മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂലൈ 27 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 27.07.2020 (1195 കർക്കിടകം 12 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വാഹനസംബന്ധമായ വ്യവഹാരങ്ങളിൽ പ്രതികൂല തീരുമാനം. നീതിന്യായ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഉദ്യോഗ കയറ്റം. കടം കൊടുത്ത പണം തിരികെ ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പ്രമുഖരുമായി സുഹൃദ്‌ ബന്ധം സ്ഥാപിക്കാന്‍ കഴിയും. പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. അപ്രതീക്ഷിതമായ ധനലബ്‌ധി. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. സഹോദര സഹായം ലഭ്യമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്‌. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ടെന്‍ഷന്‍, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
രാഷ്‌ട്രീയരംഗത്ത്‌ ശത്രുക്കള്‍ വര്‍ദ്ധിക്കും. പത്രപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്തി. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മാതാവിന്‌ അരിഷ്‌ടത. സഹോദരങ്ങളുമായി കലഹം ഉണ്ടാകും. കൂട്ടുവ്യാപാരത്തില്‍ നിന്നു കിട്ടാനുള്ളത്‌ ഏതുതരത്തിലെങ്കിലും വസൂലാക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കെട്ടുപിണഞ്ഞുകിടന്നിരുന്ന പല പ്രശ്‌നങ്ങളുടെയും കുരുക്കഴിച്ച്‌ കാര്യങ്ങള്‍ നേരെയാക്കും. ചെറിയ ചെറിയ വഴക്കുകളും വാഗ്വാദങ്ങളും ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സരരംഗത്ത്‌ വിജയസാധ്യത. ആരോഗ്യം മെച്ചപ്പെടും. അപ്രതീക്ഷിതമായ അംഗീകാരം. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങളെ അതിജീവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗങ്ങള്‍ ശമിക്കും. പ്രേമബന്‌ധം ദൃഢമാകും. അപവാദങ്ങള്‍ മാറും. ആത്‌മീയമേഖലയില്‍ ശ്രദ്ധ നേടും. വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍രംഗത്ത്‌ അംഗീകാരം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter