗിക തല നീക്കങ്ങൾ സൂക്ഷിച്ച് നടത്തണം. കലാരംഗത്ത് അപൂര്‍വ്വനേട്ടം. ഭവനനിര്‍മ്മാണത്തിന് സഹായം. പുതിയ സംരംഭത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തും. നീണ്ടു പോയ സര്‍ക്കാര്‍ നടപടികൾ അവസാനിക്കും. സന്താനത്തിന് മേന്മയുള്ള തൊഴില്‍ മാറ്റം. ആഗ്രഹിച്ച കല്യാണാലോചന കറങ്ങിതിരിഞ്ഞ് വീണ്ടും വരും. വ്യവസായത്തിന് സഹകരണസ്ഥാപനത്തില്‍ നിന്നും പലിശ കുറഞ്ഞ വായ്പയെടുക്കും. ഭൂമി വാങ്ങുന്നതിന് അനുകൂല സമയം. കോടതി വിധി ആശ്വാസകരമാകും. കർമ്മരംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാക്കാം. ശത്രു ശല്യം, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് സാദ്ധ്യത. എന്നാൽ ദാമ്പത്യസുഖം, സ്ഥാനലബ്ധി, ഭക്ഷണസുഖം, വസ്ത്രലാഭം, ശുഭകർമ്മഫലപ്രാപ്തി, ഐശ്വര്യം തുടങ്ങിയ ഗുണാനുഭവങ്ങളുമുണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ ദേവീദാസ് | ഫോൺ: +91 8848873088

Staff Reporter