മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 26 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.03.2020 (1195 മീനം 13 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനുകൂല അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടും. അനുകൂല മാറ്റങ്ങള്‍ക്കും സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യത്തിനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ കരുതല്‍ പുലര്‍ത്തണം. നിയമ സംബന്ധമായ കാര്യങ്ങളില്‍ തിരിച്ചടിക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മാനസിക സൌഖ്യവും ദൈവാധീനവും പ്രതീക്ഷിക്കാം. ഇഷ്ട ജന സമ്പര്‍ക്കത്താല്‍ ഉല്ലാസ സാഹചര്യങ്ങള്‍ സംജാതമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വിഘ്നം, സാമ്പത്തിക തടസ്സം മുതലായവ വരാവുന്ന ദിനമാണ്. പ്രതീക്ഷിച്ചതിലും അധികം അധ്വാനം പലകാര്യങ്ങളിലും വേണ്ടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രാ ദുരിതവും അലച്ചിലും വരാവുന്നതാണ്. ഉദര വൈഷമ്യത്തിനും സാധ്യത കാണുന്നു. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സിന് സന്തോഷം തരുന്ന കൂടിച്ചേരലുകള്‍ക്ക് അവസരം ലഭിക്കും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ സുഖകരമാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യോജ്യമായ ദിവസമല്ല. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തൊഴില്‍ ശേഷിയെ ബാധിക്കാതെ നോക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യോജ്യമായ ദിവസമല്ല. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തൊഴില്‍ ശേഷിയെ ബാധിക്കാതെ നോക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകും. പ്രയോജനപ്രദമായ രീതിയിൽ സമയം ചിലവഴിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കര്‍മ രംഗത്ത് പ്രതിഫലവും മന സംതൃപ്തിയും കുറയാന്‍ ഇടയുണ്ട്. കുടുംബ കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter