മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 25 ജൂലൈ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.07.2019 (1194 കര്‍ക്കിടകം 09 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴിലിലും കുടുംബത്തിലും ഒരേ പോലെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം വരാന്‍ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആഗ്രഹ സാധ്യം, കാര്യ വിജയം, തൊഴില്‍ ലാഭം എന്നിവയുണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കുവാന്‍ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയം, അംഗീകാരം, കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം. മനസ്സിന് ഉത്സാഹം നല്‍കുന്ന അനുഭവങ്ങള്‍ ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

\"\"

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പലകാര്യങ്ങളിലും കാലതാമസം അനുഭവപ്പെടും. ദാമ്പത്യ കാര്യങ്ങളില്‍ അല്പം വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പല പ്രശ്നങ്ങള്‍ക്കും സ്വാഭാവിക പരിഹാരങ്ങള്‍ അനുഭവത്തില്‍ വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹപ്രവര്‍ത്തകരുടെ പ്രതികൂല സമീപനംമൂലം തൊഴില്‍ക്ലേശം ഉണ്ടായെന്നു വരാം. ചിലവുകള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തനങ്ങളില്‍ ആശാവഹമായ പുരോഗതി നിലനിര്‍ത്താന്‍ കഴിയുന്ന ദിവസ മായിരിക്കും. ആത്മ വിശ്വാസവും ഉത്സാഹവും ഏറിയിരിക്കും. തൊഴില്‍ രംഗം അനായാസകരമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ഊഹ കച്ചവട വും ഭാഗ്യ പരീക്ഷണവും ഗുണകരമാകില്ല. ഉദരവ്യാധി പിടിപെടാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter