14
December, 2019
Saturday
01:53 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 നവംബർ 28 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.11.2019 (1195 വൃശ്ചികം 12 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വൈകാരികമായ തീരുമാനങ്ങള്‍ ദോഷങ്ങള്‍ വരുത്തും. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക. അംഗീകാരം ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അനാവശ്യ ചിന്തകള്‍ മൂലം മനക്ലേശം വരാന്‍ ഇടയുണ്ട്. മനസ്സിന് ത്രുപ്തിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുവാന്‍ നിര്‍ബന്ധിതമാകാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ അനുകൂലമാകും. ആഹ്ളാദം നല്‍കുന്ന കൂടിച്ചേരലുകള്‍ പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഉന്നത വ്യക്തികളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. കുടുംബപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നന്മ തിന്മകള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നേക്കാം. ഒന്നിലധികം കാര്യങ്ങളില്‍ ഒരേസമയം വ്യാപരിക്കേണ്ട സാഹചര്യം വിഷമകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പലകാര്യങ്ങളിലും അപ്രതീക്ഷിത ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. ചിട്ടയോടെ അധ്വാനിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം. കുടുംബപരവും തൊഴില്‍ സംബന്ധ വുമായ കാര്യങ്ങളില്‍ ഒരുപോലെ ശോഭിക്കുവാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രധാന ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ദിവസം അനുയോജ്യമല്ല. കൂടുതല്‍ നഷ്ടസാധ്യതയുള്ള ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനനേട്ടം, വ്യാപാരലാഭം മുതലായവ പ്രതീക്ഷിക്കാം. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പല പ്രധാന ഉത്തരവാദിത്ത ങ്ങള്‍ക്കും സമയം മതിയാകാതെ വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനും അനുഭവങ്ങള്‍ വരുവാനും യോഗമുള്ള ദിവസമാണ്. ധനപരമായി ദിവസം നല്ലതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. അംഗീകാരം വര്‍ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം
·
[yuzo_related]

Comments



Related Articles & Comments