മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 25 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.05.2020 (1195 ഇടവം 11 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മെച്ചപ്പെട്ട ദിവസം. കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച്‌ അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
പണവരവ്‌ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക്‌ സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ഏതിലും ആലോചിച്ചു മാത്രം ഏര്‍പ്പെടുക. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടന്നുകിട്ടും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാന്‍ അവസരം ഉണ്ടാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ദൈവിക കാര്യങ്ങള്‍ക്ക്‌ കൂടുതല്‍ സമയം ചെലവഴിക്കും. പൊതുവെ മെച്ചപ്പെട്ട ദിവസം. മാതാപിതാക്കളുടെ ആരോഗ്യനില തൃപ്‌തികരമല്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവെ മെച്ചപ്പെട്ട ദിവസം. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക. ഉച്ചയ്ക്ക്‌ ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക. ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച്‌ പോവുക. ദുരാരോപണം കേള്‍ക്കേണ്ടിവരാന്‍ സാദ്ധ്യത കാണുന്നു.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിദേശത്തു നിന്ന്‌ ധനസഹായം ഉണ്ടാകും. വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന്‌ സാദ്ധ്യത.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ചുറ്റുപാടുകളുമായി ഒത്തുപോവാന്‍ ശ്രമിക്കുക. ആരോഗ്യ നില തൃപ്‌തികരമല്ല. കൂട്ടു വ്യവസായത്തിലെ പങ്കാളികളുമായി ഒത്തുപോവുക നന്ന്‌.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക നില മെച്ചപ്പെടും. സര്‍ക്കാര്‍ വിഷയങ്ങളില്‍ അനുകൂല സമയമല്ല. സ്വത്തു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കടം വീട്ടാനുള്ള സാഹചര്യമുണ്ടാകും. ചുറ്റുപാടുകള്‍ പൊതുവേ മെച്ചം. ആഡംബര വസ്തുക്കള്‍ ലഭിക്കും. അനാവശ്യമായ ആരോപണം കേള്‍ക്കാനിടവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ സ്ഥിതി ശ്രദ്ധിക്കുക. അനാവശ്യമായ അലച്ചിലും ധനനഷ്ടവും ഫലം. മാതാവിന്‍റെ ബന്ധുക്കളുമായി സ്‌നേഹത്തില്‍ പോവുന്നത്‌ നന്ന്‌.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter