മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 28 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.07.2020 (1195 കർക്കിടകം 13 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പല മേഖലകളിലും പ്രശോഭിക്കാന്‍ കഴിയുന്ന ദിനമായിരിക്കും.ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനകരമാക്കുവാന്‍ ശ്രമിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അനുകൂല അനുഭവങ്ങളും സുഖകരമായ സാഹചര്യങ്ങളും വരാവുന്ന ദിവസമാണ്. പ്രോത്സാഹനങ്ങളും അഭിനന്ദനങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അലസ മനോഭാവം മൂലം പ്രധാന ഉത്തര വാദിത്വങ്ങളില്‍ വിഷമതകള്‍ വരാതെ നോക്കണം. പ്രതീക്ഷിച്ച ധനം സമയത്ത് കയ്യില്‍ വന്നു ചേരുവാന്‍ പ്രയാസമാണ്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യസാധ്യത്തിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ കരുതല്‍ പുലര്‍ത്തണം. നിയമ സംബന്ധമായ കാര്യങ്ങളില്‍ തിരിച്ചടിക്ക് സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും. അനുകൂല മാറ്റങ്ങള്‍ക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ ക്ലേശം, അധ്വാനം എന്നിവ വരാവുന്ന ദിനമാണ്. സാമ്പത്തിക കാര്യങ്ങളില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മാനസിക സൌഖ്യവും ദൈവാധീനവും പ്രതീക്ഷിക്കാം. ഇഷ്ട ജന സമ്പര്‍ക്കത്താല്‍ ഉല്ലാസ സാഹചര്യങ്ങള്‍ സംജാതമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പലകാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതു മൂലം വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം അംഗീകരിക്കപ്പെടും. കുടുംബ സുഖം, ധന നേട്ടം എന്നിവയും പ്രതീക്ഷിക്കാവുന്ന ദിനം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഗുണകരമാകില്ല. യാത്രാക്ലേശം വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter