മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 30 ഡിസംബർ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.12.2018 (1194 ധനു 15 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉന്നത വ്യക്തികളുമായി ഇടപെടാനും സൗഹൃദം പുലര്‍ത്താനും അവസരം ലഭിക്കും.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പലകാര്യങ്ങളിലും പൂര്‍ണ്ണമായും ആത്മവിശ്വസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. അലസത വെടിഞ്ഞാല്‍ പ്രവൃത്തിഗുണം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തികച്ചും സാധാരണമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം. കുടുംബപരമായി ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സുഖകരമായ അനുഭവങ്ങള്‍ ഈ ദിവസത്തില്‍ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ എല്ലാം അനുകൂലവും ഭാഗ്യ ദായകവും ആയി ഭവിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വഴക്കുകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ബോധപൂര്‍വം ഒഴിഞ്ഞു നില്‍ക്കുക. പണം കടം നല്‍കിയാല്‍ തിരികെ ലഭിക്കാന്‍ പ്രയാസമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രതീക്ഷാ നിര്‍ഭരമായ ദിവസമായിരിക്കും. അപ്രതീക്ഷിത അവസരങ്ങളും ആനുകൂല്യവും തേടി വന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അകാരണ ചിന്തകളാല്‍ മനസ്സ് കലുഷമാകാവുന്ന ദിനമാണ്. ഈശ്വര ചിന്തയോടെയും ആത്മ വിശ്വാസത്തോടെയും കാര്യങ്ങളെ സമീപിക്കുക.

\"\"

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അംഗീകാരവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. എല്ലാ കാര്യങ്ങളെയും ശുഭ ചിന്താഗതിയോടെ സമീപിക്കുവാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കുന്നതില്‍ സന്തോഷം തോന്നും. ഉല്ലാസ അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും പ്രതീക്ഷിക്കാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അബദ്ധങ്ങള്‍ പിണയാവുന്ന ദിനമാകയാല്‍ പ്രധാന കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുക. ധന വൈഷമ്യം വരാവുന്നതിനാല്‍ ചിലവ് നിയന്ത്രിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ക്ഷമയും സഹിഷ്ണുതയും പുലര്‍ത്തുക. അവസരങ്ങള്‍ ഇങ്ങോട്ടു തേടി വരുന്ന ദിവസമല്ല. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിലിലും വ്യാപാരത്തിലും നേട്ടങ്ങള്‍ വരാവുന്ന ദിനമാണ്. ദാമ്പത്യ സുഖം ഉണ്ടാകും. കമിതാക്കള്‍ക്ക് പ്രണയ സാഫല്യം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Staff Reporter