നിങ്ങളുടെ ഇന്ന്: 26.01.2020 (1195 മകരം 12 ഞായർ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഉദ്ടിഷ്ടകാര്യസാധ്യം, കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ചിലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക തോന്നും. ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിച്ചെന്നു വരില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അദ്ധ്വാനഭാരവും മന സമ്മര്‍ദവും വര്‍ദ്ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പ്രധാന കാര്യങ്ങള്‍ തുടങ്ങാന്‍ ദിവസം അനുയോജ്യമല്ല.
കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടി വരാന്‍ ഇടയുള്ള ദിവസം. പല കാര്യങ്ങളിലും ഭാഗ്യം അനുഭവത്തില്‍ വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലിലും പ്രവര്‍ത്തനങ്ങളിലും ഒരുപോലെ ശോഭിക്കുവാന്‍ കഴിയും. അംഗീകാരം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയും പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സംസാരത്തിലെ അപാകത മൂലം ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്ക്കുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന മാന്ദ്യം, ആഗ്രഹ തടസം, അമിത അധ്വാനം, മാനസിക ക്ലേശം എന്നിവ വരാം. സായാഹ്നത്തില്‍ സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്നതാണ്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാന ഭാരവും ഉത്തരവാദിത്വങ്ങളും വര്‍ധിക്കുന്ന ദിനമാണ്. ആഗ്രഹ സാധ്യത്തിനായി അമിത പരിശ്രമം വേണ്ടി വരും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയത്തിന് പതിവിലും കവിഞ്ഞ അധ്വാനം വേണ്ടി വരും. പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബ സുഖം, സത് വാര്‍ത്താ ശ്രവണം, സാമ്പത്തിക ലാഭം എന്നിവ വരാവുന്ന ദിവസം. അധ്വാന ഭാരം കുറയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283