മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 30 ജനുവരി 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.01.2019 (1194 മകരം 16 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ വൈഷമ്യം, അബദ്ധം, ചിന്താക്കുഴപ്പം എന്നിവയ്ക്ക് സാധ്യത. ഗൗരവമേറിയ കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടണം. ധനപരമായി നന്ന്.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യലാഭം,കുടുംബസുഖം,അംഗീകാരലബ്ധി, ധന നേട്ടം എന്നിവയ്ക്ക് യോഗമുള്ള ദിവസം. മന സന്തോഷത്തിനു കാരണമാകുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മന സന്തോഷം, കാര്യ ലാഭം, തൊഴില്‍ വിജയം എന്നിവ ഉണ്ടാകും. സാമ്പത്തികമായും കുടുംബപരമായും ദിവസം അനുകൂലമായിരിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യാത്രാദുരിതം, അലച്ചില്‍, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവ വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയാല്‍ ഗുണകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അസാധ്യമെന്നു തോന്നിയ കാര്യങ്ങള്‍ പോലും അനുകൂലമായി വരും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കര്‍മങ്ങള്‍ക്ക് തുടക്കത്തില്‍ വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു. ആരോഗ്യം മെച്ചപ്പെടും.

\"\"

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണം. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാന ഭാരം, ഉത്തര വാദിത്തം എന്നിവ വര്‍ധിക്കും. ആശയ വിനിമയത്തില്‍ അപാകതകള്‍ വരാതെ നോക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യസാധ്യം, ശത്രുജയം, തൊഴില്‍ ലാഭം. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യനേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രശ്ന പരിഹാരത്തിന് അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാന കാര്യങ്ങളില്‍ കരുതലോടെ ഇടപെടുക. മറ്റുള്ളവര്‍ നമ്മള്‍ ചിന്തിക്കുന്നതു പോലെ അനുകൂലമായി പ്രതികരിക്കണമെന്നില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter