മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 28 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.06.2020 (1195 മിഥുനം 14 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആത്മ വിശ്വാസത്തോടെ മുന്നോട്ടു പോകുക. അവസരങ്ങളും സാഹചര്യങ്ങളും അനുകൂലമാണ്. ഭാഗ്യാനുഭവങ്ങള്‍ക്കും സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
വ്യക്തി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരാതെ നോക്കണം. അധികാരികളുടെ അപ്രീതിക്കു പാത്രമാകാനും ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അമിത അധ്വാനം മൂലം ആരോഗ്യക്ലേശം ഉണ്ടായെന്നു വരാം. ചെയ്ത ജോലികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കാന്‍ ഇടയുണ്ട്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത ചിലവുകള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതക്കുറവ് മൂലം ധനനഷ്ടം വരാതെ നോക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശത്രുശല്യം, മനക്ലേശം, ആഗ്രഹ തടസ്സം മുടലായവ വരാവുന്ന ദിനം.വിവാദ സാഹചര്യങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാവുന്ന ദിവസം. കലഹങ്ങള്‍ ഒത്തു തീര്‍പ്പില്‍ എത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാനുള്ള അവസരം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ തടസം, യാത്രാ ദുരിതം മുതലായവ പ്രതീക്ഷിക്കേണ്ട ദിനമാണ്. ഉദര വൈഷമ്യം വരാതെ നോക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മുന്‍പ് ആസൂത്രണം ചെയ്ത യാത്രകളും പദ്ധതികളും മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതനാകും. തൊഴില്‍ രംഗത്ത് തടസാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നഷ്ടമായ ധനം തിരികെ ലഭിക്കാന്‍ ഇടയുണ്ട്. വായ്പ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ അനുവദിച്ചു കിട്ടും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter