08
April, 2020
Wednesday
04:37 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 27 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.03.2020 (1195 മീനം 14 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കുടുംബ സുഖം, അംഗീകാരം, ഇഷ്ടാനുഭവങ്ങൾ മുതലായവ വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സുഹൃത്ത് ജനങ്ങളില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ വരാവുന്നതാണ്. ക്ഷമാഭാവം നിലനിര്‍ത്തിയാല്‍ കുടുംബ ക്ലേശങ്ങള്‍ കുറയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇന്ന് പ്രയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ ശ്രമിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ശുഭാപ്തി വിശ്വാസം നല്‍കുന്ന വാര്‍ത്തകളും അനുഭവങ്ങളും ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ വ്യാപാരിക്കാൻ അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഭാവിയെ കുറിച്ച ഉത്കണ്ഠ തോന്നുന്ന സാഹചര്യങ്ങൾ വരാം. ഗുരുതുല്യരിൽ നിന്നും പ്രോത്സാഹജനകമായ സമീപനം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വലിയ ഉത്തരവാദിത്വവും നഷ്ട സാധ്യതയും ഉള്ള കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കണം. ഭാഗ്യ പരീക്ഷണം അനുകൂലമല്ല.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
നന്മയും പ്രതീക്ഷാ നിര്‍ഭരമായ അനുഭവങ്ങളും വരാവുന്ന ദിവസമാണ്. കുടുംബപരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
തൊഴിൽ കാര്യങ്ങളിൽ പുതിയ പരീക്ഷണങ്ങൾക്ക് മുതിരും. ആശ്വാസകരവും ആത്മവിശ്വാസജനകവുമായ വാർത്തകൾ കേൾക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളും പ്രതീക്ഷിച്ച പ്രകാരം മുന്നേറാന്‍ തടസ്സങ്ങള്‍ ഉണ്ടായെന്നു വരാം. സുപ്രധാന പ്രവൃത്തികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിനമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശ്രദ്ധയും ജാഗ്രതയും കൈവിടാതെ പ്രവര്‍ത്തിക്കണം. ഇടപെടുന്നവരിൽ നിന്നും അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യസാധ്യം, അംഗീകാര ലബ്ധി, കുടുംബ സുഖം മുതലായവ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അനായാസം വിജയിപ്പിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മന സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ വേണ്ടത്ര ആലോചനയോടെയും ഈശ്വര ചിന്തയോടെയും ആകണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

Comments



Related Articles & Comments