മലയാളം ഇ മാഗസിൻ.കോം

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1195 മേടമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഭാവിയെപ്പറ്റിയുള്ള ആശങ്കകളും വ്യാകുലതയും കാരണം മാനസിക അസ്വസ്ഥത ഉണ്ടാകും. ചലച്ചിത്ര രംഗത്ത് സജീവമാകാൻ താമസം വരും. വിദേശത്ത് പിടിച്ചു നില്‍ക്കുന്നതിന് സഹായം ലഭിക്കും. ഭാര്യ, ഭർത്തൃ സുഖവും മൃഷ്ടാന്നലാഭവുമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചമാക്കുന്നതിന് ധീരമായ നടപടികള്‍ സ്വീകരിക്കും. സ്വകാര്യസ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരോട് വിട്ടുവീഴ്ച ചെയ്യും. അമിതബുദ്ധിമാന്മാരായ സുഹൃത്തുക്കളിലും പരിചയക്കാരിലും ബന്ധുക്കളിലും വലിയ വിശ്വാസം അർപ്പിക്കാതിരിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യങ്ങൾക്ക് പരാജയം, ഇടപാടുകളിൽ അമാന്തവും പ്രയാസവും വർദ്ധിക്കും. സന്തോഷക്കുറവുണ്ടാകും. പല തരത്തിൽ ലഭിച്ചു കൊണ്ടിരുന്ന ധനലാഭം നിലയ്ക്കും.സര്‍ക്കാര്‍ ജോലിക്കുള്ള കാത്തിരിപ്പ് നീളും. വിശിഷ്ട സേവനത്തിന് അനുമോദനം ലഭിക്കും. കുടുംബ വസ്തുത്തര്‍ക്കം രമ്യമായി പരിഹരിക്കും. സിനിമരംഗത്ത് അനിശ്ചിതത്വം തുടരും. പ്രണയ ബന്ധം സഫലമാക്കുന്നതിന് വാശിയോടുകൂടി യത്നിക്കും. മാസം പകുതി പിന്നിടുമ്പോൾ അപ്രതീക്ഷിതമായി ഒരു നേട്ടമുണ്ടാകും

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പനി, മുറിവുകൾ എന്നിവയുണ്ടാകും. മാനസിക സംതൃപ്തിയും സ്വത്ത് സമ്പാദനവും സഫലമാകും. തൊഴില്‍ സ്ഥലത്തുള്ള ഒറ്റപ്പെടലില്‍ നിന്നും കരകയറും. ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തനം ശക്തമാക്കുവാൻ ശ്രമിക്കും. സന്താനത്തിന് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രമോഷന്‍. വിനോദസഞ്ചാര മേഖലയില്‍ തളർച്ച. സാമൂഹിക പ്രവര്‍ത്തനമേഖലയില്‍ അവാര്‍ഡ്. കളത്ര വിരഹം മാറും. ഐ ടി രംഗത്ത് സാമ്പത്തിക നേട്ടം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കർമ്മങ്ങൾക്ക് ഫലസിദ്ധിയുണ്ടാകും. സന്താനത്തിന് മികച്ച ജോലിക്ക് സാദ്ധ്യത തെളിയും. വിവാദങ്ങളില്‍ ചെന്ന് ചാടരുത്. തൊഴില്‍ സ്ഥലത്ത് തമാശക്ക് തുടങ്ങിയ ആദ്യാനുരാഗം കാര്യമാകും. നീതിബോധത്തിലൂടെ ആദരണീയത നേടും. ജീവിതവിജയം കരസ്ഥമാക്കും. ഗൃഹത്തിൽ സന്തുഷ്ടിയും വരുമാന വർദ്ധനവുമുണ്ടാകും. സ്വകാര്യവാഹനം മുഖേനയുള്ള ആദായം തടസപ്പെടും. ധനകാര്യസ്ഥാപനത്തില്‍ നിന്നും സ്ഥാനചലനം. ഗൃഹമാറ്റത്തിന് ധൃതി