മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 30 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.06.2020 (1195 ഇടവം 16 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
നിരര്‍ത്ഥകമായ കാര്യങ്ങള്‍ ഓര്‍ത്ത് അനാവശ്യ മനോവ്യാകുലതയുണ്ടാക്കും. വേണ്ടത്ര ആലോചനയില്ലാത്ത പ്രവൃത്തികള്‍ ദോഷകരമാകും

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക നഷ്ടം ഒഴിവാകും. ചില ആളുകളുടെ അസാന്നിധ്യം മനോവിഷമത്തിനു കാരണമായേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വലിയ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രതീക്ഷിച്ച വിധത്തില്‍ കാര്യങ്ങള്‍ മുന്നേറുവാന്‍ പ്രയാസമാകും. അല്പം ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിന്തിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ കഴിയും. മനസ്സിന് ക്ലേശം ഉണ്ടാക്കിയിരുന്ന കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യപരാജയവും അനാരോഗ്യവും അധിക ചിലവും വരാവുന്ന ദിവസമാണ്. എന്നാല്‍ അപ്രതീക്ഷിത ധന ലാഭത്തിനും സാധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനുഭവഗുണവും തൊഴില്‍ നേട്ടവും അംഗീകാരവും വരാവുന്ന ദിനമാണ്. അപ്രതീക്ഷിത കോണുകളില്‍ നിന്നും ശുഭകരമായ നീക്കങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
വ്യാപാര ലാഭം വര്‍ദ്ധിക്കുവാനും തൊഴില്‍ നേട്ടം ഉണ്ടാകുവാനും സാധ്യത ഉള്ള ദിവസമാണ്. പ്രവര്‍ത്തനങ്ങള്‍ എല്ലാം അംഗീകരിക്കപ്പെടുന്നതില്‍ ചാരിതാര്‍ഥ്യം തോന്നും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷിച്ച രീതിയിലും മാര്‍ഗ്ഗത്തിലും കാര്യങ്ങള്‍ മുന്നേറാന്‍ പ്രയാസമാണ്. ധനപരമായ വിഷയങ്ങളില്‍ അത്യധികം കരുതല്‍ പുലര്‍ത്തണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാം. എതിര്‍പ്പുകള്‍ കുറഞ്ഞു വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും. കര്‍മ്മ രംഗത്ത് ധന നേട്ടവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എല്ലാ കാര്യങ്ങളിലും അനുകൂല സാഹചര്യം അനുഭവത്തില്‍ വരും. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ അനുകൂലമായി വന്നു ഭവിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter