നിങ്ങളുടെ ഇന്ന്: 31.01.2019 (1194 മകരം 17 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവരുമായി ഉള്ള ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. വൈകാരികമായി പ്രതികരിക്കുന്നത് ഗുണം ചെയ്യില്ല.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യം, തൊഴില്‍ ഉന്നതി, സാമ്പത്തിക നേട്ടം മുതലായവ വരാവുന്ന ദിനമാണ്. കുടുംബ സ്വസ്തതയുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പല കാര്യങ്ങളിലും വിചാരിച്ചതിലും അധികം ഗുണവും ആനുകൂല്യങ്ങളും ഉണ്ടാകും. മാതാവില്‍ നിന്നും ബന്ധു ജനങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കാന്‍ ഇടയുണ്ട്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാ ദുരിതം, അലച്ചില്‍ മുതലായവ വരാവുന്ന ദിനമാണ്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യലാഭം, ദാമ്പത്യ സൌഖ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിഷമിക്കും. സഹപ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ ഇടയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അംഗീകാരവും ആനുകൂല്യങ്ങളും വര്‍ധിക്കും. ശ്രമകരമായ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതില്‍ അഭിനന്ദനത്തിനു പാത്രമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വാക്കുകള്‍ തെറ്റിധരിക്കപ്പെടുന്നത് മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സുഹൃത്ത് ജനങ്ങളില്‍ നിന്നും സഹായവും ബന്ധു ജനങ്ങളില്‍ നിന്നും സഹകരണവും വേണ്ട വിധം ലഭിക്കും. യാത്രകള്‍ വിജയകരമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ ലാഭം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനമാണ്. സമയം സുഖകരമായി ചിലവഴിക്കുവാന്‍ കഴിയും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത ചിലവ് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുള്ള ദിവസമാണ്. അധിക ജോലി ഭാരം മൂലം മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406