കൂട്ടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിനോദ യാത്രയ്ക്കുള്ള പരിശ്രമങ്ങൾ തടസപ്പെടും. വ്യവഹാരങ്ങളിൽ താൽക്കാലിക വിജയമുണ്ടാകും. ശത്രുക്കളോട് ഒരു വിട്ടുവീഴ്ചയും കാട്ടില്ല. പുതിയ ജോലിക്കുള്ള നിയമന ഉത്തരവിന് കാത്തിരിപ്പ് തുടരും. ഉള്ളതു കൊണ്ട് ഓണം പോലെ ജീവിക്കും. സ്വകാര്യസ്ഥാപനത്തില്‍ അഴിച്ചു പണിക്കുള്ള രൂപ രേഖ തയ്യാറാക്കും. ആദായകരമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് വേണ്ട മൂലധനം സ്വരൂപിക്കും. മാതൃ സഹായത്തോടെ വീട്ടുകാര്യങ്ങൾ നേരെയാക്കും. മേന്മയുള്ള കരാർ ഇടപാട് സ്വന്തമാക്കാൻ ശ്രമിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വസ്തു വാങ്ങുന്നതിന് വേണ്ട നീക്കങ്ങൾ നടത്തും. സഹപ്രവർത്തകർ, പങ്കാളികൾ എന്നിവരിൽ നിന്ന് നേട്ടമുണ്ടാകും. വിവാഹത്തിൽ നിന്ന് നേട്ടവും മാനസിക സംതൃപ്തിയും അനുഭവിക്കും. അടുത്തബന്ധുക്കളുടെ വിയോഗം ഉണ്ടാകും. ബന്ധുക്കളുമായുളള പൊരുത്തക്കേട് ശക്തമാകും. സുപ്രധാന പദവിക്ക് യോഗം. തൊഴില്‍ സ്ഥലത്ത് സംഘടന പ്രവര്‍ത്തനം ശക്തമാക്കും. ദൂരദേശത്ത് ശ്രമകരമായ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കും. മേലുദ്യോഗ പദവിക്കു തടസം വരാതെ ശ്രദ്ധിക്കണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗം തേടും. മേലധികാരികളിൽ നിന്നും അനുകൂല സമീപനമുണ്ടാകും. സഹപ്രവർത്തകർ ബിസിനസ് പങ്കാളികൾ എന്നിവരിൽ നിന്ന് നേട്ടം ഉണ്ടാകും. ഊഹക്കച്ചവടത്തിൽ എടുത്തുചാട്ടം നടത്തിയാൽ അപകടമാണ്. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കാതെ ശ്രദ്ധിക്കണം. പ്രണയസാഫല്യം ഉണ്ടാകും. പൈതൃകമായി ലഭിച്ച ബിസിനസ് മേഖല മെച്ചപ്പെടുത്താൻ ഭാവിയിൽ കഠിനാദ്ധ്വാനം വേണ്ടി വരും. തര്‍ക്കവിഷയങ്ങള്‍ മാന്യമായി പരിഹരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കൂട്ടുകച്ചവടത്തിലുള്ള അഭിപ്രായ ഭിന്നത മാറ്റിയെടുക്കും. സന്താനത്തിന്റെ ചിരകാല മോഹം സഫലമാകുന്നതിന് യോഗം. ദൂരദേശത്ത് പുത്തന്‍ ധനാഗമ മാര്‍ഗ്ഗങ്ങള്‍ വന്നുചേരും. കമ്പനിക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കേണ്ടിവരും. പൊതുരംഗത്ത് തകര്‍പ്പന്‍ പ്രകടനങ്ങളുമായി മുന്നോട്ടുപോകും. നഷ്ടപ്പെട്ടത് കഠിനാദ്ധ്വാനത്തിലൂടെ വീണ്ടെടുക്കാൻ സാധിക്കും. പ്രണയം വീണ്ടും സജീവമാകും. എത്ര വിട്ടുവീഴ്ച ചെയ്താലും കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാത്തത് വിഷമിപ്പിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്വന്തം സ്ഥാപനത്തില്‍ ശുദ്ധികലശം. തൊഴില്‍ സ്ഥലത്ത് തന്ത്രപരമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. മേന്മയുള്ള പദ്ധതികള്‍ ലഭിക്കാൻ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. ഉന്നത ഉദ്യോഗസ്ഥരുമായി തർക്കം, ധനസമ്പാദനം എന്നിവയ്ക്ക് സാധ്യത കാണുന്നു. സന്താനത്തിന് മേന്മയുള്ള വിവാഹബന്ധം. സര്‍ക്കാര്‍ തല പദവിക്ക് തടസം. വാണിജ്യവകുപ്പില്‍ ഇളവുകള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തും. ആരും സഹായത്തിനില്ലാത്ത അവസ്ഥ അവരെ വിഷമിപ്പിക്കും. ഭർത്താവിൽ നിന്നും നല്ല അനുഭവങ്ങളുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സ്വത്തിന് യോഗം. മനസ് വല്ലാതെ കലുഷിതമാകും. ഉയർന്ന ഉദ്യോഗസ്ഥരുമായി പൊരുത്തക്കേട് അനുഭവപ്പെടും. ഗൃഹമാറ്റത്തിന് സാമ്പത്തിക സഹായം. ഔദ്യോഗിക അംഗീകാരത്തിന് യോഗം. വാഹനം മാറ്റി വാങ്ങണമെന്ന ആഗ്രഹം തൽക്കാലം ഉപേക്ഷിക്കും. ദൂരദേശത്ത് ധന സമ്പാദന യോഗം. പൊതുരംഗത്ത് ശക്തമായ തിരിച്ചുവരവ്. ധനകാര്യ സ്ഥാപനത്തില്‍ നിന്നും പുതിയ വായ്പയ്ക്ക് ശ്രമിക്കും. കരാര്‍ രംഗത്തെ മത്സരം ഒഴിവാക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരുമാന വർദ്ധനവ് ഉണ്ടാകും. ആരോഗ്യം തൃപ്തികരമാകും. വിദേശത്ത് സന്താനത്തിന്റെ കൂടെ താമസിക്കാൻ പോകാനുള്ള തീരുമാനം മാറ്റും. പുത്തന്‍ സംരംഭത്തിന്റെ രൂപരേഖയില്‍ ഗുണകരമായ മാറ്റം വരുത്തുന്നതിന് സമര്‍ത്ഥനായ വ്യക്തിയുടെ സഹായം. സ്ഥാപനത്തോടു ചേര്‍ന്നുള്ള സ്ഥലം സ്വന്തമാക്കുന്നതിന് വായ്പയെടുക്കാൻ തീരുമാനിക്കും. തൊഴിൽ സ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ സാഹചര്യം സംജാതമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സംസാരനിയന്ത്രണം ആവശ്യമാണ്. പുത്തന്‍ വാഹനം വാങ്ങാനെടുത്ത തീരുമാനം ഉപേക്ഷിക്കും. വിവരസാങ്കേതിക മേഖലകളില്‍ പ്രവർത്തിക്കുന്നവർക്ക് അടിയന്തര സ്വഭാവമുള്ള ചില ജോലികൾ ഏറ്റെടുക്കേണ്ടിവരും. ബന്ധുജനങ്ങളുമായി അസ്വാരസ്യമുണ്ടാകും.സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ആനുകൂല്യം. വസ്തു വില്‍പ്പന നീക്കം തടസപ്പെടും. കുടുംബത്തിൽ മംഗളകർമ്മം മാറ്റിവയ്ക്കും.ധനകാര്യസ്ഥാപനത്തിൽ കഠിനാദ്ധ്യാനം വേണ്ടി വരും. വളര്‍ത്തു മൃഗങ്ങള്‍ മുഖേന ആദായം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷാചാര്യൻ ദേവീദാസ് | ഫോൺ: +91 8848873088

Avatar

Staff Reporter