മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 29 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.05.2020 (1195 ഇടവം 15 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അമിത അധ്വാനവും ശാരീരിക ക്ലേശവും വരാന്‍ ഇടയുള്ള ദിവസമാണ്. വളരെ ശ്രദ്ധയോടെ മാത്രം പ്രധാന കര്‍തവ്യങ്ങള്‍ നിറവേറ്റുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അകാരണ മന ക്ലേശത്തിനും അനാവശ്യ മന സമ്മര്‍ദത്തിനും ഇടയുള്ള ദിവസമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതില്‍ വിഷമം തോന്നാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മാനസിക ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. കുടുംബപരമായും സാമ്പത്തികമായും നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വാക്കുകള്‍ തെറ്റിധരിക്കപ്പെടുന്നത് മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സമ്മര്‍ദം കുറയും. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരില്‍ നിന്നും സഹായകരമായ സമീപനങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. ചിലവുകള്‍ വിചാരിച്ചതിലും വര്‍ധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആത്മവിശ്വാസവും ശുഭ ചിന്തകളും വര്‍ധിക്കും. തൊഴില്‍ രംഗത്തും കുടുംബത്തിലും ഒരുപോലെ ഗുണാനുഭവങ്ങള്‍ വരും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മാനസിക ഉല്ലാസം ലഭിക്കുന്നതായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത ചിലവ് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുള്ള ദിവസമാണ്. അധിക ജോലി ഭാരം മൂലം മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്.\

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭ്യമാകും. സാമ്പത്തിക കാര്യങ്ങളില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസമാധാനവും ആത്മവിശ്വാസവും വര്‍ദ്ധിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അംഗീകാരവും പ്രതിഫലവും ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായും കുടുംബപരമായും മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉല്ലാസകരമായ രീതിയില്‍ ഒഴിവ് സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter