മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 29 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.06.2020 (1195 മിഥുനം 15 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സഹോദരങ്ങളുമായി പിണങ്ങാനിടവരും. അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക്‌ സാദ്ധ്യത. അമിതമായി ആരേയും വിശ്വസിക്കരുത്‌. അനാവശ്യമായ എടുത്തുചാട്ടം അരുത്‌.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത്‌ അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കൈവശമുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടാതെ സൂക്ഷിക്കുക. വാഹന സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക്‌ സാധ്യത. കലാരംഗത്തുള്ളവര്‍ക്ക്‌ ഉത്തമ ദിവസം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. വിദേശത്തു നിന്ന്‌ പല സഹായങ്ങള്‍ക്കും സാധ്യത. കുടുംബത്തില്‍ ഐശ്വര്യം കളിയാടും. സന്താനങ്ങളാല്‍ സന്തോഷം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉദ്യോഗത്തില്‍ മെച്ചം. ഉന്നതാധികാരികളില്‍ നിന്ന്‌ പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത. ആരോഗ്യം സൂക്ഷിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ചുറ്റുപാടുകള്‍ ഉത്തമം. പലതരത്തിലുമുള്ള അഭിപ്രായ ഭിന്നതകള്‍ ഉണ്ടാവാതെ സൂക്ഷിക്കുക. കച്ചവടത്തില്‍ കൂട്ടാളികളുമായി സഹകരിച്ചു പോകുന്നത്‌ നന്ന്‌.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യമായ ചെലവ്‌, അലച്ചില്‍ എന്നിവയുണ്ടായേക്കും. പൊതു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ പല തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവിചാരിതമായ സാമ്പത്തിക നേട്ടം. വിദ്യാസംബന്ധമായ തടസ്സംമാറും. സന്താനങ്ങളില്‍നിന്ന് ശത്രുതുല്യമായ പെരുമാറ്റം ഉണ്ടാകും. രോഗശമനം. മത്സരങ്ങളില്‍ വിജയിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. മാധ്യമരംഗത്തുള്ളവര്‍ക്ക് അംഗീകാരം. സാമ്പത്തികരംഗം മെച്ചപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യകലഹം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ വിവാദം ഉണ്ടാകും തൊഴില്‍രംഗത്ത് പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹോദരങ്ങളില്‍നിന്ന് ധനസഹായം ലഭിക്കും. കടബാദ്ധ്യത കുറയും. തൊഴില്‍രംഗത്ത് പുരോഗതി. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter