08
April, 2020
Wednesday
06:10 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 25 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.02.2020 (1195 കുംഭം 12 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
കാര്യനേട്ടം, വ്യാപാര ലാഭം, മനോസുഖം. ഉച്ചയ്ക്ക് 12 മണി കഴിഞ്ഞാൽ കാര്യ തടസം, മനഃക്ലേശം, അസന്തുഷ്ടി എന്നിവയ്ക്ക് സാധ്യത.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മനസ്സിൽ ശുഭ ചിന്തകൾ നിറയും. ആഗ്രഹിച്ച വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രഭാതത്തിൽ അമിത അധ്വാനം, പ്രവര്‍ത്തന വൈഷമ്യം,അനിഷ്ടാനുഭവങ്ങൾ. ഉച്ചയ്ക്ക് 12 മണി മുതൽ തടസങ്ങൾ അകന്ന് കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പ്രവർത്തന മാന്ദ്യം, കാര്യ വൈഷമ്യം, അമിത ധന വ്യയം എന്നിവ വരാവുന്ന ദിവസം. ആരോഗ്യ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം. പകൽ 12 മണി മുതൽ കാര്യങ്ങൾ പ്രതികൂലമാകാൻ സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹ സാധ്യം,കുടുംബ സുഖം, ധന നേട്ടം എന്നിവയ്ക്ക് സാധ്യത. പൊതുവിൽ അംഗീകാരവും ആനുകൂല്യങ്ങളും വർധിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അനാവശ്യ തടസ്സം, അമിത അധ്വാനം, മന സംഘർഷം എന്നിവ പ്രഭാതത്തിൽ ഉണ്ടായേക്കാം.പകൽ 12 മണി കഴിഞ്ഞാൽ മാനസിക സുഖം, ബന്ധു സമാഗമം, സന്തോഷ സാഹചര്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യ തടസം, കർമ്മ വിഘ്‌നം, അമിത വ്യയം മുതലായവയ്ക്ക് സാധ്യത. പ്രധാന ജോലികളിൽ കൂടുതൽ ജാഗ്രത പുലർത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രഭാതത്തിൽ ആഗ്രഹ സാധ്യം, ഭാഗ്യ പുഷ്ടി, ധന നേട്ടം. ഉച്ചയ്ക്ക് 12 മണി മുതൽ മന സംഘർഷം , കർമ്മ തടസം, യാത്രാ തടസം മുതലായവ കരുതണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന ക്ലേശം, യാത്രാ ദുരിതം, ആരോഗ്യ ക്ലേശം എന്നിവ കരുതണം. പകൽ 12 മണി കഴിഞ്ഞാൽ കാര്യങ്ങൾ അനുകൂലമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഇഷ്ടാനുഭവങ്ങൾ,കുടുംബ സുഖം, സാമ്പത്തിക നേട്ടം എന്നിവയാൽ ശുഭകരമായ പകൽ. പകൽ 12 മണി മുതൽ കാര്യ തടസം, പ്രതികൂല സാഹചര്യങ്ങൾ, മാനസിക അസന്തുഷ്ടി എന്നിവയ്ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധന ക്ലേശം, കാര്യ പരാജയം, അഭിമാന ക്ഷതം മുതലായവ ഉണ്ടായെന്നു വരാം. പകൽ 12 മണി കഴിഞ്ഞാൽ അനുകൂല സാഹചര്യങ്ങൾ, സുഖാനുഭവങ്ങൾ, സന്തോഷം എന്നിവയ്ക്ക് സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments