08
April, 2020
Wednesday
06:29 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 25 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.03.2020 (1195 മീനം 12 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
വൈകാരികമായ തീരുമാനങ്ങള്‍ ദോഷങ്ങള്‍ വരുത്തും. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുക. അംഗീകാരം ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
സന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ അനുകൂലമാകും. ആഹ്ളാദം നല്‍കുന്ന കൂടിച്ചേരലുകള്‍ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. പൊതുമാധ്യത്തില്‍ അംഗീകാരം വര്‍ധിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രധാന ചുമതലകള്‍ നിര്‍വഹിക്കുവാന്‍ ദിവസം അനുയോജ്യമല്ല. കൂടുതല്‍ നഷ്ടസാധ്യതയുള്ള ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാനഭാരം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. പല പ്രധാന ഉത്തരവാദിത്ത ങ്ങള്‍ക്കും സമയം മതിയാകാതെ വന്നേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഭാഗ്യവും അനുഭവഗുണവും വേണ്ടുവോളം വരാവുന്ന ദിനമാണ്. ഈശ്വരാധീനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഭാഗ്യവും അനുഭവഗുണവും വരാവുന്ന ദിനമാണ്. കുടുംബ കാര്യങ്ങള്‍ സന്തോഷകരമാകും. അംഗീകാരം വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഇടപാടുകള്‍ കരുതലോടെ വേണം. ആലോചനയില്ലാത്ത സംസാരം മൂലം പ്രയാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ നേട്ടം, ധനപുഷ്ടി, വ്യാപാരലാഭം മുതലായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയ കാര്യങ്ങള്‍ സഫലീകൃതമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശങ്ങള്‍ വരാവുന്നതാണ്. അമിത അധ്വാനവും യാത്രാക്ലേശവും വരാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയം, സന്തോഷം, അംഗീകാരം മുതലായവ വരാവുന്ന ദിനമായിരിക്കും. ഭാഗ്യാനുഭവങ്ങളും വരാവുന്നതാണ്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments