മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 25 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.06.2020 (1195 മിഥുനം 11 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പല കാര്യങ്ങളിലും അമിത പ്രയത്നം വേണ്ടി വരും. വിചാരിച്ച ഗുണാനുഭവങ്ങള്‍ പലപ്പോഴും ലഭിക്കാന്‍ പ്രയാസമാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഇഷ്ട കാര്യങ്ങള്‍ക്ക് അവസരം ലഭിക്കും. മന സന്തോഷം ലഭിക്കും. എന്നാല്‍ പകല്‍ 12 മണി കഴിഞ്ഞാല്‍ ആനുകൂല്യം കുറയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രഭാതത്തില്‍ കാര്യ പരാജയം പ്രതീക്ഷിക്കാം. എന്നാല്‍ മധ്യാഹ്ന ശേഷം മനോ സുഖം, കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീഎക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഉച്ച വരെ കാര്യ വിജയം പ്രതീക്ഷിക്കാം. ഇഷ്ട ബന്ധു സമാഗമവും സന്തോഷവും ഉണ്ടാകും. മധ്യാഹ്‌നം മുതല്‍ കാര്യ തടസത്തിനു സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനപരമായ കാര്യങ്ങളില്‍ വൈഷമ്യം വരാവുന്ന ദിനാമാണ്. എന്നാല്‍ പകല്‍ 12 മണി മുതല്‍ ആഗ്രഹ സാധ്യം, ഇഷ്ട ഭക്ഷണം മുതലായവ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പ്രഭാതത്തില്‍ ഗുണാനുഭവങ്ങള്‍, ഇഷ്ടാനുബഹ്വങ്ങള്‍ എന്നിവ ഉണ്ടാകും. മധ്യാഹ്ന ശേഷം ആനുകൂല്യം കുറയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സില്‍ ആത്മവിശ്വാസവും ശുഭ ചിന്തയും നിറയും. സന്തോഷപ്രദമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ദിവസാരംഭം അത്ര ഗുണകരമല്ലെങ്കിലും മധ്യാഹ്ന ശേഷം ആഗ്രഹ സാധ്യം ഉണ്ടാകും. കുടുംബത്തില്‍ ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ കാര്യങ്ങളെ ചൊല്ലി മന സംഘര്‍ഷം വരാവുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യവും അനുഭവഗുണവും വേണ്ടുവോളം വരാവുന്ന ദിനമാണ്. മധ്യാഹ്ന ശേഷം അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വരാവുന്ന ദിവസമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം മുതലായവയ്ക്ക് സാധ്യത. മനസ്സിന് പ്രിയപ്പെട്ടവരുമായി സമയം ചിലവഴിക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസാരംഭം അല്പം ക്ലേശകരമായ അനുഭവങ്ങള്‍ക്ക് സാധ്യത കാണുന്നു. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ കാര്യ വിജയവും സന്തോഷവും ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter