മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 29 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 29.07.2020 (1195 കർക്കിടകം 14 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കുടുംബപരമായി ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ ഇഷ്ടാനുഭവ ങ്ങള്‍, ആഗ്രഹ സാധ്യം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ സംജാതമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന രംഗത്തും കുടുംബത്തിലും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിനം. കാര്യവിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായവയും പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം തുടങ്ങിയവ വരാവുന്നതാണ്. ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുവാനും അനുഭവങ്ങള്‍ വരുവാനും സാധ്യതയുണ്ട്. കുടുംബസുഖം, അംഗീകാരം എന്നിവയ്ക്കും അവസരം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിഷമിക്കും. സഹപ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അംഗീകാരവും ആനുകൂല്യങ്ങളും വര്‍ധിക്കും. ശ്രമകരമായ ജോലികള്‍ ചെയ്തു തീര്‍ക്കുന്നതില്‍ അഭിനന്ദനത്തിനു പാത്രമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അകാരണ മന ക്ലേശത്തിനും അനാവശ്യ മന സമ്മര്‍ദത്തിനും ഇടയുള്ള ദിവസമാണ്. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭ്യമാകാത്തതില്‍ വിഷമം തോന്നാം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മാനസികമായി അടുപ്പമുള്ളവരുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലിലും കുടുംബത്തിലും ഒരുപോലെ ഗുണകരമായ അവസ്ഥ സംജാതമാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത തടസങ്ങളും ഭാഗ്യക്കുറവും അനുഭവപ്പെടാവുന്ന ദിവസമാണ്. പഠന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter