മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 24 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.06.2020 (1195 മിഥുനം 10 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്. തുടക്കത്തില്‍ വിഘ്നങ്ങള്‍ വന്നാലും പല കാര്യങ്ങളിലും അന്തിമ വിജയം പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മാനസിക സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കും. അര്‍ഹമായ കാര്യങ്ങള്‍ തടസ്സം കൂടാതെ അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കരാറുകള്‍ പാലിക്കാന്‍ സമയം തികയാത്ത സ്ഥിതി വന്നു ചേരും. ദൈവാധീനത്താല്‍ പല അപകടങ്ങളും ഒഴിഞ്ഞ് പോകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
അധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ ക്ലേശം, ഉദര വൈഷമ്യം മുതലായവ വരാവുന്ന ദിവസമാണ്. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ധന നഷ്ടം ഒഴിവാക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ വരാവുന്ന ദിവസം. തര്‍ക്കങ്ങളില്‍ മധ്യസ്ഥം വഹിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, മത്സര വിജയം തുടങ്ങിയവ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം ലഭിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ധനപരമായ വൈഷമ്യങ്ങള്‍ വരാവുന്നതാണ്. നീര്‍ദോഷ സംബന്ധമായ വ്യാധികളെ കരുതണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും വിഘ്നം വരാന്‍ ഇടയുണ്ട്. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തുടങ്ങി വയ്ക്കുന്ന കാര്യങ്ങള്‍ ഭംഗിയായി പര്യവസാനിപ്പിക്കുവാന്‍ കഴിയും. പ്രയോജനകരമായ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉദ്ടിഷ്ടകാര്യസാധ്യം, കുടുംബ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിനു താല്പര്യമില്ലാത്ത ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനാകും. തെറ്റിദ്ധാരണ മൂലം സഹപ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറി എന്നുവരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter