മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 25 മെയ് 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.05.2018 (1193 ഇടവം 11 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ വിജയകരമാക്കുവാന്‍ കഴിയും. സുഹൃത്ത് സഹായം, ബന്ധു സമാഗമം എന്നിവ പല സമയത്തും ഉപകാരമായി ഭവിക്കും.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധ്വാന ഭാരവും അലച്ചിലും വര്‍ധിക്കാവുന്ന ദിനമാണ്. ഗൌരവമുള്ള ജോലികള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനവരവിലും ആനുകൂല്യങ്ങളിലും കുറവുണ്ടായെന്ന് വരാം. തൊഴില്‍ സംബന്ധമായും ധാരാളം യാത്രകള്‍ വേണ്ടി വരും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മന സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ലഭിക്കും. അപ്രതീക്ഷിത ധനാഗമത്തിനും കാര്യ നേട്ടത്തിനും സാധ്യതയുണ്ട്.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)
ആരോഗ്യപരമായി ദിവസം അത്ര നന്നല്ല. ചിലവുകള്‍ നിയന്ത്രിക്കുവാന്‍ കഴിയാതെ വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉത്സാഹവും ഊര്‍ജസ്വലതയും വര്‍ധിക്കുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി ഗുനകരമാക്കുവാന്‍ ശ്രമിക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കാര്യങ്ങള്‍ പദ്ധതിയിട്ട പ്രകാരം മുന്നേറാന്‍ പ്രയാസമാണ്. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ധന നഷ്ടം ഒഴിവാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന നേട്ടം, കാര്യ സാധ്യം, ആഗ്രഹ സാഫല്യം മുതലായവ വരാവുന്ന ദിനമാകുന്നു. തൊഴില്‍ രംഗത്ത് അംഗീകാരവും ആനുകൂല്യവും വര്‍ധിക്കും.

\"\"

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിലെ ആഗ്രഹപ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. അധികാരികള്‍, ഗുരുജനങ്ങള്‍ മുതലായവര്‍ അനുകൂലമായി പെരുമാറും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത വ്യയം, അകാരണ തടസം മുതലായവ വരാവുന്ന ദിവസമാണ്. ഭാഗ്യ പരീക്ഷണം, ഊഹ കച്ചവടം മുതലായവ പരാജയത്തില്‍ കലാശിക്കാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരുമാനത്തില്‍ കുറവ് ഉണ്ടാകാന്‍ ഇടയുള്ള ദിവസമാണ്. ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ തൊഴില്‍ നേട്ടം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാഫല്യം മുതലായവ പ്രതീക്ഷിക്കാം. കുടുംബ സുഖം, ബന്ധു സമാഗമം എന്നിവയും അനുഭവത്തില്‍ വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter