മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 28 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.05.2020 (1195 ഇടവം 14 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
സാമ്പത്തിക കാര്യങ്ങളില്‍ നിശ്ചലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആശയ വിനിമയത്തില്‍ അപാകത ഉണ്ടാകാതെ നോക്കണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന ഭാരം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. വ്യാപാരത്തില്‍ ലാഭ ശതമാനം കുറഞ്ഞെന്നു വരാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടി വരാന്‍ ഇടയുള്ള ദിവസം. പല കാര്യങ്ങളിലും ഭാഗ്യം അനുഭവത്തില്‍ വരും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സംസാരത്തിലെ അപാകത മൂലം ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. കുടുംബ സുഖവും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കഴിവുകള്‍ അംഗീകരിക്കപ്പെടും. ഉത്സാഹവും പ്രവര്‍ത്തന ശേഷിയും വര്‍ധിക്കും. പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസം ആര്‍ജിക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അടുത്ത സുഹൃത്തുക്കള്‍ പോലും വൈമുഖ്യം കാണിച്ചുവെന്നു വരാം. സാമ്പത്തിക കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ക്ലേശം, അകാരണ മനക്ലേശം എന്നിവ കരുതണം. സയാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍പരമായും കുടുംബപരമായും ഉള്ള സാഹചര്യങ്ങള്‍ ഒരുപോലെ അനുകൂലമാകും. അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, മന സ്വസ്ഥത, അംഗീകാരം എന്നിവയ്ക്ക് ഇടയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ്, മന സമ്മര്‍ദംഎന്നിവയുണ്ടാകാം. സായാഹ്ന ശേഷം താരതമ്യേന മെച്ചം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter