മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 27 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.05.2020 (1195 ഇടവം 13 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴിലിലും സമൂഹത്തിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങളില്‍ അനുകൂലാവസ്ഥയുണ്ടാകും . ധനതടസ്സം പരിഹരിക്കപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ചിന്തിക്കുന്ന വിധത്തില്‍ തന്നെ കാര്യങ്ങള്‍ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ കഴിയും. പുതിയ ബന്ധങ്ങള്‍ ഗുണകരമായി ഭവിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹപ്രവര്‍ത്തകരുടെ പ്രതികൂല സമീപനംമൂലം തൊഴില്‍ക്ലേശം ഉണ്ടായെന്നു വരാം. ചിലവുകള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രവര്‍ത്തന നേട്ടം, കാര്യസാധ്യം, മാനസിക സുഖം എന്നിവയ്ക്ക് യോഗമുള്ള ദിനം. തടസ്സങ്ങള്‍ക്ക് പരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സഹായഗുണം, കാര്യസാധ്യം, കുടുംബനേട്ടം മുതലായവ വരാവുന്ന ദിനം. തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആകാംക്ഷകള്‍ ഉണ്ടാകാന്‍ ഇടയുള്ള ദിനമാണ്. പുതിയ സംരംഭങ്ങള്‍ക്കും നഷ്ടസാധ്യതയുള്ള ജോലികള്‍ക്കും യോജിച്ച ദിനമല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഒന്നിലധികം കാര്യങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കേണ്ടി വരുന്നത് മൂലം ശ്രദ്ധയും ഏകാഗ്രതയും കുറയാന്‍ ഇടയുണ്ട്. വലിയ ഉത്തരവാദിത്വമുല്ല ജോലികള്‍ ഏറ്റെടുക്കാന്‍ അനുയോജ്യമായ ദിവസമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യാനുഭവങ്ങളും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. പ്രണയകാര്യങ്ങള്‍ വിജയിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വന്നേക്കാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter