14
December, 2019
Saturday
12:40 PM
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 നവംബർ 27 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27 .11.2019 (1195 വൃശ്ചികം 11 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അല്പം വിഷമകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കാം. എങ്കിലും കഠിന പ്രയത്നങ്ങള്‍ വെറുതെയാവില്ല. സാമ്പത്തികമായി വലിയ തെറ്റില്ല. കുടുംബകാര്യ ങ്ങളില്‍ അല്പം അസന്തുഷ്ടി വരാന്‍ ഇടയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
എല്ലാ തരത്തിലും അനുകൂലമായ ദിവസം ആയിരിക്കും. വിരുന്നുകള്‍, സല്‍ക്കാരങ്ങള്‍ എന്നിവയ്ക്ക് അവസരം ഉണ്ടാകും. കുടുംബം സുഖപ്രദമായി തോന്നും. ഉദര വൈഷമ്യം വരാതെ നോക്കണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മന സുഖവും തൊഴില്‍ വിജയവും പ്രതീക്ഷിക്കാം. ഭയപ്പെട്ട പല പ്രതിസന്ധികളും അപകടം കൂടാതെ ഒഴിഞ്ഞു പോകും. പല വിധത്തിലും അഭിനന്ദനങ്ങള്‍ ലഭിക്കും.യാത്രകള്‍ സഫലമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രതീക്ഷിക്കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കുക പ്രയാസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ വരുമെങ്കിലും അമിത ചിലവുകള്‍ വിഷമകരമായേക്കാം. കുടുംബാനുകൂല്യം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കൂട്ടു കച്ചവടങ്ങള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കും യോജിച്ച ദിനമല്ല. ധന വിഷയ ങ്ങളില്‍ വളരെ കരുതല്‍ വേണം. യാത്രാവേളയില്‍ വിലപ്പെട്ട രേഖകളും മറ്റും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ സംഘര്‍ഷം കുറയ്ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവില്‍ നല്ല ദിവസമായിരിക്കും. ആഗ്രഹങ്ങള്‍ പലതും സാധിക്കും. കുടുംബാന്തരീക്ഷം മനോഹരമാകും. യാത്രകളില്‍ വേണ്ട കരുതലുകള്‍ എടുക്കുക. മറവി മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സ്വയം മനസ്സില്‍ ശുഭ ചിന്തയോടെ ഇരിക്കുക. അനാവശ്യ അവസരത്തില്‍ സംസാരി ക്കുന്നത് പ്രതികൂല അനുഭവങ്ങള്‍ ഉണ്ടാക്കും. യാത്രയ്ക്ക് ദിവസം അനുകൂലമല്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും. കൂടിക്കാഴ്ചകള്‍ക്ക് ദിവസം അനുകൂലമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രധാന വ്യക്തികളുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷ്മതയോടെ വേണം. വെറുതെ ഇരിക്കുന്നത് മനസ്സിനെ ദുഷിപ്പിക്കും. ചെയ്യാന്‍ ഒന്നുമില്ലെങ്കിലും ക്രിയാത്മകമായ തൊഴിലുകളില്‍ ഏര്‍പ്പെടുക. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ തുടങ്ങിയവരുമായി ഇടപെടുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നല്ല ദിവസം ആയിരിക്കും എന്നതില്‍ സംശയമില്ല. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ ഉണ്ടാകും. പുതിയ ഇടപാടുകള്‍ക്കും തുടക്കങ്ങള്‍ക്കും ദിവസം അനുകൂലമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അവസരങ്ങളും അനുകൂല സാഹചര്യങ്ങളും ധന ലാഭവും ഒത്തു ചേര്‍ന്നു വരുന്ന ദിനമാണ്. കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കുക, അത് നിങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ സന്തോഷം നല്‍കും.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2019 ഡിസംബർ 13 വെള്ളി) എങ്ങനെ എന്നറിയാം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സ്വന്തം ശ്രദ്ധക്കുറവു മൂലം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാകാതെ ശ്രദ്ധിക്കണം. ഉറപ്പുള്ള കര്‍ത്തവ്യങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതാവും ഇന്നു നല്ലത്. ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കുന്നത് നന്നായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

·
[yuzo_related]

Comments



Related Articles & Comments